ഇബ്നു സീന: തത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും ചരിത്രത്തിലെ അനന്യനായ പ്രതിഭാശാലി: ഭാഗം:5

സയ്യിദ് ഹുസൈന്‍ നസര്‍
വിവ
: നിഹാല്‍ പന്തല്ലൂര്‍:

തത്വചിന്തകനായ ഇബ്നു സീനയുടെ അദ്ധ്യാത്മിക ചിന്തകളെയാണ് സത്താമീമാംസ എന്ന ഈ ഭാഗത്ത് അവലോകനം ചെയ്യുന്നത്. മുല്ല സദ്റയെ പോലുള്ള പല പ്രമുഖരും പിൽക്കാലത്ത് വിമർശനാത്മകമായി ഈ നിരീക്ഷണങ്ങളെ സമീപിച്ചിട്ടുണ്ടെങ്കിലും ഇബ്നു സീനയുടെ ധൈഷണിക ലോകം സാമാന്യമായി അവലോകനം ചെയ്യാൻ സഹായകമാണ് സയ്യിദ് ഹുസൈൻ നസ്റിന്റെ ഈ നിരീക്ഷണങ്ങൾ.

ഇബ്‌നു സീനയുടെ അദ്ധ്യാത്മിക ശാസ്ത്രം അടിസ്ഥാനപരമായി സത്താമീമാംസയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഉണ്മയെയും അതുമായി ബന്ധപ്പെട്ട വ്യതിരിക്തതകളെയും കുറിച്ചുള്ള പഠനമാണ് അദ്ധേഹത്തിന്റെ അദ്ധ്യാത്മിക വിചാരങ്ങളില്‍ അധികപങ്കും ഉള്ക്കൊ്ള്ളുന്നത്. ഒരു വസ്തുവിന്റെ യാഥാര്ഥ്യം അതിന്റെ അസ്തിത്വത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു വസ്തുവിനെ കുറിച്ചുള്ള ജ്ഞാനം എന്നാല്‍ ആത്യന്തികമായി, അതിന്റെ എല്ലാ വിശേഷണങ്ങളെയും ഗുണങ്ങളെയും നിര്ണിയിക്കുന്ന പ്രാപഞ്ചികാസ്തിത്വ ശൃംഖലയിലെ അതിന്റെ സത്താപരമായ സ്ഥിതിയെ കുറിച്ചുള്ള ജ്ഞാനമാണ്. പ്രപഞ്ചത്തിലെ നിഖില വസ്തുക്കളും, അത് നിലനില്ക്കുണന്നുവെന്ന വസ്തുത പ്രകാരം, ഉണ്മയില്‍ നിലീനമായാണിരിക്കുന്നത്. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവും ഉത്ഭവവുമായ ദൈവം/ശുദ്ധമായ ഉണ്മ നടേപറഞ്ഞ തുടര്ച്ച യായ ശൃംഖലയിലെ പ്രഥമ സംജ്ഞയല്ല. അതുകൊണ്ടുതന്നെ, ലോകത്തിലെ ഉണ്മകളുമായി തിരശ്ചീനവും സ്പഷ്ടവുമായ തുടര്ച്ച അവനില്ല താനും. പ്രത്യുത, ദൈവം പ്രപഞ്ചത്തിന് മുന്നേയുള്ളവനും അതിന് അതീതനായി നിലകൊള്ളുന്നവനുമാണ്. ഇതാണ് ഇബ്രാഹീമിയ്യാ പാരമ്പര്യത്തിലെ മതങ്ങള്‍ വെച്ചുപുലര്ത്തു്ന്ന ദൈവസങ്കല്പ്പം . മുസ്ലിമായ ഇബ്‌നു സീന മാത്രമല്ല, പരമമായ ശക്തിയെ സംബന്ധിച്ച് മുസ്ലിംകളുമായി സമാനമായ ദൈവസങ്കല്പ്പം പങ്കിടുകയും ഇബ്‌നു സീനയെ പോലെ ഏകദൈവവിശ്വാസ സംജ്ഞകളില്‍ യവന തത്വചിന്തയുടെ സിദ്ധാന്തങ്ങള്‍ പുനരാവിഷ്‌കരിക്കുകയും ചെയ്ത ജൂത-ക്രൈസ്തവ തത്വചിന്തകന്മാരെല്ലാം വിഭാവനം ചെയ്ത ദൈവസങ്കല്പ്പ വും ഇതുതന്നെയാണ്.

