നൂഹ്ഹാമീംകെല്ലര്‍ :
ഇസ്‌ലാമിന്റെ ആത്മസത്ത അറിയുന്നതിന് ഇന്നുള്ള പ്രധാനതടസ്സം പാരമ്പര്യ പണ്ഡിതന്മാരുടെ അഭാവമാണ്. അല്ലാഹു വിശുദ്ധ ജ്ഞാനം ഉയര്‍ത്തിക്കളയുക പണ്ഡിതന്മാരെ തിരിച്ചു വിളിച്ചു കൊണ്ടാണ് എന്ന് ബുഖാരി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. തസവ്വുഫിനെ സംബന്ധിച്ച ധാരണകളിലും ഈ പരമ്പരാഗത അറിവിന്റെ അഭാവം പ്രകടമാണ്. മുഖദ്ദിമയില്‍ ഇബ്‌നു ഖല്‍ദൂന്‍ പറയുന്നത്, ഇങ്ങനെയാണ്. ”തസ്വവ്വുഫ് മറ്റേതൊരു ഇസ് ലാമിക സങ്കേതവും പോലെ വിശുദ്ധ നിയമങ്ങളില്‍ നിന്നു തന്നെയാണുരുത്തിരിയുന്നത്. ആദ്യകാല മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരെല്ലാം തസ്വവ്വുഫിന്റെയും ആള്‍ക്കാരായിരുന്നു. അല്ലാഹുവിന് എല്ലാം വിട്ടുകൊടുത്തു കൊണ്ടുള്ള ഒരര്‍പ്പണമാണത്. അവര്‍ക്ക് ഭൗതിക ലോകം അഗണ്യമായിരുന്നു. പക്ഷെ ഹിജ്‌റ ആറാം നൂറ്റാണ്ടു മുതല്‍ മുസ്‌ലിം ജനസാമാന്യത്തിന്റെ ശ്രദ്ധ കൂടുതല്‍ ഭൗതികലോകത്തേക്ക് തിരിഞ്ഞപ്പോള്‍ അവരെ വിട്ട് പടച്ചവനിലേക്ക് സമ്പൂര്‍ണമായി മടങ്ങിയവരെയാണ് നാം സൂഫികളെന്ന് കാണുന്നത്.”
ആദി മുസ്‌ലിംകളില്‍ തസ്വവ്വുഫ് എന്ന പേര് നാം കാണാത്തതിന് കാരണം ഈ സമ്പൂര്‍ണാര്‍പ്പണം അവരുടെ ജീവിതത്തിന്റെ ഭാഗമായതിനാലാണ്. അഥവാ അക്കാലത്ത് തസവ്വുഫിന് വേറിട്ട് നില്‍ക്കേണ്ടതുണ്ടായിരുന്നില്ല. സൂഫി എന്ന പദം ആദ്യം പ്രയോഗിച്ചത് ഹസന്‍ ബസ്വരി(റ) ആണ്. സൂഫിയുടെയും സൂഫി മാര്‍ഗത്തിന്റെയും നിര്‍വ്വചനം നാം പ്രവാചകര്‍(സ)ന്റെ സുന്നത്തുകളില്‍ നിന്നാണ് മനസ്സിലാക്കേണ്ടത്. അല്ലാഹു പറയുന്നതായി ഖുദ്‌സിയായ ഹദീസുകളില്‍ കാണാം: ”ആര്‍ എന്റെ വലിയ്യിനോട് ശത്രുത പുലര്‍ത്തിയോ, നിശ്ചയം ഞാനവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എന്റെ അടിമ നിര്‍ബന്ധകാര്യങ്ങള്‍ വീട്ടിക്കൊണ്ട് എന്നെ സമീപിക്കുന്നു. പിന്നെ ഐച്ഛിക(സുന്നത്ത്) കര്‍മ്മങ്ങളുമായി എന്നോടടുക്കുന്നു. അങ്ങനെ ഞാനവനെ സ്‌നേഹിക്കും. ഞാനവനെ സ്‌നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വിയും അവന്‍ കാണുന്ന കാഴ്ചയും അവന്‍ പിടിക്കുന്ന കൈയും അവന്‍ നടക്കുന്ന കാലും ഞാനായിത്തീരും. അവന്‍ ചോദിച്ചാല്‍ ഞാന്‍ നല്‍കും. അഭയം തേടിയാല്‍ ഞാനവനെ സംരക്ഷിക്കും.”(ഫത്ഹുല്‍ ബാരി)
സൂഫിയെന്നാല്‍ ദീന്‍ പഠിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നവനെന്നും അങ്ങനെ ചെയ്യുമ്പോള്‍ അവനറിയാത്തത് അല്ലാഹു അവനെപഠിപ്പിക്കുന്നുവെന്നും കൂടി വിശദീകരണമുണ്ട്. തസവ്വുഫിന്റെ ഉള്‍സാരമാണത്. ”ഞാന്‍ കല്‍പിക്കുന്നത് ചെയ്യുന്നതിലൂടെ” എന്ന ഉപരിസൂചിത ഖുദ്‌സി ഹദീസിന്റെ വിശദീകരണം തന്നെ ദീന്‍ പഠിക്കാനുള്ള ആഹ്വാനമാണ്. ദീന്‍ പഠിച്ചവന് മാത്രമേ അല്ലാഹുവിന്റെ കല്‍പനകളെന്തെന്ന് തിരിയൂ. അപ്പോള്‍ സൂഫിമാര്‍ഗത്തിന്റെ ആത്മസത്ത പ്രവാചകചര്യ തന്നെയാണ്. അല്ലാഹുവിനോട് ആത്മാര്‍ത്ഥതയുള്ളവനാകുക എന്നത് ആദിമ മുസ്‌ലിം സമൂഹത്തിന്റെ തന്നെ സ്വഭാവമായിരുന്നു. പില്‍ക്കാലത്ത് അധിക പേരും ആ വഴിയില്‍ നിന്നകന്നതോടെയാണ് സൂഫിമാര്‍ഗം(തിരുചര്യകളുടെ ആത്മസത്ത) വീണ്ടെടുക്കാന്‍ പ്രത്യേക ശ്രമങ്ങള്‍ വേണ്ടി വന്നത്. ഇസ്‌ലാമില്‍ തസ്വവ്വുഫിനെ എവിടെ പ്രതിഷ്ഠിക്കണമെന്ന ചോദ്യത്തിന് ഉമര്‍ ഫാറൂഖ്(റ)ല്‍ നിന്നുദ്ധരിക്കുന്ന സുദീര്‍ഘമായൊരു ഹദീസ് ഉത്തരമാണ്. തിരുനബി(സ)യുടെ സവിധത്തില്‍ മലക്ക് ജിബ്രീല്‍(അ) ഹാജരായി ഇസ് ലാം, ഈമാന്‍, ഇഹ്‌സാന്‍ എന്നിവയെക്കുറിച്ച് നബി(സ)യോട് തന്നെ ചോദ്യോത്തര രൂപേണ സംവദിക്കുന്ന ഹദീസാണത്. ഒടുവില്‍ റസൂല്‍(സ) ഉമര്‍(റ)യോട് ചോദിക്കുന്നു: ”ഉമറേ…. ആരാണാ ചോദ്യകര്‍ത്താവെന്നറിയുമോ? ജിബ്രീല്‍(അ) ആയിരുന്നു അത്. നിങ്ങളെ അദ്ദേഹം നിങ്ങളുടെ ദീന്‍ പഠിപ്പിക്കുകയായിരുന്നു.”
മൂന്ന് അടിസ്ഥാനകാര്യങ്ങളാണ് ഹദീസിലുള്ളത്. ഒന്ന് പ്രകടമായ ജീവിത ചര്യ(ഇസ്‌ലാം). രണ്ട് അദൃശ്യകാര്യങ്ങളില്‍ ഹൃദയത്തിനുള്ള വിശ്വാസം.(ഈമാന്‍)മൂന്ന് നേര്‍ക്ക് നേര്‍ കാണുന്നതു പോലെ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക(ഇഹ്‌സാന്‍). ”തീര്‍ച്ചയായും നാമാണ് ഖുര്‍ആനിനെ ഇറക്കിയത്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും”(ഖുര്‍ആന്‍: 15: 9) എന്ന് അല്ലാഹു പറയുമ്പോള്‍ വിവിധ ഘട്ടങ്ങളിലായി അവന്നയച്ച വിശുദ്ധാത്മാക്കളിലൂടെയാണ് അത് സാധിക്കുന്നത്. ഇസ്‌ലാം ശരീഅ: പണ്ഡിതന്മാരിലൂടെയും ഈമാന്‍ അഖീദയുടെ ആളുകളിലൂടെയും ഇഹ്‌സാന്‍ തസ്വവ്വുഫിന്റെ ഇമാമുകളിലൂടെയുമാണ് അല്ലാഹു സംരക്ഷിച്ചു പോരുന്നത്. അല്ലാഹുവിനെ ഇബാദത്ത് ചെയ്യുക എന്നത് ഇസ്‌ലാമും ഈമാനും ഇഹ്‌സാനും സമന്വയിക്കുന്ന കാര്യമാണ്. ആരാധന എങ്ങനെ എന്ന് നിര്‍ണ്ണയിക്കുന്നത് ഇസ്‌ലാം, അതിന്റെ സാധുത നിശ്ചയിക്കുന്നത് ഈമാന്‍, അത് മനുഷ്യനിലുണ്ടാക്കുന്ന മാറ്റം(നീ അവനെ കാണുന്നതു പോലെ) ഇഹ്‌സാന്റെ പ്രതിഫലനം.
ഇസ്‌ലാം വിശുദ്ധ നിയമങ്ങള്‍ക്ക് വഴങ്ങലാണ്. എന്നാല്‍ മുസ്‌ലിംകളോട് പിന്തുടരാന്‍ ആഹ്വാനം ചെയ്തിരിക്കുന്ന സുന്ന: തിരുനബി(സ)യുടെ വാക്കുകളും പ്രവൃത്തികളും മാത്രമല്ല അവിടുന്ന് കടന്നു പോയ ആന്തരികമായ അവസ്ഥാന്തരങ്ങളും കൂടിയാണ്. ഹൃദയത്തിന്റെ അവസ്ഥകള്‍ നിസ്‌കാരമോ സക്കാത്തോ ഹജ്ജോ പോലെ നിര്‍ണ്ണയിക്കപ്പെട്ടതല്ല. എന്നാലത് ഒരു മുസ്‌ലിമിന്റെ ജീവിതത്തിന്റെ അവിച്ഛിന്നാംശമാണ്. അല്ലാഹുവിനോടുള്ള സ്‌നേഹം, കാരുണ്യം, പരസ്പര സ്‌നേഹം, ഇതൊന്നും നിര്‍ണ്ണിതമായി തിട്ടപ്പെടുത്താവുന്നതല്ല. കര്‍മ്മ ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്നതുമല്ല. ഹറാമായ കാര്യങ്ങളില്‍ വ്യാപൃതമാകുക, അല്ലാഹു അല്ലാത്തവരെ ഭയക്കുക, അല്ലാഹുവിന്റെ കൃപയെ തൊട്ട് നിരാശനാവുക, അഹങ്കാരം, അസൂയ, പ്രകടനാത്മകത തുടങ്ങിയവയുടെയൊന്നും അനുപാതം കര്‍മ്മ ശാസ്ത്രത്തില്‍ തിട്ടപ്പെടുത്തി വെച്ചവയല്ല. എന്നാല്‍ ഇമാം ഗസ്സാലി(റ)യെ പോലുള്ള തസ്വവ്വുഫിന്റെ ഇമാമുകള്‍ ആന്തരികമായ ഇത്തരം ദുര്‍ഗുണങ്ങളെ സംബന്ധിച്ച് വളരെ കണിശമായ നിലപാടുകളെടുത്തിട്ടുണ്ട്. ഇത്തരം അറിവുകള്‍ ആര്‍ക്കാണ് ആവശ്യം? സംശയമെന്ത് സര്‍വ്വ മുസ്‌ലിംകള്‍ക്കും.
ഇസ്‌ലാമിന്റെ സുവര്‍ണകാലത്ത് മുസ്‌ലിമിന്റെ ആന്തരികാവസ്ഥകള്‍ ശുദ്ധീകരിക്കുന്ന ദൗത്യം തസ്വവ്വുഫിന്റെ ഇമാമുമാരുടെ കൈകളിലായിരുന്നു. നഫ്‌സിന്റെ വഞ്ചനകളില്‍ നിന്നുള്ള ഈ ശുദ്ധീകരണം അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. നിങ്ങള്‍ക്കിത് വിശ്വാസം വരുന്നില്ലെങ്കില്‍ താഴെ പറയുന്ന ഹദീസ് കാണുക: ”മഹ്ശറയില്‍ വിചാരണ വേളയില്‍ രക്തസാക്ഷിയോട് അല്ലാഹു താനവന് നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. നീയത് കൊണ്ട് എന്തു ചെയ്തു എന്ന ചോദ്യത്തിന് നിന്റെ മാര്‍ഗത്തില്‍ മരണം വരിച്ചുവെന്നയാള്‍ ഉത്തരം ചെയ്യുന്നു. ”ഇല്ല, വീരനെന്ന് വിളിക്കപ്പെടാനാണ് നീയത് ചെയ്തത്. നീയങ്ങിനെ വിളിക്കപ്പെട്ടു. നിനക്കുള്ളത് കിട്ടിക്കഴിഞ്ഞു.” ശേഷം അയാള്‍ നരകത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഇതുപോലെ പണ്ഡിതനും ധര്‍മ്മിഷ്ഠനുമെല്ലാം അല്ലാഹുവിന്റെ മുന്നില്‍ യാഥാര്‍ത്ഥ്യം അനാവരണം ചെയ്യപ്പെട്ടവരായി ഹാജരാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും.
ഇക്കാര്യത്തില്‍ നാം വഞ്ചിതരായിക്കൂടാ…നമ്മുടെ ഭാവി ഇതിലാണ്. ഒരണുമണിത്തൂക്കം പ്രകടനപരത ശിര്‍ക്കിന്ന് തുല്യമാണെന്ന് തിരുനബി(സ) ഓര്‍മ്മിപ്പിക്കുന്നു.(രിയാഅ് ഗോപ്യമായ ശിര്‍ക്കാണെന്ന ഹദീസ് ഓര്‍ക്കുക)എങ്ങനെയാണ് ഈ ദുര്‍ഗുണങ്ങളില്‍ നിന്ന് തന്റെ ചിന്തകളെ ശുദ്ധീകരിക്കാന്‍ സാധിക്കുക.? തിരുനബി(സ)യുടെ ദൗത്യം അതായിരുന്നു. തസവ്വുഫിന്റെ ചിന്താധാരകള്‍ പലതുണ്ടെങ്കിലും(തിരുനബി(സ)യുടെ ദൗത്യത്തിന്റെ അനന്തരത്വം നിര്‍വ്വഹിക്കുന്ന)ശൈഖിന്റെ സുഹ്ബത്തും അനുധാവനവും എല്ലാ ധാരകളിലും നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ളത് അതു കൊണ്ട് തന്നെയാണ്. പ്രവാചകര്‍(സ)യുടെ തിരുസന്നിധാനത്തില്‍ (നിരന്തര സാന്നിധ്യവും സഹവാസവും വഴിയായാണ്) സ്വഹാബികള്‍ സംസ്‌കരിക്കപ്പെട്ടതും അങ്ങനെയാണ്. ത്വരീഖത്തുകള്‍ ഈ പ്രവാചക മാതൃകയില്‍ നിന്നാണ് രൂപപ്പെടുന്നത്.
ഗ്രന്ഥരചനയിലൂടെ മാത്രമല്ല ഇസ്‌ലാമിക ജ്ഞാനം പകര്‍ന്നുനല്‍കപ്പെട്ടിട്ടുള്ളത്. മശാഇഖന്മാരിലൂടെ പ്രവാചകന്‍(സ)യിലേക്ക് ചേര്‍ക്കപ്പെടുന്ന പരമ്പരകള്‍ വഴിയാണ് അത് പൂര്‍ത്തീകരിക്കപ്പടുന്നത്. ദിവ്യബോധനം(ഇല്‍ഹാം,കശ്ഫ്) ആവശ്യപ്പെടുന്നവിധം ഹൃദയത്തിന്റെ അവസ്ഥകളെ പൂര്‍ത്തിയാക്കാന്‍ ശൈഖിനെ അനുകരിച്ചേ തീരു. ശരീഅത്തും തസ്വവ്വുഫും തമ്മിലുള്ള ബന്ധം ഇമാം മാലികി(റ) വിശദീകരിക്കുന്നു: ”വിശുദ്ധ നിയമങ്ങളറിയാതെ തസ്വവ്വുഫ് ആചരിക്കുന്നവര്‍ വിശ്വാസത്തെ കളങ്കപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ തസ്വവ്വുഫില്ലാതെ വിശുദ്ധ നിയമം ആചരിക്കുന്നവരാകട്ടെ തന്നെതന്നെയാണ് കളങ്കപ്പെടുത്തുന്നത്. രണ്ടും സമന്വയിപ്പിക്കുന്നവനാണ് സത്യം പ്രാപിക്കുന്നത്. മദ്രസ്സകളില്‍ തസ്വവ്വുഫ് പഠിപ്പിക്കുകയും ശരീഅ: ഉലമാക്കള്‍ സൂഫികളായി തീരുന്നതും ഈ സമന്വയത്തിന്റെ ആവശ്യമാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.
തസ്വവ്വുഫും ഈമാനും തമ്മില്‍ എന്ത് ബന്ധമാണുള്ളത്? എല്ലാ മുസ്‌ലിംകളും അല്ലാഹുവിന്റെ ദാത്തിനെ മനസ്സിലാക്കുന്നത് ”ഒന്നും ഏതും അവന് തുല്യമായില്ല”(ഖുര്‍ആന്‍: 42: 11)എന്നു തന്നെയാണ്. ഈ ആയത്തിനെ ഇഹ്‌സാനിന്റെ നിര്‍വ്വചനവുമായി ഘടിപ്പിച്ചു നോക്കുക. അല്ലാഹുവിനെ ദര്‍ശിക്കുന്നത് കണ്ണുകളോ തലച്ചോറുകളൊ അല്ല, റൂഹാണ് അത് ചെയ്യുന്നത്. റൂഹ് അല്ലാഹുവിന്റെ കാര്യത്തില്‍ പെട്ടതാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുകയും ചെയ്യുന്നു. എന്താണീ റൂഹിന്റെ ഭക്ഷണം? ദിക്‌റ് അഥവാ അല്ലാഹുവിനെ സംബന്ധിച്ച സ്മരണ. അനുസരണത്തിലൂടെ വിശ്വാസത്തിന്റെ വെളിച്ചം വര്‍ദ്ധിക്കുന്നു. ഈമാന്‍ വര്‍ദ്ധിക്കുന്നു. ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ”നിങ്ങളുടെ കര്‍മ്മങ്ങളില്‍ വെച്ചേറ്റവും മികച്ചത് നിങ്ങളുടെ യജമാനന്റെ കണ്ണില്‍ ഏറ്റവും തെളിച്ചമേറിയത് സ്വര്‍ണ്ണത്തെയും വെള്ളിയെയും മികച്ചു നില്‍ക്കുന്നത്, യുദ്ധത്തില്‍ ശത്രുവിന്റെ കഴുത്ത് ഛേദിക്കുകയോ ശത്രുവിനാല്‍ കഴുത്ത് ഛേദിക്കപ്പെടുകയോ ചെയ്യുന്നതിനേക്കാള്‍ മികച്ചത് ഏതെന്ന് ഞാന്‍ പറഞ്ഞു തരട്ടെയൊ. സര്‍വ്വ പ്രതാപിയും ഗാംഭീര്യമുടയവനുമായ അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റ് ആണത്”(മുസ്‌നദ്, അഹ്മദ്). സല്‍ക്കര്‍മ്മങ്ങളിലൂടെയും ദിക്‌റിലൂടെയും ഈമാനാണ് ദൃഢപ്പെടുന്നത്. ”ലോകരുടെ മുഴുവന്‍ ഈമാനും ഒരു തട്ടിലും അബൂബക്കര്‍(റ)ന്റേത് മറ്റൊരു തട്ടിലും വെച്ചാല്‍ കനം തൂങ്ങുന്നത് അബൂബക്കര്‍(റ)ന്റെ ഈമാനായിരിക്കും” എന്ന പ്രസ്താവന വിഖ്യാതമാണല്ലോ? ഈ വാക്യം വിശ്വാസ ദാര്‍ഢ്യത്തെയാണ് സൂചിപ്പിക്കുന്നത്. വഹ്ദാനിയ്യത്തില്‍ കാര്യനിര്‍വ്വഹണത്തിനുള്ള ശക്തിയാല്‍ അല്ലാഹുവിന്റെ സര്‍വ്വ ശേഷിയും സര്‍വ്വാധികാരവും അംഗീകരിച്ചു കൊടുക്കാന്‍ മനുഷ്യനെ മെരുക്കുകയാണ് തസ്വവ്വുഫ്. അപ്പോള്‍ ആരാണ് നല്ല സൂഫി, ചീത്ത സൂഫി?..സൂഫി ശരീഅത്തും അഖീദയും നിര്‍മ്മലമായി സര്‍വ്വത്തിനും മീതെ പ്രതിഷ്ഠിക്കുകയും അറിയുകയും ചെയ്യുന്നവനാണ്. ഇതറിയാത്ത, ചെയ്യാത്ത ആര്‍ക്കും സൂഫിയാണെന്ന് അവകാശപ്പെടാനാവില്ല.
തഫ്‌സീറും ഹദീസും പോലെ തസ്വവ്വുഫും ഒരു ശരീഅ: ശാസ്ത്രം തന്നെയാണ്. ”അല്ലാഹു നിങ്ങളുടെ പുറം മോടികളിലേക്കോ സ്വത്തുക്കളിലേക്കോ അല്ല നോക്കുന്നത് നിങ്ങളുടെ ഹൃദയത്തിലേക്കും കര്‍മ്മങ്ങളിലേക്കുമാണെന്ന” തിരുനബി(സ)യുടെ വചനം തന്നെയാണതിന്റെ തെളിവ്. ഭൗതികതയിലും മതനിഷേധത്തിലും മയങ്ങിക്കിടക്കുന്ന ലോകത്തിന് ഇസ്‌ലാമിന്റെ സംഭാവനയും ഇതാണ്. ഇസ്‌ലാം ബാഹ്യമായി സാഹോദര്യ സമത്വവും സാമൂഹിക സാമ്പത്തിക നീതിയും ആന്തരികമായി ഇലാഹീ പ്രേമവും ആത്മപ്രകാശവും ഉറപ്പാക്കി മനുഷ്യന്റെ ശാശ്വതമായ മോക്ഷത്തിന്റെ പ്രത്യാശയായി നിലകൊള്ളുന്നു.
തസവ്വുഫിനെ സംബന്ധിച്ച ധാരണകളിലും ഈ പരമ്പരാഗത അറിവിന്റെ അഭാവം പ്രകടമാണ്. മുഖദ്ദിമയില്‍ ഇബ്‌നു ഖല്‍ദൂന്‍ പറയുന്നത്, ഇങ്ങനെയാണ്. ”തസ്വവ്വുഫ് മറ്റേതൊരു ഇസ് ലാമിക സങ്കേതവും പോലെ വിശുദ്ധ നിയമങ്ങളില്‍ നിന്നു തന്നെയാണുരുത്തിരിയുന്നത്. ആദ്യകാല മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരെല്ലാം തസ്വവ്വുഫിന്റെയും ആള്‍ക്കാരായിരുന്നു. അല്ലാഹുവിന് എല്ലാം വിട്ടുകൊടുത്തു കൊണ്ടുള്ള ഒരര്‍പ്പണമാണത്. അവര്‍ക്ക് ഭൗതിക ലോകം അഗണ്യമായിരുന്നു. പക്ഷെ ഹിജ്‌റ ആറാം നൂറ്റാണ്ടു മുതല്‍ മുസ്‌ലിം ജനസാമാന്യത്തിന്റെ ശ്രദ്ധ കൂടുതല്‍ ഭൗതികലോകത്തേക്ക് തിരിഞ്ഞപ്പോള്‍ അവരെ വിട്ട് പടച്ചവനിലേക്ക് സമ്പൂര്‍ണമായി മടങ്ങിയവരെയാണ് നാം സൂഫികളെന്ന് കാണുന്നത്.”

(നൂഹ് ഹാമിന് കെല്ലര്‍ 1954 ല്‍ അമേരിക്കയില്‍ ജനിച്ചു. അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന്നിടയില്‍ ഇസ്‌ലാം സ്വീകരിച്ചു. തുടര്‍ന്ന് സിറിയയിലെത്തിയ അദ്ദേഹം അവിടെ വെച്ച് ശാദുലി ത്വരീഖത്തിലെ വിഖ്യാത ശൈഖായിരുന്ന ശൈഖ് അബ്ദുറഹ്മാന്‍ ശാഹൂരി(റ)യുടെ കൈക്ക് ബൈഅത്ത് ചെയ്യുകയും പിന്നീട് അവരില്‍ നിന്ന് ഇജാസത്തും ഖിലാഫത്തുമെല്ലാം സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ശാദുലി ത്വരീഖത്തിന്റെ ശൈഖാണ്.
ജോര്‍ദ്ധാനില്‍ താമസിക്കുന്ന അദ്ദേഹം അവിടുത്തെ അഹ്‌ലു ബൈത്തിന്റെ മുന്‍ക്കൈയ്യോടെ സ്ഥാപിക്കപ്പെട്ട ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ടിന്റെ സഹകാര്യ ദര്‍ശിയായി പ്രവര്‍ത്തിക്കുന്നു.)
സംഗ്രഹ പരിഭാഷ: ഡോ: അബ്ദുല്ല മണിമ