അല് ഗുന്യത്വു ലി ത്വാലിബ് ത്വരീഖില് ഹഖ് എന്ന ഗ്രന്ഥത്തില് നിന്ന്:
ഗൗസുൽ അഅ്ളം മുഹിയിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ):
മൊഴിമാറ്റം: മുഹമ്മദ് സുൽത്വാൻ ബാഖവി കായൽപട്ടണം.
സ്വേച്ഛകളെ മറികടന്ന് അല്ലാഹുവിന്റെ തൃപ്തിയും താത്പര്യവും സ്വജീവിതത്തിൽ കൊണ്ടുവരാനുള്ള നിരന്തര പരിശ്രമവും(മുജാഹദ) ആ പരിശ്രമത്തിൽ താൻ എവിടെ എത്തിനിൽക്കുന്നുവെന്ന നിരന്തരമായ പരിശോധനയും(മുഹാസബ) മനക്കരുത്തുമുള്ള സാലിക്കീങ്ങൾക്ക് അനിവാര്യമായ പത്ത് ഗുണവിശേഷങ്ങൾ:
ഇവ പിൻപറ്റുകയും അല്ലാഹുവിന്റെ ഔദാര്യത്തോടെ അതിനെ നിലനിർത്തുകയും ചെയ്യുന്നവർ ശ്രേഷ്ഠവിതാനങ്ങളെ പ്രാപിക്കും.
സ്വേച്ഛകളെ മറികടന്ന് അല്ലാഹുവിന്റെ തൃപ്തിയും താത്പര്യവും സ്വജീവിതത്തിൽ കൊണ്ടുവരാനുള്ള നിരന്തര പരിശ്രമവും(മുജാഹദ) ആ പരിശ്രമത്തിൽ താൻ എവിടെ എത്തിനിൽക്കുന്നുവെന്ന നിരന്തരമായ പരിശോധനയും(മുഹാസബ) മനക്കരുത്തുമുള്ള സാലിക്കീങ്ങൾക്ക് അനിവാര്യമായ പത്ത് ഗുണവിശേഷങ്ങൾ:
ഇവ പിൻപറ്റുകയും അല്ലാഹുവിന്റെ ഔദാര്യത്തോടെ അതിനെ നിലനിർത്തുകയും ചെയ്യുന്നവർ ശ്രേഷ്ഠവിതാനങ്ങളെ പ്രാപിക്കും.
1: സത്യത്തിന് വേണ്ടിയോ വ്യാജമായോ മനഃപൂർവ്വമോ അശ്രദ്ധമായോ അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്യാതിരിക്കുക. അങ്ങനെ ഒരാൾ ഒരു വിധത്തിലും അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്യുകയില്ലെന്ന് മനസ്സിൽ ഉറപ്പിക്കുകയും അതിന്നനുസൃതമായി നാവിനെ പരിശീലിപ്പിക്കുകയും ചെയ്താൽ ബോധപൂർവ്വമോ അബോധപൂർവ്വമോ സത്യം ചെയ്യുന്ന ശീലം അവനിൽ നിന്ന് തിരോഭവിച്ചു പോവും. ഈ ശീലത്തിൽ അവൻ സ്ഥിരപ്പെടുമ്പോൾ അല്ലാഹു തആല അവന് തന്റെ അൻവാറുകളുടെ വാതിൽ തുറന്നു കൊടുക്കും. അതിന്റെ ഫലം സ്വന്തം ഖൽബിൽ അവന് വ്യക്തമാകും. അവന്റെ ശരീരത്തിലും അതിന്റെ നന്മകൾ അധികരിക്കും. അവന്റെ പദവികൾ ഉയരും. അവന്റെ മനക്കരുത്തിലും ഉൾക്കാഴ്ചയിലും ശക്തി അധികരിക്കും. അവന്റെ ആദർശസഹോദരങ്ങളിൽ അവനെ കുറിച്ചുള്ള മതിപ്പും സ്തുത്യർഹതയും അധികരിക്കും. അയൽക്കാർക്കിടയി ൽ അവന് മാന്യതയുണ്ടാവും. അതുകൊണ്ടുള്ള ഫലം അവനെ അറിയുന്നവർ അവന്റെ കൽപനക്ക് വഴിപ്പെടും. അവനെ കാണുന്നവർക്ക് ഒരു ഗാംഭീര്യം തോന്നും.
2: തമാശയായോ ബോധപൂർവ്വമോ നുണ പറയാതിരിക്കുക. കാരണം സാലിക്ക് തന്റെ മനസ്സിൽ നുണ പറയുകയില്ല എന്ന് ഉറപ്പിക്കുകയും നാവിനെ അതിന്നനുസരിച്ച് പരിശീലിപ്പിക്കുകയും ചെയ്താൽ അല്ലാഹു അതു കാരണമായി അവന്റെ മനസ്സിന് വിശാലത നൽകും. അതുകാരണം അവന്റെ അമൽ തെളിഞ്ഞതാവും. വ്യാജമെന്നാൽ എന്തെന്ന് അറിയാത്ത സ്ഥിതിയിൽ അവനെത്തും. അങ്ങനെ മറ്റുള്ളവരിൽ നിന്ന് വ്യാജം കേട്ടാൽ അതിനെ അപലപിക്കുകയും അതിനെ കുറിച്ച കുറ്റബോധം പകർന്നു നൽകുകയും ചെയ്യും. തന്റെ മനസ്സിലും അതിനെ താഴ്ന്നതായി കാണും, വ്യാജത്തെ ഉപേക്ഷിക്കാൻ അവൻ നൽകുന്ന ഉപദേശം അവന് പ്രതിഫലാർഹമായി തീരും.
3: ഏതെങ്കിലും ഒന്ന് വാഗ്ദാനം ചെയ്യുകയും അത് നിറവേറ്റാൻ യോഗ്യതയുണ്ടായിരിക്കെ വാക്ക് പാലിക്കുകയും ചെയ്യുക. ഒരുവന് ശരീഅത്ത് അനുവദിച്ച വ്യക്തമായ ഉദ്റ് കാരണമോ നിശ്ചിത സമയത്ത് നൽകാൻ കഴിയാത്ത അവസ്ഥ ഉണ്ടായതിന്റെ പേരിലോ ആ വാഗ്ദാനം നിറവേറ്റാൻ സാധിക്കാതെ പോയാൽ അത് അപരാധമല്ല. വാഗ്ദാനം പാലിക്കുക എന്നത് ഒരു മനുഷ്യന്റെ ഗുണവിവേഷങ്ങളിൽ ഏറ്റവും കരുത്തുറ്റതാണ്. ഒരു മധ്യമ വഴിയുമാണ്. വാക്ക് ലംഘിക്കുക എന്നത് കളവാണ്. ഒരു സാലിക്ക് വാക്കു പാലിച്ചാൽ ഔദാര്യത്തിന്റെ വാതിൽ അല്ലാഹു അവന് തുറന്നു കൊടുക്കും. ലജ്ജയുടെ ദറജ അല്ലാഹു അവന് തുറന്നു കൊടുക്കും. സ്വാദിഖിങ്ങളുടെ മനസ്സിൽ അവനോട് ബഹുമാനാദരവുകൾ നൽകും.
4: സൃഷ്ടികളിൽ ഒന്നിനെയും ശപിക്കാതിരിക്കുക, ഒരു അണുവിനോ അണുവിനെക്കാൾ ചെറിയതിനോ ഉപദ്രവം ചെയ്യാതിരിക്കുക. ഇത്തരം സവിശേഷ ഗുണങ്ങൾ സ്വാദീഖീങ്ങളുടെയും സജ്ജനങ്ങളുടെയും സൽ സ്വഭാവഗുണങ്ങളാണ്. ഇതിൽ അമൽ ചെയ്യുന്ന സാലിക്കിന് സദ്ഫല ങ്ങൾ ലഭ്യമാവും. ദുനിയാവിൽ അല്ലാഹുവിന്റെ കാവലിലായിരിക്കും. ആഖിറത്തിൽ അല്ലാഹു അവന് വേണ്ടി പല ദറജകളെയും ഒരുക്കി വെക്കും. നാശത്തിൽ വീണുപോകുന്നതിനെ തൊട്ട് അല്ലാഹു അവനെ സംരക്ഷിക്കും. സൃഷ്ടികളെ തൊട്ട് അല്ലാഹു അവനെ സലാമത്തിലാക്കും. അടിയാറുകളുടെ കൃപയെയും അടിയാറുകളോടുള്ള കാരുണ്യത്തെയും അല്ലാഹു ഇവന് നൽകും. ഇത്തരം സ്വഭാവഗുണങ്ങളുള്ളവർക്ക് അല്ലാഹുവിന്റെ സാമീപ്യം ലഭ്യമാണ്.
5 സൃഷ്ടികളിൽ തന്നോട് അക്രമവും അന്യായവും ചെയ്തവർക്കെതിരെ പോലും എതിർപ്രാർത്ഥന ചെയ്യാതിരിക്കുക. നാവുകൊണ്ട് അവനെ മുറിവേൽപിക്കുകയോ പ്രവർത്തനം കൊണ്ട് പകവീട്ടുകയോ ചെയ്യാതിരിക്കുക. നേരെ മറിച്ച് അല്ലാഹുവിന് വേണ്ടി അതിനെ സഹിക്കുക. ഇത്തരം സ്വഭാവമുള്ളവരുടെ പദവികൾ അല്ലാഹു ഉയർത്തും. മേൽ പറഞ്ഞ സ്വഭാവങ്ങളെ തന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്രയാക്കിയവന് ഇരുലോകത്തും ശ്രേഷ്ഠമായ പദവികൾ ഉണ്ടായിരിക്കും. അടുത്തുള്ളവരും ദൂരെയുള്ളവരുമായ എല്ലാവരുടെയും മനസ്സിൽ ഇവന്റെ മേൽ സ്നേഹവും ബഹുമാനാദരവുകളുമുണ്ടായിരിക്കും. അവന്റെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കും. നന്മകളിൽ വർദ്ധനവുണ്ടാവും. സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ ഇവന് പ്രതാപസ്ഥാനമുണ്ടായിരിക്കും.
6: അഹ്ലു ഖിബ്ലയിൽ(മുസ്ലിമീങ്ങൾ) ഒരാളെയും തന്നെ ശിർക്ക് കൊണ്ടോ കുഫ്റുകൊണ്ടോ നിഫാക്ക് കൊണ്ടോ വിധി പറയുകയോ അത് തീർച്ചപ്പെടുത്തി സാക്ഷ്യപ്പെടുത്തുകയോ ചെയ്യാതിരിക്കുക. ഈ ഗുണവിശേഷം കാരുണ്യത്തോട് ഏറ്റവും അടുത്ത ഗുണവിശേഷമാണ്. പദവികളിൽ ഉന്നത സ്ഥാനമുള്ളതാണ്. ഇത് സുന്നത്തിന്റെ പരിപൂർണ്ണതയുമാണ്. മാത്രമല്ല അല്ലാഹുവിന്റെ ഇൽമിൽ നുഴഞ്ഞുകയറുക എന്ന അവസ്ഥയിൽ നിന്ന് വിദൂരസ്ഥവുമാണ്. അല്ലാഹുവിന്റെ വെറുപ്പിനെ തൊട്ടും വിദൂരസ്ഥമാണ്. അല്ലാഹുവിന്റെ തൃപ്തിയിലേക്കും റഹ്മത്തിലേക്കും കൂടുതൽ സാമീപ്യമുണ്ടാക്കുന്ന സ്വഭാവവവുമാണ്. അല്ലാഹുവിങ്കൽ ശ്രഷ്ഠതയും മാന്യതയും നിറഞ്ഞ കവാടമാണിത്. സൃഷ്ടികൾ എല്ലാവരുടെ മേലും ഈ അടിമക്ക് കരുണ ഉണ്ടാക്കി കൊടുക്കുന്ന സ്വഭാവ വിശേഷവുമാണിത്.
7: ബാഹ്യമായോ ആന്തരീകമായോ ഒരു പാപത്തിലേക്കും തിരിയാതെ ദൃഷ്ടിയെയും ആലോചനയെയും സൂക്ഷിക്കുക. തന്റെ അവയവങ്ങളെ അതിൽ നിന്ന് തടയുക. ഇത്തരം സ്വഭാവങ്ങൾ കാരണം ഈ ദുനിയാവിൽ തന്നെ അമലുകൾ കൊണ്ടുണ്ടാകുന്ന നന്മകൾ നമ്മുടെ ഹൃദയത്തിലും അവയവങ്ങളിലും വളരെ വേഗതയിൽ എത്തുന്നതാണ്. അതോടൊപ്പം ആഖിറത്തിന്റെ നന്മക്കു വേണ്ടിയും അല്ലാഹു അതിനെ നിക്ഷേപമാക്കും. ഇത്തരം സൽസ്വഭാവങ്ങളോടെ അമൽ ചെയ്യാൻ അല്ലാഹു നാമേവർക്കും തൗഫീഖ് നൽകാൻ നാം അല്ലാഹുവിനോട് യാചിക്കുന്നു. നമ്മുടെ ഹൃദയങ്ങളിൽ നിന്ന് ശഅ് വത്തുകളെ നീക്കാനും അല്ലാഹുവിനോട് ഞാൻ തേടുന്നു.
സൃഷ്ടികളിലാർക്കും നമ്മെ കൊണ്ട് ചെറിയതോ വലിയതോ ആയ ഒരു ഭാരവും ബാധ്യതയും ഉണ്ടാവാതെ സൂക്ഷിക്കുക. എന്നാൽ മറ്റുള്ള വർക്ക് ഉപകാര പ്രദമായതും അവരെ സ്വയം പര്യാപ്തമാക്കുന്നതുമായ കാര്യങ്ങൾ ചെയ്ത് സൃഷ്ടികളിലെല്ലാവരുടെയും പ്രയാസങ്ങളെ ദൂരീക രിക്കുക. ഇത് ആബിദീങ്ങളുടെ പ്രൗഢിയുടെ പൂർത്തീകരണമാണ്. മുത്തഖീങ്ങളുടെ ശ്രേഷ്ഠതയുമാണ്. ഇതിലൂടെ ഒരു സാലിക്ക് നല്ലത് കൽപിക്കുവാനും തിന്മ തടയുവാനും യോഗ്യനാകുന്നു. സൃഷ്ടികളഖിലവും സാലിക്കിനെ സംബന്ധിച്ച് അവരുടെ ഹഖ് വീട്ടുന്ന കാര്യത്തി ൽ ഒരേ സ്ഥാനത്തായിരിക്കും. ഇങ്ങനെ ഒരു സാലിക്ക് മാറിയാൽ അല്ലാഹുവിനെ കൊണ്ടുള്ള അവലംബം, വിശ്വാസ ദാർഢ്യം, ഐശ്വര്യത എന്നിവകളിലേക്ക് അവന്റെ അവസ്ഥകളെ അല്ലാഹു മാറ്റുന്നതാണ്.
8: സൃഷ്ടികളിലാർക്കും നമ്മെ കൊണ്ട് ചെറിയതോ വലിയതോ ആയ ഒരു ഭാരവും ബാധ്യതയും ഉണ്ടാവാതെ സൂക്ഷിക്കുക. എന്നാൽ മറ്റുള്ള വർക്ക് ഉപകാര പ്രദമായതും അവരെ സ്വയം പര്യാപ്തമാക്കുന്നതുമായ കാര്യങ്ങൾ ചെയ്ത് സൃഷ്ടികളിലെല്ലാവരുടെയും പ്രയാസങ്ങളെ ദൂരീക രിക്കുക. ഇത് ആബിദീങ്ങളുടെ പ്രൗഢിയുടെ പൂർത്തീകരണമാണ്. മുത്തഖീങ്ങളുടെ ശ്രേഷ്ഠതയുമാണ്. ഇതിലൂടെ ഒരു സാലിക്ക് നല്ലത് കൽപിക്കുവാനും തിന്മ തടയുവാനും യോഗ്യനാകുന്നു. സൃഷ്ടികളഖിലവും സാലിക്കിനെ സംബന്ധിച്ച് അവരുടെ ഹഖ് വീട്ടുന്ന കാര്യത്തി ൽ ഒരേ സ്ഥാനത്തായിരിക്കും. ഇങ്ങനെ ഒരു സാലിക്ക് മാറിയാൽ അല്ലാഹുവിനെ കൊണ്ടുള്ള അവലംബം, വിശ്വാസ ദാർഢ്യം, ഐശ്വര്യത എന്നിവകളിലേക്ക് അവന്റെ അവസ്ഥകളെ അല്ലാഹു മാറ്റുന്നതാണ്. ആ സാലിക്ക് തന്റെ സ്വേച്ഛ പ്രകാരം ആരെയും അവരുടെ സ്ഥാനത്തേക്കാൾ ഉയർത്തുകയില്ല. ജനങ്ങൾ ഹഖ് തആലായുടെ വിഷയത്തിൽ അവന്റെ അടുക്കൽ സമമാണ്. ഈ കവാടം മുഅ്മിനീങ്ങളുടെ ഇസ്സത്തും മുത്തഖീങ്ങളുടെ ശ്രേഷ്ഠതയുമാണെന്ന് അവൻ ഉറപ്പിക്കും. ഈ അവസ്ഥ ഇഖ്ലാസിന്റെ ഏറ്റവും അടുത്ത കവാടമാണ്.
9: മനുഷ്യരിൽ നിന്ന് ഒന്നും കാംക്ഷിക്കാതിരിക്കുക എന്നത് ഒരു സാലിക്കിന് അനിവാര്യമാണ്. അത്തരം ആഗ്രഹങ്ങളെ അവൻ മുറിച്ചു കളയണം. സൃഷ്ടികളുടെ പക്കലുള്ളതിനെ അവന്റെ നഫ്സ് ആഗ്രഹിക്കരുത്. ഇതാണ് ഏറ്റവും വലിയ പ്രതാപം. നിഷ്കളങ്കമായ ഐശ്വര്യത, മഹത്തായ അധികാരം, ഉന്നത അഭിമാനം, വളരെ തെളിഞ്ഞ വിശ്വാസ ദാർഢ്യം, സാധുവായതും തെളിഞ്ഞതുമായ തവക്കുൽ. ഇവ അല്ലാഹുവിനെ കൊണ്ട് മാത്രം അവലംബിക്കുന്ന വാതിലുകളിലെ ഒരു വാതിലാണ്. സുഹ്ദിന്റെ വാതിലുകളിലെ ഒരു വാതിലാണ്. ഒരു സാലിക്ക് ഇതിലൂടെ സൂക്ഷ്മതയെ സിദ്ധിക്കും. അവന്റെ ഇബാദത്തുകൾ പൂർണത പ്രാപിക്കും. ഈ സ്വഭാവം സൃഷ്ടികളോട് പൂർണ്ണമായും മുറിഞ്ഞ് സ്രഷ്ടാവിൽ ലയിച്ചവരുടെ അടയാളങ്ങളിൽ പെട്ടതാണ്.
10: തവാളുഅ്(വിനയം) ലൂടെയാണ് ഒരു അടിമയുടെ ശ്രേഷ്ഠത ശക്തിപ്പെടുക. അവന്റെ ദറജഃ ഉയരുക, ഇസ്സത്ത് പൂർത്തീകരണത്തിലാവുക. അല്ലാഹുവിങ്കലും സൃഷ്ടികളുടെ അടുത്തും അവന് ഔന്നത്യം ലഭിക്കും. ദുനിയാവിന്റെ കാര്യത്തിലും ആഖിറത്തിന്റെ കാര്യത്തിലും അവൻ വിചാരിച്ച നല്ല കാര്യങ്ങൾ ചെയ്യാനുള്ള കഴിവുണ്ടാവുകയും ചെയ്യും. ഈ സൽസ്വഭാവമാണ് എല്ലാ ത്വാഅത്തുകളുടെയും വേരും അതിന്റെ ശാഖയും പൂർത്തീകരണവും. ഇതിലൂടെയാണ് അല്ലാഹുവിന്റെ ഒരു അടിമ പ്രയാസത്തിലും വിശാലതയിലും അല്ലാഹുവിനെ തൃപ്തിപ്പെട്ട സ്വാലിഹീങ്ങളുടെ ദറജഃയെ പ്രാപിക്കുക. ഇതാണ് തഖ് വയുടെ പരിപൂർണത. വിനയമെന്നാൽ മനുഷ്യരിൽ ആരെ കാണുമ്പോഴും അവന്റെ ശ്രേഷ്ഠതയെ കാണുക എന്നതാണ്. അവൻ എന്നേക്കാൾ അല്ലാഹുവിങ്കൽ നന്മയുള്ളവനും ദറജഃ ഉയർന്നവനുമായിരിക്കാം എന്ന് തന്റെ മനസ്സിനോട് അവൻ പറയും. ഒരു വിനയമുള്ള സാലിക്ക് ഒരു ചെറുപ്പകാരനെ കണ്ടാൽ തന്റെ മനസ്സിനോട് പറയും “ഇവൻ ഞാൻ ചെയ്ത അത്രയും തിന്മകൾ അല്ലാഹുവിന് എതിരായി ചെയ്തിട്ടില്ല. അതുകൊണ്ട് അവൻ എന്നേക്കാൾ ശ്രേഷ്ഠനാണ് എന്നതിൽ ഞാൻ സംശയിക്കുന്നില്ല.’ ഈ സാലിക്ക് കണ്ടത് ഒരു മുതിർന്നനെയാണെങ്കിൽ “അവൻ തന്റെ നഫ്സിനോട് പറയും; “ഇദ്ദേഹം ഞാൻ ജനിക്കും മുമ്പേ അല്ലാഹുവിന് ഇബാദത്ത് ചെയ്തവനാണ്. അതുകൊണ്ട് ഇദ്ദേഹം എന്നേക്കാൾ ശ്രേഷ്ഠരാണ്.’ ഒരു ആലിമിനെയാണ് അവൻ കണ്ടതെങ്കിൽ അവൻ തന്റെ നഫ്സിനോട് പറയും: “ഇദ്ദേഹം ഞാൻ എത്താത്ത അവസ്ഥയിൽ എത്താനും ഞാൻ കരസ്ഥമാക്കാത്ത അവസ്ഥകൾ കരസ്ഥമാക്കാനും അല്ലാഹുവാൽ തൗഫീഖ് നൽകപ്പെട്ടവരാണ്. ഞാൻ അറിയാത്ത എത്രയോ സംഗതികൾ അവർ അറിഞ്ഞിട്ടുണ്ട്. അവർ ഇൽമോടുകൂടിയാണ് അമൽ ചെയ്യുന്നത്. അതുകൊണ്ട് അവർ എന്നേക്കാൾ ശ്രേഷ്ഠരാണ്.’ അഥവാ സാലിക് കണ്ടത് ഒരു ജാഹിലിനെയാണെങ്കിൽ അവൻ തന്റെ നഫ്സിനോട് പറയും: “ഇവൻ അറിയാത്തതുകൊണ്ടാണ് അല്ലാഹുവിന് എതിർ പ്രവർത്തിച്ചത്. ഞാനാകട്ടെ അറിഞ്ഞുകൊണ്ട് തന്നെ അല്ലാഹുവിന് എതിർ പ്രവർത്തിച്ചിട്ടുണ്ട്. അവന്റെ അന്ത്യം എങ്ങനെ ആവുമെന്ന് എനിക്കറിയില്ല. എന്റെ അന്ത്യവും എങ്ങനെയാവുമെന്ന് എനിക്കറിയില്ല.’ അവൻ കാഫിറിനെയാണ് കണ്ടതെങ്കിൽ അവൻ തന്റെ മനസ്സിനോട് പറയും: “ഇയാളുടെ ഭാവി എനിക്കറിയില്ല. ചിലപ്പോൾ ഇവൻ മുസ് ലിമാ വുകയും നല്ല അമലുകൾ കൊണ്ട് അവന്റെ അന്ത്യം നന്നാവുകയും ചെയ്യാം. ഞാൻ ചിലപ്പോൾ കാഫിറാവുകയും, നഊദുബില്ലാഹ്….എന്റെ അന്ത്യം ചീത്തയാവുകയും ചെയ്യാൻ സാധ്യതയുണ്ട്. അല്ലാഹു കാക്കട്ടെ, ആമീൻ. ഈ കവാടം പരിണതിയെ ചൊല്ലിയുള്ള ഭയത്തിന്റെയും വജ്ലിന്റെയും അവസ്ഥയാണ്. ഒരു സാലിക്കിന് ആദ്യമേ ഉണ്ടാവേണ്ട സ്വഭാവവും അവസാനം വരെ നിലനിൽക്കേണ്ടതുമാണിത്. ഇങ്ങനെ ഒരു അടിമയായാൽ അല്ലാഹു അവനെ മതിഭ്രമങ്ങളെ തൊട്ട് കാക്കും. അല്ലാഹുവിന് വേണ്ടി നല്ലത് ചെയ്യുന്നവരുടെ ദറജഃയിൽ എത്തിക്കും. റഹ്മാനിന്റെ പ്രത്യേകക്കാരനായും മെഹ്ബൂബായും തിരഞ്ഞെടുക്കും. അല്ലാഹുവിന്റെ ശത്രുവായ ഇബ്ലീസ്(ലഅ്നത്തുല്ലാഹി) ന്റെ ശത്രുക്കളിൽ ഒരാളായി മാറും.
വിനയമെന്നത് റഹ്മത്തിന്റെ ഒരു വാതിലാണ്. അതോടൊപ്പം തന്നെ ഖിബ്റിന്റെ വഴിയെയും വുജുബിന്റെ ചൂണ്ടകയറുകളെയും വെട്ടിമുറിക്കുന്നതാണ്. തന്നെപ്പൊക്കുന്ന ഔന്നത്യഭാവങ്ങളെ തട്ടി മാറ്റും. ദീനിലും ദുനിയാവിലും ആഖിറത്തിലും നഫ്സിന്റെ മിഥ്യാഭിമാനത്തെ തട്ടി മാറ്റും. ഇത് ഇബാദത്തിന്റെ ഉപ്പാണ്. ആബിദീങ്ങളുടെയും സാഹിദീങ്ങളുടെയും ശ്രേഷ്ഠതയുടെ അറ്റമാണ്. അല്ലാഹുവിന് വേണ്ടി സമർപ്പിതമായി ഇബാദത്ത് ചെയ്യുന്നവരുടെ അടയാളമാണ്. ഇതിനേക്കാൾ ശ്രേഷ്ഠമായ ഒന്നില്ല. സൃഷ്ടികളെ കുറിച്ച് വെറുതെ ചർച്ച ചെയ്യുന്നതിനെ തൊട്ട് സാലിക്കിന്റെ നാവിനെ തടയുന്ന ഒരു സ്വഭാവമാണിത്. ഇതു കൂടാതെ ഒരു അമലും തന്നെ പൂർത്തിയാവുകയില്ല. സാലിക്കിന്റെ സർവ്വ അവസ്ഥകളിലും അവന്റെ ഹൃദയത്തിൽ നിന്ന് ചതിയും അതിർ ലംഘനങ്ങളും ഖിബ്റും ഇതുകാരണമായി നീങ്ങിപ്പോവും. രഹസ്യത്തിലും പര സ്യത്തിലും അവന്റെ നാവ് ഒന്നായിരിക്കും. ബാഹ്യത്തിലും ആന്തരീകത്തിലും അവന്റെ ഉദ്ദേശം ഒന്നായിരിക്കും. അവന്റെ സംസാരവും അങ്ങനെ തന്നെ ആയിത്തീരും. നല്ലത് കാംക്ഷിക്കുന്ന വിഷയത്തിൽ സൃഷ്ടികൾ ഒരേ സ്ഥാനത്തായിരിക്കും. അല്ലാഹുവിന്റെ സൃഷ്ടികളിൽ ഒരാളുടെയും ന്യൂനതകളെ എടുത്തു പറയുന്നവനോ പ്രവൃത്തിയെ പരസ്യമായി കുറവാക്കുന്നവനോ ഗുണകാംക്ഷിയാവാൻ സാധിക്കുകയില്ല. ഒരു ഗുണകാംക്ഷി മറ്റുള്ളവരുടെ കുറവുകൾ തന്റെ മുന്നിൽ എടുത്തു പറയുന്നതിനെ ഇഷ്ടപ്പെടുകയില്ല. അങ്ങനെ എടുത്തു പറഞ്ഞാൽ അവന്റെ ഹൃദയം ആനന്ദിക്കുകയുമില്ല. കാരണം ഇവയെല്ലാം ആബിദീങ്ങളുടെ ആപത്താണ്. സമർപ്പിതരായ അടിയാറുകളുടെ കേടാണ്. സാഹിദീങ്ങളുടെ നാശവുമാണ്. ആരുടെ ഖൽബിനെയും നാവിനെയും അല്ലാഹു തന്റെ റഹ്മത്തുകൊണ്ട് സൂക്ഷിച്ചുവോ അവനാണ് തൗഫീഖ് ലഭിച്ചവൻ.