ദർവേശ് അൻവാരി:
ലോകത്തിലെ സൈനിക, സാങ്കേതിക ശക്തിയിൽ ഏറ്റവും ഉന്നതിയിലെത്തി നിൽക്കുന്ന ഒരു രാഷ്ട്രവും ഒരു രാഷ്ട്രമായി നിർവ്വചിക്കാനാവാത്ത വിധമുള്ള കനത്ത അതിരുകളും മതിലുകളും തീർത്ത് ബന്ധിക്കപ്പെട്ട ഫലസ്തീനിലെ ഗസ്സ എന്ന പ്രദേശത്ത് മാത്രം സ്വാധീനമുള്ള ഹമാസും തമ്മിലാരംഭിച്ച യുദ്ധം ഒരു മാസത്തിലധികമായി തുടരുകയാണ്. ഇന്റെലിജൻസ് സംവിധാനങ്ങളുടെ സുരക്ഷയിൽ വിശ്വസിച്ചും അപായ സൂചനകൾ വന്നാൽ ഓരോ ഭവനങ്ങളോടുമനുബന്ധിച്ച് പണിത ബങ്കറുകളിൽ ഒളിച്ചും സദാസമയവും ഭയത്തിൽ ജീവിക്കുന്ന ഇസ്രായേൽ ജനതയുടെയും ഭരണകൂടത്തിന്റെയും ഭയവും വിഹ്വലതയും വിവേകശൂന്യതയും അനുദിനം വർദ്ധിച്ചുവരുന്നുവെന്നതാണ് യുദ്ധത്തിന്റെ ഓരോ ദിനങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.
ലോകത്തിലെ സൈനിക, സാങ്കേതിക ശക്തിയിൽ ഏറ്റവും ഉന്നതിയിലെത്തി നിൽക്കുന്ന ഒരു രാഷ്ട്രവും ഒരു രാഷ്ട്രമായി നിർവ്വചിക്കാനാവാത്ത വിധമുള്ള കനത്ത അതിരുകളും മതിലുകളും തീർത്ത് ബന്ധിക്കപ്പെട്ട ഫലസ്തീനിലെ ഗസ്സ എന്ന പ്രദേശത്ത് മാത്രം സ്വാധീനമുള്ള ഹമാസും തമ്മിലാരംഭിച്ച യുദ്ധം ഒരു മാസത്തിലധികമായി തുടരുകയാണ്. ഇന്റെലിജൻസ് സംവിധാനങ്ങളുടെ സുരക്ഷയിൽ വിശ്വസിച്ചും അപായ സൂചനകൾ വന്നാൽ ഓരോ ഭവനങ്ങളോടുമനുബന്ധിച്ച് പണിത ബങ്കറുകളിൽ ഒളിച്ചും സദാസമയവും ഭയത്തിൽ ജീവിക്കുന്ന ഇസ്രായേൽ ജനതയുടെയും ഭരണകൂടത്തിന്റെയും ഭയവും വിഹ്വലതയും വിവേകശൂന്യതയും അനുദിനം വർദ്ധിച്ചുവരുന്നുവെന്നതാണ് യുദ്ധത്തിന്റെ ഓരോ ദിനങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.
2023 ഒക്ടോബർ 7 ന് രാവിലെ, നാമമാത്രമായി ശേഷിക്കുന്ന ഫലസ്തീൻ രാഷ്ട്രത്തിലെ ഗസ്സ മുനമ്പിൽ നിന്നും ഹമാസ് പോരാളികൾ ഇസ്രായേലിനെതിരെ റോക്കറ്റുകൾ പ്രയോഗിക്കുകയും, 3,000 ഓളം വരുന്ന ഹമാസ് പോരാളികൾ ഗാസയെയും-ഇസ്രായേലിനെയും വിഭജിക്കുന്ന കുപ്രസിദ്ധമായ മതിലുകൾ പൊളിച്ചും ഗ്ലൈഡറുകൾ വഴിയായും ഇസ്രായേലിൽ പ്രവേശിക്കുകയും ഇസ്രായേലി സൈനിക താവളങ്ങളെയും തങ്ങളുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചവരെയും ആക്രമിക്കുകയും ചെയ്തു. 200-ലധികം ഇസ്രായേലി പൗരന്മാരെയും സൈനികരെയും ചില വിദേശ പൗരന്മാരെയും ഹമാസ് പോരാളികൾ ബന്ധികളാക്കി ഗാസ മുനമ്പിലെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. ഈ ആക്രമണത്തിൽ ഏതാനും ഇസ്രായേലികൾ കൊല്ലപ്പെടുകയുമുണ്ടായി. ഇതാണ് പതിനായിരക്കണക്കിന് വരുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള നിരപരാധികളായ ഫലസ്തീനികളുടെ ജീവനപഹരിക്കുന്ന ഒടുങ്ങാത്ത ബോംബ് വർഷങ്ങൾക്കും ഫലസ്തീനികളുടെ ഭൂമിക്കും ആവാസസംവിധാനങ്ങൾക്കും സ്വത്തിനും മേലുള്ള നഗ്നമായ ഇസ്രായേൽ അധിനിവേശങ്ങൾക്കും നിമിത്തങ്ങളൊരുക്കിയത്. വാസ്തവത്തിൽ ഇസ്രായേലിന്റെ ഈ ഭീകര ചെയ്തികൾ ഹമാസിന്റെ ഓപ്പറേഷൻ അൽ അഖ്സാ ഫ്ളഡ് എന്ന് വിളിക്കപ്പെട്ട പുതിയ സൈനിക മുന്നേറ്റം എന്ന ഒരു ആപേക്ഷിക കാരണത്താൽ മാത്രമുണ്ടായതല്ല എന്ന കാര്യം ഇസ്രായേൽ, ഫലസ്തീൻ പ്രശ്നത്തിന്റെ ചരിത്രത്തിൽ സാമാന്യധാരണയുള്ള ഏതൊരാൾക്കും സുവ്യക്തമാകുന്നതാണ്.
ഗാസയ്‌ക്കെതിരായി ഇസ്രായേൽ വർഷങ്ങളായി തുടർന്നുവരുന്ന ഉപരോധം, ഗാസയുടെ ഭൂമിയിൽ ഇസ്രായേൽ ഭരണകൂടത്തിന്റെ പിന്തുണയോടെ നടന്നുവരുന്ന തുടർച്ചയായ അനധികൃത കുടിയേറ്റങ്ങൾ, ഇസ്രായേലി കുടിയേറ്റക്കാരുടെ ഫലസ്തീൻ പൗരന്മാർക്കെതിരായ അക്രമം, ഗാസയിലെ ജനങ്ങളുടെ നിത്യജീവിതത്തിൽ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സഞ്ചാരത്തിനുള്ള നിയന്ത്രണങ്ങൾ, ഇസ്രായേൽ ഭരണകൂടം അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചിട്ടുള്ള കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ള നിരപരാധികളായ നിരവധി ഫലസ്തീനികളുടെ ജയിൽ മോചനം ഇത്തരം ഘടകങ്ങളാണ് ഹമാസിന്റെ ആക്രമണത്തിന് കാരണമായത്. എഴുപത്തി അഞ്ചിലധികം വർഷങ്ങളായി ലോകരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണ്ണയിക്കുന്നതും മിഡിൽ ഈസ്റ്റിലെ ജനങ്ങളുടെ സ്വൈരജീവിതത്തെ അസ്വസ്ഥപൂർണ്ണമാക്കുന്നതുമായ ഫലസ്തീൻ പ്രശ്നത്തെ വീണ്ടും ലോക ശ്രദ്ധയിൽ കൊണ്ടുവരാനും ഫലസ്തീൻ ജനത അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന തുല്യതയില്ലാത്ത അധിനിവേശക്രൂരതകളെ, നരാധമത്വത്തിന്റെ എല്ലാ സീമകളും ലംഘിച്ചുള്ള ഇസ്രായേൽ ഭരണകൂട ചെയ്തികളെ അതിന്റെ എല്ലാ വന്യതയോടെയും ഭീകരതയോടെയും കാണാനും പ്രശ്നത്തിന്റെ ഗൗരവവും ദാരുണാവസ്ഥയും തിരിച്ചറിയാനും ലോകസമൂഹങ്ങൾക്ക് ഇതുമൂലം സാധിച്ചു. ലോകത്തുണ്ടായിട്ടുള്ള ഒരു നീതിശാസ്ത്ര ദർശനത്തിന്റെയും മാനദണ്ഡങ്ങൾ കൊണ്ട് സാധൂകരിക്കാനാവാത്ത ചരിത്രത്തിലെ ഏറ്റവും കൊടിയ വഞ്ചനയായി അന്യായമായി സ്ഥാപിക്കപ്പെട്ട ഒരു രാഷ്ട്രമാണ് ഇസ്റായേൽ എന്നും ഈ അന്യായങ്ങളും ഭീകരമായ കൊടൂരകൃത്യങ്ങളും ചെയ്ത് തന്നെയാണ് അതിന്നും നിലനിൽക്കുന്നതെന്നും ലോകത്തിന് കൃത്യമായും നഗ്നമായും ബോദ്ധ്യപ്പെട്ടു എന്നതും ഈ യുദ്ധത്തിന്റെ ഫലമാണ്. ഇനിയും അതിരുകൾ നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത ഇസ്രായേലിന്റെ സാമ്രാജ്യ വ്യാപന മോഹങ്ങളുടെ സാക്ഷാത്കാരത്തിന് ഫലസ്തീൻ പ്രദേശങ്ങളിൽ തുടർന്നുകൊണ്ടിരിക്കുന്ന അനസ്യൂതമായ കൂട്ടക്കുരുതികൾ എല്ലാ പരിധികളും ലംഘിച്ച് ഈ ഭീകരരാഷ്ട്രം തുടരുമ്പോൾ പിറന്ന മണ്ണിനും നിലനിൽപിനും വേണ്ടി പൊരുതുന്ന ഫലസ്തീൻ ജനതയോടൊപ്പം മനുഷ്യത്വം ശേഷിക്കുന്ന സർവ്വമനുഷ്യരും ഐക്യദാർഢ്യപ്പെടുന്ന സവിശേഷ കാഴ്ചകളും നമുക്കിന്ന് കാണാനാവുന്നു.
സ്വന്തം ചെയ്തികളുടെ അനന്തരഫലമെന്നോണം ലോകത്ത് ചിതറിപ്പോയ ഒരു ജനതയായിരുന്നു യഹൂദികൾ. ഇസ്ലാമിക ചരിത്രത്തിലെ സുവർണദശകളിൽ ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിവിധ മേഖലകളിൽ സുരക്ഷയോടെ അനന്യതയോടെ പൗരാവകാശങ്ങളെല്ലാം അനുവദിക്കപ്പെട്ട് മുസ്ലിം സമൂഹവുമായി സഹവർത്തിത്വത്തോടെ ജീവിച്ചവരായിരുന്നു യഹൂദ സമുദായം. തിരുനബി(സ്വ) തങ്ങൾ മദീനയിലേക്ക് പാലായനം ചെയ്തെത്തിയ ആദ്യഘട്ടത്തിൽ വിവിധ യഹൂദ ഗോത്രങ്ങളിൽ പെട്ടവരാണ് ഇസ്ലാം സ്വീകരിച്ചത്. എന്നാൽ ഇസ്ലാം സ്വീകരിക്കാതെ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും മുറുകെ പിടിച്ച് തുടരാൻ കാംക്ഷിച്ച യഹൂദ ഗോത്രങ്ങളോട് സന്ധി ചെയ്ത പാരമ്പര്യമാണ് ഇസ്ലാമിക ഖിലാഫത്തിനുള്ളത്. എല്ലാ അർത്ഥത്തിലുമുള്ള ആദാന പ്രദാനങ്ങളോടെ സഹവർത്തിച്ചിട്ടും നിർണ്ണായക ഘട്ടങ്ങളിൽ പ്രവാചകരോടും മുസ്ലിം സമൂഹത്തോടും അവർ വഞ്ചന ചെയ്തപ്പോൾ കനത്ത തിരിച്ചടികൾ അവർക്കെതിരെ ഉണ്ടായി എന്നത് ചരിത്ര വസ്തുതയാണ്. എന്നാൽ പിൽക്കാലത്ത് ഇസ്ലാമിക ചരിത്രത്തിൽ പല ഉപജാപങ്ങൾക്കും അവർ പ്രത്യക്ഷവും പരോക്ഷവുമായി പങ്കാളികളായി എന്നറിഞ്ഞിട്ടും വംശീയമോ വിഭാഗീയമോ ആയ പക്ഷപാതിത്വങ്ങളോടെ ഇസ്ലാമിക ഖിലാഫത്തിന്റെ സുവർണ്ണദശകളിലൊ ഇക്കാലം വരെയോ മുസ്ലിംകൾ അവരെ സമീപിച്ചിട്ടില്ല എന്നതാണ് വസ്തുത. ഇസ്രാഈല്യരിലേക്ക് ആഗതരായ പ്രവാചകൻ ഈസാ നബി(അ) മിനെ അവർ വിശ്വസിക്കുകയോ സ്വീകരിക്കുകയോ ചെയ്യാതെ മഹാനായ ആ പ്രവാചകനെ ആക്ഷേപിക്കാനും കുരിശിലേറ്റാനും പരിശ്രമിച്ചവരാണ് യഹൂദികൾ എന്നതിനാൽ ക്രിസ്തീയ സ്വാധീനമുള്ള പഴയ റോമാ സാമ്രാജ്യം അവർക്കെതിരെ കനത്ത നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട് എന്നത് ചരിത്ര വസ്തുതയാണ്. അതുകൊണ്ട് തന്നെ ക്രിസ്ത്യൻ യൂറോപ്പിലും ആധുനിക കാലം വരെയും അവർ അപരമുദ്രണങ്ങളോടെ തന്നെയാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്.
ഇംഗ്ലീഷ് സാഹിത്യമുൾപ്പെടെ ഒട്ടെല്ലാ യൂറോപ്യൻ ഭാഷകളിലെയും സാഹിത്യങ്ങളിൽ പ്രതിനായക വേഷങ്ങളിലെത്തുന്ന കഥാപാത്രങ്ങൾ ഒരു കാലത്ത് യഹൂദികളായിരുന്നു എന്ന കാര്യം തീർച്ചയായും അനുസ്മരിക്കേണ്ടതുണ്ട്. ഷേക്സ്പിയർ ഷൈലോക്കിനെ അവതരിപ്പിച്ചിട്ടുള്ളതിൽ ഈ വംശീയ വിദ്വേഷത്തിന്റെ വിഷലിപ്തമായ മുദ്രണങ്ങൾ കൃത്യമായും പതിഞ്ഞുകിടക്കുന്നതായി കാണാം. യൂറോപ്പിൽ ജൂതവിരോധവും വെറുപ്പും അതിന്റെ എല്ലാ പാരമ്യത്തിലും എത്തി നിന്ന കാലങ്ങളിൽ ഇത് വളരെ പ്രത്യക്ഷമായിരുന്നു. ഒടുവിൽ യൂറോപ്പിലെ ജർമ്മനിയിൽ ഹിറ്റ്ലറുടെ കാലത്ത് ജൂതവിരുദ്ധതയും വെറുപ്പും അതിന്റെ എല്ലാ പരിധികളും ലംഘിച്ച് ഉഗ്രരൂപം പ്രാപിച്ചതും വംശീയോന്മൂലനത്തിന് യഹൂദ സമുദായം വിധേയമായതും ഇരുപതാം നൂറ്റാണ്ടിൽ തന്നെ നാം കണ്ടുകഴിഞ്ഞതാണ്. ഹിറ്റ്ലറെ നാസിസ്റ്റായി മനസ്സിലാക്കുന്ന പൊതുബോധം ഹിറ്റ്ലർ ക്രിസ്ത്യാനിയായിരുന്നുവെന്ന കാര്യം വിസ്മരിക്കുകയാണ്. യഹൂദികളോട് യൂറോപ്പ്യൻ ക്രിസ്റ്റ്യാനിറ്റി ചെയ്ത ഈ കൊടിയ ചെയ്തികളിൽ മുസ്ലിം സമുദായത്തിന് ഒരു കാലത്തും യാതൊരു പങ്കുമുണ്ടായിട്ടില്ല.
ഇംഗ്ലീഷ് സാഹിത്യമുൾപ്പെടെ ഒട്ടെല്ലാ യൂറോപ്യൻ ഭാഷകളിലെയും സാഹിത്യങ്ങളിൽ പ്രതിനായക വേഷങ്ങളിലെത്തുന്ന കഥാപാത്രങ്ങൾ ഒരു കാലത്ത് യഹൂദികളായിരുന്നു എന്ന കാര്യം തീർച്ചയായും അനുസ്മരിക്കേണ്ടതുണ്ട്. ഷേക്സ്പിയർ ഷൈലോക്കിനെ അവതരിപ്പിച്ചിട്ടുള്ളതിൽ ഈ വംശീയ വിദ്വേഷത്തിന്റെ വിഷലിപ്തമായ മുദ്രണങ്ങൾ കൃത്യമായും പതിഞ്ഞുകിടക്കുന്നതായി കാണാം. യൂറോപ്പിൽ ജൂതവിരോധവും വെറുപ്പും അതിന്റെ എല്ലാ പാരമ്യത്തിലും എത്തി നിന്ന കാലങ്ങളിൽ ഇത് വളരെ പ്രത്യക്ഷമായിരുന്നു. ഒടുവിൽ യൂറോപ്പിലെ ജർമ്മനിയിൽ ഹിറ്റ്ലറുടെ കാലത്ത് ജൂതവിരുദ്ധതയും വെറുപ്പും അതിന്റെ എല്ലാ പരിധികളും ലംഘിച്ച് ഉഗ്രരൂപം പ്രാപിച്ചതും വംശീയോന്മൂലനത്തിന് യഹൂദ സമുദായം വിധേയമായതും ഇരുപതാം നൂറ്റാണ്ടിൽ തന്നെ നാം കണ്ടുകഴിഞ്ഞതാണ്. ഹിറ്റ്ലറെ നാസിസ്റ്റായി മനസ്സിലാക്കുന്ന പൊതുബോധം ഹിറ്റ്ലർ ക്രിസ്ത്യാനിയായിരുന്നുവെന്ന കാര്യം വിസ്മരിക്കുകയാണ്. യഹൂദികളോട് യൂറോപ്പ്യൻ ക്രിസ്റ്റ്യാനിറ്റി ചെയ്ത ഈ കൊടിയ ചെയ്തികളിൽ മുസ്ലിം സമുദായത്തിന് ഒരു കാലത്തും യാതൊരു പങ്കുമുണ്ടായിട്ടില്ല. എങ്കിലും ക്രിസ്റ്റ്യൻ യൂറോപ്പിന്റെ യഹൂദി എന്ന പ്രശ്നത്തിന് സാമ്രാജ്യത്വശക്തികൾ കണ്ടെത്തിയ പരിഹാരം യഹൂദ രാഷ്ട്ര സംസ്ഥാപനത്തിന് ഫലസ്തീൻ ഭൂമി തിരഞ്ഞെടുത്തു എന്നതായിരുന്നു. ഫലസ്തീൻ മേഖലയോട് ചരിത്രപരമായി യാതൊരു വംശീയ ബന്ധവും പുലർത്താത്ത യൂറോപ്പിൽ ചിതറികിടക്കുന്ന യഹൂദരെയാണ് ഇസ്രായേൽ രാഷ്ട്രത്തിലേക്ക് ആട്ടിത്തെളിയിച്ച് കൊണ്ടുവന്നത്. ആ മണ്ണിൽ പാരമ്പര്യമായി വസിച്ചിരുന്ന തദ്ദേശീയ ജനങ്ങളെ അവർക്ക് അനിവാര്യമായ പുനരധിവാസ സംവിധാനങ്ങളൊന്നും നൽകാതെ ഭൂമിയും സ്വത്തുക്കളും പിടിച്ചെടുത്ത് ആട്ടിപ്പായിച്ചാണ് യഹൂദ സെറ്റിൽമെന്റുകൾ സ്ഥാപിച്ചത്. ജനതയില്ലാത്ത ഭൂമി, ഭൂമിയില്ലാത്ത ജനതക്ക് എന്ന പെരുംനുണ പ്രചരിപ്പിച്ച് ഫലസ്തീൻ എന്ന രാഷ്ട്രത്തിലെ മുസ്ലിംകളും ക്രിസ്ത്യാനികളുമുൾപ്പെടെയുള്ള അറബികൾ വസിച്ചിരുന്ന ഒട്ടുമിക്ക മേഖലകളും കൈയ്യേറി സ്ഥാപിക്കപ്പെട്ട ഇസ്രായേൽ രാഷ്ട്രം ഇപ്പോഴും കൃത്യമായ അതിർ നിർണ്ണയിക്കാതെ ശേഷിക്കുന്ന ഫലസ്തീൻ പ്രദേശങ്ങളും തങ്ങളുടെ അധീനതയിൽ കൊണ്ടുവരാനുള്ള കുടില പദ്ധതികൾ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും മണ്ണും ആവാസവ്യവസ്ഥയും അഭിമാനവും ജീവനും സ്വത്തും സമ്പത്തുമെല്ലാം നഷ്ടപ്പെട്ട് വഴിയാധാരമായി കൊണ്ടിരുന്ന ഫലസ്തീൻ ജനത വിവിധ കാലങ്ങളിൽ ഈ അന്യായങ്ങൾക്കെതിരെ ചെറുത്തുനിൽക്കുകയും മുക്കാൽ നൂറ്റാണ്ടോളമായി ഇതു തുടരുകയും ചെയ്യുകയാണ്. ഇതിന്റെ ഫലമായി നിരവധി ഫലസ്തീനികൾ രക്തസാക്ഷികളായിട്ടുണ്ട്. അവരിൽ പോരാളികൾ മാത്രമല്ല ഉള്ളത്. നിരപരാധികളായ കുട്ടികൾ, സ്ത്രീകൾ, വൃദ്ധജനങ്ങൾ, രോഗികൾ, ആരോഗ്യപ്രവർത്തകർ, പത്രപ്രവർത്തകർ ഇങ്ങനെ യുദ്ധവുമായി യാതൊരു ബന്ധവുമില്ലാത്ത നൂറുകണക്കിന് സാധാരണ മനുഷ്യരും ഉൾപ്പെടുന്നു. ഒരു യുദ്ധശാസ്ത്രത്തിനും നീതീകരിക്കാനാവാത്ത നിരപരാധികളുടെ രക്തം പുരണ്ട അഭിശപ്തരാഷ്ട്രമാണ് ഇസ്രായേൽ. ഗസ്സയിലെ ക്രിസ്ത്യൻ മാനേജ്മെന്റ് നടത്തുന്ന ആശുപത്രി മുതൽ നിരവധി ആശുപത്രികളെ ആക്രമിച്ച് തങ്ങളുടെ ധീരത വെളിവാക്കി കൊണ്ടിരിക്കുന്ന ഇസ്രായേൽ രാഷ്ട്രം പരിഷ്കൃതസമൂഹം പിന്തുടർന്നുവരുന്ന യാതൊരു മൂല്യവ്യവസ്ഥയെയും യുദ്ധനിയമങ്ങളെയും പാലിക്കാതെ ഫലസ്തീൻ ജനതക്കെതിരായ, മനുഷ്യകുലത്തിനെതിരായ തങ്ങളുടെ കുറ്റകൃത്യങ്ങൾ തുടരുക തന്നെയാണ്. അഭയാർത്ഥി ക്യാമ്പുകളിലും ആശുപത്രികളിലും ചികിത്സതേടിയും അഭയം തേടിയുമെത്തിയ കുട്ടികളും സ്ത്രീകളുമുൾപ്പെടുന്ന അർദ്ധപ്രാണരായ സാധാരണ മനുഷ്യരെയാണ് നിർദയം ബോംബുകൾ വർഷിച്ച് ഈ നരാധമന്മാർ വധിച്ചുകൊണ്ടിരിക്കുന്നത്. ഒരു അന്താരാഷ്ട്ര നിയമവും വകവെക്കാതെ മനുഷ്യകുലത്തിനെതിരായ ഈ കുറ്റകൃത്യങ്ങൾ അവർ തുടരുക തന്നെയാണ്. ലോകത്തുള്ള ബഹുഭൂരിപക്ഷം ജനങ്ങളും ഈ ഭീകരകൃത്യങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നുണ്ടെങ്കിലും ഗൾഫ് യുദ്ധകാലത്ത് മിഡിൽ ഈസ്റ്റിലേക്ക് ജനാധിപത്യം ഇറക്കുമതി ചെയ്യാൻ മുൻകൈയ്യെടുത്ത അമേരിക്കൻ സാമ്രാജ്യത്വ ഭരണകൂടശക്തികളും മറ്റ് ചില ലോക വൻശക്തി ഭരണകൂടങ്ങളും ഈ ഭീകരകൃത്യങ്ങൾക്കെതിരെ കണ്ണടക്കുകയാണ്. കുട്ടികളെയും സ്ത്രീകളെയും നിരായുധരായ സാധാരണ ജനങ്ങളെയും രോഗികളെയും വധിച്ച് സൈനികവൻശക്തിയായി വിരാജിക്കുന്ന ഇസ്റായേൽ രാഷ്ട്രത്തിന്റെ സൈനിക, സുരക്ഷാകാര്യങ്ങളിലുള്ള കൊട്ടിഘോഷിക്കപ്പെട്ട സർവ്വസാങ്കേതികത്തികവുകളും നിർവ്വീര്യവും നിഷ്ഫലവുമായി മാറുന്നു എന്നതാണ് ഈ യുദ്ധത്തിന്റെ ഏറ്റവും വലിയ സവിശേഷത. അഥവാ ഒരു മാസത്തിലധികമായിട്ടും ഗസ്സാ യുദ്ധം കൊണ്ട് ഇസ്രായേൽ കാംക്ഷിക്കുന്ന ഹമാസിന്റെ നിർമ്മാർജ്ജനം എന്ന ലക്ഷ്യം ഭാഗികമായി പോലും സാധ്യമാകാതെ ആശുപത്രികളും അഭയാർത്ഥികേന്ദ്രങ്ങളും മറ്റ് സിവിലിയൻ കേന്ദ്രങ്ങളിലുമുൾപ്പെടെ ജനവാസമേഖലകളിൽ ബോംബുകൾ വർഷിച്ച് നിസ്സഹായരായ കുട്ടികളെയും സ്ത്രീകളെയും സാധാരണക്കാരെയും വധിച്ച് ഇസ്രായേൽ എന്ന വൻശക്തി തങ്ങളുടെ ഭീകര ധീരകൃത്യങ്ങൾ തുടരുക തന്നെയാണ്. അങ്ങേയറ്റം വിധ്വംസകവും പൈശാചികവും ഏകപക്ഷീയവുമായ ഇസ്രാഈലിന്റെ രണോത്സുക ഭീകരവാദ രാഷ്ട്രീയത്തെ ലോക ജനത ശരിയായി തിരിച്ചറിയുകയും അവർക്കെതിരെ ലോകമനഃസാക്ഷി ഉണരുകയും ചെയ്ത സന്ദർഭമാണിത്.
ഇസ്രായേൽ രാഷ്ട്രം ഫലസ്തീൻ പ്രദേശങ്ങൾ കൈയ്യടക്കുകയും അവിടെ ചെറുത്തു നിൽക്കുന്നവരെയും അല്ലാത്തവരെയും കൊന്നൊടുക്കുകയും ചെയ്യുന്ന പ്രക്രിയ അതിന്റെ സംസ്ഥാപനകാലം മുതൽ തുടർന്നു കൊണ്ടിരിക്കുകയാണ്. ബൈത്തുൽ മുഖദ്ദസ് ഉൾപ്പെടെയുള്ള പുണ്യഗേഹങ്ങൾ സമ്പൂർണ്ണമായും അധീനതയിൽ കൊണ്ടുവരാനും ഫലസ്തീനികളെ പ്രകോപിപ്പിക്കാനുമായി നിരന്തരമായി അതിക്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ് ഇസ്രായേൽ. ഓരോ വർഷവും ഈ സംഘർഷങ്ങളുടെ ഭാഗമായി നിരവധി ഫലസ്തീനികളും വിരലിലെണ്ണാവുന്ന ഇസ്രായേലികളും വധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2022 ൽ ഒക്ടോബർ മാസത്തിലുണ്ടായ സംഘർഷം നിമിത്തം വധിക്കപ്പെട്ട ഫലസ്തീനികളുടെ എണ്ണം 180 ലധികമായിരുന്നു. ബ്രേക്ക് ദ വേവ്സ് എന്ന കോഡ്നാമത്തിൽ ഇസ്രായേൽ നടത്തിയ സൈനിക കാമ്പയിനിൽ വെസ്റ്റ് ബാങ്ക് കേന്ദ്രീകരിച്ചാണ് ഈ കൂട്ടക്കൊല അരങ്ങേറിയത്. ഈ വർഷം പകുതി മുതൽ അധിനിവേശ ജറുസലേമിലെ ഫലസ്തീനികളുടെ വീടുകളിൽ ഇസ്രായേൽ സുരക്ഷാ സേന നടത്തിയ നിരന്തരമായ റെയ്ഡുകളാണ് ഫലസ്തീനികളുടെ രോഷത്തിന് തുടക്കമിട്ടത്. കിഴക്കൻ ജറുസലേമിലെ സൈനിക ചെക് പോസ്റ്റിൽ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടതിനെ തുടർന്ന് റെയ്ഡുകൾ വീണ്ടും തുടർന്നു. അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിനിലെ ഒരു വീട്ടിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനിടെ രണ്ട് ഫലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായിരുന്നു ചെക്ക് പോസ്റ്റിലെ സൈനികന്റെ കൊലപാതകം.
2023 ലും നിരവധി അധിനിവേശ അതിക്രമങ്ങളും കൊലപാതകങ്ങളും ഫലസ്തീനികൾക്കു നേരെ ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടായി. റെയ്ഡുകളും അതിന്റെ പേരിലുള്ള അതിക്രമങ്ങളും ഇസ്രായേൽ തുടർന്നു കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി കുട്ടികളടക്കമുള്ള സാധാരണക്കാർ വധിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ജനജീവിതത്തെ ദുസ്സഹമാക്കുന്ന കർഫ്യൂകളും അഭയാർത്ഥി ക്യാമ്പുകളെ ദിവസങ്ങളോളം ഉപരോധിച്ചതുമടക്കം ഫലസ്തീനികളെ കൂടുതൽ പ്രകോപിപ്പിക്കുന്ന നടപടികൾ ഇസ്രായേൽ തുടർന്നുകൊണ്ടിരുന്നു. കൂടാതെ നെതന്യാഹുവിന്റെ ഗവൺമെന്റ് സമീപമാസങ്ങളിൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ സെറ്റിൽമെന്റ് പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിച്ചു. ഇത് സ്വാഭാവികമായും സംഘർഷം വർദ്ധിപ്പിച്ചു. വീണ്ടും അധിനിവേശ പ്രവർത്തനങ്ങൾ തുടർന്നാൽ അത് സംഘർഷം വർദ്ധിപ്പിക്കുമെന്ന് ജൂണിൽ ഹമാസ് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഹമാസിന്റെ ഭാഗത്ത് നിന്ന് ഇസ്രായേലിനെതിരെ ഉണ്ടായ പുതിയ മുന്നേറ്റങ്ങൾക്ക് കാരണമായത് ജറുസലേമിൽ സ്ഥിതി ചെയ്യുന്ന മസ്ജിദുൽ അഖ്സയുടെ പവിത്രതക്കെതിരായ ഇസ്രായേൽ നീക്കങ്ങൾ കൂടിയാണ്. കൂടാതെ ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരോടുള്ള കൊടിയ ക്രൂരതകളും ഹമാസിനെ പ്രകോപിപ്പിച്ച ഘടകങ്ങളാണ്. ശേഷിക്കുന്ന ഫലസ്തീന്റെ പുതിയ മേഖലകളിലേക്ക് കൂടി അധിനിവേശം ചെയ്ത് ജൂതസെറ്റിൽമെന്റുകൾ സ്ഥാപിക്കാൻ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര ശ്രമങ്ങൾ ഫലസ്തീനികളെ കൂടുതൽ പ്രകോപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനേഴ് വർഷമായി കനത്ത ഉപരോധങ്ങളെ അഭിമുഖീകരിക്കുന്ന ഒരു ജനതയാണ് ഗസ്സാ വാസികൾ. ഇത്തരം അതിക്രമങ്ങൾക്കെതിരായ ഫലസ്തീനികളുടെ ചെറുത്തുനിൽപാണ് ഓപ്പറേഷൻ അൽ അഖ്സാ ഫ്ളഡ് എന്ന പേരിൽ ഹമാസ് നടത്തിയ മുന്നേറ്റം. ഗസ്സയുടെ അതിർത്തി ക്രോസ്സിംഗുകൾ മിക്കവാറും അടച്ചിടുന്നതിനാൽ ഗസ്സാ നിവാസികൾക്ക് ഉപജീവന വഴികൾ തേടാനും വിദഗ്ദ ചികിത്സ ലഭ്യമാക്കാനുമെല്ലാം ഇസ്രായേലിന്റെ ഔദാര്യം വേണം. സെപ്റ്റബർ 15 മുതൽ ബെയ്ത് ഹാനൂൻ ക്രോസിംഗ് അടച്ചിട്ടതിനാൽ 20000 ലേറെ തൊഴിലാളികളാണ് തങ്ങളുടെ തൊഴിലിടങ്ങളിലെത്താനാവാതെ പ്രയാസപ്പെട്ടത്. അതേ ദിവസവും തുടർന്നും കുടുതൽ അതിർത്തികളും ക്രോസിംഗുകളും അടച്ചിട്ട് ഗസ്സാ നിവാസികളെ ബന്ധനത്തിലാക്കിയ ഇസ്രായേൽ നടപടി അവരുടെ പ്രകോപനം വർദ്ധിപ്പിച്ചു. ഗസ്സാ നിവാസികളുടെ ഉപജീവനോപാദികൾ പോലും നിഷേധിക്കുന്ന ഈ കൊടിയ നടപടികൾക്കെതിരെ ശക്തമായി ചെറുത്തു നിൽക്കാനും ഇസ്രായേലിന് ശക്തമായ ഭാഷയിൽ താക്കീത് നൽകാനും ലോകം മറന്നുകൊണ്ടിരിക്കുന്ന ഫലസ്തീൻ പ്രശ്നത്തെ ആഗോള ശ്രദ്ധയിൽ കൊണ്ടുവരാനും ലക്ഷ്യം വെച്ചുള്ള മുന്നേറ്റമായിരുന്നു ഹമാസ് കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയത്.
1948 ൽ സാമ്രാജ്യത്വ ശക്തികളുടെ ആശീർവാദത്തോടെ നിലവിൽ വന്ന യഹൂദ രാഷ്ട്രം 1967 ലെ യുദ്ധത്തിൽ അതുവരെയും ഈജിപ്തിന്റെ ഭാഗമായിരുന്ന ഗസ്സ പിടിച്ചെടുത്തു. ഇതേ യുദ്ധത്തിൽ ജോർദാന്റെ ഭാഗമായിരുന്ന വെസ്റ്റ് ബാങ്കും മസ്ജിദുൽ അഖ്സ ഉൾപ്പെടുന്ന കിഴക്കൻ ജെറുസലേമും പിടിച്ചെടുക്കുകയും മേഖല ഇസ്രായേൽ നിയന്ത്രണത്തിലാക്കുകയും ചെയ്തു. അധിനിവേശത്തിന്റെ നിയമ വിരുദ്ധതയും കിരാതത്വവും ചൂണ്ടിക്കാണിക്കാനും ഇസ്രായേലിനോട് മേഖലയിൽ നിന്ന് പിൻമാറാനും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടെങ്കിലും ഒരു അന്താരാഷ്ട്ര നിയമത്തെയും മനുഷ്യാവകാശ പരിഗണനകളെയും സ്വീകരിക്കാത്ത ഇസ്രായേൽ രാഷ്ട്രം തങ്ങളുടെ അധീശത്വവും അതിക്രമങ്ങളും തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിൽ ജനാധിപത്യ, മനുഷ്യാവകാശ മൂല്യങ്ങളിലധിഷ്ഠിതമായ സകല അന്താരാഷ്ട്ര സംവിധാനങ്ങളെയും നോക്കുകുത്തികളാക്കി ഇസ്രായേൽ തുടരുന്ന ഭരണകൂട ഭീകരതക്കെതിരെ അതിജീവനത്തിന് വേണ്ടി ചെറുത്തു നിൽക്കുകയല്ലാതെ ഫലസ്തീനികൾക്ക് മറ്റ് പോംവഴികളില്ല എന്ന് തിരിച്ചറിയാനാവും. ഈ ചെറുത്തു നിൽപിനെയാണ് ഭീകരവാദ ചാപ്പ കുത്തി
ഇസ്രായേലും അവരുടെ പിമ്പുകളായ സാമ്രാജ്യത്വ മാധ്യമങ്ങളും അപകീർത്തിപ്പെടുത്തുന്നത്.
ഏതൊരു മർദ്ധക ഭരണകൂടവും തങ്ങളുടെ നീതിരഹിതവും അക്രമപൂർണ്ണവുമായ അധികാര വാഴ്ചക്കെതിരെ സമരം ചെയ്യുന്ന ഇരകളായ ജനങ്ങളെ അപകീർത്തികരമായ മുദ്രണങ്ങളിലൂടെയാണ് അടയാളപ്പെടുത്തുക എന്നത് ഒരു സ്വാഭാവിക കാര്യമാണ്. ഈ അപകീർത്തി മുദ്രണങ്ങളും അപരവത്കരണവും പൊതു സമൂഹം ഏറ്റു പറയുന്നു എന്നതിനർത്ഥം വിമോചന മുന്നേറ്റങ്ങളെ സംബന്ധിച്ച ഭരണകൂട ഭാഷ്യം അവരും സ്വീകരിക്കുന്നു എന്നാണ്. പൊതുസമൂഹത്തിൽ പുരോഗമനോന്മുഖമായ, ജനാധിപത്യമൂല്യങ്ങളിലധിഷ്ഠിതമായ, മനുഷ്യാവകാശപരമായ മതേതരമായ സാമൂഹികാവബോധം പകരാൻ പരിശ്രമിക്കേണ്ട മാധ്യമങ്ങൾ തങ്ങളുടെ യഥാർത്ഥ ധർമ്മം മറന്ന് മർദ്ധക ഭരണകൂടങ്ങളുടെ ഭാഷ്യങ്ങൾ ഏറ്റെടുക്കുന്ന ദാരുണമായ പ്രവണതകൾക്കാണ് ഇന്ത്യയിൽ നാമിന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
അധിനിവേശ ഭീകരതക്കെതിരെ പോരാടുന്ന ഫലസ്തീനികൾ എത്ര വലിയ പ്രതികൂല സാഹചര്യങ്ങളിൽ നിന്നാണ് ഈ അതിജീവന പോരാട്ടങ്ങൾ നടത്തുന്നതെന്ന കാര്യം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. അമേരിക്കയും യൂറോപ്പുമടക്കമുള്ള വൻ ശക്തികളെല്ലാം അക്രമികളെ പിന്തുണക്കുകയാണ്. ഫലസ്തീനികളെ ഇല്ലാതാക്കാൻ ഇസ്രായേലിന് എല്ലാ പിന്തുണയും നൽകുന്നവരാണവർ. ഇസ്രായേൽ ഭൂമിക്കടിയിലേക്കും മുകളിലേക്കും പണിത മതിലുകളും വിഭജന വേലികളും തകർത്താണ് ഹമാസ് പോരാളികൾ ഇസ്രായേലിലേക്ക് ഇരച്ചു കയറി ശക്തമായ ആക്രമണങ്ങൾ നടത്തിയത്. ഹമാസ് നടത്തുന്നത് കൃത്യമായും വിമോചന പോരാട്ടമാണെന്ന് തിരിച്ചറിയാൻ കളങ്കമേശാത്ത ജനാധിപത്യബോധം മതിയാകും. അതുകൊണ്ടാണ് ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ മുൻമേധാവി ജെറമി കോർബിനെ പോലുള്ളവർ ഹമാസിനെ പഴി ചാരാൻ തയ്യാറാകാതിരുന്നത്. അദ്ദേഹം കൃത്യമായും അധിനിവേശ വിരുദ്ധ പോരാട്ടമാണിതെന്ന് തന്നെ പ്രസ്താവിച്ചു.
ഏതൊരു മർദ്ധക ഭരണകൂടവും തങ്ങളുടെ നീതിരഹിതവും അക്രമപൂർണ്ണവുമായ അധികാര വാഴ്ചക്കെതിരെ സമരം ചെയ്യുന്ന ഇരകളായ ജനങ്ങളെ അപകീർത്തികരമായ മുദ്രണങ്ങളിലൂടെയാണ് അടയാളപ്പെടുത്തുക എന്നത് ഒരു സ്വാഭാവിക കാര്യമാണ്. ഈ അപകീർത്തി മുദ്രണങ്ങളും അപരവത്കരണവും പൊതു സമൂഹം ഏറ്റു പറയുന്നു എന്നതിനർത്ഥം വിമോചന മുന്നേറ്റങ്ങളെ സംബന്ധിച്ച ഭരണകൂട ഭാഷ്യം അവരും സ്വീകരിക്കുന്നു എന്നാണ്. പൊതുസമൂഹത്തിൽ പുരോഗമനോന്മുഖമായ, ജനാധിപത്യമൂല്യങ്ങളിലധിഷ്ഠിതമായ, മനുഷ്യാവകാശപരമായ മതേതരമായ സാമൂഹികാവബോധം പകരാൻ പരിശ്രമിക്കേണ്ട മാധ്യമങ്ങൾ തങ്ങളുടെ യഥാർത്ഥ ധർമ്മം മറന്ന് മർദ്ധക ഭരണകൂടങ്ങളുടെ ഭാഷ്യങ്ങൾ ഏറ്റെടുക്കുന്ന ദാരുണമായ പ്രവണതകൾക്കാണ് ഇന്ത്യയിൽ നാമിന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്ര ശിൽപികളും ഇക്കാലം വരെ ജനാധിപത്യമാർഗ്ഗേണ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഭരണകൂടങ്ങളും ഇസ്രായേൽ എന്ന ഭീകര രാഷ്ട്രത്തെ പിന്തുണക്കുന്ന നിലപാടല്ല ഇതുവരെയും സ്വീകരിച്ചിരുന്നത് എന്നത് ചരിത്ര വസ്തുതയാണ്. ഇസ്രായേലിന്റെ ഭീകരകൃത്യങ്ങൾക്ക് വിധേയപ്പെട്ടുകൊണ്ടിരിക്കുന്ന ഫലസ്തീനൊപ്പമായിരുന്നു ഇതുവരെയും ഇന്ത്യൻ ജനതയും ഭരണകൂടങ്ങളും നിലയുറപ്പിച്ചിരുന്നത്. എന്നാൽ വെറുപ്പും അപരവിദ്വേഷവും പ്രവർജകസ്വഭാവവും അടിസ്ഥാനമാക്കിയ ഒരു രാഷ്ട്രീയ ദർശനത്താൽ പ്രചോദിതരായ സമകാലിക ഇന്ത്യൻ ഭരണകൂടം ജനതയുടെ പൊതുസമീപനം വിസ്മരിച്ച് തങ്ങളുടെ പാർട്ടിയുടെ നിലപാടിനെ ഭരണകൂട നിലപാടാക്കി മാറ്റിയപ്പോൾ ലോകചരിത്രത്തിൽ ഇന്നോളമുണ്ടായിട്ടുള്ള സകല ഏകാധിപത്യഭരണകൂടങ്ങളെയും കവച്ചുവെക്കുന്ന കൊടിയ ഭീകരവാദികളായ ഇസ്രായേൽ രാഷ്ട്രത്തെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ചത് ഇന്ത്യാചരിത്രത്തിലെ വലിയ കളങ്കം തന്നെയായിരുന്നു. എന്നാൽ ആദ്യം സ്വീകരിച്ച ഈ നിലപാടിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ ഇസ്രായേലിനെതിരായ യു.എൻ. പ്രമേയത്തിൽ ഇന്ത്യ ഫലസ്തീന് അനുകൂലമായി വോട്ടു ചെയ്തു എന്നത് ഇന്ത്യയുടെ മതേതര ജനാധിപത്യ പാരമ്പര്യങ്ങളോട് ചേർന്നു നിൽക്കുന്ന വിവേകപൂർണ്ണമായ സമീപനം തന്നെയാണ്. തീർച്ചയായും ഇന്ത്യയുടെ യശസ്സുയർത്തുന്ന യഥാർത്ഥ നിലപാട് ഇരകളായ ഫലസ്തീനികളോടൊപ്പം നിൽക്കുക എന്നല്ലാതെ മറ്റൊന്നുമല്ല. എങ്കിലും ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളും കൊടുംഭീകരകൃത്യങ്ങൾ തുടരുന്ന ഇസ്രാഈലിനെ പിന്തുണക്കുന്ന വിഷലിപ്തമായ ഈ സമീപനം തുടരുകയും ജനമനസ്സുകളിലേക്കത് പകരാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണായി വിശേഷിപ്പിക്കപ്പെടുന്ന ഒട്ടമിക്ക ഇന്ത്യൻ മാധ്യമങ്ങളും യഥാർത്ഥ മാധ്യമധർമ്മം വിസ്മരിച്ച് തുടരുന്ന ഈ സമീപനം എത്ര വലിയ ദുരന്തമാണ്!
ഇസ്രായേൽ എന്ന രാഷ്ട്രത്തോട് പൂർണ്ണപ്രതിബദ്ധത പുലർത്തുന്ന അവിടുത്തെ ഇടതുപക്ഷാഭിമുഖ്യമുള്ള ഹാരറ്റ്സ് എന്ന പത്രം പോലും പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം നെതന്യാഹുവിന്റെ ഫലസ്തീൻ സംബന്ധമായ തെറ്റായ നിലപാടുകളും നടപടികളുമാണെന്ന് വിമർശിക്കുന്നുണ്ട്. ഹാരറ്റ്സ് ദിനപത്രം ഇസ്രായേൽ ഗാസ യുദ്ധത്തിന്റെ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്ന് തുടക്കത്തിൽ എഡിറ്റോറിയൽ എഴുതിയത് വിസ്മരിക്കാനാവില്ല.. തന്റെ വലിയ രാഷ്ട്രീയ അനുഭവത്തിലും സുരക്ഷാകാര്യങ്ങളിൽ പകരം വെക്കാനാവാത്ത ജ്ഞാനത്തിലും അഭിമാനിക്കുന്ന പ്രധാനമന്ത്രി പിടിച്ചെടുക്കലിന്റെയും പുറത്താക്കലിന്റെയും ഒരു സർക്കാർ നയം സ്വീകരിക്കുമ്പോൾ ഇസ്രായേലിനെ കാത്തിരിക്കുന്ന അപകടങ്ങൾ ബോധപൂർവ്വം തിരിച്ചറിയുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടു എന്നാണ് ഹാരറ്റ്സ് എഡിറ്റോറിയൽ പരാമർശിച്ചത്. നെതന്യാഹു ഫലസ്തീനികളുടെ അസ്തിത്വവും അവകാശങ്ങളും പരസ്യമായി അവഗണിച്ചുവെന്നും അതുവഴി ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തിന് പ്രേരണയായി എന്നും ഹാരറ്റ്സ് എഡിറ്റോറിയലിൽ ഊന്നിപ്പറഞ്ഞിരുന്നു.
മതേതരത്വവും ജനാധിപത്യവുമെല്ലാം പ്രസംഗിക്കുന്ന കേരളത്തിലെ ചില മാധ്യമങ്ങൾ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ സകല പ്രശ്നങ്ങൾക്കും കാരണം വിമോചന പോരാട്ടം നിർവ്വഹിക്കുന്ന ഫലസ്തീനികളാണെന്ന് പഴി ചാരിയത് എക്കാലത്തും മർദ്ധക ഭരണകൂടങ്ങളോട് ഒട്ടി നിന്ന് ആനുകൂല്യങ്ങൾ പറ്റുന്ന പിമ്പ് ജേർണലിസത്തിന്റെ വക്താക്കളാണ് അവരെന്നതുകൊണ്ടാണ്. ഇസ്രായേൽ ഭീകരത എല്ലാ മറയും നീക്കി പ്രത്യക്ഷമായി കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ പച്ചക്ക് ഇസ്രായേൽ അനുകൂലത അത്തരം മാധ്യമങ്ങൾ പ്രകടമാക്കുന്നില്ലെങ്കിലും ഇസ്രായേൽ പടച്ചു വിടുന്ന ഗസ്സാ യുദ്ധ കഥകൾ റിപ്പോർട്ട് ചെയ്യുന്നതിലും ഇസ്രായേലിന്റെ സാങ്കൽപിക ഹമാസ് നിഗ്രഹത്തിൽ ആവേശം കൊള്ളുന്നതിലും ഈ മാധ്യമങ്ങൾ മുന്നിൽ തന്നെയാണ്.
ഇസ്രായേൽ ഫലസ്തീൻ പ്രശ്നത്തിന്റെ ശരിയായ അടിവേരുകളെ സംബന്ധിച്ച് തിരിച്ചറിയാതെ നിഷ്പക്ഷത എന്ന കാപട്യത്തോടെ പുതിയ യുദ്ധത്തെയും പ്രതിസന്ധികളെയും വിശകലനം ചെയ്യുന്ന മാധ്യമങ്ങളും ഫലത്തിൽ മർദ്ധക, ഭീകര ഭരണകൂടങ്ങൾക്ക് ഒത്താശ ചെയ്യുകയാണ്. ഇസ്രായേലിന്റെ ക്രൂരതകളെ റിപ്പോർട്ട് ചെയ്യുന്നതോടൊപ്പം ഹമാസ് ചെയ്തുവെന്ന് ഇസ്രായേൽ ആരോപിക്കുന്ന നിർമ്മിതമായ ഹീനകൃത്യങ്ങളെ ഫാക്റ്റ് ചെക്കുകളൊന്നും ചെയ്യാതെ തൂക്കമൊപ്പിക്കാൻ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ പരോക്ഷമായി ഇസ്രായേലിന്റെ ഭീകര കൃത്യങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ പിന്തുണ നൽകുക തന്നെയാണ്. മലയാളത്തിലെ ഒട്ടെല്ലാ പ്രിന്റ് മീഡിയകളും ദൃശ്യമാധ്യമങ്ങളും ഈ സമീപനമാണ് തുടർന്നുവന്നിരുന്നതെന്ന് കാണാം. വേട്ടനായയോടൊപ്പം കുരക്കുകയും ഇരയോടൊപ്പം നിലവിളിക്കുകയും ചെയ്യുന്ന ഈ സമീപനം ഒരേ സമയം വിമോചന രാഷ്ട്രീയ വിരുദ്ധവും ഭരണകൂടഭീകരതക്ക് ന്യായീകരണം ചമക്കുന്നതും മാധ്യമ നീതിബോധത്തെ വെല്ലുവിളിക്കുന്നതുമാണ്. ഇത്തരം സമീപനങ്ങൾ യഥാർത്ഥ മാധ്യമ ധർമ്മത്തെ പ്രതിനിധീകരിക്കുന്നില്ല.
ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം കേവലം രണ്ട് മതങ്ങൾ തമ്മിലുള്ള ഒരു വംശീയ, വർഗ്ഗീയ പ്രശ്നമായി തെറ്റിദ്ധരിക്കുന്നതിൽ നിന്നാണ് ഇത്തരം നിഷ്പക്ഷ നിലപാടുകൾ രൂപപ്പെടുന്നത്. വാസ്തവത്തിൽ മതാത്മകമായ സമീപനങ്ങളും നിലപാടുകളും ഈ പ്രശ്നത്തിന്റെ മർമ്മങ്ങളിലൊന്നാണെങ്കിലും അത് കേവലം ഇസ്ലാം-യഹൂദ ബൈനറികൾക്കപ്പുറം പല മാനങ്ങളുള്ളതാണ്. ഇന്ന് അന്ധമായ മുസ്ലിം വിരോധത്താൽ ഇസ്രായേലിനോടൊപ്പം നില കൊള്ളുന്ന കേരളത്തിലെ ചില ക്രിസ്ത്യാനികളും ക്രിസ്ത്യൻ മാനേജ്മെന്റ് മാധ്യമങ്ങളും ഫലസ്തീനിൽ ഹമാസിനോടൊപ്പം ഇസ്രായേൽ വിരുദ്ധമായി നിലകൊള്ളുന്ന ഫലസ്തീനീ ക്രിസ്ത്യാനികളുടെ സമീപനത്തോട് അന്ധത നടിക്കുകയാണ്. ഇസ്രായേലികൾ ഫലസ്തീൻ ക്രിസ്ത്യാനികളോടും ആഗോള ക്രിസ്തീയ സമൂഹത്തോടും തുടർന്നുവരുന്ന വിദ്വേഷപൂർണ്ണവും വിധ്വംസകവുമായ സമീപനം തിരിച്ചറിയാൻ ഗസ്സാ യുദ്ധത്തിൽ തന്നെ ഫലസ്തീനിലെ ക്രിസ്ത്യൻ ദേവാലയത്തിനെതിരെയും മറ്റ് ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും കേന്ദ്രങ്ങൾക്കുമെതിരെ നടന്ന ഇസ്രായേൽ ആക്രമണം തന്നെ മതിയായ സാക്ഷ്യമാണ്.
ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം കേവലം രണ്ട് മതങ്ങൾ തമ്മിലുള്ള ഒരു വംശീയ, വർഗ്ഗീയ പ്രശ്നമായി തെറ്റിദ്ധരിക്കുന്നതിൽ നിന്നാണ് ഇത്തരം നിഷ്പക്ഷ നിലപാടുകൾ രൂപപ്പെടുന്നത്. വാസ്തവത്തിൽ മതാത്മകമായ സമീപനങ്ങളും നിലപാടുകളും ഈ പ്രശ്നത്തിന്റെ മർമ്മങ്ങളിലൊന്നാണെങ്കിലും അത് കേവലം ഇസ്ലാം-യഹൂദ ബൈനറികൾക്കപ്പുറം പല മാനങ്ങളുള്ളതാണ്. ഇന്ന് അന്ധമായ മുസ്ലിം വിരോധത്താൽ ഇസ്രായേലിനോടൊപ്പം നില കൊള്ളുന്ന കേരളത്തിലെ ചില ക്രിസ്ത്യാനികളും ക്രിസ്ത്യൻ മാനേജ്മെന്റ് മാധ്യമങ്ങളും ഫലസ്തീനിൽ ഹമാസിനോടൊപ്പം ഇസ്രായേൽ വിരുദ്ധമായി നിലകൊള്ളുന്ന ഫലസ്തീനീ ക്രിസ്ത്യാനികളുടെ സമീപനത്തോട് അന്ധത നടിക്കുകയാണ്. ഇസ്രായേലികൾ ഫലസ്തീൻ ക്രിസ്ത്യാനികളോടും ആഗോള ക്രിസ്തീയ സമൂഹത്തോടും തുടർന്നുവരുന്ന വിദ്വേഷപൂർണ്ണവും വിധ്വംസകവുമായ സമീപനം തിരിച്ചറിയാൻ ഗസ്സാ യുദ്ധത്തിൽ തന്നെ ഫലസ്തീനിലെ ക്രിസ്ത്യൻ ദേവാലയത്തിനെതിരെയും മറ്റ് ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും കേന്ദ്രങ്ങൾക്കുമെതിരെ നടന്ന ഇസ്രായേൽ ആക്രമണം തന്നെ മതിയായ സാക്ഷ്യമാണ്. കൂടാതെ ഇസ്രായേലിൽ തന്നെ വസിക്കുന്ന ക്രിസ്ത്യാനികളെ യഹൂദികൾ കാണുമ്പോൾ അവരിൽ നിന്ന് മുഖം തിരിച്ച് തുപ്പുന്ന ആചാരം ക്രിസ്ത്യാനികളോടുള്ള അവരുടെ വെറുപ്പും വിദ്വേഷവും സാക്ഷ്യപ്പെടുത്തുന്നതു കൂടിയാണ്. മാത്രമല്ല ഇസ്രായേല്യരിലേക്ക് ആഗതരായ യഥാർത്ഥ മസീഹ് ഈസാ നബി(അ) മിൽ വിശ്വസിക്കാതെ മഹാനായ ആ പ്രവാചകനെ വധിക്കാൻ വരെ ഉദ്യമിച്ച യഹൂദികൾ ആന്റി ക്രൈസ്റ്റ് എന്ന മസീഹ് ദജ്ജാലിനുവേണ്ടിയാണ് ഇസ്രായേൽ എന്ന രാഷ്ട്രം സ്ഥാപിച്ചതും ബൈത്തുൽ മുഖദ്ദിസും ക്രിസ്ത്യാനികളുടെ പുണ്യകേന്ദ്രങ്ങളുമുൾപ്പെടെ അധീനതയിലാക്കാൻ ശ്രമിക്കുന്നതും. മഹാനായ പ്രവാചകൻ യേശു ക്രിസ്തു അഥവാ ഈസാനബി(അ) അന്ത്യനാളിനോടനുബന്ധിച്ച് ഭൂമിയിൽ ആഗതരാകും എന്ന കാര്യത്തിൽ ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും യാതൊരു സന്ദേഹവുമില്ല. ഈസാനബി(അ) ആഗതരായ ശേഷം ആദ്യത്തെ ദൗത്യം വ്യാജ മസീഹായ ആന്റി ക്രൈസ്റ്റിനെ വധിക്കലാണെന്ന കാര്യത്തിൽ ക്രിസ്ത്യൻ സമൂഹം ദൃഢബോദ്ധ്യമുള്ളവരാണ്. ഈസാ നബി(അ) മിന്റെ ആഗമന ഘട്ടത്തിൽ മഹാനായ ആ പ്രവാചകനെ പിന്തുണക്കാനും സഹായിക്കാനുമുണ്ടാവുക മേഖലയിലെ മുസ്ലിം പോരാളികളാണെന്ന കാര്യം നിരവധി ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുമുണ്ട്. ഈ വസ്തുതകൾ പരിഗണിക്കുമ്പോൾ ഫലസ്തീൻ-ഇസ്രായേൽ പ്രശ്നവും അതിന്റെ പരിഹാരവും മുസ്ലിംകളെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്നും മനുഷ്യകുലത്തെ ഒന്നടങ്കം ബാധിക്കുന്നതാണെന്നും തിരിച്ചറിയാനാവും. ഫലസ്തീൻ-ഇസ്രായേൽ പ്രശ്നത്തിലെ ഈ അടിയൊഴുക്കുകൾ തിരിച്ചറിയാതെ ആട്ടം കാണുകയാണ് യൂറോപ്പിലെയും അമേരിക്കയിലെയും ക്രിസ്ത്യൻ ഭരണകൂടങ്ങളും ഇന്ത്യയിലെ സംഘികളും അവരെ പിന്തുണക്കുന്ന ഒട്ടുമിക്ക മാധ്യമങ്ങളും. കൂടാതെ കേരളം പോലുള്ള പ്രദേശങ്ങളിലെ ചില ക്രിസംഘി ക്രിസ്ത്യാനികളും കഥയറിയാതെ ആട്ടം കാണുക തന്നെയാണ്. യഥാർത്ഥ ക്രിസ്ത്യാനികൾക്കൊരിക്കലും ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തിൽ ഇസ്രായേലിന്റെ പക്ഷം ചേരാനാവില്ല. ഫലസ്തീൻ പ്രശ്നമെന്നാൽ അവിടുത്തെ ക്രിസ്ത്യാനികളായ ഫലസ്തീനികളെ കൂടി ബാധിക്കുന്ന പ്രശ്നമായതിനാലും യേശുവിന്റെ പുനരാഗമനത്തോടെ പരിഹാരമാകുന്ന പ്രശ്നമായതിനാനാലും തീർച്ചയായും അത് മുസ്ലിം-യഹൂദി പ്രശ്നമായി അവഗണിക്കാനാവില്ല.
ഇസ്രായേൽ ക്രിസ്ത്യൻ മാനേജ്മെന്റിലുള്ള ആശുപത്രിക്കു നേരെയുണ്ടായ ആക്രമണവും മരണനിരക്കും സമാനമായ ആക്രമണങ്ങൾ വഴിയായി നിരവധി നിരപരാധികളുടെ ജീവൻ പൊലിഞ്ഞതും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഗസ്സയിലെ വിവിധ ആശുപത്രികൾക്കെതിരായ ആക്രമണങ്ങളും പതിനായിരക്കണക്കിന് ഫലസ്തീനികളുടെ രക്തസാക്ഷിത്വവും ഇരുപത്തിയെട്ടായിരത്തിലധികം വരുന്ന പരിക്കേറ്റവരുടെ ദാരുണാവസ്ഥകളും ഗസ്സയിലെ തകർക്കപ്പെട്ട വൻകെട്ടിടങ്ങളും എത്ര ലാഘവത്വത്തോടെയാണ് പല മലയാള മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതെന്നത് എത്രമേൽ ദാരുണമാണ്! പലായനം ചെയ്യുന്നവർക്കുമേലെയും അഭയാർത്ഥിക്യാമ്പുകൾക്ക് നേരെയും വിവിധ ആശുപത്രികൾക്ക് നേരെയും ബേക്കറികൾക്ക് മുന്നിൽ ഭക്ഷണത്തിനായി ക്യൂനിൽക്കുന്നവർക്ക് നേരെയും വ്യോമാക്രമണം നടത്തുന്ന നടപടി ഏത് നീതിശാസ്ത്രം കൊണ്ടാണ് സാധൂകരിക്കാനാവുക!
പലായനം ചെയ്യുന്നവരുടെ വാഹനവ്യൂഹത്തിന് നേരെ പോലും വ്യോമാക്രമണം നടത്തുന്ന നരാധമത്വം ഇസ്രായേലിന് മാത്രം സ്വന്തമായതാണ്. വടക്കൻ ഗാസയിൽ നിന്ന് മുന്നറിയിപ്പുകൾ പരിഗണിച്ച് യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ പലായനം ചെയ്യുന്ന വേളയിൽ ഇത്തരം വ്യോമാക്രണങ്ങൾക്ക് സാക്ഷിയായ റാണ അകിലയുമായി ഇൻസൈഡർ നടത്തിയ അഭിമുഖത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള നിസ്സഹയരായ പലായനം ചെയ്യുന്ന ജനങ്ങളെ ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ വധിച്ചതായി പ്രസ്താവിക്കുന്നുണ്ട്. അവരുടെ ഈ സാക്ഷ്യം നോക്കുക:.
ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത് ഏറ്റവും ഭയാനകമായ ഒരു അന്തരീക്ഷത്തിലാണ്. ഇത്രയും ഭയാനകമായ ഒരു സംഭവത്തിന് ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടില്ല. രണ്ട് തുല്യകക്ഷികൾ തമ്മിലുള്ള യുദ്ധമല്ലാത്തതിനാൽ ഇതൊരു യുദ്ധമാണെന്ന് പറയാൻ സാധിക്കില്ല. ഞങ്ങൾക്ക് ഇസ്രായേലുമായി തുലനമില്ല. ഇതൊരു വംശഹത്യയാണ്. കൂട്ടക്കൊലകളാണ് ഇപ്പോൾ നടക്കുന്നത്.
യുദ്ധവേളയിൽ ആശുപത്രികളെ ആക്രമിക്കുന്നതിനെതിരെ കൃത്യമായ വ്യവസ്ഥകൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിൽ പറയുന്നുണ്ട്. ഇവയെല്ലാം ലംഘിച്ചാണ് 500 ലധികം നിരപരാധികളുടെ മരണത്തിന് കാരണമായ ഫലസ്തീനിലെ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രായേലീ വ്യോമാക്രമണവും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന മറ്റ് ആശുപത്രികൾക്കു നേരെയുള്ള വ്യോമാക്രമണങ്ങളും. ആശുപത്രികളുടെയും ആരോഗ്യ പ്രവർത്തകരുടെയും രോഗികളുടെയും സംരക്ഷണത്തിന് തടസ്സമാകുന്ന എല്ലാ പ്രവൃത്തികളും യുദ്ധകുറ്റമായി അന്താരാഷ്ട്ര മാനുഷിക നിയമം കണക്കാക്കുന്നുണ്ടെങ്കിലും ഇസ്രായേലിനെന്ത് അന്താരാഷ്ട്ര മാനുഷിക നിയമം. ഈ നരാധമത്വത്തെ ഇനിയും ഭീകരപ്രവർത്തനമാണെന്ന് തിരിച്ചറിയാനും അങ്ങനെ അടയാളപ്പെടുത്താനും നമ്മുടെ ചില മാധ്യമങ്ങൾക്കും ചില കോളമിസ്റ്റുകൾക്കും ചാനൽ ചർച്ചിസ്റ്റുകൾക്കും സാധിക്കാതിരിക്കുന്നത് എന്തുകൊണ്ടാവാം. ഭീകരതയെ കുറിച്ചുള്ള അവരുടെ നിലപാടുകളിലെ കാപട്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
നാലാമത് ജനീവ കൺവെൻഷന്റെ ആർട്ടിക്കിൾ 18 അനുസരിച്ച് രോഗികളെയും പരിക്കേറ്റവരെയും ആരോഗ്യ പ്രവർത്തകരെയും ആശുപത്രികളെയും മൊബൈൽ മെഡിക്കൽ സൗകര്യങ്ങളെയും യുദ്ധവേളയിൽ സംരക്ഷിക്കണമെന്നും ഒരു സാഹചര്യത്തിലും അവരെ അക്രമിക്കാൻ പാടില്ല എന്നും അത്തരം നീക്കങ്ങൾ യുദ്ധ കുറ്റമായി കണക്കാക്കുമെന്നും പറയുന്നു. കൂടാതെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികരെയോ പോരാളികളെയോ ജീവൻ രക്ഷാർത്ഥം സായുധരായി സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരെയോ ആക്രമിക്കാൻ പാടില്ല എന്നും നിഷ്കർഷിക്കുന്നു. പരിക്കേറ്റവർക്കും രോഗികൾക്കും അംഗ വൈകല്യമുള്ളവർക്കും ഗർഭിണികൾക്കും പ്രസവിച്ചവർക്കും പരിചരണം നൽകുന്ന ആശുപത്രികൾ ഒരു സാഹചര്യത്തിലും ആക്രമിക്കരുതെന്നും സംഘട്ടനത്തിൽ ഏർപ്പെട്ട കക്ഷികൾ ഇവരെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നുമെല്ലാം ആർട്ടിക്കിൾ 18 ൽ പറയുന്നുണ്ടെങ്കിലും ഇസ്രായേൽ ഭീകരരാഷ്ട്രം ഈ നിയന്ത്രണങ്ങൾക്കും നിർദ്ദേശങ്ങൾക്കുമെല്ലാം അതീതമായി നിലകൊള്ളുകയാണ്. അന്താരാഷ്ട്ര ഏജൻസികളെല്ലാം യുദ്ധകുറ്റങ്ങൾ തുടരുന്ന ഇസ്രായേലിനെതിരെ ഒന്നും ചെയ്യാനാകാതെ നോക്കുകുത്തികളായി തുടരുകയും ചെയ്യുന്നു.
ശത്രുവിന് ഹാനികരമായ പ്രവൃത്തികൾ ചെയ്യാൻ ഉപയോഗിക്കാത്തിടത്തോളം സിവിലിയൻ ആശുപത്രികൾക്ക് സംരക്ഷണം നൽകണമെന്നും ആക്രമണ ലക്ഷ്യമാകുന്നുണ്ടെങ്കിൽ ആവശ്യമായ മുന്നറിയിപ്പ് നൽകിയ ശേഷം ന്യായമായ സമയ പരിധി നൽകി മാത്രമേ സുരക്ഷ പിൻവലിക്കാവൂ എന്നും ആർട്ടിക്കിൾ 19 ൽ വ്യക്തമാക്കുന്നുണ്ട്. അതേ സമയം രോഗികളോ മുറിവേറ്റവരോ ആയ സായുധ സേന അംഗങ്ങൾക്ക് ഈ ആശുപത്രികളിൽ പരിചരണം ലഭിക്കുന്നു എന്നതോ അല്ലെങ്കിൽ അത്തരക്കാരുടെ കൈവശമുള്ള ചെറിയ ആയുധങ്ങളും വെടിക്കോപ്പുകളും ഇവിടെ കണ്ടെത്തി എന്നതോ ശത്രുവിന് ഹാനികരമായ പ്രവൃത്തിയായി കണക്കാക്കില്ല എന്നും അതേ ആർട്ടിക്കിൾ തുടരുന്നുണ്ട്. ഈ അന്താരാഷ്ട്ര നിയമങ്ങളെല്ലാം നിലനിൽക്കെ തന്നെയാണ് ഇത്തരം യുദ്ധകുറ്റങ്ങളെ അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങൾ പിന്തുണക്കുന്നത് എന്നോർക്കണം.
യുദ്ധം തുടങ്ങിയ ആദ്യ ആഴ്ചയിൽ പലായനം ചെയ്യുന്നവരുടെ നേർക്കുണ്ടായ ആക്രമണങ്ങളും തുടർന്നുകൊണ്ടിരിക്കുന്ന സമാന ആക്രമണങ്ങളും അപലപിക്കാൻ നമ്മുടെ പല മാധ്യമങ്ങൾക്കും വൈമുഖ്യമുണ്ടാകുന്നത് എന്തുകൊണ്ടായിരിക്കാം. ഇത്തരം അക്രമങ്ങളെ സംബന്ധിച്ചുള്ള ഇസ്രായേൽ ഭാഷ്യങ്ങൾ യാതൊരു ഫാക്റ്റ് ചെക്കും ചെയ്യാതെ അച്ചടിച്ചു വിടുന്നത് എന്തിനോടുള്ള പ്രതിബദ്ധത നിമിത്തമാണെന്ന് കൃത്യമായും തിരിച്ചറിയാനാവുന്നുണ്ട്.
ഇസ്രായേൽ ചെയ്തുകൂട്ടുന്ന ഭീകര കൃത്യങ്ങളിൽ നിന്ന് സ്വന്തം മുഖം രക്ഷിക്കാൻ നുണബോംബുകൾ നിർമ്മിച്ച് ഹമാസിനെതിരെ പ്രയോഗിക്കുന്ന തന്ത്രം ഒന്നൊന്നായി പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ നിഷ്പക്ഷ നിലപാടുകാരുടെ സകല അവലംബങ്ങളും തകർന്നു പോവുക തന്നെയാണ്.
കുട്ടികളുടെ തലവെട്ടുന്നതും സ്ത്രീകളെ ആക്രമിക്കുന്നതുമായ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ഹമാസിനെയും ഫലസ്തീൻ ജനതയെയും പിശാചുവത്കരിക്കുന്ന ഇസ്രായേൽ നടപടികൾ ജനമനസ്സുകളിൽ യാതൊരു വിധ സ്വാധീനവും ചെലുത്തുന്നില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്. ഒക്ടോബർ 7 ന് നടന്ന ഹമാസ് ആക്രമണത്തിന് ശേഷം വടക്കൻ ഇസ്രായേലിൽ തലയറുക്കപ്പെട്ട നിലയിൽ 40 കുട്ടികളുടെ മൃതദേഹം കണ്ടെത്തി എന്നായിരുന്നു സി.എൻ.എൻ വാർത്ത. മലയാളത്തിലെ ചില മാധ്യമങ്ങളും അതേറ്റു പിടിക്കുകയുണ്ടായി. ഇസ്രായേൽ നൽകിയ തെറ്റായ വിവരങ്ങളായിരുന്നു ഈ വാർത്തക്കാധാരം. ഇസ്രയേൽ ഗസ്സയിൽ നടത്തുന്ന ഏകപക്ഷീയമായ വ്യോമാക്രമണങ്ങളിൽ നിരപരാധികളായ നിരവധി കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധജനങ്ങളും രക്തസാക്ഷികളാകുമ്പോൾ തൂക്കമൊപ്പിക്കാൻ പടച്ചു വിടുന്ന കെട്ടുകഥകളായിരുന്നു ഹമാസിനുമേൽ ആരോപിക്കപ്പെട്ട സകല ഭീകര കൃത്യങ്ങളുമെന്ന് പിന്നീട് വ്യക്തമാകുകയുണ്ടായി. എന്നാൽ വ്യാജവാർത്ത പ്രചരിപ്പിച്ച ചില മാധ്യമങ്ങൾ അത് പിൻവലിക്കാൻ തയ്യാറാവുന്നില്ല എന്നതാണ് വലിയ ദുരന്തം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ യുദ്ധത്തിൽ മാത്രം അയ്യായിരത്തോളം വരുന്ന ഫലസ്തീൻ കുട്ടികളാണ് വധിക്കപ്പെട്ടിട്ടുള്ളത്. ഇത് വാർത്തയാക്കാനോ ധാർമ്മിക രോഷം കൊള്ളാനോ പല മാധ്യമങ്ങൾക്കും ഇപ്പോഴും വൈമുഖ്യമുള്ളത് എന്തുകൊണ്ടായിരിക്കും? ഇസ്രായേൽ കുട്ടികളെ ഹമാസ് വധിച്ചുവെന്ന ഉപരിസൂചിത വാർത്തയുടെ ഉറവിടമായിരുന്ന സി.എൻ.എൻ തന്നെ മാപ്പു ചോദിച്ചിട്ടും മലയാള മാധ്യമങ്ങൾക്ക് ഇതുവരെയും അതിന് സാധിച്ചിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഹമാസിനെതിരായ വ്യാജവീഡിയോകളും ഹമാസ് ഭീകര കൃത്യങ്ങൾ കാണിക്കുന്ന വ്യാജ വാർത്തകളും കൃത്യമായ ലക്ഷ്യങ്ങളോടെ പടച്ചു വിടുന്നതാണ്. ഹമാസുമായോ ഫലസ്തീൻ വിമോചന പോരാട്ടവുമായോ അവക്ക് യാതൊരു ബന്ധവുമില്ല. ഹമാസ് ഇസ്റാഈലികളുടെ കുട്ടികളെ വെടിവെച്ചു കൊല്ലുന്നുവെന്ന തലക്കെട്ടോടെയുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. അതേസമയം, ഈ വീഡിയോക്ക് ഫലസ്തീൻ പ്രശ്നവുമായി ഒരു ബന്ധവുമില്ലെന്നും എംപ്റ്റി പ്ലേസ് എന്ന ഷോര്ട്ട് ഫിലിം ഷൂട്ട് ചെയ്യുന്നതിന്റെ പിന്നാമ്പുറ ദൃശ്യങ്ങളാണ് വീഡിയോയിലേതെന്നും ഇന്ത്യാ ടുഡേ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇസ്റാഈൽ ഫലസ്തീൻ യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ യൂറോപ്യൻ യൂനിയൻ എക്സ്(ട്വിറ്റർ) മേധാവി ഇലോൺ മസ്കിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നൃത്തപരിപാടിക്കിടെ ഹമാസ് പോരാളികൾ ബന്ദിയാക്കിയ ഷാനി ലൂക്ക് എന്ന 22 കാരിയായ ജർമ്മൻ യുവതിയെ അവർ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. താമസിയാതെ ഈ ജർമ്മൻ യുവതിയുടെ മാതാവ്, തന്റെ മകൾ ജീവനോടെ ആശുപത്രിയിലുണ്ടെന്നും ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കിയതോടെ ആ വ്യാജ വാർത്തയും നിഷ്ഫലമായി. ഇസ്റാഈലി സ്ത്രീകളോട് ഹമാസ് പോരാളികളുടെ പെരുമാറ്റം മോശമാണെന്നും തങ്ങളെ അവർ ഉപദ്രവിക്കുന്നുവെന്നും റോതം എന്ന ഇസ്റാഈലി വനിതയുടെ മൊഴി ചില മാധ്യമങ്ങളിൽ വന്നു. ഇത് വ്യാജമാണെന്നും ഇസ്റാഈലി മാധ്യമമായ ചാനൽ 12 നോട് ഈ സ്ത്രീ തന്നെ വെളിപ്പെടുത്തി. ഹമാസ് പോരാളികൾ തന്നോട് നല്ല രീതിയിലാണ് പെരുമാറിയത്, അവരുടെ ഭാഗത്ത് നിന്ന് തനിക്കോ കുട്ടികൾക്കോ എന്തെങ്കിലും മോശം പെരുമാറ്റമോ അക്രമമോ നേരിടേണ്ടി വന്നിട്ടില്ലെന്നായിരുന്നു ചാനൽ 12 നോട് അവർ പറഞ്ഞത്. ഈ വിധം ഹമാസിനെതിരായ വ്യാജക്കഥകൾ ഒന്നൊന്നായി പൊളിഞ്ഞുവീഴുമ്പോഴും പുതിയ കള്ളക്കഥകളുമായി വന്നുകൊണ്ടിരിക്കുകയാണ് സയണിസ്റ്റ് ലോബികൾ.
യുദ്ധത്തെ കുറിച്ചുള്ള ഇസ്രായേൽ ഭാഷ്യങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന യൂറോപ്പിലും അമേരിക്കയിലും തന്നെയാണ് ഇസ്രായേലിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം രൂപപ്പെടുന്നത് എന്ന കാര്യം ഈ നുണപ്രചരണങ്ങളെല്ലാം നിഷ്ഫലമാണെന്നതിന്റെ ഉത്തമ നിദർശനം തന്നെയാണ്. ഈ പ്രക്ഷോഭങ്ങളിൽ സയണിസത്തെ അനുകൂലിക്കാത്ത യഥാർത്ഥ യഹൂദമത വിശ്വാസികളും ക്രിസ്തീയ വിശ്വാസികളും നിരീശ്വര നിർമ്മത പശ്ചാത്തലമുള്ളവരും സജീവമായി തന്നെ രംഗത്തുണ്ട് എന്നതും സമകാലിക യാഥാർത്ഥ്യമാണ്. വലിയ നഗരങ്ങളെ സ്തംഭിപ്പിക്കുന്ന പടുകൂറ്റൻ പ്രതിഷേധ റാലികളാണ് യൂറോപ്പിലും ലോകത്തുടനീളവും നടന്നു കൊണ്ടിരിക്കുന്നത്. തീർച്ചയായും ഇസ്രായേൽ അടക്കമുള്ള എല്ലാ ഏകാധിപത്യശക്തികളും നിലംപൊത്തുമെന്ന കാര്യത്തിൽ യാതൊരു സന്ദേഹവുമില്ല. അതിനൂതനമായ ആയുധങ്ങളും അതിസൂക്ഷ്മമായ ഇന്റലിജൻസ് സാങ്കേതിക സൗകര്യങ്ങളും കുപ്രചരണത്തിന് വിവിധ മാധ്യമ സംവിധാനങ്ങളുമുണ്ടായിട്ടും ലോകം ഇസ്രായേൽ ഭീകരതയെ കൃത്യമായും തിരിച്ചറിയുകയും വിമോചന രാഷ്ട്രീയത്തോട് പ്രതിബദ്ധത പുലർത്തുകയും ചെയ്യുകയാണ്. ലോകം യഥാർത്ഥ ഭീകരതയെ തിരിച്ചറിയുന്നുണ്ട് എന്ന് തന്നെയാണ് ഇതിനർത്ഥം.
യുദ്ധത്തെ കുറിച്ചുള്ള ഇസ്രായേൽ ഭാഷ്യങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന യൂറോപ്പിലും അമേരിക്കയിലും തന്നെയാണ് ഇസ്രായേലിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം രൂപപ്പെടുന്നത് എന്ന കാര്യം ഈ നുണപ്രചരണങ്ങളെല്ലാം നിഷ്ഫലമാണെന്നതിന്റെ ഉത്തമ നിദർശനം തന്നെയാണ്. ഈ പ്രക്ഷോഭങ്ങളിൽ സയണിസത്തെ അനുകൂലിക്കാത്ത യഥാർത്ഥ യഹൂദമത വിശ്വാസികളും ക്രിസ്തീയ വിശ്വാസികളും നിരീശ്വര നിർമ്മത പശ്ചാത്തലമുള്ളവരും സജീവമായി തന്നെ രംഗത്തുണ്ട് എന്നതും സമകാലിക യാഥാർത്ഥ്യമാണ്. വലിയ നഗരങ്ങളെ സ്തംഭിപ്പിക്കുന്ന പടുകൂറ്റൻ പ്രതിഷേധ റാലികളാണ് യൂറോപ്പിലും ലോകത്തുടനീളവും നടന്നു കൊണ്ടിരിക്കുന്നത്. തീർച്ചയായും ഇസ്രായേൽ അടക്കമുള്ള എല്ലാ ഏകാധിപത്യശക്തികളും നിലംപൊത്തുമെന്ന കാര്യത്തിൽ യാതൊരു സന്ദേഹവുമില്ല. അതിനൂതനമായ ആയുധങ്ങളും അതിസൂക്ഷ്മമായ ഇന്റലിജൻസ് സാങ്കേതിക സൗകര്യങ്ങളും കുപ്രചരണത്തിന് വിവിധ മാധ്യമ സംവിധാനങ്ങളുമുണ്ടായിട്ടും ലോകം ഇസ്രായേൽ ഭീകരതയെ കൃത്യമായും തിരിച്ചറിയുകയും വിമോചന രാഷ്ട്രീയത്തോട് പ്രതിബദ്ധത പുലർത്തുകയും ചെയ്യുകയാണ്. ലോകം യഥാർത്ഥ ഭീകരതയെ തിരിച്ചറിയുന്നുണ്ട് എന്ന് തന്നെയാണ് ഇതിനർത്ഥം. തീർച്ചയായും ലോകത്തിലെ എല്ലാ പൊരുതുന്ന വിമോചന പോരാളികൾക്കും ഇതൊരു പ്രതീക്ഷയാണ്. അസത്യം തിരോഭവിക്കുകയും മർദ്ധകരായ അനേക കോടി മനുഷ്യർ അവരുടെ വിമോചന ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്യും. തീർച്ചയായും ഭാവി ചരിത്രം യാതനകളനുഭവിക്കുന്ന ഫലസ്തീനികളുടെയും സമാനസ്ഥിതിയിലുള്ള പീഡിത സമൂഹങ്ങളുടെയും വിമോചനത്തെ സാക്ഷ്യപ്പെടുത്തുന്നത് തന്നെയായിരിക്കും. ഏകാധിപതികളുടെ പ്രഭാവം കുമിള കണക്കെ ദുർബലമാണ്. നുരയും പതയും കുമിളകളുമെല്ലാം തിരോഭവിക്കാനുളളതു തന്നെയാണ്.