എല്ലാ ജീവനുകളുടെ ഇടയിലും പൊതുവായ ജനുസിലേക്ക് ലളിതമായി ന്യൂനീകരിക്കപ്പെടുന്നതിനും മീതെ എല്ലാ വസ്തുക്കളും പങ്കിടുന്ന അസ്തിത്വത്തെ സംബന്ധിച്ചുള്ള ഇബ്‌നു സീനയുടെ പഠനം മൗലികമായ രണ്ട് വൈശിഷ്ട്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു വശത്ത് ഒരു വസ്തുവിന്റെ സത്ത(മാഹിയത്)യെയും അസ്തിത്വ(വുജൂദ്)ത്തെയും മറുവശത്ത് അതിന്റെ ആവശ്യകതയും സാധ്യതയും അല്ലെങ്കില്‍ അസാധ്യതയും സംബന്ധിച്ചുള്ളതാണ് പ്രസ്തുത വൈശിഷ്ട്യങ്ങള്‍. ഒരു വ്യക്തി ഒരു വസ്തുവിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ക്ഷിപ്രവേഗത്തില്‍ അയാളുടെ ചിന്താമണ്ഡലത്തില്‍ പ്രസ്തുത വസ്തുവിന്റെ രണ്ട് വ്യത്യസ്ത വശങ്ങളെ കുറിച്ച് വിവേചിച്ചറിയാന്‍ സാധിക്കും. അതിലൊന്ന് ആ വസ്തുവിന്റെ സത്തയും -അതായത് ‘എന്താണത്’ (മാ ഹിയ) എന്ന ചോദ്യത്തിന് നല്ക പ്പെടുന്ന ഉത്തരം- മറ്റൊന്ന് അതിന്റെ (ബാഹ്യമായ) അസ്തിത്വവുമാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി ഒരു കുതിരയെ കുറിച്ച് ചിന്തിക്കുമ്പോള്‍ സവിശേഷമായ ആകൃതി, രൂപം, നിറം, സത്തയെന്ന സംജ്ഞ ഉള്കൊിള്ളിക്കുന്ന മറ്റു സര്വിതും ഉള്ളടങ്ങിയ കുതിര എന്ന ആശയത്തെ- അല്ലെങ്കില്‍ അതിന്റെ സത്തയെ- യും ബാഹ്യലോകത്തെ അതിന്റെ അസ്തിത്വത്തെയും വേര്തിെരിച്ച് മനസിലാക്കാന്‍ കഴിയും. ഒരു വസ്തു നിലനില്ക്കുെന്നുണ്ടോ ഇല്ലയോ എന്ന പരിഗണന കൂടാതെ തന്നെ ആ വസ്തുവിന്റെ സത്തയെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കുന്നതിനാല്‍ പ്രസ്തുത വ്യക്തിയുടെ മനസ്സില്‍ ബാഹ്യമായ അസ്തിത്വത്തില്‍ നിന്നും സ്വതന്ത്ര്യമായ മറ്റൊന്നായാണ് അതിന്റെ സത്ത നിലനില്ക്കുതന്നത്. എന്തുതന്നെയായാലും ബാഹ്യലോകത്ത് ഓരോ വസ്തുവിന്റെയും സത്തയും അസ്തിത്വവും ഒന്നുതന്നെയാണ്. അതായത്, കോഫിയിലേക്ക് ക്രീമോ കുഴച്ച മാവിലേക്ക് വെള്ളമോ ചേര്ക്കു ന്നതുപോലെ, ഒരു വസ്തു രൂപപ്പെടുത്താന്‍ ആവശ്യമായ വ്യത്യസ്തമായ രണ്ട് സ്വതന്ത്ര ബാഹ്യയാഥാര്ഥ്യ്ങ്ങളുള്ള രണ്ട് ഘടകങ്ങളല്ല അവ. മനുഷ്യ ധിഷണ രൂപപ്പെടുത്തിയ വിശകലനത്തില്‍ മനസ്സില്‍ മാത്രമാണ് ഈ രണ്ട് ഘടകങ്ങളും വ്യത്യസ്തമാകുന്നത്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും സത്തയിലേക്ക് അസ്തിത്വം കൂട്ടിച്ചേര്ക്കണപ്പെടുന്നുവെന്ന് ഒരാള്‍ തിരിച്ചറിയുന്നതും പ്രസ്തുത മനസ്സ് വഴിയാണ്.

ഒരു വസ്തുവിന്റെ അസ്തിത്വം അതിന്റെ സത്തയിലേക്ക് ചേര്ക്കകപ്പെടുന്നുണ്ടെങ്കിലും അസ്തിത്വമാണ് സത്തക്ക് യാഥാര്ഥ്യംക നല്കു്ന്നതെന്നും അതുകൊണ്ട് അസ്തിത്വമാണ് അടിസ്ഥാനമെന്നും (അസ്വല്‍) മേല്പതറഞ്ഞ അടിസ്ഥാനപരമായ വര്ഗീെകരണം നടത്തിയതിന് ശേഷം ഇബ്‌നു സീന ഊന്നിപ്പറയുന്നുണ്ട്. വാസ്തവത്തില്‍, ഒരു വസ്തുവിന്റെ സത്ത എന്നാല്‍ മനസ് ഗ്രഹിച്ചെടുക്കുന്ന അതിന്റെ സത്താപരമായ പരിമിതിക്കപ്പുറം മറ്റൊന്നുമല്ല. മുസ്ലിം തത്വചിന്തയുടെ അടിസ്ഥാനപരമായ ഈ തത്വത്തിനെതിരെയായിരുന്നു, അസ്തിത്വത്തേക്കാള്‍ സത്തക്കുള്ള മേല്ക്കോ യ്മയെ ഉയര്ത്തി ക്കാട്ടി സുഹ്രവര്ദിരയും മീര്‍ ദാമദുമെല്ലാം പില്ക്കാ ല നൂറ്റാണ്ടുകളില്‍ സംസാരിച്ചത്. ഇബ്‌നു സീനയുടെ വീക്ഷണത്തെ പ്രതിരോധിച്ചു കൊണ്ടായിരുന്നു ഏഴു നൂറ്റാണ്ടുകള്ക്ക് ശേഷം, സത്തക്കു മീതെ അസ്തിത്വത്തിനുള്ള മോല്ക്കോ യ്മാ സിദ്ധാന്തം മുല്ലാ സദ്ര സമര്ഥികച്ചത്. ഓരോ വസ്തുവിന്റെയും അസ്തിത്വം അസ്തിത്വത്തിന്റെ പൂര്ണമമായി വേര്പ്പെ ട്ട രൂപമല്ലെന്നും പ്രസ്തുത അസ്തിത്വമെല്ലാം ഒരൊറ്റ ഉണ്മയുടെ പ്രകാശത്തിന്റെ വിഭിന്നമായ അവസ്ഥകളാണെന്നും മുല്ലാ സദ്റ സിദ്ധാന്തിച്ചു. അസ്തിത്വത്തിന്റെ പ്രത്യേക രൂപങ്ങളുടെയും സത്തകളുടെയും ബഹുത്വത്തിന്റെ മറക്കപ്പുറത്ത് നിലകൊള്ളുന്ന ഉണ്മയുടെ ഏകത്വത്തെ കുറിച്ചും അദ്ധേഹം സിദ്ധാന്തിച്ചു.

സത്തയുടെയും അസ്തിത്വത്തിന്റെയും ഇടയിലെ അടിസ്ഥാനപരമായ ഈ വിഭജനത്തോട് അടുത്തുനില്ക്കുെന്നതാണ് ഉണ്മയെ അസാധ്യം (മുംതനിഅ്), സാധ്യം (മുംകിന്‍), നിർബന്ധിതം (വാജിബ്) എന്നിങ്ങനെയുള്ള ഇബ്‌നു സീനയുടെ വർ​ഗീകരണം. യവന പണ്ഡിതരും മുസ്ലിം തത്വചിന്തകരുമെല്ലാം പില്ക്കാ ലത്ത് അംഗീകരിച്ച ഈ വിഭജനം അരിസ്റ്റോട്ടിലിന്റെ കൃതികളില്‍ ഇതേരൂപേണ കാണാനാകില്ല. കാരണം, ഇബ്‌നു സീനയാണ് ആദ്യമായത് പരിചയപ്പെടുത്തിയത്. വാസ്തവത്തില്‍, ഈ മൂന്ന് വിഭജനങ്ങള്ക്കി്ടയിലെ വ്യതിരിക്തതക്കും സത്തക്കും അസ്തിത്വത്തിനുമിടയില്‍ ഓരോ അവസ്ഥയിലുമുള്ള പരസ്പര ബന്ധത്തിനും മേലാണ് തന്റെ തത്വചിന്ത മുഴുവനും ഇബ്‌നു സീന അടിസ്ഥാനമാക്കുന്നത്. ഒരാള്‍ ഒരു വസ്തുവിന്റെ സത്ത മനസ്സില്‍ രൂപപ്പെടുത്തുകയും അതൊരിക്കലും അസ്തിത്വത്തെ സ്വീകരിക്കില്ലെന്ന് തിരിച്ചറിയുകയും ചെയ്താല്‍ അതിനര്ഥംത പ്രസ്തുത വസ്തു അസാധ്യമാണെന്നും നിലനില്ക്കാവന്‍ സാധിക്കാത്ത ഒന്നാണെന്നുമാണ്. അഭൗതികപരമായി അസംബന്ധവും വൈരുദ്ധ്യങ്ങളിലേക്ക് നയിക്കാവുന്നതുമായ പ്രപഞ്ചത്തിന്റെ രണ്ടാം തത്വം ഉദാഹരണം. അസ്തിത്വത്തിനും അസ്തിത്വരാഹിത്യത്തിനും നേരെ തുല്യമായി ഒരു വസ്തുവിന്റെ സത്ത നില്ക്കു കയാണെങ്കില്‍- അതായത് അസാധ്യതക്കോ വൈരുധ്യത്തിനോ കാരണമാവാതെ നിലനില്ക്കുതകയോ നിലനില്ക്കാങതിരിക്കുകയോ ചെയ്താല്‍- അതിനര്ഥം‍ അസ്തിത്വം സ്വീകരിക്കുന്നതോ അസ്തിത്വരാഹിത്യത്തില്‍ നിലകൊള്ളുന്നതോ ആയ സത്തയുള്ള പ്രപഞ്ചത്തിലെ സര്വത സൃഷ്ടികളെയും പോലെ പ്രസ്തുത വസ്തു സാധ്യമായ ഉണ്മയാണെന്നാണ്. അവസാനമായി, സത്ത അസ്തിത്വത്തില്‍ നിന്നും അവിഭാജ്യമായ ഒന്നും അതിന്റെ അസ്തിത്വരാഹിത്യം അസംബന്ധത്തിനും വൈരുധ്യത്തിനും കാരണമാകുന്ന ഒന്നുമാണെങ്കില്‍, പ്രസ്തുത സത്ത അനിവാര്യമാണ്. ഇത്തരം അവസ്ഥയില്‍ സത്തയും ഉണ്മയും ഒന്നു തന്നെയാണ്. ഈ ഉണ്മയാണ്, സത്തയും അസ്തിത്വവും ഒന്നാകാതിരിക്കാന്‍ പറ്റാത്ത അനിവാര്യമായ ഉണ്മയായ ദൈവം. ഉണ്മ അവന്റെ സത്തയും സത്ത അവന്റെ ഉണ്മയുമാണ്. അവന്‍ സ്വാശ്രയനും സ്വയം ഉണ്മയുള്ളവനുമാണ്. നിലനില്ക്കുയന്ന ഇതര വസ്തുക്കളെല്ലാം ബാഹ്യമായി അവയുടെ സത്തയിലേക്ക് അസ്തിത്വം ചേര്ക്കകപ്പെട്ടവയായതിനാല്‍ മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്ന ഉണ്മകളാണവയെല്ലാം. പ്രപഞ്ചത്തിലെ ഉണ്മകള്ക്ക്ത പരാശ്രയത്വത്തേക്കാള്‍ ഉന്നതമായ വേറൊരു തലമില്ല. അതുകൊണ്ടുതന്നെ, തന്റെ പ്രകാശം നിരന്തരമായി വിശ്ലേഷിക്കുന്നതിലൂടെ എല്ലാ വസ്തുക്കളുടെയും അതിജീവനം സാധ്യമാക്കുന്ന അനിവാര്യമായ ഉണ്മയെ അതിജീവനത്തിന്റെ ഓരോ നിമിഷവും അവയെല്ലാം ആശ്രയിക്കുകയും ചെയ്യുന്നു.

ആയതിനാല്‍, പ്രപഞ്ചവും അതിലുള്ള സകല വസ്തുക്കളും സാധ്യമായ (മുംകിന്‍) ഉണ്മകളാണെന്നു മാത്രമല്ല, അനിവാര്യമായ ഉണ്മയെ അഭൗതികപരമായി ആശ്രയിക്കുന്നവയുമാണ്. സംഭവ്യമായ ഉണ്മകള്‍ രണ്ട് തരമാണ്. ഒന്ന്, സ്വയം സാധ്യമായവയാണെങ്കിലും അനിവാര്യ ഉണ്മ അനിവാര്യമാക്കി മാറ്റിയവ. രണ്ട്, യാതൊരു അനിവാര്യതയും കൂടാതെ സാധ്യമായവ. ഇതിലെ ആദ്യയിനം ശുദ്ധവും സരളവുമായ ബൗദ്ധിക സൃഷ്ടികളെ അതായത് മാലാഖമാരെയാണ് ഉള്കൊയള്ളുന്നത്. ദൈവം അനിവാര്യമായി സൃഷ്ടിച്ചവരായതിനാല്‍ അവന്റെ ‘നിതാന്തമായ ഉദ്ധേശ്യങ്ങളാ’ണവര്‍. രണ്ടാമത്തെ ഇനം ഉള്കൊ്ള്ളുന്നത് ദുര്മാ്ര്ഗതത്തിന്റെയും സൃഷ്ടിയുടെയും ലോകത്തെ, നശ്വരത്വം പേറുന്ന, മരിച്ചു മണ്ണടിയാന്‍ മാത്രം സൃഷ്ടിക്കപ്പെട്ട സൃഷ്ടികളെയാണ്.

സംഭാവ്യമായ ഉണ്മകളെ നശ്വരവും അനശ്വരവുമാക്കി വ്യവച്ഛേദിച്ചതിന് പുറമെ, പോര്ഫി്റി വ്യവസ്ഥപ്പെടുത്തിയെടുത്ത അരിസ്‌റ്റോട്ടിലിയന്‍ കാറ്റഗറികള്‍ നിലനില്ക്കുംന്ന വസ്തുക്കളുടെ സത്തയിലേക്ക് ചേര്ത്തു വെച്ചുകൊണ്ട് ജഡിക പദാര്ത്ഥ ത്തെയും ആകസ്മികതയെയും അടിസ്ഥാനമാക്കി ഉണ്മയെ ഇബ്‌നു സീന വീണ്ടും തരംതിരിക്കുന്നുണ്ട്. ഈ വ്യവച്ഛേദനമനുസരിച്ച്, ചുമരിലെ നിറം പോലെ മറ്റൊന്നിനു മേല്‍ ആശ്രയിക്കുതാണോ എന്നോ ചുമര്‍ എന്ന പദാര്ത്ഥം പോലെ മറ്റൊന്നിനു മേല്‍ ആശ്രയിക്കുന്നില്ല എന്നോ അടിസ്ഥാനമാക്കി സത്തകള്‍ ഒന്നുകില്‍ ആകസ്മികമോ അല്ലെങ്കില്‍ ജഡിക പദാര്ത്ഥ മോ ആയിരിക്കും. ഇപ്പറഞ്ഞതിലെ പദാര്ത്ഥ ത്തിന്റെ വിഭാഗം മൂന്ന് ഇനങ്ങളായി തരംതിരിയുന്നുണ്ട്. ഒന്ന്, പദാര്ത്ഥ ത്തില്‍ നിന്നും കഴിവില്‍ നിന്നും പൂര്ണരമായും വേര്പ്പെ ട്ട ധിഷണ (അഖല്‍). രണ്ട്, പദാര്ത്ഥ ത്തില്‍ നിന്നും വേര്പ്പെ ട്ടെങ്കിലും പ്രവര്ത്തിപക്കാന്‍ ഒരു ശരീരം ആവശ്യമുള്ള ആത്മാവ് (നഫ്‌സ്). മൂന്ന്, നീളവും ആഴവും പരപ്പുമുള്ളതും ഭാഗിക്കാവുന്നതുമായ ശരീരം (ജിസ്മ്)
അതുകൊണ്ട്, സാകല്യത്തില്‍ സംഭവ്യവും മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്നതുമായ പ്രപഞ്ചത്തിലെ ഘടകങ്ങള്‍, പ്രപഞ്ചത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങള്‍ ഉള്കൊംള്ളുന്നതും പ്രാപഞ്ചിക മണ്ഡല ശാസ്ത്രം ഗ്രഹിക്കാന്‍ ഉപയുക്തമായതും പ്രപഞ്ചം നിര്മിളക്കപ്പെടാനുള്ള ഘടകങ്ങള്‍ രൂപപ്പെടുത്തുന്നതുമായ മൂന്ന് പദാര്ത്ഥ ങ്ങളിലേക്ക് തരംതിരിയുന്നു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy