കാലഭേദങ്ങൾ ഓർമ്മപ്പെടുത്തുന്നത്AkamJanuary 1, 2023ആത്മീയം, കവിത ഇമാം ശാഫിഈ(റ): കാലം ഇച്ഛിക്കുന്നതൊക്കെയും പ്രവർത്തിക്കട്ടെ;‘വിധി’ നടപ്പിൽ വരുമ്പോൾ സന്തോഷത്തോടെ സ്വീകരിക്കുക.കാലക്കേടുകൾക്കു മുമ്പിൽ പൊറുതികേട് കാണിക്കരുത്.ഭൗതിക ലോകത്തെ ദുരന്തങ്ങൾ ഒരിക്കലും ശാശ്വതമല്ല.അപകടങ്ങൾക്കു മുമ്പിൽ നീയൊരു കരുത്തനായ പുരുഷനായി മാറുക;സഹിഷ്ണുതയും വിശ്വസ്തതയും നിന്റെ പ്രകൃതമായിത്തീരട്ടെ.സമൂഹത്തിൽ നിന്റെ ന്യൂനതകൾ വർദ്ധിക്കുകയും“അതിനൊരു മൂടിയുണ്ടായിരിക്കുക’ എന്നത് നിന്നെ സന്തോഷിപ്പിക്കുകയും ചെയ്താൽ“ഉദാര മനസ്കത കൊണ്ട് അതിനെ മൂടി വെക്കുക.“എല്ലാ ന്യൂനതകളേയും ഔദാര്യം മറച്ചു പിടിക്കും എന്നൊരാപ്ത വാക്യമുണ്ട്.ശത്രുവിനു മുമ്പിൽ ഒരിക്കലും നിന്റെ ബലഹീനത പ്രകടിപ്പിക്കരുത്.ശത്രുവിന്റെ സന്തോഷമെന്നാലത് വൻ ദുരന്തമാകുന്നു.പിശുക്കനിൽ നിന്നും നീ ഔദാര്യം പ്രതീക്ഷിക്കരുത്;ദാഹിക്കുന്നവന് തീയിൽ നിന്നും വെള്ളം ലഭിക്കില്ലല്ലോ?വൈകിപ്പോയതിനാൽ നിനക്കുള്ള വിഭവങ്ങൾ കുറച്ചുകളയില്ല; ‘കഠിനാധ്വാനം’ വിഭവത്തെ കൂട്ടുകയുമില്ല.ഒരു ദു:ഖവും ഒരു സന്തോഷവും ശാശ്വതമല്ല.ക്ഷാമവും ക്ഷേമവും തഥൈവ.സംപ്രീതനായ ഹൃദയത്തിന്നുടമയാണ് നീയെങ്കിൽനീയും ദുൻയാവിലെ സമ്പന്നനും ഒരു പോലെയാണ്.ഒരാളുടെ മുറ്റത്ത് മരണം വന്നിറങ്ങിയാൽ ഭൂമിയും ആകാശവും അവനെ രക്ഷിക്കില്ല.അല്ലാഹുവിന്റെ ഭൂമി വളരെ വിശാലമാണ്.പക്ഷേ,വിധി വന്നുകഴിഞ്ഞാൽ ആകാശവും കുടുസ്സായി മാറും.കാലത്തെ അവഗണിക്കൂ; അതെപ്പോഴും വഞ്ചിക്കും;മരണത്തിനാണെങ്കിലോ ഔഷധങ്ങളൊന്നും ഫലം ചെയ്യുകയുമില്ല.അമൂല്യമായ ഉപദേശംഅപകടങ്ങളിൽ നിന്നു രക്ഷ പ്രാപിച്ച് ആദർശ പൂർണ്ണതയോടെഅഭിമാനിയായി ജീവിക്കാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ;നിന്റെ നാവ് കൊണ്ട് ഒരാളെ കുറിച്ചും കുറ്റം പറയാതിരിക്കട്ടെ.നിന്റെ ശരീരമാസകലം നാണമാകുന്നു;ജനങ്ങൾക്കും നാവുകളുണ്ട്.നിന്റെ രണ്ടു കണ്ണുകൾ ജനങ്ങളുടെ ന്യൂനതകളെ നിനക്കു കാണിച്ചു തന്നാൽനീ അതിനോട് പറയു ‘കണ്ണേ, ആളുകൾക്കും കണ്ണുകളുണ്ട്’ എന്ന്.നന്നായി പെരുമാറുക, അതിക്രമം കാണിച്ചവനോട് പൊറുക്കുക,ഏറ്റവും നല്ലതു കൊണ്ട് പ്രതികരിക്കുക.