ഹിജ്റയും മദീനയിലെ ഇസ്ലാമിക സമൂഹത്തിന്റെ ജീവിതവും

നബീൽ മുഹമ്മദലി:

ഇമാം ശാഹ് വലിയുല്ലാഹി ദഹ്ലവി(റ)യുടെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗ
ആസ്വാദന പഠനം തുടരുന്നു. നബിചരിത്ര സംഗ്രഹം
:

മക്കയില്‍ ശത്രുക്കളുടെ പീഡനങ്ങള്‍ തീവ്രമായ നിലയില്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഇസ്ലാമിക സമൂഹത്തിന് പ്രകൃതിരമണീയമായ മറ്റൊരു പ്രദേശത്ത് വിമോചനവും വിജയവും ലഭിക്കുന്നതായി നബി(സ)ക്ക് സ്വപ്ന ദര്ശ നം ലഭിച്ചിരുന്നു. ഏത് പ്രദേശമെന്ന് അല്ലാഹു അപ്പോള്‍ വെളിവാക്കിയിരുന്നില്ല. എന്നാല്‍, മക്കക്ക് പുറത്തുള്ള ഒരു രാജ്യത്തേക്ക് പോകേണ്ടതുണ്ടെന്ന കാര്യം നബി(സ)ക്ക് ഉറപ്പുണ്ടായിരുന്നു. അങ്ങിനെ, പല അറബി ഗോത്രങ്ങളോടും നബി(സ) സഹായം തേടിയിരുന്ന ഘട്ടത്തിലാണ് മദീനക്കാരുടെ വരവ്. മദീനയിലെ ഔസ്, ഖസ്റജ് ഗോത്രങ്ങളിലെ പ്രതിനിധികള്‍ നബി(സ)യുമായി അനുസരണ പ്രതിജ്ഞയും സഹായ പ്രതിജ്ഞയും ചെയ്തു. അതാണ് അഖബ ഉടമ്പടി എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്നത്. അഖബ ഉടമ്പടി രണ്ട് തവണ നടക്കുന്നുണ്ട്. ആ രണ്ട് അഖബകള്ക്കുംെ ശേഷം മദീനയില്‍ ഇസ്ലാം ത്വരിത ഗതിയില്‍ വളരാന്‍ തുടങ്ങി. മദീനയാണ് ഇസ്ലാം ദീനിന്റെഇ തൊട്ടിലാകാന്‍ പോകുന്നത് എന്ന കാര്യം ഏറെ വൈകാതെ വെളിപ്പെട്ടു.
അല്ലാഹു തആല നേരത്തെ സൂചന നല്കി്യ ആ ഈന്തപ്പനകളുടെ നാട് മദീനയാണെന്ന് അറിഞ്ഞതോടെ വിശ്വാസികള്‍ അവിടേക്ക് പലായനം ചെയ്യാന്‍ ആഗ്രഹിച്ചു. അല്ലാഹുവിന്റെല അനുമതിയോടെ വിശ്വാസികളില്‍ അവസരം ലഭിക്കുന്നവരെല്ലാം പലായനം ചെയ്തു കൊണ്ടിരുന്നു. ഇങ്ങിനെ പോയാല്‍ മദീനയില്‍ മുസ്ലിംകള്‍ വളരുകയും അവര്‍ ശക്തരായ ഒരു സമൂഹമായി വന്ന് തങ്ങളെ അക്രമിക്കുമോ എന്ന ഭയം മക്കയിലെ ഇസ്ലാമിന്റെ് ശത്രുക്കളെ വല്ലാതെ പിടികൂടി. അവര്‍ പ്രവാചകനെതിരെ ഗൂഡാലോചന നടത്തി. ദാറുന്നദ് വയിലെ ഗൂഢാലോചനയില്‍ മനുഷ്യരൂപം പൂണ്ട് പിശാച് തന്നെ പങ്കെടുത്തു. അത്രയും പരമമായ ഉച്ചകോടിയാണ് അവിടെ നടന്നത്. ആ യോഗത്തില്‍ വെച്ചാണ് പന്ത്രണ്ട് അറബി ഗോത്രത്തില്‍ നിന്നുള്ള പ്രതിനിധികളും കൂടി നബി(സ)യെ കൂട്ടമായി അക്രമിച്ച് കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്. ആ തീരുമാന പ്രകാരം നബി(സ)യെ വീട് വളയുന്നു. പക്ഷെ, അല്ലാഹുവിന്റെെ സന്ദേശം നേരത്തെ ലഭിച്ച നബി(സ) അബൂബക്കര്‍ സിദ്ധീഖ്(റ)വിനെ നേരില്‍ കണ്ട് നേരത്തെ മദീനയിലേക്ക് യാത്ര പുറപ്പെടാനുള്ള ഒരുക്കങ്ങളൊക്കെ നടത്തിയിരുന്നു. വീട് വളഞ്ഞു നില്ക്കു ന്ന ആയുദ്ധ ധാരികളായ ശത്രുക്കളുടെ മുന്നിലൂടെ തന്നെ നബി(സ) പുറത്തിറങ്ങി നേരെ അബൂബക്കര്‍(റ) വിന്റെം അടുത്തേക്ക് പോയി. അദ്ദേഹത്തേയും കൂട്ടി അന്ന് രാത്രി സൗറ് ഗുഹയില്‍ പോയി ഒളിച്ചിരുന്നു. നേരം പുലര്ന്ന പ്പോളാണ് നബി(സ) രക്ഷപ്പെട്ട വിവരം ശത്രുക്കള്‍ അറിയുന്നത്. ഉടനെ നബി(സ)യെ കണ്ടെത്താനായി നാലുഭാഗത്തേക്കും അന്വേഷകരെ അയക്കുന്നു. കാലടി പരിശോധിച്ച് ആള്‍ പോയ ഭാഗം കണ്ടെത്താന്‍ കഴിവുള്ള വിദഗ്ധരടക്കം രംഗത്തു വന്നു. സൗറ് ഗുഹാമുഖം വരെ അവര്‍ വന്നുവെങ്കിലും അല്ലാഹു അവരുടെ മുമ്പില്‍ നബി(സ)യേയും അവിടുത്തെ കൂട്ടുകാരനേയും മറച്ചു പിടിച്ചു. ചിലന്തി വലയിലൂടെയാണ് അല്ലാഹുവിന്റെഴ ആ നടപടി ഉണ്ടാകുന്നത്. ഗുഹാമുഖത്ത് ചിലന്തി വല കെട്ടിയത് കണ്ട് ശത്രുക്കൾ മടങ്ങി.
പിന്നീട് അവസരം പാത്ത് നബി(സ)യും അബൂബക്കര്‍ സിദ്ധീഖ്(റ) വും കൂടി മദീനയിലേക്ക് പാലായനം ചെയ്തു. അതിനിടയിലാണ് സൂറഖത്തിബ്നു മാലിക്ക് നബി(സ)യെ പിടിക്കാന്‍ വേണ്ടി ഒട്ടകപുറത്ത് വരുന്നത്. സ്വഹീഹായ ഹദീസുകളില്‍ നിവേദനം ചെയ്തു വന്ന ആ പ്രസിദ്ധമായ സംഭവം നബി(സ)യുടെ പ്രവാചകത്വത്തിന്റെക ദൃഷ്ടാന്തങ്ങള്‍ അടങ്ങിയ സംഭവമാണ്. സുറാഖത്തിന്റെെ കുതിരകള്‍ നബി(സ)യോടടുക്കുമ്പോള്‍ കുതിരകളുടെ കാലുകള്‍ മണ്ണിലേക്ക് ആണ്ടു പോകുന്ന ദൃഷ്ടാന്തം ആവര്ത്തി ച്ചു സംഭവിച്ചപ്പോള്‍ തന്നെ സുറാഖത്തിന് ഈ പ്രവാചകന്റെ് ദീന്‍ ഏതാനും വര്ഷപങ്ങള്‍ കൊണ്ട് തന്നെ വലിയ ശക്തിയായി വളരുമെന്നും അത് ഇപ്പോള്‍ ശത്രുത പുലര്ത്തു്ന്നവര്ക്ക്് ഭീഷണണിയായിരിക്കുമെന്നും ഉറപ്പായി. അതിനാല്‍ നബി(സ)യെ കൊണ്ട് തനിക്ക് അഭയപത്രം എഴുതിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്!.

ഉമ്മു മഅ്ബദിന്റെര വീട്ടിലെത്തിയതും കറവയില്ലാത്ത ആടിന്റെണ അകിട്ടില്‍ നിന്ന് പാല് കറന്നെടുത്ത് വിശേഷപ്പെട്ടവരായ ഈ അതിഥികൾക്ക് നൽകുകയും ചെയ്തതും നബി(സ)യും അബൂബക്കര്‍(റ)വും അത് കുടിക്കുകയും ചെയ്തതും ഹിജ്റയിലെ മറ്റൊരു സുപ്രധാന ദൃഷ്ടാന്തമാണ്.
നബി(സ) മദീനയില്‍ എത്തിച്ചേര്ന്നാ ശേഷമാണ് ഒരു ഇസ്ലാമിക സമൂഹത്തിന്റെ( രൂപീകരണം നടക്കുന്നത്. ഒരു ജനത എന്ന നിലയില്‍ ഇസ്ലാമിന്റെെ പ്രതാപവും വ്യക്തിത്വവും ലോകത്തിന് മുമ്പില്‍ അതോടെ വെളിപ്പെടുകയാണ്. മസ്ജിദും നിസ്കാരവും ജുമുഅ-ജമാഅത്തും ജിഹാദും ബഹുസ്വര സമൂഹത്തിലെ ഇസ്ലാമിന്റെ് നീതിയോടെയുള്ള ഇടപെടലുകളുമൊക്കെ അതോടെയാണ് സംഭവിക്കുന്നത്.
അഞ്ചുവഖ്ത് നിസ്കാരം നേരത്തെ നിര്ബതന്ധമാക്കിയിട്ടുണ്ടെങ്കിലും ജുമുഅ:യും ജമാഅത്ത് നിസ്കാരവും അതിലേക്ക് വിളിക്കാനായി ബാങ്കും നലിവില്‍ വരുന്നത് മദീന ഘട്ടത്തിന്റെഅ തുടക്കത്തിലാണ്. നിസ്കാരത്തിലേക്ക് വിളിക്കാന്‍ എന്ത് മാര്ഗം് സ്വീകരിക്കണമെന്ന് നബി(സ) സ്വഹാബികളോട് കൂടിയാലോചിക്കുകയായിരുന്നു. അബ്ദുല്ലാഹിബ്നുസൈദ്(റ) ബാങ്കിന്റെല വാചകങ്ങള്‍ സ്വപ്നം കണ്ടു. അതേ പ്രകാരം മറ്റു പല സ്വഹാബികളും ഒരേ സ്വപ്നം കണ്ടിരുന്നു. അങ്ങിനെയാണ് ബാങ്ക് നിലവില്‍ വന്നത്. ഏറെ വൈകാതെ സക്കാത്തും നോമ്പും നിയമമായി വന്നു. പരസ്യമായി തന്നെ ദീനി പ്രബോധനങ്ങള്‍ നടക്കുവാന്‍ തുടങ്ങി. അങ്ങിനെ ഒരു ഇസ്ലാമിക സമൂഹം ലോകത്തിന്റെി മുമ്പില്‍ ഇടംപിടിച്ചു.
മദീന ഘട്ടത്തിലെ ഏറ്റവും അത്ഭുതകരമായ കാര്യം മുസ്ലിംകള്‍ ഗോത്രവിഭാഗീയതകളെ മറികടന്ന സാഹോദാര്യ ബന്ധം പുലര്ത്തി യെന്നതാണ്. നബി(സ)യുടെ പ്രബോധനത്തിന്റെിയും തസ്കിയത്തിന്റെതയും അസാധാരണമായ ഫലമാണതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. വംശീയവും ഗോത്രപരവുമായ പ്രശ്നങ്ങള്‍ ഏറ്റവും വലിയ സാമൂഹിക-രാഷ്ട്രീയ പ്രശ്നമായി എന്നും ലോകത്ത് നിലനില്ക്കുേന്നതാണ്. ആ പ്രശ്നത്തെയാണ് നബി(സ) മുആഖാത്ത് എന്ന പേരിലറിയപ്പെടുന്ന സാഹോദര്യബന്ധം ഊട്ടിയുറപ്പിച്ചതിലൂടെ ഇല്ലായ്മ ചെയ്തത്. പരസ്പരം വര്ഷ ങ്ങളോളം യുദ്ധം ചെയ്തിരുന്ന ഗൗസ്-ഖസ്റജുകളെ അന്സാരരികളായും മക്കയില്‍ നിന്നും കൂടിയേറിയവരെ മുഹാജിറുകള്‍ എന്നും നമകരണം ചെയ്തു കൊണ്ട് അവരെ ചേര്ത്തു നിര്ത്തു കയായിരുന്നു. സ്വത്തിലും ഭവനത്തിലും ഭാര്യമാരില്‍ പോലും അന്സാിറുകള്‍ മുഹാജിറുകള്ക്ക്ല വീതം വെച്ചു കൊടുത്തു. ഒന്നിലധികം ഭാര്യമാരുണ്ടായിരുന്ന അന്സാിറുകള്‍ ഒരു ഭാര്യയെ മുഹാജിറായ സഹോദരന് വേണ്ടി മൊഴി ചൊല്ലി വിട്ടു കൊടുത്തുവെന്ന് പറയുമ്പോള്‍ അവരുടെ മനസ്സിന്റെു വിശാലതയും നിസ്വാര്ത്ഥ്തയും എത്ര വലുതാണ്. ഈ ഐക്യം അവര്ക്ക് ശത്രുക്കളെ നേരിടാനുള്ള ശക്തിയായി മാറുകയും ചെയ്തു.

തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy