നാച്വറല്‍ ഫിലോസഫിയും ഗണിതശാസ്ത്രവും:
ഇബ്നു സീനയുടെ വൈജ്ഞാനിക പര്യവേക്ഷണങ്ങൾ

ഇബ്നു സീന: തത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും ചരിത്രത്തിലെ അനന്യനായ പ്രതിഭാശാലി: ഭാഗം: 7:

സയ്യിദ് ഹുസൈന്‍ നസര്‍:
വിവ: നിഹാല്‍ പന്തല്ലൂര്‍:

മുസ് ലിം തത്വചിന്തകനും ശാസ്ത്രജ്ഞനും വൈദ്യശാസ്ത്ര വിശാരദനുമെല്ലാമായ ഇബ്നു സീനയുടെ വൈജ്ഞാനിക സേവനങ്ങൾ പഠന വിധേയമാക്കുന്ന പഠന പരമ്പര തുടരുന്നു.

ഒരു തത്വചിന്തകനായിരുന്നു എന്നതുപോലെ ഇബ്‌നു സീന മഹാനായ ഒരു ശാസ്ത്രജ്ഞനും ഭിഷഗ്വരനും കൂടിയായിരുന്നു. എന്നാല്‍, വൈദ്യശാസ്ത്ര രംഗത്തെ മഹാപ്രതിഭ എന്ന നിലക്കാണ് പടിഞ്ഞാറന്‍ ലോകത്ത് കൂടുതലും അദ്ധേഹം കീര്തിമ് നേടിയത്. ‘ഭിഷഗ്വരരിലെ രാജകുമാരന്‍’ എന്ന പേരില്‍ അദ്ധേഹത്തിന്റെ ചിത്രം യൂറോപ്പിലെ പല കത്രീഡലുകളുടെയും ചുമരുകളെ അലങ്കരിച്ചതായി കാണാം. പുരാതനകാല വൈദ്യശാസ്ത്ര മഹാരഥന്മാരായ ഹിപ്പോക്രാറ്റിസിന്റെയും ഗാലന്റെയും ഇടയില്‍ പ്രതിഷ്ഠിച്ചു കൊണ്ടാണ് ദാന്തെ ഇബ്‌നു സീനയെ ബഹുമാനിച്ചത്. കിഴക്കന്‍ ലോകത്തും ഭിഷഗ്വരന്‍ എന്ന നിലയിലുള്ള അദ്ധേഹത്തിന്റെ സ്വാധീനം തന്നെയാണ് പ്രബലമായി നിലനിന്നിരുന്നത്; അതിന്നും അങ്ങനെ തന്നെയാണ്. ഗണിതശാസ്ത്രത്തിന്റെയും നാച്വറല്‍ സയന്സിുന്റെയും ഏകദേശം എല്ലാ മേഖലകളിലും പ്രാവീണ്യമുണ്ടായിരുന്ന ഇബ്‌നു സീനക്ക് തത്വചിന്തയിലും ശാസ്ത്ര രീതിശാസ്ത്രത്തിലും വ്യുല്പ്പയത്തിയുണ്ടായിരുന്നു. നാച്വറല്‍ ഫിലോസഫിയെ കുറിച്ച് വിവരിക്കുന്നയിടത്ത് പ്രസ്തുത രീതിശാസ്ത്രം അദ്ധേഹം കൈകാര്യം ചെയ്യുന്നുണ്ട്. ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ വിഷയങ്ങളില്‍ ധാരാളം സ്വതന്ത്ര നിബന്ധങ്ങള്‍ ഇബ്‌നു സീന എഴുതിയിട്ടുണ്ടെങ്കിലും ‘ഖാനൂന്‍’ , ‘ശിഫാ’ എന്നീ രണ്ട് ഗ്രന്ഥങ്ങളാണ് പ്രസ്തുത രംഗത്തെ അദ്ധേഹത്തിന്റെ പ്രകൃഷ്ട കൃതികള്‍. വൈദ്യശാസ്ത്രപരവും ഔഷധശാസ്ത്രപരവുമായ വിജ്ഞാനങ്ങളാല്‍ സമ്പന്നമായ ഗ്രന്ഥമാണ് ‘ഖാനൂന്‍’. അതേസമയം, ‘ശിഫാ’യിലെ ഗണിതശാസ്ത്രത്തെയും നാച്വറല്‍ ഫിലോസഫിയെയും കുറിച്ചുള്ള അധ്യായങ്ങളില്‍ കാലാവസ്ഥാപഠനം, ധാതുവിദ്യ, ഭൂവിജ്ഞാനീയം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, മനശാസ്ത്രം മുതല്‍ അങ്കഗണിതം, ക്ഷേത്രഗണിതം, ജ്യോതിശാസ്ത്രം, സംഗീതശാസ്ത്രം മുതലായ ജ്ഞാനശാഖകളെയെല്ലാം അദ്ധേഹം പ്രതിപാദിക്കുന്നുണ്ട്. ‘ശിഫാ’യില്‍ പ്രതിപാദിക്കപ്പെട്ട ചില കാര്യങ്ങള്‍ ‘നജാത്’, ‘ദാനിഷ്‌നാമാ’ എന്നീ ഗ്രന്ഥങ്ങളില്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകുന്നുമുണ്ട്.

പ്രകൃതി ശാസ്ത്രങ്ങള്‍ പഠിക്കുന്നതിനിടയില്‍ യുക്തിവിചാരം, വേദഗ്രന്ഥ വ്യാഖ്യാനം, നിരീക്ഷണ പരീക്ഷണങ്ങള്‍ മുതലായ മനുഷ്യനു പ്രാപ്യമായ സര്വഖ ജ്ഞാന വീഥികളും ഇബ്‌നു സീന ആശ്രയിച്ചിട്ടുണ്ട്. ഇത്തരം സ്രോതസ്സുകളില്‍ നിന്നു ഉരുവം കൊണ്ട ജ്ഞാനങ്ങളെല്ലാം, പ്രപഞ്ചത്തെ(മാക്രോസോം)യും മനുഷ്യനെ(മൈക്രോസോം)യും എല്ലാ വസ്തുക്കളുടെയും സൃഷ്ടിദാതാവും, പരസ്പര ബന്ധവും അനുരൂപതയുമുള്ള പ്രപഞ്ചവും മനുഷ്യനും ബന്ധപ്പെട്ടു കിടക്കുന്ന പ്രപഞ്ചാതീതായ അസ്തിത്വവുമായ ദൈവത്തെയും ഉള്വപഹിക്കുന്ന യാഥാര്ഥ്യീത്തെ കുറിച്ചുള്ള തന്റെ മൊത്തമായ വീക്ഷണത്തില്‍ പ്രതിഷ്ഠിക്കാനാണ് അദ്ധേഹം ശ്രമിച്ചത്. സവിശേഷമായ പ്രകൃതി ശാസ്ത്രങ്ങളോടുള്ള അദ്ധേഹത്തിന്റെ സമീപനം എടുത്തുനോക്കിയാല്‍, പരീക്ഷണാത്മക പ്രക്രിയയുമായി ബന്ധപ്പെട്ട നിര്വകചനങ്ങള്‍ രൂപീകരിക്കാനും കുല്ലിയ്യായ ജ്ഞാനങ്ങള്‍ ഒഴിച്ചു ജുസ്ഇയ്യായ ജ്ഞാനങ്ങള്‍ ലഭിക്കുന്ന മാധ്യമമായി അരിസ്റ്റോട്ടിലിയന്‍ സില്ലോജിസത്തെ സ്വീകരിക്കാനും ഒരു യുക്തിപരമായ രീതി പ്രയോഗിക്കാനാണ് അദ്ധേഹം ശ്രമിച്ചത് എന്നു കാണാം. ഇതിനു വേണ്ടി അരിസ്റ്റോട്ടിലിയന്‍ സില്ലോജിസത്തില്‍ പ്രപഞ്ചാതീത കാരണമായ മധ്യേയുള്ള സംജ്ഞയെ അനുഭവസിദ്ധ കാരണമാക്കി മാറ്റിയ അദ്ധേഹം അതിനെയതിലൂടെ ഇന്ഡവക്ടീവ് സയന്സുചകളുടെ ലക്ഷ്യവുമായി യുക്തമാക്കുകയും ചെയ്തു. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും ഗലീലിയോ ഇത് വ്യവസ്ഥാപിതമായി പ്രയോഗിച്ചു. പ്രകൃതിയുടെ പരിമാണിക വശത്തെ മാത്രം പരിഗണിക്കുന്ന ആധുനിക ഫിസിക്‌സ് രൂപപ്പെടാന്‍ നിദാനമായ പ്രാഥമികവും ദ്വിതീയവുമായ ഗുണങ്ങള്ക്കി ടയില്‍ ഇബ്‌നു സീന നടത്തിയ വ്യതിരിക്താ കല്പ്പയന ഫിസിക്‌സിലെ പില്ക്കാ ല കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ വായിക്കുന്നത് ഏറെ കൗതുകകരമായ കാര്യമാണ്. പ്രകാശത്തിന്റെ തരംഗ സിദ്ധാന്തത്തില്‍ വിശ്വസിച്ചിരുന്ന ഇബ്‌നു സീന കണ്ണിന്റെ അനാട്ടമിയെയും കാഴ്ച്ചയെയും കുറിച്ചുള്ള തന്റെ പഠനത്തില്‍ അതിനെ കുറിച്ച് ചര്ച്ചക ചെയ്യുന്നുണ്ട്.

മുസ്ലിം പെരിപ്പാറ്ററ്റിക്‌സിന്റെ അധ്യാപകനായ ഇബ്‌നു സീന തന്റെ നിരീക്ഷണ-പരീക്ഷണങ്ങളില്‍ പ്രത്യേക താല്പയര്യം കാണിക്കുകയും സൂക്ഷ്മ ബുദ്ധി പ്രയോഗിക്കുകയും ചെയ്തിരുന്നു. രോഗിയുമായുള്ള അനുഭവത്തെ ആധാരമാക്കിയാണ് രോഗനിര്ണ്യം നടത്തുകയും ശമനത്തിനായി നിര്ദിയഷ്ട മരുന്നുകള്‍ നല്കുുകയും ചെയ്യേണ്ടതെന്ന് പറയുന്ന അദ്ധേഹത്തിന്റെ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ അതു വ്യക്തമായും ദര്ശിഹക്കാം. മനശാസ്ത്രത്തിലും ഇബ്‌നു സീന പല നിരീക്ഷണങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. മനഃശാസ്ത്ര രംഗത്തെ നിരീക്ഷണങ്ങള്‍ മറ്റു മുസ്ലിം ഭിഷഗ്വരന്മാര്ക്കെ ന്ന പോലെ അദ്ധേഹത്തിനും മരുന്നുമായി അഭേദ്യം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നായിരുന്നു. ഭൗമശാസ്ത്രം, കാലാവസ്ഥാശാസ്ത്രം, ജ്യോതിശാസ്ത്രം, ഫിസിക്‌സ് എന്നിവയിലും നിരീക്ഷണ-പരീക്ഷണ രീതിശാസ്ത്രം ഇബ്‌നു സീന പരീക്ഷിച്ചിട്ടുണ്ട്. പാറകളുടെ രൂപീകരണവും ഉല്ക്കസയുടെ ആകൃതിയും വിവരിക്കുന്നയിടത്ത് തന്റെ നിരീക്ഷണങ്ങള്‍ എഴുതുന്നതോടൊപ്പം ഖവാരിസ്മില്‍ വെച്ച് ഒരു ഉല്ക്കരയെ വിശകലനം ചെയ്യാനും ദ്രവിപ്പിക്കാനും നടത്തിയ ശ്രമവും അദ്ധേഹം എഴുതുന്നുണ്ട്. പക്ഷേ, അന്നത് ചിതാഭസ്മവും പച്ച പുകയുമായി മാറിയെന്നല്ലാതെ ആ ലോഹം അലിഞ്ഞില്ല. കാലാവസ്ഥാശാസ്ത്രം പറയുന്നയിടത്ത്, കുളിമുറിയിലോ പൂന്തോട്ടത്തിലോ വെച്ച് താന്‍ പലതവണ ജലസിക്തമായ മഴവില്ല് ദര്ശിൂച്ചുവെന്ന് വിവരിക്കുന്ന അദ്ധേഹം പ്രസ്തുത പ്രതിഭാസത്തെ ആകാശത്ത് കാണുന്ന വലിയ മഴവില്ലുകളുമായി താരതമ്യം ചെയ്യുന്നുണ്ട്. ജ്യോതിശാസ്ത്രത്തിന്റെ കാര്യമെടുത്താല്‍, ഇസ്ഹഫാനില്‍ വിശ്രമ ജീവിതം നയിച്ചിരുന്ന വര്ഷയങ്ങളില്‍ നിരീക്ഷണത്തിനായി പുതിയ ഒരു ഉപകരണം ഉണ്ടാക്കിയ അദ്ധേഹം ടോളമിയുടെ ഉപകരണത്തെ വിമര്ശിുക്കുകയും ചെയ്യുന്നുണ്ട്. ഫിസിക്‌സില്‍, ഭാരമുള്ളതും ഭാരമില്ലാത്തതുമായ വസ്തുക്കളുടെ ക്ഷേപണീയമായ ചലനത്തെ കുറിച്ച് നീരീക്ഷണങ്ങള്‍ നടത്തിയ അദ്ധേഹം ചലനത്തെ കുറിച്ചുള്ള അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തത്തെ മൗലികമായി വിമര്ശചനങ്ങള്ക്ക്സ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.

വൈദ്യശാസ്ത്രത്തിലെ ഗ്രീക്ക്, ഇന്ത്യന്‍, ഇറാനിയന്‍ ധാരകളെയും മുസ്ലിം ഭിഷഗ്വരന്മാരുടെ പരീക്ഷണ-പ്രയോഗങ്ങളില്‍ നിന്ന് ഉരുവം പ്രാപിച്ച നവീന കാര്യങ്ങളും ഉദ്ഗ്രഥിക്കുന്ന പ്രധാനപ്പെട്ട രചനകളുടെ പരമ്പരകള്‍ വൈദ്യശാസ്ത്രത്തിലെ ഇബ്‌നു സീനയുടെ കൃതികളോടെയാണ് പരമകാഷ്ഠ പ്രാപിച്ചത്. ‘ഫിര്ദൗ്സുല്‍ ഹിക്മ’യുടെ രചയിതാവായ അബുല്‍ ഹസന്‍ ബിന്‍ അലി അത്വബരി, ‘കിതാബുല്‍ ഹാവി’യും ‘കിതാബുല്‍ മന്സൂൈരി’യും എഴുതിയ മുഹമ്മദ് സകരിയ്യ റാസി, ‘കാമിലുസ്വിനാഅ’ (കിതാബുല്‍ മാലികി) എഴുതിയ ലാറ്റിനില്‍ ഹാലി അബ്ബാസ് എന്നറിയപ്പെടുന്ന അലി ബിന്‍ അബ്ബാസ് അഹ്വാസി എന്നിവര്‍ അദ്ധേഹത്തിന്റെ പ്രധാനപ്പെട്ട പൂര്വ്വി കരാണ്. ഇബ്‌നു സീനയുടെ ‘അല്ഖാ്നൂന്‍ ഫിത്വിബ്ബ്’ എന്ന ഗ്രന്ഥം തന്നെയും വലിയ തോതില്‍ ഇപ്പറഞ്ഞവയെ അടിസ്ഥാനമാക്കിയാണ് രചിക്കപ്പെട്ടത്. എന്നാല്‍, മികവുറ്റ ക്രമവും അന്യൂനതയും മൂലം ഭിഷഗ്വരന്മാരും മെഡിക്കല്‍ വിദ്യാര്ത്ഥി കളും ഉപയോഗിക്കുന്ന അടിസ്ഥാന ഗ്രന്ഥമായി മാറിയ ‘ഖാനൂന്‍’ -ആധികാരികതയില്‍- പ്രസ്തുത ഗ്രന്ഥങ്ങളെ മറികടന്നു. ഖുതുബുദ്ധീന്‍ ശീറാസിയെ പോലുള്ളവര്‍ രചിച്ച ‘ഖാനൂനി’ന്റെ പില്ക്കാ ല വ്യാഖ്യാതാക്കളെല്ലാം അക്കാര്യം വിശദീകരിക്കുകയും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇബ്‌നു സീനയുടെ ഏറ്റവും വലിയ വൈദ്യശാസ്ത്ര ഗ്രന്ഥമായ ‘ഖാനൂന്‍’ ഒരുപക്ഷേ പ്രകൃതിശാസ്ത്രങ്ങളിലെ അദ്ധേഹത്തിന്റെ സംഭാവനകളുടെ നിരീക്ഷണാത്മകവും പരീക്ഷണാത്മകവുമായ വശങ്ങള്‍ പഠിക്കാനുള്ള ഫലപ്രദമായ സ്രോതസ്സായിരിക്കും. അഞ്ച് ഭാഗങ്ങളായാണ് ‘ഖാനൂന്‍’ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. അതിലോരോന്നും പിന്നെയും പല അധ്യായങ്ങളും ഖണ്ഡങ്ങളുമായി വേര്തിിരിയുന്നു. അഞ്ച് ഭാഗങ്ങളില്‍ ആദ്യഭാഗത്ത് മനുഷ്യശരീരത്തിന്റെ വിശദീകരണം, അതിന്റെ നിര്മിഗതി, ചിത്തവൃത്തി, ശേഷികള്‍ എന്നിവ പോലുള്ള പൊതുവായ വൈദ്യശാസ്ത്ര തത്വങ്ങളും രണ്ടാം ഭാഗത്ത് രോഗം, ശുദ്ധി, മരണം തുടങ്ങിയവയും മൂന്നാം ഭാഗത്ത് മരുന്നു നിര്മാഗണത്തിന്റെ ചേരുവകളെ(മെറ്റീരിയ മെഡിക്ക)യും നാലാം ഭാഗത്ത് പ്രത്യേക അവയവത്തിലോ ഭാഗത്തോ അല്ലാതെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്ന സവിശേഷ രോഗങ്ങളെയും അഞ്ചാം ഭാഗത്ത് ഔഷധശാസ്ത്ര(ഫാര്മവക്കോളജി)വും വിശദീകരിക്കുന്നു. ഇപ്പറഞ്ഞതിലെ അഞ്ചാം ഭാഗം നിരീക്ഷണാധിഷ്ഠിത പഠനങ്ങളുടെ ഫലമാണെന്നതിനാല്‍ ഏറെ പ്രധാനവും മൂല്യവത്തായതുമാണ്. ഹിപ്പോക്രാറ്റിസിന്റെയും ഗാലന്റെയും ഡയസ്‌കൊറൈഡ്‌സിന്റെയും പാരമ്പര്യങ്ങളുടെ ഉദ്ഗ്രഥനമാണ് ‘ഖാനൂന്‍ ഫിത്വിബ്ബ്’. പക്ഷേ, അതോടൊപ്പം വ്യത്യസ്ത രോഗങ്ങള്‍ ചികിത്സിക്കുന്നതിന് ഗ്രീക്ക് സ്രോതസ്സുകളില്‍ ദര്ശിപക്കാന്‍ കഴിയാത്ത ഔഷധച്ചെടികളുടെ പ്രയോഗം പോലുള്ള മറ്റു പലതും ‘ഖാനൂനി’ല്‍ ദര്ശിചക്കാം.

പുതിയ ഔഷധച്ചെടികളുടെ പ്രയോഗം, മദ്യത്തിന്റെ വിഷാണു നശീകരണ ഗുണം, ബ്രെയിന്‍ ട്യൂമറിന്റെയും വയറ്റില്‍ പുണ്ണിന്റെയും കണ്ടുപിടിത്തം തുടങ്ങി ‘ഖാനൂനി’ല്‍ ഉള്ള പുതിയ അറിവുകള്‍ ഇബ്‌നു സീനയുടെ സ്വന്തം പരീക്ഷണങ്ങളുടെയും യുക്തിവിചാരത്തിന്റെയും ഫലമാണ്. പുറത്തു നിന്ന് വെളിച്ചം കണ്ണിലേക്ക് വരികയാണെന്നും അതേസമയം കണ്ണില്‍ നിന്ന് വസ്തുവിലേക്ക് ‘സൈക്കോളജിക്കല്‍ പ്രക്രിയ’ രൂപപ്പെടുന്നുവെന്നും സമര്ഥിിച്ച തന്റെ സൈക്കോളജി(ഡി ആനിമ)യിലെ ദര്ശകന സിദ്ധാന്തത്തിലും, കണ്ണിന്റെ ജീവശാസ്ത്രത്തിലും ശരീര ഘടനാവിജ്ഞാനീയത്തിലും റോജര്‍ ബേക്കണെയും റോബര്ട്ട് ഗ്രോസ്സെറ്റ്‌സ്‌റ്റെയെയും പോലുള്ള പടിഞ്ഞാറിലെ ശാസ്ത്ര മഹാരഥന്മാരില്‍ നിര്ണാ്യക സ്വാധീനം ചെലുത്തിയ സിദ്ധാന്തങ്ങള്‍ ഇബ്‌നു സീന വിവരിക്കുന്നുണ്ട്. അധിക ഭാഗങ്ങളും ഗഹനമായി പഠന വിധേയമാക്കപ്പെട്ടില്ലെങ്കിലും മൊത്തത്തില്‍ ‘ഖാനൂന്‍’ കിഴക്കിലും പടിഞ്ഞാറിലും വലിയ തോതില്‍ സ്വാധീനം ചെലുത്തിയിരുന്നു. ആയിരം വര്ഷ്ത്തോളമായി ‘ഭിഷഗ്വരന്മാരിലെ രാജകുമാരന്‍’ എന്ന് ഇബ്‌നു സീന വിളിക്കപ്പെടുന്നതിന്റെ കാരണമായ ‘ഖാനൂന്‍’ വൈദ്യശാസ്ത്ര രംഗത്തെ മറ്റു രചനകള്ക്കൊിപ്പം പ്രസ്തുത മേഖലയിലെ അദ്ധേഹത്തിന്റെ പ്രാഗത്ഭ്യം സ്പഷ്ടമായി തെളിയിക്കുന്ന ഒരു ഗ്രന്ഥം കൂടിയാണ്.
കേവലം ഒരു തത്വചിന്തകന്‍ എന്നതിനപ്പുറം നാച്വറല്‍ ഹിസ്റ്റോറിയനും, ഊര്ജഗതന്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ ഇബ്‌നു സീനയുടെ പ്രതിഭാധനത്വത്തിന്റെ പല വശങ്ങളാണ് ‘ശിഫാ’ മുന്നോട്ടു വെക്കുന്നത്. മൃഗം, സസ്യം, ധാതു എന്നീ മൂന്ന് ശാസ്ത്ര മണ്ഡലങ്ങളില്‍ തന്റെ കാലത്ത് അറിയപ്പെട്ടിരുന്ന എല്ലാ കാര്യങ്ങളും നാച്വറല്‍ ഹിസ്റ്ററിയില്‍ ഇബ്‌നു സീന ചര്ച്ചര ചെയ്യുന്നുണ്ട്. ധാതുക്കളെ കുറിച്ച് ചര്ച്ചന ചെയ്യുന്ന ‘ശിഫാ’യിലെ ഭാഗം ഏറെ കൗതുകകരമാണ്. ‘ഡി മിനറലിബസ്’ എന്ന പേരില്‍ എ.ഡി 1200 ഓടെ ആല്ഫ്രകഡ് സറേഷെല്‍ ലാറ്റിനിലേക്ക് മൊഴിമാറ്റിയ പ്രസ്തുത ഗ്രന്ഥത്തിന് മധ്യകാല നൂറ്റാണ്ടുകളിലും നവോത്ഥാന കാലഘട്ടത്തിലും വ്യാപകമായ സ്വാധീനം ഉണ്ടായിരുന്നു. ധാതുശാസ്ത്രം, രസതന്ത്രം, ഭൂഗര്ഭതശാസ്ത്രം എന്നിവ ഈ കൃതിയില്‍ ചര്ച്ചയ ചെയ്യുന്നുണ്ട്. ആല്ക്ക്മിയുടെ അടിസ്ഥാനമായി വര്ത്തിനക്കുന്ന പ്രപഞ്ചശാസ്ത്ര സിദ്ധാന്തങ്ങള്‍ അംഗീകരിക്കുന്നതോടൊപ്പം തന്നെ ഒരു ലോഹം മറ്റൊരു ലോഹമായി പരിവര്ത്തംനപ്പെടുന്നതിന്റെ സാധ്യത ഇബ്‌നു സീന വ്യക്തമായി നിരാകരിക്കുന്നുണ്ട്. ഉപ്പുകള്‍, സള്ഫനറുകള്‍, ദ്രവമാകുന്ന (ഫ്യൂസിബിള്‍) പദാര്ത്ഥ ങ്ങള്‍, കല്ലുകള്‍ എന്നിങ്ങനെ മിനറലുകളെ വകതിരിക്കുന്ന അദ്ധേഹം ഓരോന്നിന്റെയും ഉപവിഭാഗങ്ങളെയും പ്രത്യേകതകളെയും വിവരിക്കുന്നുണ്ട്. ഭൂഗര്ഭഗവിജ്ഞാനീയത്തില്‍, അവസാദ ശിലക(സെഡിമെന്ററി റോക്ക്)ളുടെ രൂപീകരണം, കല്ലുകള്‍ ദൃഢതരമാകുന്ന പ്രക്രിയ, പാറകളുടെ മൃദുലമായ പാളികള്‍ ദ്രവിച്ചു പോയി ഉണ്ടാകുന്ന മലകളുടെ രൂപീകരണം, ഭൂവിഭാഗങ്ങള്‍ സമുദ്രങ്ങളായും നേരെ തിരിച്ചുമുള്ള പരിണാമം, പ്രാക്തന യുഗങ്ങളിലെ സമുദ്ര മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ഫോസിലുകളായി മാറുന്ന പ്രക്രിയ എന്നിവയെ കുറിച്ചെല്ലാം വിവരിക്കുന്നുണ്ട്. പേര്ഷ്യിയിലൂടെ താന്‍ നടത്തിയ ദീര്ഘങമായ നിരവധി യാത്രകളില്‍ രൂപപ്പെടുത്തിയെടുത്ത തന്റെ നിരീക്ഷണങ്ങള്‍ അടിസ്ഥാനമാക്കി പലപ്പോഴും കാര്യങ്ങള്‍ വിവരിക്കുന്ന ഇബ്‌നു സീന ഭൂശാസ്ത്ര രംഗത്ത് ചരിത്രപ്രധാനമായ പല കണ്ടുപിടിത്തങ്ങളും അവതരിപ്പിക്കുന്നുണ്ട്.

തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy