സാഹിത്യങ്ങളിൽ തെളിയുന്ന ഇസ്ലാമോഫോബിയ

സയ്യാഫ് പുകയൂർ, ദർവേശ് അൻവാരി:

ജാതീയമായ ഉച്ചനീചത്വവും മേൽക്കോയ്മയും നിലനിന്ന സമൂഹത്തിൽ അധഃസ്ഥിതാവസ്ഥയിൽ നൂറ്റാണ്ടുകളോളം ജീവിച്ച ദളിത് ബഹുജന വിഭാ​ഗങ്ങളും ബ്രിട്ടീഷ് കോളനീകരണത്തോടെ പൂർണ്ണമായും അപരവത്കരിക്കപ്പെട്ട മുസ് ലിംകളും സാമൂഹിക പദവിയിലും അധികാരപങ്കാളിത്തത്തിലും അവ​ഗണിക്കപ്പെട്ടതു പോലെ സാഹിത്യത്തിലും ആവിഷ്കാര പാരമ്പര്യങ്ങളിലും അവ​ഗണിക്കപ്പെട്ടും അപകീർത്തിപ്പെട്ടും തന്നെയാണ് എക്കാലത്തും പ്രതിനിധീകരിക്കപ്പെട്ടിട്ടുള്ളത്. മുസ്ലിം ബഹുജനങ്ങളെയും സംസ്കാരത്തെയും മലയാള സാഹിത്യം മിക്കവാറും മോശമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇസ്ലാം ഭീതിയോ മാപ്പിള ഭീതിയോ പുതിയ ഭാഷയിൽ ഇസ്ലാമോഫോബിയയോ പ്രതിഫലിപ്പിക്കുന്ന മുസ് ലിം പ്രതിനിധാനത്തെയാണ് സാഹിത്യങ്ങളിലൂടെ മലയാള സാഹിത്യത്തിന്റെ മുഖ്യധാര അവതരിപ്പിച്ചിട്ടുള്ളത്.

കേരളീയ സംസ്കാരത്തെയും മലയാളിയെയും നിർണയിക്കുന്ന പ്രതിഭാസമായാണ് മലയാള സാഹിത്യം നിലനിൽക്കുന്നത്. ഏതൊരു ഭാഷയും അതിന്റെ സാഹിത്യവും സംസ്കാരത്തെയും രാഷ്ട്രീയത്തെയും വിശ്വാസപാരമ്പര്യങ്ങളെയും നിർണ്ണയിക്കുകയും പ്രതീകവത്കരിക്കുകയും ചെയ്യുന്ന മാപിനികൾ തന്നെയാണ്. അധികാര വ്യവസ്ഥയുടെയും മേൽക്കോയ്മ വ്യവഹാരങ്ങളുടെയും പക്ഷത്ത് തന്നെയാണ് എക്കാലവും മുഖ്യധാര സാഹിത്യവും ആവിഷ്കാരപാരമ്പര്യങ്ങളും നിലകൊണ്ടിട്ടുള്ളത്. ജാതീയമായ ഉച്ചനീചത്വവും മേൽക്കോയ്മയും നിലനിന്ന സമൂഹത്തിൽ അധഃസ്ഥിതാവസ്ഥയിൽ നൂറ്റാണ്ടുകളോളം ജീവിച്ച ദളിത് ബഹുജന വിഭാ​ഗങ്ങളും ബ്രിട്ടീഷ് കോളനീകരണത്തോടെ പൂർണ്ണമായും അപരവത്കരിക്കപ്പെട്ട മുസ് ലിംകളും സാമൂഹിക പദവിയിലും അധികാരപങ്കാളിത്തത്തിലും അവ​ഗണിക്കപ്പെട്ടതു പോലെ സാഹിത്യത്തിലും ആവിഷ്കാര പാരമ്പര്യങ്ങളിലും അവ​ഗണിക്കപ്പെട്ടും അപകീർത്തിപ്പെട്ടും തന്നെയാണ് എക്കാലത്തും പ്രതിനിധീകരിക്കപ്പെട്ടിട്ടുള്ളത്. മുസ്ലിം ബഹുജനങ്ങളെയും സംസ്കാരത്തെയും മലയാള സാഹിത്യം മിക്കവാറും മോശമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇസ്ലാം ഭീതിയോ മാപ്പിള ഭീതിയോ പുതിയ ഭാഷയിൽ ഇസ്ലാമോഫോബിയയോ പ്രതിഫലിപ്പിക്കുന്ന മുസ് ലിം പ്രതിനിധാനത്തെയാണ് സാഹിത്യങ്ങളിലൂടെ മലയാള സാഹിത്യത്തിന്റെ മുഖ്യധാര അവതരിപ്പിച്ചിട്ടുള്ളത്.

കേരളം ആധുനികമായ ആശയങ്ങളെ സ്വാംശീകരിച്ചാണ് മലയാളി ദേശമായി ഭാവന ചെയ്യപ്പെടുന്നത്. പൂർവ്വകാലത്ത് നിലവിലിരുന്ന ചെന്തമിഴ് ചേർന്ന ജനകീയ മലയാളത്തിൽ നിന്ന് സംസ്കൃത സ്വാധീനത്തോടെയുള്ള മലയാളത്തിലേക്കുള്ള രൂപപരിണാമം ഒരു മാനകമലയാളത്തെ സാധ്യമാക്കിയതോടെയാണ് സാഹിത്യം ശ്രേഷ്ഠം അധമം എന്നൊക്കെയുള്ള വിഭജനത്തിലേക്കെത്തിയതെന്ന് കാണാം. ആധുനികമായ മാറ്റങ്ങളോടൊപ്പം തന്നെയാണ് സാഹിത്യത്തിലെ ഈ രൂപമാറ്റങ്ങളും സംഭവിച്ചത്. സ്വാഭാവികമായും ആധിപത്യമുള്ള സമൂഹങ്ങളുടെ മൂല്യമാനദണ്ഡങ്ങൾക്കൊത്ത് സാ​ഹിത്യവും സൗന്ദര്യമൂല്യങ്ങളും നിർവ്വചിക്കപ്പെടുന്നതോടെ ശ്രേഷ്ഠതയുടെയും അധമത്വത്തിന്റെയും മാനദണ്ഡങ്ങൾ നിർണ്ണയിക്കപ്പെടുന്നു. അങ്ങനെ മേലാള സംസ്കാരവും ജീവിതവും മൂല്യങ്ങളും ആവിഷ്കരിക്കപ്പെടുന്ന കൃതികൾ ശ്രേഷ്ഠവിതാനത്തിൽ എണ്ണപ്പെടുകയും കീഴാള ജീവിതങ്ങൾ, വ്യക്തിത്വങ്ങൾ അപരമുദ്രണങ്ങളോടെയും അപകീർത്തികരമായും ആവിഷ്കരിക്കപ്പെടുകയും ചെയ്യുന്നു. വാസ്തവത്തിൽ കീഴാള ജീവിതങ്ങളെ സംബന്ധിച്ച മേലാള ഭാവനയും മുൻവിധികളും മാത്രമാണ് സാഹിത്യങ്ങളിലെ കീഴാള പ്രതിനിധാനങ്ങൾ. ദളിതരാകട്ടെ മുസ് ലിംകളാകട്ടെ വികലമായ മേലാള ഭാവനയുടെ പ്രതീകങ്ങളായാണ് സാഹിത്യത്തിൽ ആവിഷ്കരിക്കപ്പെടുന്നത്. മലയാള ദേശം, മലയാള സാഹിത്യം എന്നൊക്കെയുള്ള സങ്കൽപനങ്ങൾ കേരളീയ സമൂഹം എന്ന ഒരു ഏകകത്തിലെ ഉൾപ്പിരിവുകളെ, വൈവിദ്ധ്യങ്ങളെ പ്രതിഫലിപ്പിക്കേണ്ടതിനു പകരം മലയാള സാഹിത്യം എന്നത് ഈ ഉൾപ്പിരിവുകളെയും വൈവിദ്ധ്യങ്ങളെയും ഉൾക്കൊള്ളാത്ത ആധിപത്യമൂല്യങ്ങളാൽ ശ്രേഷ്ഠസ്ഥാനം നിർണ്ണയിക്കപ്പെടുന്ന ഒന്നായി തീരുന്നു. വ്യത്യസ്തതകളെ തുടച്ചു നീക്കികൊണ്ടാണ് ആധുനികമായ ഒരു ദേശം സ്വയം ശ്രേഷ്ഠത കൈവരിക്കുന്നതും സുരക്ഷിതമാകുന്നതും എന്നതുപോലെ ആധുനിക മലയാള ദേശവും ആധുനിക മലയാള സാഹിത്യവും ഈ വ്യത്യസ്തതകളെ നിരാകരിച്ചാണ് സ്വയം ശ്രേഷ്ഠപദവിയാർജ്ജിക്കുന്നതും സുരക്ഷിതമായി നിലകൊള്ളുന്നതും. ഐക്യ കേരളം പിറവിയെടുക്കുന്നത് തന്നെ അതിന്റെ ഒരു നൂറ്റാണ്ട് മുമ്പെങ്കിലും നിർമ്മിക്കപ്പെട്ട് തുടങ്ങിയ ആധുനികത, നവോത്ഥാനം, ദേശീയബോധം, മുതലായ ഭാവനകളോട് കൂടെയാണ്. ഐക്യകേരളം സാദ്ധ്യമാക്കുന്നതിന് സഹായകമായ ആഖ്യാനങ്ങളിൽ പെടുന്ന സാഹിത്യവും ദേശ ഭാവനകൾക്ക് അനുസരിച്ചാണ് ക്രമീകരിക്കപ്പെടുക. ശരിക്കും പറഞ്ഞാൽ സാഹിത്യത്തിലൂടെയാണ് ദേശം ഉണ്ടായി വന്നിട്ടുള്ളത് എന്നർത്ഥം. ജർമൻ സാഹിത്യ ഗവേഷകനായ ഫ്രാൻസിസ് ഹാർഡർ ചെയ്ത’സാഹിത്യവും ദേശീയതാ പ്രത്യയശാസ്ത്രവും’ എന്ന കൃതിയിൽ ബ്ലോക്ക്ബാൺ ദേശീയ ചരിത്രത്തിലെ സാഹിത്യത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു, “ഇന്ത്യയിൽ ഭൂതകാലത്തെ സങ്കൽപ്പിച്ചത് സാഹിത്യ ചരിത്രമായാണ്.“ പ്രമുഖരായ ദേശീയ നേതാക്കളിൽ പലരും തന്നെ സാഹിത്യകാരന്മാരായിരുന്നു.
രവീന്ദ്രനാഥ്‌ ടാഗോർ, സുബ്രഹ്മണ്യഭാരതി തുടങ്ങിയവരെല്ലാം സാഹിത്യരം​ഗത്ത് പ്രശോഭിച്ച ദേശീയ നേതാക്കന്മാരായിരുന്നുവല്ലോ?
മലയാള സാഹിത്യത്തിലെ ഇന്നും തുടരുന്ന മുസ്ലിം ഭീതിക്കു കാരണം അന്വേഷിക്കുമ്പോൾ പല ഘട്ടങ്ങളിലൂടെയാണ് അത് വികസിക്കുന്നത് എന്ന് കാണാം. പോർച്ചു​ഗീസ് അധിനിവേശ കാലത്ത് ശക്തമായ ചെറുത്തുനിൽപുകൾക്ക് നേതൃത്വം നൽകിയ നാലാം കുഞ്ഞാലി മരക്കാരെയും സാമൂതിരിയെയും ഭിന്നിപ്പിക്കാൻ വൈദേശിക ശക്തികളുടെയും അവരെ പല നിലയിൽ സഹായിച്ച തദ്ദേശീയ മാടമ്പിമാരുടെയും കുപ്രചരണങ്ങൾ സമൂഹ, സമുദായ ബന്ധങ്ങളിൽ ഉളവാക്കിയ കലുഷ സ്വാധീനമാണ് ഇസ് ലാമോഫോബിക്കായ ആഖ്യാനങ്ങൾക്കും ആവിഷ്കാരങ്ങൾക്കും തുടക്കമായത് എന്ന് പറയാം.

കോളണി വിരുദ്ധമായ രാഷ്ട്രീയ ചെറുത്തുനിൽപ്പിന്റെ പ്രൗഢ പ്രതീകമായിരുന്ന കുഞ്ഞാലി മരക്കാർ നാലാമൻ പോർച്ചു​ഗീസ് ആധിപത്യ സ്വപ്നങ്ങൾക്ക് ശക്തമായ ഭീഷണി ഉയർത്തി അറബി കടലിൽ നാവിക മുന്നേറ്റങ്ങൾ തുടരുന്നതിന്നിടയിൽ പ്രാദേശിക മാടമ്പിമാരുടെ അസൂയയും വിദേശ ശക്തികളുടെ കുതന്ത്രങ്ങളും ചേർന്നപ്പോൾ അത് സാമൂതിരി കുഞ്ഞാലി മരയ്ക്കാർ ബന്ധങ്ങളെ ശക്തമായി ഉലക്കുന്ന വിധം രൂപാന്തരപ്പെടുകയും തത്പരകക്ഷികൾ ഈ പശ്ചാത്തലം മുതലെടുത്ത് ധാരാളം കള്ളക്കഥകൾ കുഞ്ഞാലി മരയ്ക്കാർക്കെതിരെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ കള്ളക്കഥകൾ പിൽക്കാല ചരിത്രബോധത്തിൽ സന്നിവേശിക്കപ്പെടുകയും വടക്കൻപാട്ടുകളുൾപ്പെടെയുള്ള സാഹിത്യ ആവിഷ്കാരങ്ങളിൽ ഇടം നേടുകയും ചെയ്തു. വാസ്തവത്തിൽ കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചു​ഗീസ് അധിനിവേശ ശക്തികൾക്ക് പിടിച്ചുകൊടുക്കാൻ ഒത്താശ ചെയ്ത സാമൂതിരിയുടെ നടപടി അക്കാലത്ത് നായർപടയാളികൾ പോലും ചോദ്യം ചെയ്യുകയും പ്രസ്തുത നടപടിക്കെതിരെ ഞങ്ങൾക്ക് രാജാവില്ല എന്ന് പറഞ്ഞ് അവർ വിയോജിക്കുകയും ചെയ്തുവെന്നതാണ് ചരിത്ര വസ്തുത. കേരള ചരിത്രത്തിലെ ഒരു പക്ഷെ ഇന്ത്യയുടെ തന്നെ അധിനിവേശ വിരുദ്ധ സമര ചരിത്രത്തിലെ തുല്യതയില്ലാത്ത കൊടിയ വഞ്ചനയെ അടയാളപ്പെടുത്തിയ ഒരു സംഭവമായിരുന്നു ഇതെങ്കിലും സാമൂതിരിയുടെ വഞ്ചനക്കിരയായ കുഞ്ഞാലി നാലാമനാണ് പിൽക്കാലത്തെ പല ആഖ്യാനങ്ങളിലും അപരമുദ്രണങ്ങളോടെ ആവിഷ്കരിക്കപ്പെട്ടത്.

ഇസ്ലാം ഭീതി വടക്കൻ പാട്ടുകളിൽ:
മലയാള സാഹിത്യത്തിലെ ഇസ്ലാമോഫോബിക്കായ പ്രവണതകൾ ആദ്യമായി പ്രകടിപ്പിച്ചു തുടങ്ങിയത് വടക്കൻ പാട്ടുകളിലാണെന്ന് കാണാം. ഇരിങ്ങൽ കോട്ടക്കൽ കേന്ദ്രമായി സാമന്തപദവിയോടെ സാമൂതിരിക്കു കീഴിൽ അധികാരം വാണിരുന്ന സാമൂതിരിയുടെ നാവിക പടയുടെ മേധാവി കൂടിയായ കുഞ്ഞാലി മരയ്ക്കാർ നാലാമനെ വടക്കൻ പാട്ടുകളിൽ ചിത്രീകരിച്ച വിധം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. കോളണി വിരുദ്ധമായ രാഷ്ട്രീയ ചെറുത്തുനിൽപ്പിന്റെ പ്രൗഢ പ്രതീകമായിരുന്ന കുഞ്ഞാലി മരക്കാർ നാലാമൻ പോർച്ചു​ഗീസ് ആധിപത്യ സ്വപ്നങ്ങൾക്ക് ശക്തമായ ഭീഷണി ഉയർത്തി അറബി കടലിൽ നാവിക മുന്നേറ്റങ്ങൾ തുടരുന്നതിന്നിടയിൽ പ്രാദേശിക മാടമ്പിമാരുടെ അസൂയയും വിദേശ ശക്തികളുടെ കുതന്ത്രങ്ങളും ചേർന്നപ്പോൾ അത് സാമൂതിരി കുഞ്ഞാലി മരയ്ക്കാർ ബന്ധങ്ങളെ ശക്തമായി ഉലക്കുന്ന വിധം രൂപാന്തരപ്പെടുകയും തത്പരകക്ഷികൾ ഈ പശ്ചാത്തലം മുതലെടുത്ത് ധാരാളം കള്ളക്കഥകൾ കുഞ്ഞാലി മരയ്ക്കാർക്കെതിരെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ കള്ളക്കഥകൾ പിൽക്കാല ചരിത്രബോധത്തിൽ സന്നിവേശിക്കപ്പെടുകയും വടക്കൻപാട്ടുകളുൾപ്പെടെയുള്ള സാഹിത്യ ആവിഷ്കാരങ്ങളിൽ ഇടം നേടുകയും ചെയ്തു. വാസ്തവത്തിൽ കുഞ്ഞാലി മരയ്ക്കാർ നാലാമനെ പോർച്ചു​ഗീസ് അധിനിവേശ ശക്തികൾക്ക് പിടിച്ചുകൊടുക്കാൻ ഒത്താശ ചെയ്ത സാമൂതിരിയുടെ നടപടി അക്കാലത്ത് നായർപടയാളികൾ പോലും ചോദ്യം ചെയ്യുകയും പ്രസ്തുത നടപടിക്കെതിരെ ഞങ്ങൾക്ക് രാജാവില്ല എന്ന് പറഞ്ഞ് അവർ വിയോജിക്കുകയും ചെയ്തുവെന്നതാണ് ചരിത്ര വസ്തുത. കേരള ചരിത്രത്തിലെ ഒരു പക്ഷെ ഇന്ത്യയുടെ തന്നെ അധിനിവേശ വിരുദ്ധ സമര ചരിത്രത്തിലെ തുല്യതയില്ലാത്ത കൊടിയ വഞ്ചനയെ അടയാളപ്പെടുത്തിയ ഒരു സംഭവമായിരുന്നു ഇതെങ്കിലും സാമൂതിരിയുടെ വഞ്ചനക്കിരയായ കുഞ്ഞാലി നാലാമനാണ് പിൽക്കാലത്തെ പല ആഖ്യാനങ്ങളിലും അപരമുദ്രണങ്ങളോടെ ആവിഷ്കരിക്കപ്പെട്ടത്. പിൽക്കാലത്ത് ടിപ്പുവിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. തദ്ദേശീയമായ ചെറുത്തു നിൽപിന്റെ വീരപൗരുഷപ്രതീകങ്ങളായ ഈ മഹത്തുക്കൾ അധിനിവേശ ശക്തികളുടെ ഭാഷ്യങ്ങളോടെ ആവിഷ്കരിക്കപ്പെടുന്നതാണ് പിൽക്കാല ചരിത്ര ​ഗ്രന്ഥങ്ങളിലും സാ​ഹിത്യ കൃതികളിലും നമുക്ക് കാണാനാവുന്നത്. സ്വന്തം നാവിക മേധാവിയെയും സ്വന്തം ജനതയെയും ഒരു സവിശേഷ സമുദായത്തെ തന്നെയും ഒറ്റുകൊടുത്ത സാമൂതിരി ഇത്തരം ആവിഷ്കാരങ്ങളിൽ വീരപൗരുഷ പ്രതീകമായി രൂപാന്തരപ്പെടുന്നു.
ഈ സംഭവത്തെ പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ട വടക്കൻ പാട്ടുകളിൽ കുഞ്ഞാലിക്ക് ലഭിച്ച ശിക്ഷ എന്ന നിലക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1960 കളിൽ മലയാളം ഉപപാഠ പുസ്തകമായിരിന്ന’തച്ചോളി ഒതേനൻ’ എന്ന കടത്തനാട്ട് മാധവി അമ്മയുടെ കൃതി തച്ചോളി പാട്ടുകളെ അവലംബവാക്കി രചിച്ചിട്ടുള്ള ഒരു കൃതിയാണ്. 1599-ൽ സാമൂതിരി കുഞ്ഞാലി മരക്കാർ നാലാമനെ പറങ്കികൾക്ക് ഒറ്റുകൊടുത്ത ചരിത്രസംഭവത്തിന് ഈ കൃതിയിൽ ചില ന്യായങ്ങൾ നിരത്തിയിട്ടുണ്ട്. സാമൂതിരിയുടെ ആനവാൾ കുഞ്ഞാലി മുറിച്ചുവെന്നതാണത്.

വടക്കൻ പാട്ടുകൾ അവലംബിച്ചു സർദാർ കെ.എം. പണിക്കർ എഴുതിയ കേരളത്തിലെ’സ്വതന്ത്രസമരം’ എന്ന കൃതിയിലും മേൽപ്പറഞ്ഞ പരാമർശം ആവർത്തിക്കുന്നുണ്ട്. കൂടാതെ ഒരു നായർ പ്രഭുവിന്റെ ഭാര്യയെ ബലാൽകാരം ചെയ്യാൻ ശ്രമിച്ച കേസും കുഞ്ഞാലിക്ക് മേൽ ചുമത്തുന്നു. ഇവയെല്ലാം തത്പര കക്ഷികൾ പ്രചരിപ്പിച്ച കള്ളക്കഥകളായിരുന്നു. ഈ കള്ളക്കഥകളിൽ പലതും വടക്കൻ പാട്ടുകളിൽ പുനരാഖ്യാനം ചെയ്യപ്പെട്ടതിനാലാണ് അവ അവലംബിച്ച് ചരിത്രം രചിക്കുമ്പോൾ ഈ അബദ്ധം ആവർത്തിക്കുന്നത്. താരതമ്യേന പക്ഷപാതിത്വമുക്തമായി ​ഗവേഷണം ചെയ്ത പ്രൊഫ ഒ. കെ. നമ്പ്യാരുടെ ഗവേഷണത്തിൽ പോലും ഇത്തരം കെട്ടുകഥകൾ സ്ഥാനം പിടിച്ചതോടെ പിൽക്കാലത്ത് രചിക്കപ്പെട്ട സർവ്വവിജ്ഞാനകോശം ഉൾപ്പെടെയുള്ള പല ആധികാരിക രചനകളിലും ഈ കള്ളക്കഥകൾ ഉദ്ധരിക്കപ്പെട്ടു. എത്ര നിർഭാ​ഗ്യകരമാണിത്.
വടക്കൻ പാട്ടുകളിൽ അഞ്ചോളം സ്ത്രീപീഡനക്കേസുകൾ കുഞ്ഞാലി മരക്കാരിൽ ആരോപിക്കപ്പെട്ടതായും ഇവയെല്ലാം ആധുനിക കാലത്തെ വരേണ്യ മനോനിലക്കനുസരിച്ച് കൂട്ടിച്ചേർക്കപ്പെട്ട കള്ളക്കഥകളാണെന്നും ഇവ്വിഷയകായി സ്വതന്ത്ര ​ഗവേഷണം നിർവ്വഹിച്ച പി.വി. മുഹമ്മദ് മരയ്ക്കാർ പ്രസ്താവിക്കുന്നുണ്ട്.

ആധുനിക കാലത്ത് ഇസ്ലാമിനെകുറിച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ള ചില മുൻവിധികൾ ഇസ് ലാമോഫോബിക്കായ ആഖ്യാനങ്ങൾക്ക് പ്രചോദനമാകുന്നുണ്ട്. യുക്തിരഹിതമായ അഞ്ചുകാര്യങ്ങളാണ് മുൻവിധികളായി ഇസ് ലാമിനെതിരെ ആരോപിക്കപ്പെടുന്നത്. ഏകശിലാരൂപം, സ്ത്രീവിരുദ്ധത, യുക്തിയില്ലായ്മ, അക്രമാസക്തം, ജനാധിപത്യവിരുദ്ധം എന്നിവയാണവ. ഈ കാര്യങ്ങൾ തന്നെയാണ് മലയാള സാഹിത്യത്തിൽ മുസ്ലിം സംസ്കാരികതയെ അരികുവത്കരിക്കുവാനും അവരുടെ രാഷ്ട്രീയ ചോദ്യങ്ങളെ നിശബ്ദമാക്കാനും ഉപയോഗിക്കുന്നത്.

ആദിവാസി-ദലിത്-ബഹുജന വിഭാഗങ്ങളുടെ സഹകാരികളായി മുസ്ലിമീങ്ങൾ നിലകൊള്ളുകയോ അവർ സ്വതന്ത്രമായ രാഷ്ട്രീയ അസ്ഥിത്വം പ്രകടിപ്പിക്കുകയോ ചെയ്യുന്ന ഘട്ടത്തിൽ ഹിന്ദു എന്ന ഭാവന തകരുകയും അത് മേലാള ജാതികൾക്കും അവരുടെ താത്പര്യസംരക്ഷണാർത്ഥമുള്ള രാഷ്ട്രീയത്തിനും നഷ്ടം വരുത്തുകയും ചെയ്യുന്നതിനാലും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിൽ ഈ ഇസ് ലാമോഫോബിയ പടർത്താൻ ബോധപൂർവ്വമായ ശ്രമം മതേതര ലിബറൽ പക്ഷത്ത് നിന്ന് തന്നെ വളരെ സജീവമാണിന്ന്.

ഇസ്ലാംഭീതി എന്ന വാക്കിനെ മുസ്ലിം ഭീതി എന്ന് മാറ്റി എഴുതുന്നതാകും ഇന്ത്യൻ സന്ദർഭത്തിൽ നല്ലത് എന്നും മുസ്ലിം വിരുദ്ധത പ്രകടിപ്പിക്കുന്ന പല എഴുത്തുകാരും ഇസ്ലാമിനെ മഹനീയമായി കാണുന്നവരാണ് എന്നുമുള്ള ഒരു വാദം മുസ് ലിം പക്ഷത്തു നിന്നു തന്നെ ഉയർന്നു വരുന്നുണ്ട്. വാസ്തവത്തിൽ ഇസ് ലാമിന്റെ മതാത്മകമായ വിശ്വാസങ്ങളോടൊ അനുഷ്ഠാനപരതയോടൊ പൊതുസമൂഹം അസഹിഷ്ണുത പുലർത്തുന്നില്ല എന്നത് കൊണ്ട് ഇസ് ലാമോഫോബിയ മുസ് ലിമോഫോബിയ ആയി മാറുന്നില്ല. അഥവാ മതേതര വീക്ഷണങ്ങൾക്കകത്തേക്ക് ഒതുങ്ങി കിട്ടുന്ന സാമൂഹീക രാഷ്ട്രീയ മേഖലകളിൽ ഇടപെടാത്ത ഒരു ഇസ് ലാമിക മതാത്മകതയെ സ്വീകരിക്കാൻ പൊതുബോധം സന്നദ്ധമാണ്. അത്തരമൊരു അരാഷ്ട്രീയ മതാത്മകതയെ പോലും സ്വീകരിക്കുന്നതിൽ വൈമുഖ്യമുള്ള, അസഹിഷ്ണുതയുള്ള തികച്ചും ധ്രുവീകരണ സ്വഭാവമുള്ള ഹിംസാത്മക ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മറ്റൊരു വിഷലിപ്തമായ ആശയഭൂമിക നാളെ പൊതുബോധവും പൊതുമണ്ഡലവുമായി വികസിക്കാവുന്ന വിധം കേരളീയ സാംസ്കാരിക നഭോമണ്ഡലത്തിലും രൂപപ്പെടുന്നുണ്ട് എന്ന ഭീഷണമായ സാഹചര്യവും ഇവിടെ പരി​ഗണിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ഇടപെട്ട് ദൃശ്യത കൈവരിച്ച് നിലനിൽക്കുന്ന അധികാരബന്ധങ്ങളിൽ ഛിദ്രതയുണ്ടാക്കുന്ന മുസ്ലിമിനെയാണ് പ്രശ്നക്കാരനായി സാഹിത്യത്തിലും രാഷ്ട്രീയത്തിലും സംസ്കാരത്തിലും കൊണ്ടുവരുന്നത് എന്ന കാര്യം ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്.
ഇന്ത്യയുടെ സുൽത്താൻ ഭരണത്തിന്റെ ഭൂതകാലത്തോടുള്ള മലയാളത്തിന്റെ സവർണ്ണ ആധുനികതയുടെ സമീപനത്തെ വി.കെ.എൻ. ആക്ഷേപഹാസ്യപരമായി നോക്കിക്കാണുന്നത് പരി​ഗണിക്കുമ്പോൾ സാഹിത്യത്തിലും സംസ്കാരത്തിലും രാഷ്ട്രീയത്തിലും ഇതെത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന കാര്യം വ്യക്തമാകും.
മലയാള സാ​ഹിത്യത്തിന്റെ ആചാര്യപദവിയിലുള്ള എ.ആർ. രാജരാജവർമ്മ, കുമാരനാശാൻ, വള്ളത്തോൾ, വയലാർ രാമവർമ്മ, ചന്തുമേനോൻ തുടങ്ങിയവരിലെല്ലാം സാത്വികമായ ഒരു വംശവെറിയായി പ്രവർത്തിച്ച ഇസ് ലാം ഭീതി സന്തോഷ് എച്ചിക്കാനത്തിന്റെ’ബിരിയാണി’-യിലെത്തുമ്പോൾ പുതിയ ദളിത്-പിന്നോക്ക മുസ്ലിം രാഷ്ട്രീയ ഭാവനകളെ ഹിംസിക്കുന്നവിധം രൂപാന്തരപ്പെടുന്നതും നമുക്കിന്ന് കാണേണ്ടിവരുന്നു.

പ്രത്യക്ഷത്തിൽ തന്നെ ചില കഥാപാത്ര സൃഷ്ടിയിൽ മുസ് ലിം ഭീതി കാണാവുന്ന ധാരാളം കൃതികൾ മലയാള നോവൽ സാഹിത്യത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇതിൽ ലക്ഷണമൊത്ത ആദ്യത്തെ നോവലായ ഇന്ദുലേഖ(1889), മുതൽ നിരവധി രചനകൾ ഉൾപ്പെടുന്നുണ്ട്. സാഹിതീയമായ ഉന്നത സൗന്ദര്യമൂല്യങ്ങൾ ഉൾക്കൊള്ളുമ്പോൾ തന്നെ തകഴിയുടെ ചെമ്മീൻ(1956), എം.ടി. യുടെ നാലുകെട്ട് (1958), എൻ.എസ്. മാധവന്റെ ഹിഗ്വിറ്റ തുടങ്ങിയ കൃതികളിലെ ലിബറൽ സവർണ്ണ ബോധം വിശകലനം ചെയ്തുകൊണ്ട് എം.ടി. അൻസാരി ഉപന്യസിക്കുന്നുണ്ട്.
പ്രദേശം എന്ന നിലയ്ക്ക് മലബാറിനെയും സമുദായം എന്ന നിലക്ക് മാപ്പിളമാരെയും ദേശീയ പ്രാദേശിക ആധുനികതയിൽ അപരവത്കരിക്കുന്നതെപ്രകാരമാണെന്ന് എം.ടി. യുടെ ആദ്യ നോവലായ നാലുകെട്ടിനെ മുൻനിർത്തിയാണ് അൻസാരി ആലോചിക്കുന്നത്. ഇന്ദുലേഖയിൽ ദേശമില്ലാത്ത പേരില്ലാത്ത വില്ലനായാണ് മുസ് ലിം ആവിഷ്കരിക്കപ്പെടുന്നതെങ്കിൽ രൂപമാർജിച്ച വില്ലനായാണ് എം.ടി. യുടെ നാലുക്കെട്ടിൽ മുസ്ലിം പ്രതിനിധീകരിക്കപ്പെടുന്നത്.

നോവലുകളിൽ മേവുന്ന മുസ്ലിം ഭീതി:

പ്രത്യക്ഷത്തിൽ തന്നെ ചില കഥാപാത്ര സൃഷ്ടിയിൽ മുസ് ലിം ഭീതി കാണാവുന്ന ധാരാളം കൃതികൾ മലയാള നോവൽ സാഹിത്യത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇതിൽ ലക്ഷണമൊത്ത ആദ്യത്തെ നോവലായ ഇന്ദുലേഖ(1889), മുതൽ നിരവധി രചനകൾ ഉൾപ്പെടുന്നുണ്ട്. സാഹിതീയമായ ഉന്നത സൗന്ദര്യമൂല്യങ്ങൾ ഉൾക്കൊള്ളുമ്പോൾ തന്നെ തകഴിയുടെ ചെമ്മീൻ(1956), എം.ടി. യുടെ നാലുകെട്ട് (1958), എൻ.എസ്. മാധവന്റെ ഹിഗ്വിറ്റ തുടങ്ങിയ കൃതികളിലെ ലിബറൽ സവർണ്ണ ബോധം വിശകലനം ചെയ്തുകൊണ്ട് എം.ടി. അൻസാരി ഉപന്യസിക്കുന്നുണ്ട്.
പ്രദേശം എന്ന നിലയ്ക്ക് മലബാറിനെയും സമുദായം എന്ന നിലക്ക് മാപ്പിളമാരെയും ദേശീയ പ്രാദേശിക ആധുനികതയിൽ അപരവത്കരിക്കുന്നതെപ്രകാരമാണെന്ന് എം.ടി. യുടെ ആദ്യ നോവലായ നാലുകെട്ടിനെ മുൻനിർത്തിയാണ് അൻസാരി ആലോചിക്കുന്നത്. ഇന്ദുലേഖയിൽ ദേശമില്ലാത്ത പേരില്ലാത്ത വില്ലനായാണ് മുസ് ലിം ആവിഷ്കരിക്കപ്പെടുന്നതെങ്കിൽ രൂപമാർജിച്ച വില്ലനായാണ് എം.ടി. യുടെ നാലുക്കെട്ടിൽ മുസ്ലിം പ്രതിനിധീകരിക്കപ്പെടുന്നത്.
ആശാന്റെ ദുരവസ്ഥയിലും ചെമ്മീൻ എന്ന നോവലിലും അതിന്റെ സിനിമാരൂപത്തിലും മുസ് ലിം ഭീതി പ്രകടമാണ്.
ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും എന്ന നോവലിൽ മാപ്പിള ലഹളകാലത്തെ സംബന്ധിച്ച ചില കെട്ടുകഥകൾ എങ്ങനെ ജനമനസ്സുകളെ സ്വാധീനിക്കുന്നുവെന്ന് കുളക്കടവിലെ സ്ത്രീകൾ പറയുന്ന ഒരു കഥയുദ്ധരിച്ച് ഉറൂബ് ആവിഷ്കരിക്കുന്നുണ്ട്. എന്നാൽ ഇന്ദുലേഖ മുതൽ ഹിഗ്വിറ്റവരെയുള്ള നോവലുകളിലെ മുസ് ലിം പ്രതിനിധാനത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ ഈ അപരവത്കരണം പിൽക്കാലത്തും നിലനിൽക്കുന്നുണ്ട് എന്നത് തന്നെയാണ് വസ്തുത.

സാഹിത്യം നാലുകെട്ടിലും മറ്റ് സവർണ്ണബിംബങ്ങളിലും കെട്ടിത്തിരിയുമ്പോൾ ഭൂരിപക്ഷ എഴുത്തുകാരും വരേണ്യവും സവർണ്ണവുമായ പ്രമേയങ്ങളിൽ രചന നിർവ്വഹിക്കുമ്പോൾ മലയാള സാഹിത്യത്തിൽ പാത്തുമ്മയും ആടും നിസാർ അഹ് മ​ദും എട്ടുകാലി മമ്മൂഞ്ഞുമെല്ലാം കഥാപാത്രങ്ങളായി വരുന്ന ഭാവുകവുകത്വപരമായ മറ്റൊരു പാരഡൈം ഷിഫ്റ്റ് സംഭവിക്കുന്നുണ്ട്. മലയാള സാഹിത്യത്തിന് അന്യമായിരുന്ന മുസ് ലിം സാമൂഹിക ജീവിതം അതിന്റെ തനിമയോടെ, മൗലികതയോടെ ആവിഷ്കരിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളാണ് ഈ മേഖലയിൽ വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ചത്. ഏഴകളുടെ, പെറുക്കികളുടെ, ദരിദ്രരുടെ, വേശ്യകളുടെ ജീവിതം പ്രമേയമാക്കിയ ബഷീർ രചനകളെ അധമസാഹിത്യമായി അവമതിക്കാൻ ചില സവർണ നിരൂപകർ ശ്രമിച്ചെങ്കിലും ബഷീർ സാഹിത്യങ്ങൾ ജനകീയ സ്വീകാര്യത നേടുകയും നിരൂപക ശ്രദ്ധ നേടി സവർണ്ണശാപങ്ങളിൽ നിന്ന് മോക്ഷം നേടുകയും ചെയ്തു. ബഷീർ പുതിയൊരു ഭാവുകത്വത്തിന് തന്നെ തുടക്കം കുറിച്ച മഹാമനീഷിയായ എഴുത്തുകാരനാണ്. ഈ ബഷീറിനെ ആചാര്യപദവിയുള്ള ഒരു വിശുദ്ധ സ്വരൂപമായി മലയാള സാഹിത്യത്തിൽ സവർണത ആവിഷ്കരിച്ച എഴുത്തുകാർ പിൽക്കാലത്ത് സ്വീകരിക്കുന്നുണ്ട് എന്നതും ഇത്തരുണത്തിൽ അനുസ്മരിക്കേണ്ടതുണ്ട്.
ഇസ്ലാമിനോടും മുസ്ലിമീങ്ങളോടും സവർണ്ണ ഹിന്ദു ദേശീയബോധം നിലനിർത്തിയ ശത്രുതാമനോഭാവം ദേശീയ ബോധത്തിന്റെ ഭാഗമായി സ്വാഭാവികമായി കടന്നു വരികയായിരുന്നു ചില മലയാള സാഹിത്യകൃതികളിൽ എന്നതാണ് വസ്തുത. ‘അല്ലാഹ്’ എന്ന കവിതയിലൂടെ ഇസ്ലാമിക മൂല്യങ്ങളെ മഹനീയമായി കാണുന്ന വള്ളത്തോൾ നാരായണമേനോൻ ‘ഭാവനശുദ്ധി’, ‘നായർ സ്ത്രീയും മുഹമ്മദീയനും’ എന്നീ കവിതകളിൽ ഇസ്ലാം വിരുദ്ധത പ്രകടിപ്പിക്കുന്നത് ദേശീയതയുടെ നിർമാണവുമായി ബന്ധപ്പെട്ട അവബോധമായിട്ടാണ് മനസ്സിലാക്കേണ്ടത്. ദേശീയത എന്നാൽ ഭൂരിപക്ഷ സാംസ്കാരികതയെ അഥവാ സവർണ്ണ മൂല്യവ്യവസ്ഥയെ ഉൾവഹിക്കുന്ന ഒരു പ്രതിഭാസമായതിനാൽ സ്വാഭാവികമായും ദേശീയതക്കകത്തെ അപര സാന്നിധ്യമായി സംസ്കാരത്തിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലും മുസ് ലിം മറഞ്ഞുകിടക്കുന്നുണ്ട് എന്നത് തീർച്ചയായും നാം പരി​ഗണിക്കേണ്ടതുണ്ട്.

Reference
വടക്കൻ പാട്ടുകൾ:
തച്ചോളി ഒതേനൻ, കടത്തനാട്ട് മാധവി അമ്മ
Literature and nationalist ideology by Hans harder
Islam and nationalism in India: South Indian contexts by MT Ansari

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy