ഫാറാബിയുടെ വൈജ്ഞാനിക ലോകം

ഇബ്നു സീന: തത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും ചരിത്രത്തിലെ അനന്യനായ പ്രതിഭാശാലി: 2

സയ്യിദ് ഹുസൈൻ നസ്റ്
ആശയ പരാവർത്തനം: നിഹാൽ പന്തല്ലൂർ:

തത്വചിന്തയുടെയും പ്രകൃതിശാസ്ത്രത്തിന്റെയും തർക്ക ശാസ്ത്രത്തിന്റെയും മേഖലകളിലെ ഗ്രീക്ക് വൈജ്ഞാനിക പാരമ്പര്യങ്ങളെ മുസ് ലിം സമൂഹത്തിന് പരിചയപ്പെടുത്തിയ മുസ് ലിംകളുടെ വൈജ്ഞാനിക ചരിത്രത്തിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ പ്രമുഖ സ്ഥാനത്തുള്ള മറ്റൊരു മുസ് ലിം ദാർശനികനാണ് ഫാറാബി. മുസ് ലിം ലോകത്ത് അദ്ദേഹത്തിന്റെ ചിന്തകൾ വിമർശനങ്ങൾക്കും വിശകലനങ്ങൾക്കും വിധേയപ്പെടുകയും ത്യാജ്യഗ്രാഹ്യ വിവേചന ബുദ്ധിയോടെ മുസ് ലിം ലോകം അവയെ പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. തീർച്ചയായും മുസ് ലിംകളുടെ വൈജ്ഞാനിക ചരിത്രത്തിൽ തലമുറകളിലൂടെ തുടരുന്ന ഏറെ ആശയ സംവാദങ്ങൾക്ക് വിഷയീഭവിച്ച മുസ് ലിം തത്വചിന്തയുടെ ഉത്ഭവ വികാസ പരിണാമങ്ങൾ സാമാന്യമായി അടയാളപ്പെടുത്തുന്ന വിശകലനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ഭാഗം.

ഖലീഫ മുഅ്തളിദിന്റെ സ്വകാരാധ്യാപകനായിരുന്ന ശിയാ വിശ്വാസി അഹ്‌മദ് ബിന്‍ ത്വയ്യിബ് അല്സ റഖ്സിയാണ് അല്കിഹന്ദിയുടെ വളരെ അടുത്ത ശിഷ്യന്മാരില്‍ ഏറെ പ്രസിദ്ധനായ ഒരാള്‍. എന്നാല്‍, പില്ക്കാ ലത്ത് ഖലീഫയുടെ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തിയതോടെ അനഭിമതനായി മാറിയ അദ്ധേഹം പില്ക്കാ ലത്ത് മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം വരെ നിഷേധിച്ചിരുന്നതായി പല പ്രാമാണിക പണ്ഡിതരും പറയുന്നുണ്ട്. മുസ്ലിം ജ്യോഗ്രഫിയിലെ ആദ്യകാല പ്രധാന രചനകളില്‍ ഗണിക്കപ്പെടുന്നതും പില്ക്കാ ലത്ത് ഇബ്‌നു ഹൗഖലിന്റെയും അല്‍ ഇസ്തഖ്‌രിയുടെയും വിഖ്യാതമായ പ്രബന്ധങ്ങള്ക്ക് സ്രോതസ്സായി മാറിയതുമായ സുവറുല്‍ അഖാലീം, അല്മ സാലിക് വല്‍ മമാലിക് എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് അബൂസൈദ് അല്‍ ബല്ഖിയും മധ്യകാല പടിഞ്ഞാറന്‍ ലോകത്ത് അല്‍ ബുമസാര്‍ എന്ന പേരില്‍ പ്രസിദ്ധനായ ജ്യോതിശാസ്ത്രജ്ഞനായ അബൂ മഅ്ശര്‍ അല്‍ ബല്ഖിയുമാണ് അല്കിന്ദിയുടെ മറ്റു പ്രധാന ശിഷ്യന്മാര്‍. തത്വചിന്താ-ശാസ്ത്രജ്ഞാനത്തില്‍ തന്റെ യഥാര്ഥയ പിന്ഗാമിയായ അബൂ നസര്‍ ഫാറാബിയില്‍ നിന്ന് തന്നെ വേര്പ്പെ ടുത്തുന്ന കാലികമായ വിടവ് നികത്തും വിധം നടേ പറഞ്ഞ ശാസ്ത്രങ്ങളടക്കമുള്ളവയില്‍ ഫാറാബിക്കുള്ള സ്വാധീനം പ്രസ്തുത ശിഷ്യന്മാര്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ലാറ്റിന്‍ ലോകത്ത് അല്‍ ഫാറാബിയസ് എന്നും പിൽക്കാല മുസ്ലിം പണ്ഡിതർക്കിടയില്‍ ദ്വിതീയ അധ്യാപകന്‍(അല്‍ മുഅല്ലിമുസ്സാനി) എന്നും അറിയപ്പെടുന്ന അല്‍ ഫാറാബി ഖുറാസാന്‍ പ്രവിശ്യയില്‍ പെട്ട ഫാറാബ് എന്ന സ്ഥലത്തെ വസീജ് എന്നയിടത്ത് ഹി. 257/ എ.ഡി. 870 ലാണ് ഭൂജാതനായത്. ഇളംപ്രായത്തില്‍ തന്നെ മത്താ ബിന്‍ യൂനുസിന്റെ പക്കല്‍ നിന്ന് തർക്ക ശാസ്ത്രവും തത്വചിന്തയും പഠിക്കാനായി അദ്ധേഹം ബഗ്ദാദിലേക്ക് പോയി. ശേഷം ഹാറാനിലേക്ക് യാത്ര തിരിക്കുകയും അവിടെ യൂഹന്നാ ബിന്‍ ഹൈലാന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ചെറുപ്പം മുതലേ കൂര്മിബുദ്ധിയും, അഭ്യസിച്ച ഏതാണ്ടെല്ലാ ജ്ഞാനശാഖകളിലും അഗാധമായ പ്രാവീണ്യവും കരഗതമാക്കിയ അദ്ധേഹം ഏറെ വൈകാതെ തത്വചിന്തകനും ശാസ്ത്രജ്ഞനുമായി മാറുകയും തുടര്ന്ന് ബഗ്ദാദിലേക്ക് തിരിക്കുകയും ചെയ്തു. പ്രസിദ്ധനായ ക്രിസ്ത്യന്‍ തത്വചിന്തകന്‍ യഹ് യ ബിന്‍ ആദിയെ പോലുള്ള ശിഷ്യന്മാര്‍ വിദ്യയഭ്യസിക്കാനായി അദ്ധേഹത്തിന്റെയടുക്കല്‍ ഒരുമിച്ചു കൂടിയിരുന്നു. എന്നാല്‍, അബ്ബാസികളുടെ തലസ്ഥാന നഗരിയിലുള്ള ഫാറാബിയുടെ വാസം ഏറെക്കാലം നീണ്ടുനിന്നില്ല. ഹി. 330/ എ.ഡി 941 ന് അലപ്പോയിലെ സൈഫുദ്ധൗല ഹമദാനിയുടെ കൊട്ടാരത്തിലേക്ക് അദ്ധേഹം യാത്ര തിരിക്കുകയും ഹി. 339/ എ.ഡി 950 ല്‍ മരണം വരെ അവിടെ താമസിക്കുകയും ചെയ്തു.

പൊതുവെ അരിസ്റ്റോട്ടിലിന്റെ അനുയായിയും അദ്ധേഹത്തിന്റെ രചനകളുടെ ഏറ്റവും വലിയ വ്യാഖ്യാതാവുമായാണ് ഫാറാബി ഗണിക്കപ്പെടുന്നത്. കാറ്റഗറീസ്, ഹെര്മാന്യൂടിക്‌സ്, പ്രയര്‍ ആന്ഡ്വ പോസ്റ്ററിയര്‍ അനാലിറ്റിക്‌സ്, സോപിസ്റ്റിക്‌സ്, റെടോറിക്‌സ് ആന്ഡ്് പോയറ്റിക്‌സ് തുടങ്ങി തര്ക്കയശാസ്ത്രത്തിലെ ഇസഗോഗ് ഓഫ് പോര്ഫിപറി എന്നിവക്കെല്ലാം ഫാറാബി വ്യാഖ്യാനം എഴുതിയിട്ടുണ്ട്. നികോമാകിയന്‍ എത്തിക്‌സ്, ഫിസിക്‌സ്, ഡി കൈലോ ആന്ഡ്ാ മീറ്റെറോളജി എന്നീ അരിസ്‌റ്റോട്ടിലിയന്‍ കൃതികള്ക്കും അദ്ധേഹം ടിപ്പണി ചെയ്തിട്ടുണ്ട്. തന്റെ അധ്യാത്മികവും സത്താമീമാംസാപരവുമായ ചോദ്യങ്ങള്ക്ക് താന്‍ കണ്ടെത്തിയ പരിഹാര വിശദീകരണ ഗ്രന്ഥം എന്ന പ്രാധാന്യത്തിലുപരി, അരിസ്റ്റോട്ടിലിയന്‍ അദ്ധ്യാത്മികതയെ സംബന്ധിച്ചുള്ള ധാരണകള്‍ രൂപപ്പെടുത്തുന്നതില്‍ ഇബ്‌നു സീനക്ക് ഏറെ സഹായകരമായി മാറിയ മെറ്റാഫിസിക്‌സ് എന്ന കൃതിക്കും ഫാറാബി വ്യാഖ്യാനം രചിച്ചിട്ടുണ്ട്.

തര്ക്കഫശാസ്ത്രത്തില്‍ ഫാറാബിയുടെ കൃതികള്‍ വിശേഷാല്‍ പ്രാധാന്യമര്ഹികക്കുന്നവയാണ്. കാരണം, അരിസ്റ്റോട്ടിലിയന്‍ തര്ക്കരശാസ്ത്രം ഏറ്റവും അനുയോജ്യവും കൃത്യവുമായ അറബിക് പദങ്ങളിലൂടെ അദ്ധേഹം അവയില്‍ വിശദീകരിക്കുന്നുണ്ട്. അത്തരമൊരു സ്വഭാവം ഫാറാബിയുടെ കൃതികളോടെയാണ് ഇസ്ലാമിക ജ്ഞാന മേഖലകളിലെല്ലാം വ്യാപിച്ചത്.
ശാസ്ത്രത്തിന്റെ എല്ലാ വ്യവഹാര രൂപങ്ങളിലേക്കുമുള്ള പ്രവേശനകവാടമായി താന്‍ പരിഗണിച്ച അരിസ്റ്റോട്ടിലിയന്‍ വിശദീകരണങ്ങളോട് കൂറ് പുലര്ത്തു കയും മന:ശാസ്ത്രത്തില്‍ സ്റ്റാഗിറൈറ്റിനെ അടുത്തുനിന്ന് പിന്തുടരുകയും ചെയ്യുമ്പോഴും ഒരുനിലക്കും കേവലമൊരു അരിസ്‌റ്റോട്ടിലിയന്‍ മാത്രമായിരുന്നില്ല ഫാറാബി. അരിസ്റ്റോട്ടിലിന്റെയും പ്ലാറ്റോയുടെയും ജ്ഞാനങ്ങള്‍ ഏകീകരിക്കാന്‍ ഫാറാബി ശ്രമിക്കുകയും മറ്റു മുസ്ലിം യോഗീവര്യന്മാരെ പോലെ ഇവര്‍ വീശദീകരിച്ച ജ്ഞാനങ്ങള്‍ ആത്യന്തികമായി ദൈവിക വെളിപാടുകളായി ഇറങ്ങിയവയാണെന്നും തദ്വാരാ അവക്കിടയില്‍ പരസ്പര വൈരുധ്യമുണ്ടാകാന്‍ പാടില്ലെന്നും അദ്ധേഹം പറഞ്ഞു. കിതാബുല്‍ ജംഇ ബൈന റഅ്‌യൈല്‍ ഹാകിമൈന്‍ അഫ്‌ലാത്വൂന്‍ അല്‍ ഇലാഹി വഅരിസ്ത്വു എന്ന പ്രസിദ്ധ ഗ്രന്ഥമടക്കം ധാരാളം ഗ്രന്ഥങ്ങള്‍ തദ്വിഷയകമായി ഫാറാബി എഴുതിയിട്ടുണ്ട്. നടേ പറഞ്ഞ രണ്ട് പഴയകാല ഗുരുക്കന്മാരുടെയും പരിപ്രേക്ഷ്യങ്ങള്ക്കി ടയില്‍ സംയോജനം സംജാതമാക്കുവാനാണ് പ്രസ്തുത ഗ്രന്ഥങ്ങളിലൂടെ ഫാറാബി ശ്രമിച്ചത്. തത്വചിന്തകന്മാരുടെ സുവര്ണേ ശൃംഖലയെന്ന് പ്രോക്ലസ് വിശേഷിപ്പിച്ചവരും നിയോപ്ലാറ്റോണിസ്റ്റുകളും ഫാറാബിക്ക് മുമ്പ് അക്കാര്യം ചെയ്തവരായിരുന്നു.

ഒരു രാഷ്ട്രീയ തത്വചിന്തകന്‍ കൂടിയായിരുന്നു ഫാറാബി. ഇസ്ലാമിലെ രാഷ്ട്രീയ തത്വചിന്തയുടെ സ്ഥാപകനായി തീര്ച്ച്യായും പരിഗണിക്കപ്പെടേണ്ട വ്യക്തിത്വമാണ് അദ്ധേഹം. തദ്വിഷയകമായി കൂടുതലും പ്ലാറ്റോയുടെ സിദ്ധാന്തങ്ങളാണ് അദ്ധേഹം പിന്തുടര്ന്ന ത്. പ്ലാറ്റോയെ തത്വചിന്തകന്മാരുടെ ഇമാമെന്ന് വിശേഷിപ്പിക്കുന്ന ഫാറാബിക്ക് അദ്ധേഹത്തിന്റെ രാഷ്ട്രീയ തത്വചിന്ത ലഭിക്കുന്നത് റിപബ്ലിക്, ലോസ് എന്നീ രണ്ട് ഗ്രന്ഥങ്ങൾക്ക് എഴുതപ്പെട്ട അജ്ഞാതമായ ഒരു വ്യാഖ്യാനത്തില്‍ നിന്നാണ്. അബ്രഹാമിക് പാരമ്പര്യത്തിലെ നിയമദാതാവും പ്രവാചകനുമായി ഫാറാബി പ്ലാറ്റോയുടെ പ്രവാചക-രാജാവ് എന്ന പ്രതിച്ഛായയെ തട്ടിച്ചുനോക്കി ഒന്നുതന്നെയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്ന് മാത്രമല്ല, വെളിപാടുജന്യമായ ഏക നിയമം ലോകത്താകമാനം പരമാധികാരത്തോടെ വാഴുന്ന സമ്പൂര്ണഏ രാഷ്ട്രം എന്ന കാഴ്ച്ചപ്പാട് അദ്ധേഹം വിശദീകരിക്കുകയും ചെയ്തു. ആറാഉ അഹ് ലിൽ മദീനതില്‍ ഫാളില, കിതാബു തഹ്സീലി സആദഃ, കിതാബു സിയാസതില്‍ മദനിയ്യ തുടങ്ങി അദ്ധേഹത്തിന്റെ രാഷ്ട്രീയ തത്വചിന്ത പരാമര്ശിസക്കുന്ന കൃതികള്‍ തദ്വിഷയകമായ മികച്ച ഗ്രന്ഥങ്ങളാണ്. ജീവിത കാലഘട്ടത്തില്‍ തന്നോട് സാമീപ്യം പുലര്ത്തി യ ഇബ്‌നു സീനയെക്കാള്‍ ഫാറാബിയോട് പലനിലക്കും ആശയപരമായി അടുത്തുനിന്ന ഇബ്നു റുശ്ദില്‍ അവ വലിയ തോതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

പൈഥഗോറിയന്‍ കാഴ്ച്ചപ്പാടിനോട് അഗാധമായ അനുഭാവം പുലര്ത്തു കയും സംഗീതത്തില്‍ വൈദഗ്ധ്യം നേടുകയും ചെയ്ത വ്യക്തിയായിരുന്ന ഫാറാബി അക്കാര്യത്തില്‍ അരിസ്റ്റോട്ടിലില്‍ നിന്നും ഭിന്നമായ കാഴ്ച്ചപ്പാടാണ് പുലര്ത്തി യത്. അതേസമയം, പണ്ഡിതരുടെ ഏകാഭിപ്രായപ്രകാരം, സ്റ്റാഗിറൈറ്റിന് സംഗീതത്തില്‍ വളരെ കുറഞ്ഞ പ്രാവീണ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൈഥഗോറിയന്‍ ട്രൈവിവം, ക്വാഡ്രിവം എന്നിവയുടെ സര്വു ശാഖകളിലും ‘രണ്ടാം അധ്യാപകന്‍’ എന്നറിയപ്പെടുന്ന ഫാറാബി നിബന്ധങ്ങള്‍ രചിച്ചുവെങ്കിലും സംഗീതത്തിലാണ് അദ്ധേഹം കൂടുതല്‍ ഖ്യാതി നേടിയത്. തദ്വാരാ സംഗീതത്തിലെ അദ്ധേഹത്തിന്റെ അസാമാന്യ പ്രാവീണ്യത്തെ കുറിച്ച് ധാരാളം കഥകള്‍ പ്രചാരത്തില്‍ വരികയും ചെയ്തു. പ്രഗത്ഭമതിയായ സൈദ്ധാന്തികന്‍ എന്നതിന് പുറമെ കിടയറ്റ ഗായകന്‍ കൂടിയായിരുന്നു അദ്ധേഹം. ഒരുപക്ഷേ, മധ്യകാല സംഗീതത്തെ കുറിച്ചുള്ള ഏറ്റവും മികച്ച കൃതി കിഴക്കിലും പടിഞ്ഞാറിലും ഒരുപോലെ വലിയ സ്വാധീനം ചെലുത്തുകയും പില്ക്കാ ലത്ത് ആധികാരികവും അവലംബനീയവുമായ ഗ്രന്ഥമായി മാറുകയും ചെയ്ത ഫാറാബിയുടെ കിതാബുല്‍ മൂസീഖാതില്‍ കബീര്‍ തന്നെയാകും. ഫാറാബിയുടെ രചനകള്‍ ക്ഷിപ്രവേഗം ചില കൾട്ട്സൂഫീ വിഭാഗങ്ങൾക്കിടയില്‍ പ്രചരിപ്പിക്കപ്പെട്ടു. മാത്രമല്ല, സമാ കച്ചേരി പരിരക്ഷിച്ചു പോരുന്ന ചില സൂഫീ ധാരകള്ക്കിടയില്‍ ഇക്കാലത്തും അവ അവതരിപ്പിക്കപ്പെടുന്നുണ്ട്.

സൂഫിസവുമായുള്ള ഈ ബന്ധം കേവലം യാദൃശ്ചികമല്ല. കാരണം തത്വചിന്തയിലും തർക്ക ശാസ്ത്രത്തിലും പ്രാവീണ്യം നേടിയിട്ടും ഒരു സൂഫിയുടെ ജീവിതം നയിച്ച ഫാറാബി സൂഫീ സ്പിരിറ്റ് കാത്തുസൂക്ഷിക്കുകയും തന്റെ കൃതികളിലുടനീളം സൂഫീ സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. അമിതമായ ഭൗതിക ജീവിത കാമനയെ നിരാകരിച്ച അദ്ധേഹം സ്വാഭാവികവും ലളിതവുമായ ജീവിതമാർ​ഗമാണ് തെരഞ്ഞെടുത്തത്. തിരക്കു പിടിച്ച നഗരത്തില്‍ നിന്ന് അകന്നുമാറി പുഴക്കരികിലുള്ള പാടങ്ങളില്‍ പോലും തന്റെ ക്ലാസുകളും ചർച്ചകളും അദ്ധേഹം സംഘടിപ്പിച്ചിരുന്നു. വലിയ ഒരു രോമത്തൊപ്പിയോടെയുള്ള മധ്യേഷ്യന്‍ വസ്ത്ര ധാരണരീതി സ്വീകരിച്ചിരുന്ന അദ്ധേഹം രാജസദസ്സില്‍ ആകുമ്പോള്‍ പോലും അവിടുത്തെ വേഷധാരണ നിയമങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നിരുന്നാലും, മറ്റുപല അവസരങ്ങളിലും രാജസദസ്സിലെ തന്റെ വിമർശകരെ കുഴപ്പിക്കുവാനെന്നവണ്ണം പലരെയും അപേക്ഷിച്ച് മികച്ച വസത്ര ധാരണം തന്നെയാണ് അദ്ധേഹം നടത്തിയിരുന്നത്.

സൂഫിസത്തില്‍ ഫാറാബിക്കുള്ള സവിശേഷ അഭിനിവേഷം കിഴക്കില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുകയും ഇക്കാലം വരെക്കും മദ്രസകളില്‍ പഠിപ്പിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത ഫുസൂസ്വില്‍ ഹികമില്‍ നിന്നാണ് എന്നാണ് വ്യക്തമാകുന്നത്. ഈയടുത്ത കാലത്തായി അതിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രസ്തുത വാദസ്ഥിരീകരണത്തിന് നിരത്തപ്പെട്ട യുക്തികളൊന്നും പര്യാപ്തമായി തോന്നുന്നില്ലെന്ന് മാത്രമല്ല, ചുരുങ്ങിയപക്ഷം ഫാറാബിയുടെ ചിന്താധാരയില്‍ വിരചിതമായ കൃതിയെങ്കിലുമാണത്. മൊത്തത്തില്‍ പെരിപ്പാറ്റിക് മെറ്റാഫിസിക്‌സിന്റെ തത്വങ്ങള്‍ വിശദീകരിക്കുന്നതാണ് പ്രസ്തുത ഗ്രന്ഥമെങ്കിലും പ്രതീകാത്മക അർത്ഥങ്ങളിലൂടെ സമ്പൂർണ്ണമായ ആന്തരികജ്ഞാന (ഇർഫാൻ) ചിത്രം കൂടി അതുൾക്കൊള്ളുന്നുണ്ട്. സമകാലിക പേർഷ്യയില്‍ പോലും പഠിപ്പിക്കപ്പെടാന്‍ പാകത്തില്‍ പ്രൗഢമാണ് പ്രസ്തുത ഗ്രന്ഥം. നൂറ്റാണ്ടുകളിലുടനീളം ധാരാളം വ്യാഖ്യാനങ്ങള്‍ പ്രസ്തുത ഗ്രന്ഥത്തിന് എഴുതപ്പെട്ടിട്ടുണ്ട്. അതിലേറ്റവും പ്രസിദ്ധമായത് ഇസ്മാഈല്‍ അല്‍ ഹുസൈന്‍ അല്‍ ഫാറാനിയുടെ വ്യാഖ്യാനമാണ്. ഇസ്ലാമിക ലോകത്ത് പ്രസ്തുത ഗ്രന്ഥത്തിന് ഉണ്ടായിരുന്ന വലിയ സ്വാധീനത്തിന്റെ സാക്ഷ്യമാണ് പ്രസ്തുത വ്യാഖ്യാന ഗ്രന്ഥങ്ങളെല്ലാം.

അരിസ്റ്റോട്ടിലിന്റെ കൃതികൾക്ക് വ്യാഖ്യാന ഗ്രന്ഥങ്ങള്‍ എഴുതുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെയും തർക്കശാസ്ത്രത്തെ അറബി ഭാഷയുടെ പുതിയ പേടകത്തില്‍ സമഗ്രമായി അവതരിപ്പിക്കുന്നതിലൂടെയും വിഖ്യാതനായ ‘രണ്ടാം അധ്യാപകന്‍’ ഫാറാബി പ്ലാറ്റോയെ പോലെ ഒരു രാഷ്ട്രീയ തത്വചിന്തകനും ശാസ്ത്രജ്ഞനും അനുഗ്രഹീതനായ ഗണിതശാസ്ത്രജ്ഞനും സംഗീതജ്ഞനും പിൽക്കാല തലമുറകൾക്കിടയില്‍ ജ്ഞാനസിദ്ധാന്തങ്ങളുടെ സംക്ഷിപ്തം എന്നറിയപ്പെട്ട കൃതിയുടെ രചയിതാവുമായിരുന്നു. അതായത്, തത്വചിന്താ-ശാസ്ത്രജ്ഞരുടെ ധാരയിലെ പ്രഗത്ഭനായ പ്രതിനിധിയായിരുന്നു ഫാറാബി. മാത്രമല്ല, കിന്ദിയേക്കാളുപരി പ്രസ്തുത ധാരയുടെ ഏറ്റവും മികച്ച പ്രതിനിധിയും ഇബ്‌നു സീനയുടെ മുൻ​ഗാമിയുമായി പരിഗണിക്കപ്പെടാന്‍ ഏറ്റവും യോഗ്യനും ഫാറാബി തന്നെയാണ്.

ഇബ്‌നു സീനയുടെ മുന്ഗാാമിയായി ഇവിടെ പ്രത്യേകം പരാമര്ശിക്കേണ്ട മറ്റൊരു വ്യക്തിയാണ് ലാറ്റിനില്‍ റാസെസ് എന്നറിയപ്പെടുന്ന മുഹമ്മദ് സകരിയ്യ അൽ റാസി (മരണം ഹി.311/എ.ഡി. 923 നും ഹി. 320/എ.ഡി 932 നും ഇടയില്‍). ഇസ്ലാമിക ലോകത്തും പടിഞ്ഞാറിലും ഒരുപോലെ ഖ്യാതി നേടിയ വ്യക്തിയായിരുന്നു അദ്ധേഹം. പുരാതന ദാർശനികന്മാരുടെതിന് തുല്യസ്ഥാനത്തുള്ള ദാർശനികനായി സ്വയം ഗണിക്കുകയും നിത്യമായ അഞ്ച് തത്വങ്ങളിലൂന്നി സവിശേഷമായ പ്രപഞ്ചശാസ്ത്രം വിശദീകരിക്കുകയും പില്ക്കാല അലക്‌സാണ്ട്രിയന്‍ വ്യാഖ്യാനത്തില്‍ തൈമിയസു(പ്ലാറ്റോയുടെ ഗ്രന്ഥം)മായി ചേർന്നു നില്ക്കുകയും ചെയ്തുവെങ്കിലും സമകാലീനരും പിൽക്കാല തലമുറകളും കൂടുതലും ഒരു തത്വചിന്തകന്‍ എന്നതിനേക്കാളേറെ സമർത്ഥനായ ഭിഷഗ്വരനായാണ് റാസിയെ ഗണിച്ചിരുന്നത്. ഒരു വശത്ത് പ്ലാറ്റോണിസത്തിന്റെയും നോസ്റ്റിസത്തിന്റെയും സ്വാധീനവും മറുവശത്ത് മാനിക്കേയിസത്തിന്റെയും സ്വാധീനം വഹിക്കുന്ന അദ്ധേഹത്തിന്റെ മതപരവും തത്വചിന്താപരവുമായ അഭിപ്രായങ്ങള്‍ അല്‍ ഫാറാബിയുടെയും അൽ ബിറൂനിയുടെയുമെല്ലാം രൂക്ഷമായ വിമർശനത്തിന് പാത്രമായിട്ടുണ്ട്. തദ്വിഷയകമായ റാസിയുടെ ചില രചനകള്‍ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാല്‍, തന്റെ വൈദ്യശാസ്ത്ര പ്രകൃഷ്ട കൃതിയായ കിതാബുല്‍ ഹാവിയിലും രസതന്ത്ര സംബന്ധിയായ കൃതിയായ സിര്റുല്‍ അസ്‌റാറിലും ദൃശ്യമാകുന്ന അനുഭവാധിഷ്ഠിത രീതിശാസ്ത്രം അദ്ധേഹത്തിന്റെ കാലത്തെ നാച്വറല്‍ സയൻസിലും, വിശേഷിച്ച് വൈദ്യശാസ്ത്രത്തിലെയും നാച്വറല്‍ സയൻസിലെയും ഇബ്‌നു സീനയുടെ കൃതികളിലും അദ്ദേഹത്തിന്റെ തന്നെ ഇതര മേഖലകളിലെ കൃതികളിലും പൊതുവായി സ്വാധീനം ചെലുത്തിയിട്ടുണ്ട്.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy