കുഞ്ഞാലി മരയ്ക്കാർ നാലാമൻ:
ഇന്ത്യൻ വിമോചന രാഷ്ട്രീയ ചരിത്രത്തിലെ ഇതിഹാസതാരം

history of kunjali marakkar/kerala muslim history

മൻസൂർ നൈന:

ഇന്ത്യയിലെ വിമോചന മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ വളരെ നിർണ്ണായകമായ ഒരു അദ്ധ്യായമാണ് യൂറോപ്യൻ കോളണി ശക്തികളായ പോർച്ചുഗീസ് സാമ്രാജ്യശക്തികളോട് ഐതിഹാസികമായ പോരാട്ടങ്ങളിലൂടെ പ്രതിരോധിച്ച കുഞ്ഞാലി മരയ്ക്കാർമാരുടെ ചരിത്രം. കോഴിക്കോട് കേന്ദ്രമായി ഭരിച്ചിരുന്ന സാമൂതിരി രാജാവിന്റെ നാട്ടുരാജ്യ അധികാര വ്യവസ്ഥക്കു കീഴിൽ സ്ഥൈര്യത്തോടെ കോളണി ശക്തികൾക്കെതിരെ ഏതാണ്ട് മുക്കാൽ നൂറ്റാണ്ടു കാലം കുഞ്ഞാലി മരയ്ക്കാർമാർ ഇടതടവില്ലാതെ പോരാടി എന്നത് നിസ്സാര കാര്യമല്ല. ആയുധബലം കൊണ്ടും രാഷ്ട്രീയ, സൈനിക ശക്തികൊണ്ടും അക്കാലത്തെ ലോക വൻ ശക്തികളിലൊന്നായ പോർച്ചുഗീസ് സാമ്രാജ്യത്വത്തോടാണ് സാമൂതിരിയും മരയ്ക്കാർമാരും ചെറുത്തു നിന്നത് എന്ന് പരിഗണിക്കുമ്പോൾ അത് ഇന്ത്യൻ വിമോചന രാഷ്ട്രീയ ചരിത്രത്തിന് തന്നെ അഭിമാനകരമാണ് എന്ന് തിരിച്ചറിയാനാവും.

ഇന്ത്യയിലെ വിമോചന മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ വളരെ നിർണ്ണായകമായ ഒരു അദ്ധ്യായമാണ് യൂറോപ്യൻ കോളണി ശക്തികളായ പോർച്ചുഗീസ് സാമ്രാജ്യശക്തികളോട് ഐതിഹാസികമായ പോരാട്ടങ്ങളിലൂടെ പ്രതിരോധിച്ച കുഞ്ഞാലി മരയ്ക്കാർമാരുടെ ചരിത്രം. കോഴിക്കോട് കേന്ദ്രമായി ഭരിച്ചിരുന്ന സാമൂതിരി രാജാവിന്റെ നാട്ടുരാജ്യ അധികാര വ്യവസ്ഥക്കു കീഴിൽ സ്ഥൈര്യത്തോടെ കോളണി ശക്തികൾക്കെതിരെ ഏതാണ്ട് മുക്കാൽ നൂറ്റാണ്ടു കാലം കുഞ്ഞാലി മരയ്ക്കാർമാർ ഇടതടവില്ലാതെ പോരാടി എന്നത് നിസ്സാര കാര്യമല്ല. ആയുധബലം കൊണ്ടും രാഷ്ട്രീയ, സൈനിക ശക്തികൊണ്ടും അക്കാലത്തെ ലോക വൻ ശക്തികളിലൊന്നായ പോർച്ചുഗീസ് സാമ്രാജ്യത്വത്തോടാണ് സാമൂതിരിയും മരയ്ക്കാർമാരും ചെറുത്തു നിന്നത് എന്ന് പരിഗണിക്കുമ്പോൾ അത് ഇന്ത്യൻ വിമോചന രാഷ്ട്രീയ ചരിത്രത്തിന് തന്നെ അഭിമാനകരമാണ് എന്ന് തിരിച്ചറിയാനാവും.
സാമൂതിരി-മരയ്ക്കാർ ബന്ധങ്ങളെ ശിഥിലമാക്കാതെ തങ്ങൾക്കിവിടെ നിലനിൽക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞ് കുതന്ത്രങ്ങൾ മെനഞ്ഞ പോർച്ചുഗീസ് അധിനിവേശ ശക്തികൾക്ക് താത്കാലികമായി ലക്ഷ്യം നേടാനായ ചരിത്രത്തിലെ ദുരന്തപൂർണ്ണമായ സന്ദർഭമാണ് കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ പതനം. അധിനിവേശ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിനിടയിൽ ധീരദേശാഭിമാനി കുഞ്ഞാലി മരയ്ക്കാർ നാലാമനായ മുഹമ്മദലി മരയ്ക്കാർ കീഴടങ്ങിയത് 1600 മാർച്ച് 16 നായിരുന്നു. തലമുറകളോളം മരയ്ക്കാർ കുടുംബം അധിനിവേശ ശക്തികൾക്കെതിരെ നടത്തിയ പോരാട്ട മുന്നേറ്റങ്ങളുടെ ഐതിഹാസികമായ പരിസമാപ്തി.
കൊച്ചിയിലെ കൊച്ചങ്ങാടിയിൽ ജനിച്ച അഹമ്മദാലി മരയ്ക്കാർ എന്ന കുഞ്ഞാലി ഒന്നാമനിലൂടെയാണ് മരയ്ക്കാർ വിഭാഗം സാമൂതിരിയുടെ സൈന്യത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. കൊച്ചിയിലെ കൊച്ചങ്ങാടിയിൽ തന്നെ ജനിച്ച സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ മുഖേനയാണ് കുഞ്ഞാലി മരയ്ക്കാർ ഒന്നാമനും-സാമൂതിരിയുമായുമായുള്ള സംയുക്ത സൈനീക മുന്നേറ്റത്തിന് വഴിയൊരുങ്ങുന്നത്.
മുസ്ലിംകൾക്ക് നേരെയുള്ള പോർച്ചുഗീസ് നിലപാടുകളിൽ സാമൂതിരി വലിയ പ്രയാസത്തിലായപ്പോൾ അദ്ദേഹം ഡക്കാൻ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ മുസ്ലിം സുൽത്താന്മാരുമായി ബന്ധപ്പെട്ടു.
“ഞാൻ എന്റെ രാജ്യത്തെ ഓർത്തല്ല, ഇവിടുത്തെ മുസ്ലിംകളെ ഓർത്താണ് ഭയപ്പെടുന്നത്. ഞാൻ ഒരു ഹിന്ദുവാണെങ്കിൽ കൂടി അവരുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ കരുതുന്നു…… “
ഇതായിരുന്നു സന്ദേശം. ഹിന്ദുവായ സാമൂതിരി രാജാവ് തന്റെ പ്രജകളായ മുസ്ലിംകളെ കുറിച്ചോർത്ത് പ്രയാസപ്പെട്ടിരുന്നു എന്നാണ് ചരിത്രം. സാമൂതിരി രാജാവിന്റെ ഈ കരുതലും ജാഗ്രതയും തന്നെയായിരുന്നു കുഞ്ഞാലി മരയ്ക്കാർമാരുടെയും അക്കാലത്തെ മറ്റ് വർത്തകരും അല്ലാത്തവരുമായ മുസ് ലിംകളുടെയും പിൻബലം. അക്കാലത്തെ നാട്ടുരാജ്യ സമ്പദ് വ്യവസ്ഥയെ പുഷ്കലമാക്കിയിരുന്ന ഒരു സമൂഹത്തിന്റെ അസ്തിത്വവും അതിജീവനവും ഉറപ്പു വരുത്തുക എന്ന ഭരണകൂട ഉത്തരവാദിത്തമാണ് സാമൂതിരി രാജാവിന്റെ ഉപരി സൂചിത പ്രസ്താവനയിൽ പ്രതിഫലിക്കുന്നത്. വിവിധ കാലങ്ങളിൽ വന്ന സാമൂതിരിമാരിൽ ചിലർ ഈ നിലപാടിൽ ചാഞ്ചല്യമുള്ളവരാകും വിധം അക്കാലത്തെ വ്യാപാരവും രാഷ്ട്രീയവും കലുഷിതമായിരുന്നതിനാൽ വലിയ സമ്മർദ്ധങ്ങൾക്കിടയിലും മരയ്ക്കാർമാരുൾപ്പെടെയുള്ള പോരാളികളായ മുസ് ലിംകളുടെ സാന്നിധ്യവും സഹകരണവും നിലനിൽക്കേണ്ടതിന്റെ അനിവാര്യത ശരിയായി തിരിച്ചറിഞ്ഞ് മുസ് ലിംകളോട് അനുഭാവ പൂർണ്ണമായ നിലപാടെടുത്തവരായിരുന്നു അധിക സാമൂതിരിമാരും. രാഷ്ട്രീയ സുരക്ഷയും സാമ്പത്തികാഭിവൃദ്ധിയും സുഗമമായ വ്യാപാര പ്രവർത്തനങ്ങളും അസ്ഥിരപ്പെടാതെ നിലനിൽക്കേണ്ടത് സാമൂതിരിമാരെ സംബന്ധിച്ചും മുസ് ലിംകളെ സംബന്ധിച്ചും അനിവാര്യമായിരുന്നു. അതുകൊണ്ട് തന്നെ പരസ്പര പോഷകമായ ആദാന പ്രദാനങ്ങളോടെയാണ് സാമൂതിരിയും മുസ് ലിംകളും തമ്മിലുള്ള ബന്ധങ്ങൾ നിലനിന്നത്. ഇതു തിരിച്ചറിഞ്ഞ പോർച്ചുഗീസുകാർ സാമൂതിരിയെയും കുഞ്ഞാലിമാരെയും ഭിന്നിപ്പിക്കാനുള്ള ശ്രമം വളരെ നേരത്തെ ആരംഭിച്ചിരുന്നു.

കുഞ്ഞാലി നാലാമന്റെ കാലത്ത് പുതിയതായി അധികാരമേറ്റെടുത്ത സാമൂതിരി ക്ഷിപ്രകോപിയും മദ്യാസക്തനുമായിരുന്നു. അവസരം മുതലെടുത്ത് പറങ്കി ചാരന്മാർ അവരുടെ കുതന്ത്രങ്ങൾ തുടങ്ങി. പോർച്ചുഗീസുകാരുടെ ഏറെ നീണ്ട കുതന്ത്രങ്ങളുടെ അവസാനം അത് സംഭവിച്ചു. കുഞ്ഞാലി മരയ്ക്കാർക്കെതിരെ സാമൂതിരിയെ പിണക്കാൻ പോർച്ചുഗീസുകാർക്ക് കഴിഞ്ഞു. കാലം കാത്തുസൂക്ഷിച്ച കുഞ്ഞാലി മരയ്ക്കാർ-സാമൂതിരി ബന്ധത്തിന് വിള്ളൽ വീണു.

നാവിക യുദ്ധങ്ങളും വിമോചന മുന്നേറ്റങ്ങളും കണ്ട് വളർന്ന മുഹമ്മദലി മരയ്ക്കാർ പിന്നീട് ഐതിഹാസികമായ മുന്നേറ്റങ്ങളിലൂടെ പട്ടുമരയ്ക്കാരുടെ വിയോഗത്തിന് ശേഷം സാമൂതിരിയുടെ നാവിക മേധാവി സ്ഥാനത്ത് കുഞ്ഞാലി നാലാമൻ എന്ന നാമധേയത്തിൽ അവരോധിക്കപ്പെടുകയായിരുന്നു. ചില തത്പര കക്ഷികൾ കുഞ്ഞാലി നാലാമനെയും സാമൂതിരിയെയും പിണക്കാനുള്ള ശ്രമങ്ങളിലായിരുന്നു. കോട്ടക്കൽ കോട്ട കേന്ദ്രീകരിച്ച് ഒരു സമാന്തര അധികാര കേന്ദ്രമായി സാമൂതിരിക്കെതിരെ കുഞ്ഞാലി നാലാമൻ വളർന്നുവരുന്നുവെന്ന നിലയിലുള്ള അഭ്യൂഹങ്ങളും കുപ്രചരണങ്ങളും അക്കാലത്ത് വളരെ സജീവമായിരുന്നു. ഈ പശ്ചാത്തലത്തിൽ ധാർമ്മികമായി വളരെ ദുർബലനായിരുന്ന, താരതമ്യേന വിവേക ശൂന്യത പ്രകടമാക്കിയ അക്കാലത്തെ സാമൂതിരിയെ സ്വാധീനിച്ച് കുഞ്ഞാലിക്കെതിരെ സൈനിക നീക്കത്തിന് മുന്നൊരുക്കങ്ങൾ നടത്താൻ പോർച്ചുഗീസുകാർക്ക് സാധിച്ചു.

കുഞ്ഞാലി മൂന്നാമനായ പട്ടു മരയ്ക്കാർ നിർമ്മിച്ച കോട്ടയിലാണ് പട്ടു മരയ്ക്കാരുടെ സഹോദരി പുത്രനായ കുഞ്ഞാലി നാലാമൻ ജനിച്ചത്. നാവിക യുദ്ധങ്ങളും വിമോചന മുന്നേറ്റങ്ങളും കണ്ട് വളർന്ന മുഹമ്മദലി മരയ്ക്കാർ പിന്നീട് ഐതിഹാസികമായ മുന്നേറ്റങ്ങളിലൂടെ പട്ടുമരയ്ക്കാരുടെ വിയോഗത്തിന് ശേഷം സാമൂതിരിയുടെ നാവിക മേധാവി സ്ഥാനത്ത് കുഞ്ഞാലി നാലാമൻ എന്ന നാമധേയത്തിൽ അവരോധിക്കപ്പെടുകയായിരുന്നു. ചില തത്പര കക്ഷികൾ കുഞ്ഞാലി നാലാമനെയും സാമൂതിരിയെയും പിണക്കാനുള്ള ശ്രമങ്ങളിലായിരുന്നു. കോട്ടക്കൽ കോട്ട കേന്ദ്രീകരിച്ച് ഒരു സമാന്തര അധികാര കേന്ദ്രമായി സാമൂതിരിക്കെതിരെ കുഞ്ഞാലി നാലാമൻ വളർന്നുവരുന്നുവെന്ന നിലയിലുള്ള അഭ്യൂഹങ്ങളും കുപ്രചരണങ്ങളും അക്കാലത്ത് വളരെ സജീവമായിരുന്നു. ഈ പശ്ചാത്തലത്തിൽ ധാർമ്മികമായി വളരെ ദുർബലനായിരുന്ന, താരതമ്യേന വിവേക ശൂന്യത പ്രകടമാക്കിയ അക്കാലത്തെ സാമൂതിരിയെ സ്വാധീനിച്ച് കുഞ്ഞാലിക്കെതിരെ സൈനിക നീക്കത്തിന് മുന്നൊരുക്കങ്ങൾ നടത്താൻ പോർച്ചുഗീസുകാർക്ക് സാധിച്ചു. അങ്ങനെ സ്വന്തം നാവിക മേധാവിക്കെതിരെ യുദ്ധം നയിക്കാൻ കൂട്ടുനിന്ന ചരിത്രത്തിലെ ഒറ്റുകാരനായ ഒരു രാജാവ് എന്ന പ്രതിനായക വേഷം അണിയാൻ അക്കാലത്തെ സാമൂതിരിക്ക് ദൗർ‍ഭാഗ്യമുണ്ടായി. ചരിത്രത്തിന്റെ വൈപരീത്യം എന്നല്ലാതെ മറ്റെന്ത് വിശേഷണങ്ങൾ നൽകിയും ആത്മഹത്യപരമായ ഈ നിലപാടിനെ നീതികരിക്കാനാവില്ല.
അങ്ങനെ 1599 ഡിസംബർ 15 ന് വലിയൊരു വ്യൂഹവുമായി ഡോൺ ആൻഡ്രി ഫുർടാഡോ ഇരിങ്ങൽ കോട്ടയുടെ മുമ്പിലെത്തി. 56 ഓളം കപ്പലുകളും ഇവയിലൊട്ടാകെ രണ്ടായിരത്തോളം പോർച്ചുഗീസ് യോദ്ധാക്കളും. കോട്ട വളയുന്നതിന് മുമ്പ് തന്നെ ഉള്ളാളത്തെ രാജ്ഞിയെയും മംഗലാപുരത്തെ രാജാവിനെയും കുഞ്ഞാലി മരയ്ക്കാരെ സഹായിക്കാൻ എത്തരുതെന്ന് പോർച്ചുഗീസുകാർ ഭീഷണിപ്പെടുത്തിയിരുന്നു. സാമൂതിരിയുടെ പിന്തുണ കൂടി ലഭിക്കുമെന്ന ഉറപ്പിലായിരുന്നു ഈ നീക്കങ്ങളെല്ലാം.
ഒ.കെ. നമ്പ്യാരുടെ വരികളിലൂടെ തുടർന്നുള്ള വസ്തുതകൾ ഇങ്ങനെ വായിക്കാം:
കുഞ്ഞാലിയെ കീഴ്പ്പെടുത്താൻ കോട്ട ഉപരോധിച്ച ശേഷം ഫുർട്ടാഡോ വളരെ ആഘോഷപൂർവ്വം സാമൂതിരിയെ സന്ദർശിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. ചരിത്രത്തിലെ ആ അവിശുദ്ധ ബന്ധത്തിനായുള്ള കൂടിക്കാഴ്ച്ച നടന്നത് കൊച്ചിയിലെ കൊച്ചങ്ങാടിയിലാണ്. 1599 ഡിസംബർ 16 ന് സാമൂതിരിയും ഫുർടാഡോവും വലിയൊരു സൈന്യവുമായി കൊച്ചിയിലെ കൊച്ചങ്ങാടിയിൽ കുഞ്ഞാലി മരയ്ക്കാർമാരുടെ തറവാടുണ്ടായിരുന്ന സ്ഥലത്തെത്തി. സാമൂതിരിയുടെയും പോർച്ചുഗീസിന്റെയും സൈന്യങ്ങൾ കൂടിക്കാഴ്ച്ച ഒരുക്കിയ സ്ഥലത്തിന്റെ ഇരുവശങ്ങളിലായി നിലയുറപ്പിച്ചു. പീരങ്കികളും തോക്കുകളും ആചാരവെടികൾ മുഴക്കി. ഈ അവിശുദ്ധ കൂടിക്കാഴ്ച്ചക്ക് സാമൂതിരി അത്യാഡംബര വേഷവിധാനങ്ങളുമായാണ് എത്തിയത്.
അര മുതൽ മുട്ടുവരെ സ്വർണ്ണക്കച്ച ചുറ്റിയിരുന്നു. വിലമതിക്കാനാവാത്ത രത്നങ്ങൾ പതിച്ച അരപ്പട്ടയും കൈകളിൽ രത്നം പതിച്ച നിരവധി സ്വർണ്ണവളകൾ, കഴുത്തിൽ വിലയേറിയ വജ്രമാല, കാതിൽ നിരവധി വൈരക്കല്ലുകളും മരതകങ്ങളും അണിഞ്ഞിരുന്നു.
സാമൂതിരിയുടെ പാർശ്വഭാഗത്തായി ഊരിപ്പിടിച്ച വാളുമായി രാജകുമാരൻ നടന്നു. പിന്നിൽ പ്രഭുക്കന്മാരും. സാമൂതിരിയും ഫുർട്ടാഡോവും അന്യോന്യം ആലിംഗനം ചെയ്തപ്പോൾ അഭിവാദ്യമെന്ന നിലക്ക് കപ്പലുകളിൽ നിന്നു പീരങ്കിവെടിമുഴക്കി.

ഫുർട്ടാഡോവിന് ധൃതിയുണ്ടായിരുന്നില്ല അദ്ദേഹത്തിനറിയാം ഉപരോധം നീണ്ടു പോകുന്നതോടെ കോട്ടക്കകത്തുള്ളവർ ദുർബലരാകുമെന്ന്. ഫുർട്ടാഡോ ഉപരോധം കനപ്പിക്കുകയും ആക്രമണത്തിനുള്ള ഒരുക്കങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തു.
ഒരു മാസം പിന്നിട്ടപ്പോഴേക്കും ഭക്ഷ്യസാധനങ്ങൾ ഇല്ലാതെ കോട്ടക്കുള്ളിലുള്ളവർ വിഷമിച്ചു. ഈ അവസരത്തെ മനസ്സിലാക്കി പോർച്ചുഗീസുകാർ ശക്തമായ ആക്രമണം തന്നെ നടത്തി. പക്ഷെ കുഞ്ഞാലി കൂടുതൽ ശക്തി സംഭരിച്ച് തിരിച്ചടിച്ചു. ഉപരോധം തുടങ്ങിയിട്ട് മൂന്നു മാസം തികയാറായെങ്കിലും കുഞ്ഞാലിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വൈകിയാൽ ആപത്തായിരിക്കും. പുറമെ നിന്ന് കുഞ്ഞാലിക്ക് സഹായം ലഭിച്ചേക്കാം. മാത്രവുമല്ല മഴക്കാലം അടുക്കാറായി. കൂടുതൽ ശക്തിയോടെ ആക്രമിക്കാൻ ഫുർട്ടാഡോ ഒരുങ്ങി.
കുഞ്ഞാലിക്ക് തന്റെ ഒപ്പമുള്ളവരുടെ പ്രയാസങ്ങൾ കണ്ടു നിൽക്കാനാവുന്നതല്ലായിരുന്നു. ഭക്ഷണം ലഭിക്കാതെ പലരും വളരെ ദുർബലരായിരിക്കുന്നു. ഈയൊരു സാഹചര്യത്തിൽ താൻ കീഴടങ്ങിയാലും ശരി തന്റെ ഒപ്പമുള്ളവർ കൊല്ലപ്പെടാൻ പാടില്ലെന്ന് അദ്ദേഹം ആഗ്രഹിച്ചു. സാമൂതിരിയുടെ പ്രജകളിൽ ഒരു വിഭാഗം കുഞ്ഞാലിയോട് പരസ്യമായ അനുഭാവം പ്രകടിപ്പിച്ചു. ഈ വിഭാഗം ശക്തിപ്പെട്ടു വരുന്നത് സാമൂതിരി കണ്ടു. കുഞ്ഞാലി കീഴടങ്ങിയാൽ മാത്രം മതിയെന്ന് സാമൂതിരി തീരുമാനിച്ചു. കുഞ്ഞാലിക്കൊ ഒപ്പമുള്ളവർക്കൊ യാതൊരു ഹാനിയും വരുത്തില്ലെന്ന് കുഞ്ഞാലിയുമായുള്ള-സന്ധി സംഭാഷണത്തിൽ സാമൂതിരി ദൂതൻ മുഖേന അറിയിച്ചു.
താൻ കീഴടങ്ങാൻ തയ്യാറാണെന്ന് കുഞ്ഞാലി അറിയിച്ചു.
“എന്റെ പൊന്ന് രാജാവിന് മുന്നിൽ ഞാൻ കീഴടങ്ങാം”
കുഞ്ഞാലി നാലാമന്റെ ഈ വാക്കുകളിൽ നിന്നു സാമൂതിരിയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും ബഹുമാനവും വിശ്വാസവും വ്യക്തമാണ്.
വൈദേശികാധിപത്യനെതിരെയുള്ള പോരാട്ടത്തിലെ കറുത്ത അദ്ധ്യായമാണ് ഈ ദിനം. 1600 മാർച്ച് 16 കുഞ്ഞാലി കീഴടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു. കനത്ത വെയിലുണ്ട്, ഇരിങ്ങൽ കോട്ടക്ക് പുറത്തു സാമൂതിരിയുടെയും പോർച്ചുഗീസുകാരുടെയും സൈന്യങ്ങൾ അണിനിരന്നു. കോട്ടയുടെ തെക്കേവാതിൽ തുറന്നു കുഞ്ഞാലിയുടെ പട്ടാളത്തിലെ അവശേഷിച്ച യോദ്ധാക്കളാണ് ആദ്യം ഇറങ്ങി വന്നത്. കോട്ടയ്ക്കകത്ത് നിന്ന് ഇറങ്ങി വന്നവരിൽ പലർക്കും പരിക്കേറ്റിരുന്നു.
പലരും അർദ്ധ പ്രാണരായിരുന്നു. പലരുടെയും നില ദയനീയമായിരുന്നു. കൂട്ടത്തിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ഇവരോടെല്ലാം ഇഷ്‌‌‌‌ടമുള്ളിടത്തേക്ക് പൊയ്ക്കൊള്ളാൻ സാമൂതിരി പറഞ്ഞു.
കുഞ്ഞാലി നേരെ സാമൂതിരിയുടെ അരികിൽ ചെന്നു കീഴടങ്ങലിന്റെ സൂചനയായി വാൾ അടിയറവെച്ചു. സാമൂതിരിയുടെ അടുത്തു നിന്നിരുന്ന ഫെർട്ടാഡോ തത്സമയം കുഞ്ഞാലിയെ കടന്നു പിടിച്ചു. കുഞ്ഞാലി പിടിയിൽ നിന്നു കുതറി. അപ്പോഴേക്കും പോർച്ചുഗീസുകാർ കുഞ്ഞാലിയെ വളഞ്ഞു പിടികൂടി കഴിഞ്ഞിരുന്നു. ഈ വഞ്ചന സാമൂതിരിയുടെ നായർപ്പടയ്ക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. തങ്ങളുടെ വീരപുരുഷനെ കീഴടങ്ങൽ വ്യവസ്ഥ ലംഘിച്ചുകൊണ്ടു കീഴ്പ്പെടുത്തുന്നതിൽ അവർ ക്ഷുഭിതരായി. നായർപ്പട പോർച്ചുഗീസുകാർക്ക് മേൽ ചാടിവീണു കുഞ്ഞാലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും പോർച്ചുഗീസുകാർ ശക്തമായ സന്നാഹങ്ങളോടെ കുഞ്ഞാലിയെ പോർച്ചുഗീസ് പാളയത്തിലെത്തിച്ചു. ക്ഷുഭിതരായ നായർപ്പടയുടെ ബഹളം ശമിപ്പിക്കുവാൻ സാമൂതിരി ഏറെ പ്രയാസപ്പെട്ടു.

പോർച്ചുഗീസ് സാമ്രാജ്യത്വ ശക്തികൾക്കെതിരായ കരയുദ്ധത്തിൽ നായർപടയും നാവിക യുദ്ധത്തിൽ കുഞ്ഞാലി മരയ്ക്കാർമാരുടെ നേതൃത്വത്തിലുള്ള മുസ് ലിം പോരാളികളുമാണ് സജീവമായി പങ്കാളിത്തം വഹിച്ചിരുന്നത്. ഇവിടെ തങ്ങളുടെ നാവിക പട നായകനെ കീഴടങ്ങൽ വ്യവസ്ഥ ലംഘിച്ച് പോർച്ചുഗീസുകാർ പിടിച്ചു കൊണ്ടുപോകാൻ തുനിഞ്ഞപ്പോൾ നായർപടയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം ശ്രദ്ധിക്കുക. സാമൂതിരി അറിവോടെയും സമ്മതത്തോടെയും തന്നെയായിരുന്നു അതെന്നറിഞ്ഞിട്ടും സാമൂതിരിയുടെ നായർപട കുഞ്ഞാലി നാലാമനൊപ്പമായിരുന്നു എന്നതാണ് ഈ സംഭവത്തിലൂടെ സാക്ഷ്യപ്പെടുന്നത്. അതിന്നർത്ഥം സാമൂതിരിയുടെ നിലപാട് കൊടിയ വഞ്ചനയും ആത്മഹത്യാപരവുമായിരുന്നുവെന്നാണ്.
പിന്നീട് കുഞ്ഞാലി നാലാമനെ ഗോവയിലേക്കാണ് കൊണ്ടു പോയത്. ഗോവയിലെ ട്രാൻകോവിലെ തടവുമുറിയിൽ കിടക്കുന്ന കുഞ്ഞാലി തന്റെ ഉമ്മയുമായുണ്ടായ അവസാനത്തെ കൂടിക്കാഴ്ചയും അവർ തന്നെ കെട്ടിപ്പിടിച്ച് തന്റെ കഴുത്തിലുണ്ടായിരുന്ന ഒരു പട്ടുറുമാൽ എടുത്തിട്ട് പറഞ്ഞ അവസാന വാചകങ്ങളുമോർത്തു.
“മോനെ അവർ നിനക്ക് എന്തെങ്കിലും ആപത്തു വരുത്തുമ്പോൾ എനിക്കൊരടയാളമയക്കുക. ധൈര്യത്തോടെ ഇരിക്കണം. അല്ലാഹു കാക്കും.”
ശേഷം കുഞ്ഞാലി നാലാമനെതിരായ നീതി രഹിതമായ വിധി പ്രഖ്യാപിക്കപ്പെട്ടു. തിയോക്രസിയുടെയും മതദ്രോഹ വിചാരണയുടെയും ഇരുണ്ട ചരിത്രമുള്ള യൂറോപ്യൻ പാരമ്പര്യം പോർച്ചുഗീസുകാരുടെ കോടതി വിധിയിലും പ്രതിഫലിച്ചു. അങ്ങനെ പോർച്ചുഗീസ് കോടതി വിധി പ്രസ്താവിച്ചു:
“കുഞ്ഞാലിയുടെ തല വെട്ടണം; അദ്ദേഹത്തിന്റെ മൃതദേഹം നാലായി പകുക്കണം.”
കുഞ്ഞാലിയുടെ വധദിവസമായി.
രാത്രി മുഴുവൻ കുഞ്ഞാലി പ്രാർത്ഥനയിൽ കഴിച്ചു. വൈസ്രോയിയുടെ കൊട്ടാരത്തിനു മുമ്പിൽ കൊട്ടാര പരിവാരങ്ങളും പ്രമാണികളും തടിച്ചു കൂടുന്ന മുറ്റത്ത് ഒരു കഴുമരം പുതുതായുണ്ടാക്കി. പുരോഹിതന്മാരും പണ്ഡിതന്മാരും സാധാരണക്കാരും ഉന്നതകുലജാതകളായ സ്ത്രീകളും മറ്റെല്ലാത്തരക്കാരും ഉൾപ്പെടുന്ന ഒരു ജനമഹാസമുദ്രം തന്നെ അവിടെ തടിച്ചു കൂടി. ബനിയാത്തെരുവിൽ നിന്നും കാനറിൻ
തെരുവിൽ നിന്നുമൊക്കെ കൂടുതൽ സ്ത്രീ പുരുഷന്മാർ തൊപ്പിയും കുടകളുമാക്കെ ധരിച്ചും പല്ലക്കിലേറിയും അവിടെ എത്തിയിരുന്നു.
വൈസ്രോയിയുടെ വരവറിയിച്ചു കൊണ്ടു കൊമ്പു വിളി മുഴങ്ങി. വധരംഗത്തെ അഭിമുഖീകരിച്ചുള്ള മട്ടുപ്പാവിൽ അദ്ദേഹം വന്നു നിന്നു. വാമഭാഗത്തു ആർച്ചുബിഷപ്പും സ്ഥാനം പിടിച്ചു. കുഞ്ഞാലി കൊലമരത്തിനടുത്തേക്ക് ആനയിക്കപ്പെട്ടു.
കുഞ്ഞാലിയുടെ ഗംഭീരവും ധീരവുമായ പെരുമാറ്റം കഠോരഹൃദയരായ ശത്രുക്കളുടെ പോലും ആദരം നേടി. ജനക്കൂട്ടം നിശ്ശബ്ദമായി. കുഞ്ഞാലി മുന്നിൽ പരന്നു കിടക്കുന്ന ജനലക്ഷങ്ങളുടെ നേരെ കണ്ണോടിച്ച ശേഷം കഴുത്തു താഴ്ത്തി. പോർച്ചുഗീസുകാരുടെ ഭീകരമായ ചെണ്ട മുഴക്കം ഉയർന്നു. മഴു പതിച്ചു.

ഗോവയിലെ ട്രാൻകോവിലെ തടവുമുറിയിൽ കിടക്കുന്ന കുഞ്ഞാലി തന്റെ ഉമ്മയുമായുണ്ടായ അവസാനത്തെ കൂടിക്കാഴ്ചയും അവർ തന്നെ കെട്ടിപ്പിടിച്ച് തന്റെ കഴുത്തിലുണ്ടായിരുന്ന ഒരു പട്ടുറുമാൽ എടുത്തിട്ട് പറഞ്ഞ അവസാന വാചകങ്ങളുമോർത്തു.
“മോനെ അവർ നിനക്ക് എന്തെങ്കിലും ആപത്തു വരുത്തുമ്പോൾ എനിക്കൊരടയാളമയക്കുക. ധൈര്യത്തോടെ ഇരിക്കണം. അല്ലാഹു കാക്കും.”
ശേഷം കുഞ്ഞാലി നാലാമനെതിരായ നീതി രഹിതമായ വിധി പ്രഖ്യാപിക്കപ്പെട്ടു. തിയോക്രസിയുടെയും മതദ്രോഹ വിചാരണയുടെയും ഇരുണ്ട ചരിത്രമുള്ള യൂറോപ്യൻ പാരമ്പര്യം പോർച്ചുഗീസുകാരുടെ കോടതി വിധിയിലും പ്രതിഫലിച്ചു. അങ്ങനെ പോർച്ചുഗീസ് കോടതി വിധി പ്രസ്താവിച്ചു:
“കുഞ്ഞാലിയുടെ തല വെട്ടണം; അദ്ദേഹത്തിന്റെ മൃതദേഹം നാലായി പകുക്കണം.”

കുഞ്ഞാലിയുടെ മൃതദേഹം നാലായി ചീന്തി ബാർഡീസ്സിലും പഞ്ചിമിലും കടപ്പുറത്ത് പ്രദർശനത്തിന്നു ശൂലത്തിന്മേൽ കുത്തിവെച്ചു . അദ്ദേഹത്തിന്റെ തല ഉപ്പുപുരട്ടി കണ്ണൂരിലേക്കയച്ചു. അവിടെയുള്ള മുസ്ലിംകളെ ഭയപ്പെടുത്താൻ അതു ഒരു കുന്തത്തിൽ കോർത്തു നാട്ടണമെന്നായിരുന്നു തീരുമാനം. കുഞ്ഞാലിയുടെ ഉമ്മ മകന്റെ വരവും കാത്തിരുന്നത് നിഷ്ഫലമായി. എന്നാൽ അവർ ഒരടയാളം കണ്ടുവെന്നാണ് ആ തറവാട്ടുകാർ പറയുന്നത്. കുഞ്ഞാലിയുടെ കഴുത്തിൽ മഴു വീണ അവസരത്തിൽ ഉറുമാലിൽ ചോര പുരണ്ടതായി കണ്ടുവത്രെ. തന്റെ ധീരനായ മകൻ ഇനി തിരിച്ചുവരില്ലെന്ന് അപ്പോൾ ഉമ്മ തീരുമാനിച്ചു.

കേരള ചരിത്രത്തിലെ വികാരഭരിതമായ ദുരന്ത കഥകളിലൊന്നാണ് കുഞ്ഞാലി നാലാമന്റെ പര്യവസാനം. ഒരിക്കൽ അവരുടെ സംരക്ഷകനും തമ്പുരാനുമായിരുന്ന സാമൂതിരിയുടെ നീചമായ വഞ്ചന ആ ചരിത്രത്തെ കൂടുതൽ ദുരന്ത പൂർണ്ണമാക്കുന്നു. കുഞ്ഞാലി നാലാമന്റെ പതനത്തോടെ തങ്ങൾക്ക് സ്വതന്ത്ര വിഹാരം തുടരാം എന്ന് തെറ്റിദ്ധരിച്ച പോർച്ചുഗീസുകാർക്ക് തുടർന്നുള്ള ചരിത്രാനുഭവങ്ങൾ അത്ര അനുകൂലമായിരുന്നില്ല. വാസ്തവത്തിൽ അവരുടെ പതനം അതോടെ ആരംഭിക്കുകയായിരുന്നു. തങ്ങളുടെ സാമ്രാജ്യത്വ മോഹങ്ങൾക്കും വ്യാപാര കുത്തക സംസ്ഥാപന ലക്ഷ്യങ്ങൾക്കും കനത്ത പ്രഹരം ഏൽപിച്ചുകൊണ്ടുള്ള ഡച്ചുകാരുടെ ആഗമനവും കുഞ്ഞാലി നാലാമന് ശേഷം പോർച്ചുഗീസ് പാളയത്തിൽ നിന്ന് രക്ഷനേടി മുസ് ലിം പോരാളികളെ സംഘടിപ്പിച്ച് അറബി കടലിൽ ശക്തമായ നാവിക മുന്നേറ്റവുമായി രംഗ പ്രവേശം ചെയ്ത അലി മരയ്ക്കാരുടെ ഐതിഹാസിക സാന്നിധ്യവും പോർച്ചുഗീസുകാരെ ഇന്ത്യൻ തീരങ്ങളിൽ നിന്ന് തുരത്തി. അങ്ങനെ ഒരു കുഞ്ഞാലി നാലാമന്റെ ചോരക്ക് അവർ വലിയ വില നൽകേണ്ടി വന്നു. അറബി കടലിലും തീരങ്ങളിലും പോർച്ചുഗീസ് വിരുദ്ധ ആക്രമണങ്ങൾ തുടർ കഥയായി. ഒടുവിൽ സാമ്രാജ്യത്വ മോഹങ്ങളുപേക്ഷിച്ച് പോർച്ചുഗീസുകാർക്ക് ഇന്ത്യ വിടേണ്ടി വന്നു.

പുറത്തുവരാനിരിക്കുന്ന മൻസൂർ നൈന രചിച്ച നൈന-മരയ്ക്കാർ ചരിത്രം: അറിയപ്പെടാത്ത ഏടുകൾ എന്ന ഗ്രന്ഥത്തിൽ കൂടുതൽ വിശദാംശങ്ങളോടെ വായിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy