നീ അല്ലാഹുവിനോട് സ്നേഹ ബന്ധം കാംക്ഷിക്കുന്നുവെങ്കിൽ…

ഫത്ഹുറബ്ബാനി: മജ്ലിസ്: 3 അവസാന ഭാഗം:
മുഹിയിദ്ദീൻ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ):

നീ അല്ലാഹുവിനോട് സ്നേഹ ബന്ധം കാംക്ഷിക്കുന്നുവെങ്കിൽ……

ഫത്ഹുറബ്ബാനി: മജ്ലിസ്: 3 അവസാന ഭാഗം:
മുഹിയിദ്ദീൻ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ):

നീ ഹഖ് തആലായോട് നിന്റെ നഫ്സിന്റെയോ ധനത്തിന്റെയോ നിന്റെ കാലത്തുള്ള ജനങ്ങളുടെയോ കാര്യത്തിൽ മാത്സര്യം കാണിക്കരുത്. നിനക്ക് ലജ്ജയില്ലേ…? അവൻ പകരമാക്കുവാനും പരിവർത്തിപ്പിക്കാനും നീ എങ്ങനെ കൽപിക്കും? നീ അവനേക്കാൾ വലിയ തന്ത്രജ്ഞനാണോ..? കൂടുതൽ അറിയുന്നവനാണോ…? കൂടുതൽ ദാക്ഷ്യണ്യമുള്ളവനാണോ? നീയും ശേഷമെല്ലാ സൃഷ്ടികളും അവന്റെ അടിമകളാണ്. അവരെയും നിന്നെയും നിയന്ത്രിക്കുന്നത് അവനാണ്. നീ അവനോട് ഇഹത്തിലും പരത്തിലും സ്നേഹബന്ധം സ്ഥാപിക്കാനുദ്ദേശിക്കുന്ന പക്ഷം വായ അടക്കുക. മൗനം പാലിക്കുക..മൂഢത അവലംബിക്കുക.
അല്ലാഹുവിന്റെ ഔലിയാക്കൾ അവന്റെ സന്നിധിയിൽ അങ്ങേയറ്റം അച്ചടക്കം പാലിക്കുന്നവരാണ്. തങ്ങളുടെ ഹൃദയങ്ങൾക്ക് അവനിൽ നിന്ന് സുവ്യക്തമായ അനുവാദം ലഭിച്ചാലല്ലാതെ ഒരു അനക്കം അവർ അനങ്ങുകയില്ല. വ്യക്തമായ അനുവാദം തങ്ങളുടെ ഹൃദയങ്ങൾക്ക് ലഭിച്ചാലല്ലാതെ അവർ അനുവദനീയമായ ഭക്ഷ്യവിഭവങ്ങൾ ഭക്ഷിക്കുകയോ വസ്ത്രം ധരിക്കുകയോ വിവാഹം ചെയ്യുകയോ അവരുടെ ഏത് ഭൗതികോപാദികളിലും അവർ ഇടപെടുകയോ ഇല്ല. അവരാണ് ഹഖ് തആലയോട് കൂടെ നിലകൊള്ളുന്നവർ. ഹൃദയങ്ങളും ദൃഷ്ടികളും മാറ്റിമറിക്കുന്നവനോട് കൂടെ നിലകൊള്ളുന്നവരാണവർ. ഹൃദയങ്ങൾ കൊണ്ട് ഇഹലോകത്തിലും ശരീരങ്ങൾ കൊണ്ട് പരലോകത്തിലും അവനെ കണ്ടെത്തുന്നതുവരെ അവർക്ക് തങ്ങളുടെ രക്ഷിതാവിന്റെ കാര്യത്തിൽ യാതൊരു വിശ്രമവുമില്ല.
اللهم ارزقنا لقآئك في الدنياو الاخرة لذذنا بالقرب منك والرؤية لك اجعلنا ممن يرضى بك عما سواك واتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار
രക്ഷിതാവേ…. ഇഹത്തിലും പരത്തിലും നിന്റെ ദർശന സായൂജ്യമേകി നീ അനുഗ്രഹിക്കേണമേ…നിന്റെ ദർശനം കൊണ്ടും സാമീപ്യം കൊണ്ടും ഞങ്ങളെ നീ ആനന്ദിപ്പിക്കേണമേ….നീ അല്ലാത്തവ ഉപേക്ഷിച്ച് നിന്നെ കൊണ്ട് മാത്രം തൃപ്തിപ്പെടുന്നവരിൽ ഞങ്ങളെ നീ ഉൾപ്പെടുത്തേണമേ…
ഇഹത്തിലും പരത്തിലും നന്മകൾ നൽകി നരകശിക്ഷയെ തൊട്ട് ഞങ്ങളെ നീ കാത്തുരക്ഷിക്കേണമേ…

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy