സൈനുദ്ദീൻ മന്ദലാംകുന്ന്
ജനാധിപത്യത്തിന്റെ ആനുകൂല്യങ്ങൾ ഉപയോഗിച്ചുകൊണ്ടു തന്നെ വിവിധ കാലങ്ങളിൽ ഇന്ത്യയിലുടനീളം മുഖ്യധാരയെ സ്വാധീനിച്ചുകൊണ്ട് നടന്ന ഈ മുസ് ലിം അപരവത്കരണം ഇന്ന് ആധുനിക നവോത്ഥാന മതനിരപേക്ഷ മൂല്യങ്ങളുടെ വിള നിലമെന്ന് പ്രഘോഷിക്കപ്പെടുന്ന കേരളീയ പൊതുബോധത്തിലേക്കും കാട്ടു തീ പോലെ പടർന്നു കൊണ്ടിരിക്കുകയാണ്. സംസ്കാരത്തിന്റെയും ധൈഷണിക വ്യവഹാരങ്ങളുടെയും രംഗത്തുള്ള എല്ലാ പച്ചപ്പുകളെയും ജൈവികമായ ഉണർവ്വുകളെയും കരിച്ചൊടുക്കി മൃതഭൂമിയാക്കി മനുഷ്യ മനസ്സുകളെ പരുവപ്പെടുത്താനും അവിടെ അപര വിദ്വേഷവും വെറുപ്പും നട്ട് രാഷ്ട്രീയ ഫലങ്ങൾ കൊയ്യാനുമാണ് ഇസ് ലാമോഫോബിക്കായ ഈ ആശയ വ്യവഹാരങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത്. വളരെ അപകടകരമായ നിലയിൽ പ്രവർത്തനക്ഷമമായി കൊണ്ടിരിക്കുന്ന ഈ അപരവത്കരണ പദ്ധതികൾ പൊതുബോധത്തെ ഇസ് ലാം വിരുദ്ധമായ വിഷലിപ്തതയോടെ പരുവപ്പെടുത്താൻ ലക്ഷ്യം വെച്ചുള്ളതും ഒരു പക്ഷെ വംശഹത്യാപരമായ രാഷ്ട്രീയ ലക്ഷ്യങ്ങളെ ഉൾവഹിക്കുന്നതുമാണ്.
മുസ് ലിം ജീവിതവും ഇസ് ലാമിക വിശ്വാസ, സംസ്കാര, ആചാര രൂപങ്ങളും ആധുനിക കാലത്തെ മറ്റൊരു ഘട്ടത്തിലുമില്ലാത്ത വിധം പല വിധേനയുമുള്ള കൈയ്യേറ്റങ്ങൾക്ക് വിധേയപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദർഭമാണിത്. ആഗോള മാനങ്ങളോടെ ഇസ് ലാമോഫോബിയ എന്ന നിലയിൽ പടർന്നിരുന്ന ഈ പ്രവണത പുതിയ ഇന്ത്യൻ സന്ദർഭത്തിൽ ഇസ് ലാം വിരുദ്ധമായ പുതിയ ഭീതികൾ ഉത്പാദിപ്പിച്ച് മുന്നേറുക തന്നെയാണ്. മുസ് ലിംകൾക്കെതിരെയും ഇസ് ലാമിക വിശ്വാസ, ആചാരങ്ങൾക്കെതിരെയും വളരെ ഏകപക്ഷീയമായി നടക്കുന്ന ഈ കുപ്രചരണങ്ങൾ ഇന്ത്യയിലെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ അട്ടിമറിക്കുന്നതും വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ ത്വരിതപ്പെടുത്തുന്നതുമാണ്. ജനാധിപത്യത്തിന്റെ ആനുകൂല്യങ്ങൾ ഉപയോഗിച്ചുകൊണ്ടു തന്നെ വിവിധ കാലങ്ങളിൽ ഇന്ത്യയിലുടനീളം മുഖ്യധാരയെ സ്വാധീനിച്ചുകൊണ്ട് തന്നെ നടന്ന ഈ മുസ് ലിം അപരവത്കരണം ഇന്ന് ആധുനിക നവോത്ഥാന മതനിരപേക്ഷ മൂല്യങ്ങളുടെ വിള നിലമെന്ന് പ്രഘോഷിക്കപ്പെടുന്ന കേരളീയ പൊതുബോധത്തിലേക്കും കാട്ടു തീ പോലെ പടർന്നു കൊണ്ടിരിക്കുകയാണ്. സംസ്കാരത്തിന്റെയും ധൈഷണിക വ്യവഹാരങ്ങളുടെയും രംഗത്തുള്ള എല്ലാ പച്ചപ്പുകളെയും ജൈവികമായ ഉണർവ്വുകളെയും കരിച്ചൊടുക്കി മൃതഭൂമിയാക്കി മനുഷ്യ മനസ്സുകളെ പരുവപ്പെടുത്താനും അവിടെ അപര വിദ്വേഷവും വെറുപ്പും നട്ട് രാഷ്ട്രീയ ഫലങ്ങൾ കൊയ്യാനുമാണ് ഇസ് ലാമോഫോബിക്കായ ഈ ആശയ വ്യവഹാരങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത്. വളരെ അപകടകരമായ നിലയിൽ പ്രവർത്തനക്ഷമമായി കൊണ്ടിരിക്കുന്ന ഈ അപരവത്കരണ പദ്ധതികൾ പൊതുബോധത്തെ ഇസ് ലാം വിരുദ്ധമായ വിഷലിപ്തതയോടെ പരുവപ്പെടുത്താൻ ലക്ഷ്യം വെച്ചുള്ളതും ഒരു പക്ഷെ വംശഹത്യാപരമായ രാഷ്ട്രീയ ലക്ഷ്യങ്ങളെ ഉൾവഹിക്കുന്നതുമാണ്.
കലുഷിതമായ ഇത്തരമൊരു ധൈഷണികാന്തരീക്ഷത്തിൽ നിന്ന് ഫലം കൊയ്യാനാണ് കേരളത്തിലെ ചില ലിബറൽ, മതനിരപേക്ഷ ശക്തികൾ ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും ഇസ് ലാമിനെയും ഇസ് ലാമിക സംസ്കാരത്തെയും വിശ്വാസ ആചാര രൂപങ്ങളെയും പല നിലയിൽ പരുക്കേൽപിക്കുന്ന നയനിലപാടുകളിലൂടെയും പദ്ധതികളിലൂടെയും ഇടത് മതേതര ലിബറലിസം ചെയ്യുന്നത് കലക്കുവെള്ളത്തിൽ നിന്ന് മീൻപിടിക്കുക തന്നെയാണ്. വിവിധ സോഷ്യൽമീഡിയ സംവിധാനങ്ങളിലൂടെ ഇസ് ലാമിനെതിരായ ഈ ലിബറൽ വ്യവഹാരങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുക തന്നെയാണ്. ഇവിടെ ഏതെങ്കിലും ഇടതു ചായ് വുള്ള ഒരു പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനം തങ്ങളുടെ നയനിലപാടായി ഇസ് ലാം വിരുദ്ധത സ്വീകരിക്കുന്നുവെന്നല്ല അർത്ഥമാക്കുന്നത്. പ്രത്യുത ഭൗതികവാദപരവും നാസ്തിക ആശയ പശ്ചാത്തലങ്ങളുമുള്ളവരും യുക്തിവാദ ആശയ ധാരയെ പ്രതിനിധീകരിക്കുന്നവരും ഇടത് ആശയധാരയെ പ്രതിനിധീകരിക്കുന്നവരും എല്ലാം ചേർന്ന് വളരെ ഏകപക്ഷീയമായി ഇസ് ലാമിലെ വിശ്വാസാചാരാനുഷ്ഠാനങ്ങളെ വിമർശിക്കുകയും പ്രശ്നവത്കരിക്കുകയുമാണ് ചെയ്യുന്നത്. ഈ ധാരകളെല്ലാം മതനിരപേക്ഷതയെയും ജനാധിപത്യ അവകാശങ്ങളെയും മാനിക്കുന്നവരാണ് എന്ന ഒരു പൊതു പ്രതീതിയുള്ളതിനാലാണ് ഇതേറെ വിരോധാഭാസമാകുന്നത്.
തികച്ചും അനന്യതയോടെ നിലനിൽക്കാനും വിശ്വാസാചാരങ്ങൾ പുലർത്താനും ഏതൊരു പൗരനും ഇന്ത്യയിലെ മതനിരപേക്ഷ ഭരണഘടന നൽകുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനവും നിഷേധവുമാണ് ഇസ് ലാമിക വിശ്വാസങ്ങൾക്കും ആചാര രൂപങ്ങൾക്കുമെതിരെയുള്ള ഈ കൈയ്യേറ്റം എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇവിടെ ഇസ് ലാമിക വിശ്വാസാചാരങ്ങളും മുസ് ലിംകളും മാത്രമാണ് ഇവ്വിധം അക്രമിക്കപ്പെടുന്നത്. മറ്റ് മത വിഭാഗങ്ങൾക്കെതിരെ താരതമ്യേന ഈ കുതിരകയറ്റം കുറവാണ് എന്ന് തന്നെ പറയാം. ലിംഗ പദവിയെ സംബന്ധിച്ച ഇസ് ലാമിക വീക്ഷണം, മുസ് ലിം സ്ത്രീയുടെ വസ്ത്രധാരണം, ഹിജാബ്, നിഖാബ്, അനന്തരാവാകാശ നിയമങ്ങൾ, ചേലാകർമ്മം(സുന്നത്ത് കല്യാണം), ഭക്ഷണവുമായി ബന്ധപ്പെട്ട വിധി വിലക്കുകൾ തുടങ്ങി പൊതുസമൂഹത്തെ യാതൊരർത്ഥത്തിലും ബാധിക്കാത്ത മുസ് ലിം സമൂഹത്തിന്റെ വിശ്വാസപരവും ആചാരപരവുമായ അഭ്യന്തര വിഷയങ്ങളെല്ലാം സെക്യുലർ പൊതുബോധത്തിനകത്ത് അന്തിച്ചർച്ചകൾക്ക് വിഷയീഭവിക്കുന്നു. ഇവയെല്ലാം പ്രത്യക്ഷമായി ഇസ് ലാമിനെയും മുസ് ലിംകളെയും ടാർജറ്റ് ചെയ്യുമ്പോൾ പരോക്ഷമായി മുസ് ലിം സമൂഹത്തെയും സംസ്കാരത്തെയും ബാധിക്കുന്ന പല പരിഷ്കാരങ്ങളും ഭരണകൂട പദ്ധതികളായി പ്രവർത്തനക്ഷമമായി കൊണ്ടിരിക്കുന്നു.
ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ജെൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് ഈയടുത്തിടെ കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കാനുദ്ദേശിച്ച പരിഷ്കാരങ്ങൾ. മതസാമുദായിക സംഘടനകളുടെ ഭാഗത്ത് നിന്ന് ഐക്യകണ്ഠേന പ്രതിഷേധങ്ങളുണ്ടായതിന്റെ ഫലമായി പ്രസ്തുത പദ്ധതിയിൽ നിന്ന് ഭരണകൂടം താത്കാലികമായി പിൻതിരിഞ്ഞുവെങ്കിലും നൂതനമായ ഇതര പദ്ധതികളിലൂടെ ഇത് വീണ്ടുമെത്തുമോ എന്ന ആശങ്ക നിലനിൽക്കുക തന്നെയാണ്.
മനുഷ്യകുലം ഇന്നുവരെ പരിപാവനമായി നിലനിർത്തിക്കൊണ്ടിരുന്ന മൗലിക മൂല്യങ്ങളെയെല്ലാം പിഴുതെടുക്കാനും പകരം ശാസ്ത്രീയതയുടെ പരിവേഷത്തോടെ ലിബറൽ ജീവിത മൂല്യങ്ങൾ ജനജീവിതത്തിൽ വിളയിച്ചെടുക്കാനുമാണ് ഇന്ന് വിവിധ അധികാര സംവിധാനങ്ങൾ വഴി കേരളത്തിലെ ഭരണ സംവിധാനം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മതനിരപേക്ഷതയുടെ പ്രതിനിധികളും ഇടതു ലിബറലുകളും സോഷ്യൽ മീഡിയ വഴി ഇതിന്റെ പ്രചരണം ഏറ്റെടുക്കുന്നു. പ്രത്യക്ഷത്തിൽ ഇത് നേർക്കുനേർ ഇസ് ലാം വിരുദ്ധമല്ലെങ്കിലും ഉള്ളടക്കത്തിൽ ഇസ് ലാം വിരുദ്ധവും എല്ലാ മതങ്ങളുടെയും ധർമ്മശാസ്ത്ര പാരമ്പര്യങ്ങളുടെയും അടിത്തറയിളക്കുന്നതുമാണ്.
കുടുംബം, സദാചാരം, ലിംഗ വൈജാത്യം തുടങ്ങിയ അടിസ്ഥാന മൂല്യവ്യവസ്ഥകളെയെല്ലാം തകർത്ത് ജനജീവിതത്തിലേക്ക് ലിബറൽ, അരാജക ജീവിത മൂല്യങ്ങൾ പകർന്നു നൽകാനുള്ള കൃത്യമായ പദ്ധതി തന്നെയാണ് ഇപ്പോൾ പ്രവർത്തനക്ഷമമായി കൊണ്ടിരിക്കുന്നത്. ഉപരിസൂചിതമായ അടിസ്ഥാന മൂല്യവ്യവസ്ഥകളെ സ്വന്തം ജീവിതത്തിലും സംസ്കാരത്തിലും നിലനിർത്തുന്ന, അവയെ പവിത്രമായി ഗണിക്കുന്ന മതവിഭാഗങ്ങളുടെ കൂടി സമ്മദിദാനാവകാശം നേടി അധികാരത്തിൽ വന്ന ഒരു ഭരണകൂടമാണ് തികച്ചും അരാജകവും അശാസ്ത്രീയവുമായ ഇത്തരം പദ്ധതികളുടെ നടത്തിപ്പുകാരായിട്ടുള്ളത് എന്നത് എത്രമേൽ വിരോധാഭാസമാണ്.
കമ്മ്യൂണിസവും വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദവുമെല്ലാം വിശ്വാസത്തെയും മതത്തെയും ധർമ്മ ശാസ്ത്ര പാരമ്പര്യങ്ങളെയും സംരക്ഷിക്കാനുള്ളതല്ലെങ്കിലും വിശ്വാസികളും മതവിഭാഗങ്ങളും ധർമ്മശാസ്ത്ര പശ്ചാത്തലമുള്ളവരും വോട്ട് ചെയ്താണ് ജനാധിപത്യമാർഗേണ കമ്മ്യൂണിസ്റ്റുകളെ അധികാരത്തിലേറ്റിയത് എന്ന കാര്യം മതപാരമ്പര്യങ്ങൾക്കും ധർമ്മശാസ്ത്ര പരികൽപനകൾക്കുമെതിരായ നയനിലപാടുകൾ നടപ്പിലാക്കാൻ മുതിരുന്ന അവരെ ഓർമ്മിപ്പിക്കേണ്ടി വരുന്നുവെന്നത് ഖേദകരമാണ്. വാസ്തവത്തിൽ എല്ലാ തരം വിവേചനങ്ങൾക്കുമെതിരെയുള്ള ജനപക്ഷ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കേണ്ട ഇടതുപക്ഷ രാഷ്ട്രീയം പലപ്പോഴും പ്രയോഗ തലത്തിൽ പീഢിതരും വിവേചനങ്ങൾക്ക് വിധേയപ്പെടുന്നവരുമായ സമൂഹങ്ങളോടൊപ്പം നിൽക്കാൻ മുതിരുന്നില്ല എന്നത് എത്രമേൽ നിരാശാജനകമാണ്! പലപ്പോഴും വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് വേണ്ടി ഉത്പാദിപ്പിക്കപ്പെടുന്ന വ്യവഹാരങ്ങളെ(Discourse) ആന്തരവത്കരിച്ച് പീഢിത വിഭാഗങ്ങളെ അപരവത്കരിക്കുന്ന പ്രവണത അവരും ആവർത്തിക്കുന്നു എന്നതാണ് വസ്തുത. മുമ്പുള്ളതിനേക്കാൾ ഇടതുപക്ഷത്തോടടുക്കാൻ മുസ് ലിം വിഭാഗങ്ങൾ സന്നദ്ധമാകുന്ന രാഷ്ട്രീയ പശ്ചാത്തലത്തിൽ പലപ്പോഴും അവരെ നിരാശരാക്കുന്ന സമീപനമാണ് ഇടതുപക്ഷം തുടർന്നു വരുന്നത്. ലിബറൽ മൂല്യങ്ങളുടെ പ്രസാരണം ഒരു ഭരണകൂട പദ്ധതിയായി നടപ്പിലാക്കപ്പെടുമ്പോൾ തീർച്ചയായും ഭൗതികവാദികളും നാസ്തികരുമായ മൗലിക വാദി കമ്മ്യൂണിസ്റ്റുകളെ അത് സന്തോഷിപ്പിക്കുമെങ്കിലും ഇടതുപക്ഷ രാഷ്ട്രീയത്തെ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരായ ഒരു ക്രിയാത്മക ബദലായി പരിഗണിക്കാൻ സന്നദ്ധതയുള്ള ഇടതുപക്ഷ സഹയാത്രികരായ മതസാമുദായിക വിഭാഗങ്ങളെ അത് വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട് എന്ന കാര്യം തീർച്ചയായും അവർ തിരിച്ചറിയേണ്ടതുണ്ട്. ജൻഡർ ന്യൂട്രാലിറ്റിയുടെയും ഇന്ത്യയുടെ മതനിരപേക്ഷ ഭരണകൂടം അനുവദിച്ച വ്യക്തി നിയമസംരക്ഷണം ഉറപ്പാക്കാനുള്ള ആഹ്വാനങ്ങൾക്കെതിരായ നിലപാടുകളിലൂടെയും ഇടതുപക്ഷം നൽകുന്ന സന്ദേശം ജനങ്ങളിൽ ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്.
ജൻഡർ ന്യൂട്രാലിറ്റി ലിംഗ വിവേചനമില്ലാത്ത വിദ്യാഭ്യാസ, അവകാശ, അവസര സമത്വത്തിനുള്ള സാഹചര്യങ്ങളുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണെങ്കിൽ തീർച്ചയായും അതിനെ പിന്തുണക്കാൻ എല്ലാവരും സന്നദ്ധരാണ്. എന്നാൽ ലിംഗഭേദം എന്ന അടിസ്ഥാന യാഥാർത്ഥ്യത്തെ തന്നെ നിഷേധിച്ച് ലൈംഗികതയെയും സാമൂഹിക, കുടുംബ ബന്ധങ്ങളെയും പുനർനിർവ്വചിക്കുന്ന അത്യന്തം പ്രതിലോമകരമായ ഒരുള്ളടക്കം അതിനുള്ളതിനാൽ തീർച്ചയായും അതംഗീകരിക്കാൻ മതസാമുദായിക സംഘടനകൾ ഒരിക്കലും സന്നദ്ധരാവില്ല എന്നത് ഭരണകൂടം ഇപ്പോൾ നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്.
മനുഷ്യന്റെ ജൈവികമായ വൈജാത്യങ്ങളെ പരിഗണിക്കാതെ സാമൂഹിക ശാസ്ത്രപരമായി ലിംഗഭേദത്തെ പരിഗണിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റി പോലുള്ള അശാസ്ത്രീയ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി മനുഷ്യകുലം ഇന്നോളം സംരക്ഷിച്ചു പോന്ന പാവനമായ പല വ്യവസ്ഥകളെയും സംവിധാനങ്ങളെയും തകർക്കാനൊരുമ്പെടുന്നവർ ഇത്തരം സിദ്ധാന്തങ്ങളുടെ പ്രയോഗങ്ങൾ പൂർത്തീകരിക്കപ്പെട്ട പരിഷ്കൃത സമൂഹങ്ങളുടെ സമകാലികാവസ്ഥകൾ പഠന വിധേയമാക്കുന്നത് തീർച്ചയായും ഉചിതമായിരിക്കും. തീർച്ചയായും മാനസിക സംഘർഷങ്ങളും വിഷാദവും സാമൂഹിക വിരുദ്ധമായ ശൈഥില്യങ്ങളും കുറ്റകൃത്യങ്ങളും ഇത്തരം സമൂഹങ്ങളെ വിടാതെ പിന്തുടരുന്നുവെന്നത് സമകാലിക ചരിത്രത്തിന്റെ ഒരനുഭവ പാഠമാണ്.
സമൂഹമാണ് ലിംഗഭേദങ്ങളെ നിർണ്ണയിക്കുന്നതെന്നും സ്ത്രീ, പുരുഷ ഭേദങ്ങളെ പരിഗണിക്കാത്ത ജെൻഡർ ന്യൂട്രാലിറ്റി നടപ്പാകുന്നതോടെ ഒരുവന്/ഒരുവൾക്ക് സ്ത്രീയോ പുരുഷനോ എന്നത് സ്വന്തം തോന്നലുകൾ അനുസരിച്ച് തിരഞ്ഞെടുക്കാമെന്നും ലിംഗ വിവേചനത്തിന്റെ എല്ലാ സമീപന വൈകല്യങ്ങളും ഇതോടെ പരിഹൃതമാകുമെന്നുമാണ് വിദ്യാഭ്യാസ രംഗത്ത് ഇത് നടപ്പാക്കാൻ തുനിഞ്ഞ വകുപ്പ് തല ഭരണകൂട പ്രതിനിധികൾ അവകാശപ്പെട്ടുകൊണ്ടിരുന്നത്. നമ്മുടെ മാധ്യമങ്ങളാകട്ടെ ലിംഗവിവേചനങ്ങളില്ലാതെ ആൺ, പെൺ കലർപ്പുകളോടെ വിദ്യാർത്ഥികൾക്കിടയിൽ നടക്കുന്ന എല്ലാ തരം വിനിമയങ്ങളെയും ആഘോഷിക്കുകയും ജൻഡർ ന്യൂട്രാലിറ്റി ബസ് സ്റ്റോപ്പുകളിലെ ആണിന്റെ മടിയിലിരിക്കുന്ന പെൺകുട്ടികളെ സാമൂഹിക പരിവർത്തനത്തിന്റെ വിപ്ലവകരമായ ഐക്കണായി ഉയർത്തി കാണിക്കുകയും ചെയ്യുന്നു. എന്നാൽ ജൻഡർ ന്യൂട്രാലിറ്റി ആശയങ്ങളാൽ പ്രചോദിതമായി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കാനിരിക്കുന്ന ഈ ലിബറൽ പരിഷ്കാരങ്ങൾക്ക് മത സാമുദായിക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് താൽകാലിക തടസ്സം നേരിട്ടിട്ടുണ്ടെങ്കിലും ഇടത് ലിബറൽ പൊതു ബോധത്തിന്നകത്തും അതിനെ പ്രതിനിധീകരിക്കുന്നവർക്കിടയിലും ഇതൊരു സ്വപ്ന പദ്ധതി തന്നെയാണ്. അതുകൊണ്ട് തന്നെ വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ ഔദ്യോഗികമായി പിൻവാങ്ങി എന്ന പ്രതീതി സൃഷ്ടിച്ച് മറ്റ് പല മാർഗേണ ജെൻഡർ ന്യൂട്രാലിറ്റി പദ്ധതി നടപ്പാക്കുന്നതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കുള്ള അവസര തുല്യത എന്ന അർത്ഥത്തിൽ പരിഗണിക്കപ്പെടേണ്ട ചില ആശയങ്ങൾ ജൻഡർ ന്യൂട്രാലിറ്റി ഉൾവഹിക്കുന്നുണ്ടെങ്കിലും ജീവശാസ്ത്രപരമായ വൈജാത്യങ്ങളെ തന്നെ നിഷേധിക്കുന്ന വിധം പല വിധ അതിവാദങ്ങളും ഉയർത്തപ്പെടുന്നുവെന്നതാണ് ഇതിലെ പ്രതിലോമപരത. സ്വവർഗാനുരാഗവും വിവാഹേതരമായ ലൈംഗീക ജീവിതവും മറ്റ് അവിഹിതമായ സാമൂഹിക വിനിമയങ്ങളും സാധൂകരിക്കുന്നതും മനുഷ്യകുലം ഇന്നോളം കാത്തുപോന്ന മൂല്യവ്യവസ്ഥകളെയും ധർമ്മ സംഹിതകളെയുമെല്ലാം അടിത്തറയോടെ തകർത്തുകളയുന്നതുമായ പല പ്രതിലോമ തലങ്ങളും ഈ പദ്ധതി അന്തർവഹിക്കുന്നുണ്ട് എന്ന കാര്യം സുവ്യക്തമായതാണ്. അതുകൊണ്ട് തന്നെ ഇതുപോലുള്ള ആശയങ്ങളെ പിന്തുണക്കാൻ തീർച്ചയായും മുസ് ലിം സമൂഹത്തിനോ മറ്റ് മത സാമുദായിക വിഭാഗങ്ങൾക്കോ സാധിക്കുകയില്ല.
വിദ്യാർത്ഥികളുടെ കൂടി ഹിതമറിഞ്ഞുള്ള വിദ്യാഭ്യാസ പരിഷ്കരണം എന്ന ലേബലിൽ വീര്യം കുറച്ച് ഇതേ പദ്ധതി പുനരവതിപ്പിക്കപ്പെടുന്നുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
വിദ്യാഭ്യാസ ഉള്ളടക്ക നവീകരണവും പഠന രീതികളുടെ പരിഷ്കാരവും ഉൾപ്പെടെ പല മേഖലകളിലേക്കും ഈ പദ്ധതിയുടെ പ്രയോജനങ്ങൾ വ്യാപിക്കുന്നുണ്ടെങ്കിലും ലിംഗഭേദമില്ലാതെ വിദ്യാർത്ഥികൾ അടുത്തിരിക്കുന്ന വിധമുള്ള പരിഷ്കരണങ്ങൾ യാതൊരു വിധേനയും അംഗീകരിക്കാൻ സാധിക്കാത്തതാണ്. ലിംഗഭേദമില്ലാത്ത ഇത്തരം പരിഗണനകൾ പൊതു ജീവിതത്തിൽ വരുത്തുന്ന ദുരന്തങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണല്ലോ കെ.എസ്.ആർ.ടി.സി. വനിതാ കണ്ടക്ടർ സീറ്റിനോട് ചേർന്ന് സ്ത്രീകളല്ലാത്തവർ ഇരിക്കരുത് എന്ന് കേരളത്തിലെ തന്നെ ഭരണകൂട സ്ഥാപനങ്ങൾക്ക് വിജ്ഞാനപനമിറക്കേണ്ടി വന്നത്.
ഇന്ത്യ പോലുള്ള സാഹചര്യങ്ങളിൽ പൗരനും മത, സാമുദായിക വിഭാഗങ്ങൾക്കും ഭരണഘടന ഉറപ്പു നൽകുന്ന വിശ്വാസപരവും സാംസ്കാരികവുമായ അനന്യതയെ നിഷേധിക്കുന്ന പ്രവണതകൾ വർദ്ധിച്ചു വരുന്ന ഒരു ഘട്ടത്തിൽ അത്തരം പ്രതിലോമ രാഷ്ട്രീയത്തിന് വളമാകുന്ന വിധമുള്ള നിയമ നിർമ്മാണങ്ങളിൽ നിന്നും പദ്ധതികളിൽ നിന്നും നിലപാടുകളിൽ നിന്നും മതനിരപേക്ഷ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നവർ തീർച്ചയായും പിൻ തിരിയേണ്ടതുണ്ട്. സാമൂഹിക ജീവിതത്തിൽ പേഴ്സണൽ ലോവിന്റെ പരിധിയിൽ വരുന്ന നിരവധി അവകാശങ്ങൾ മുസ് ലിംകൾക്കും ഇതര മത ന്യൂനപക്ഷങ്ങൾക്കും ഭരണ ഘടന ഉറപ്പു നൽകുന്നതാണ്. ഈ അവകാശങ്ങളെയും അനന്യതയോടെയുള്ള അവരുടെ അസ്തിത്വത്തെയും പ്രതിനിധാനത്തെയും നിരാകരിക്കാൻ ശ്രമിക്കുന്നവർ ഇന്ത്യയുടെ മതനിരപേക്ഷ പൈതൃകത്തെയും ജനാധിപത്യ മൂല്യങ്ങളെയും തന്നെയാണ് നിരാകരിക്കുന്നത്.
മതങ്ങൾക്കോ വിശ്വാസ സംഹിതകൾക്കോ യാതൊരു പ്രാമുഖ്യവുമില്ലാതെ തികച്ചും ഭൗതികവാദപരമായ അടിത്തറയിൽ രൂപപ്പെട്ട നാഗരിക സമൂഹങ്ങളിലെ മൂല്യങ്ങളും വ്യവസ്ഥകളും മത വിശ്വാസ, ആചാരങ്ങൾ നിലനിൽക്കുന്ന സമൂഹങ്ങളിലേക്ക് പറിച്ചു നടാൻ ശ്രമിച്ചാൽ തീർച്ചയായും അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഇന്ത്യ പോലുള്ള സാഹചര്യങ്ങളിൽ പൗരനും മത, സാമുദായിക വിഭാഗങ്ങൾക്കും ഭരണഘടന ഉറപ്പു നൽകുന്ന വിശ്വാസപരവും സാംസ്കാരികവുമായ അനന്യതയെ നിഷേധിക്കുന്ന പ്രവണതകൾ വർദ്ധിച്ചു വരുന്ന ഒരു ഘട്ടത്തിൽ അത്തരം പ്രതിലോമ രാഷ്ട്രീയത്തിന് വളമാകുന്ന വിധമുള്ള നിയമ നിർമ്മാണങ്ങളിൽ നിന്നും പദ്ധതികളിൽ നിന്നും നിലപാടുകളിൽ നിന്നും മതനിരപേക്ഷ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നവർ തീർച്ചയായും പിൻ തിരിയേണ്ടതുണ്ട്. സാമൂഹിക ജീവിതത്തിൽ പേഴ്സണൽ ലോവിന്റെ പരിധിയിൽ വരുന്ന നിരവധി അവകാശങ്ങൾ മുസ് ലിംകൾക്കും ഇതര മത ന്യൂനപക്ഷങ്ങൾക്കും ഭരണ ഘടന ഉറപ്പു നൽകുന്നതാണ്. ഈ അവകാശങ്ങളെയും അനന്യതയോടെയുള്ള അവരുടെ അസ്തിത്വത്തെയും പ്രതിനിധാനത്തെയും നിരാകരിക്കാൻ ശ്രമിക്കുന്നവർ ഇന്ത്യയുടെ മതനിരപേക്ഷ പൈതൃകത്തെയും ജനാധിപത്യ മൂല്യങ്ങളെയും തന്നെയാണ് നിരാകരിക്കുന്നത്. ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തെ തകർത്ത് ഏകാധിപത്യ സ്വഭാവത്തോടെ അധികാരം കേന്ദ്രീകരിക്കുന്ന ഇന്ത്യയിലെ പുതിയ വലതു പക്ഷ രാഷ്ട്രീയം കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഭരണം കൈയ്യാളുന്ന ഇടതു പക്ഷ രാഷ്ട്രീയത്തെയും പ്രാദേശിക കക്ഷികളെയും സംബന്ധിച്ച് എത്രമേൽ പ്രതിലോകകരമാണോ അതുപോലെ തന്നെ പ്രതിലോമകരമാണ് ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങൾ ഹനിച്ച് അവരെ അനന്തരാവകാശം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പൊതു നിയമങ്ങളിലേക്ക് വിധേയപ്പെടുത്തുക എന്നത്. ഹിജാബ് വിഷയത്തിലും മറ്റുമുള്ള ചില കോടതി വിധികൾ ഇത്തരം നിലപാടുകൾക്ക് വെള്ളവും വളവുമൊരുക്കുന്നുണ്ട്. എന്നാൽ ഏക സിവിൽ കോഡിന്റെ മുന്നോടിയായ ഇത്തരം നീക്കങ്ങൾ ഇന്ത്യയിൽ ഏത് തരം രാഷ്ട്രീയത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന കാര്യം സുവ്യക്തമാണ്. പ്രസ്തുത രാഷ്ട്രീയത്തോട് കണ്ണി ചേരുന്ന വിധം ഇടതുപക്ഷ നിലപാടുകളും രൂപാന്തരപ്പെടുന്നുവെന്നതിനർത്ഥം ഇന്ത്യയിലെ യഥാർത്ഥ രാഷ്ട്രീയ പ്രശ്നത്തെയും പ്രതിസന്ധിയെയും ഇനിയും അവർക്ക് തിരിച്ചറിയാനായിട്ടില്ല എന്ന് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് കുടുംബ ശ്രീയിലെ അംഗങ്ങളുടെ അനന്തരാവകാശം സംബന്ധമായ ഒരു പ്രതിജ്ഞയുമായി ബന്ധപ്പെട്ട് സമസ്തയിലെ ഒരു പണ്ഡിതൻ ഇസ് ലാമിലെ അനന്തരാവകാശ നിയമത്തെ പിൻപറ്റുന്ന മുസ് ലിംകൾക്ക് അത്തരം പ്രതിജ്ഞകൾ ചെയ്യാൻ സാധിക്കില്ല എന്ന് പ്രസ്താവിച്ചത് ഇത്രമേൽ വിവാദമായതും ഇടതു പ്രൊഫൈലുകളിൽ നിന്ന് അതിനെതിരെ സംഘി ശൈലിയിൽ പൊങ്കാലകൾ നിറഞ്ഞതും.
മതത്തെ പ്രതിനിധീകരിക്കുന്നവർക്കാണ് വ്യക്തിജീവിതത്തിലെയും സാമൂഹിക ജീവിതത്തിലെയും മതവിധികൾ പറയാൻ അർഹതയുള്ളത്. കേരളത്തിൽ ഭൂരിപക്ഷം വരുന്ന സുന്നി പാരമ്പര്യമുള്ള മുസ് ലിംകളെ നയിക്കുന്ന ഒരു ആദരണീയ പ്രസ്ഥാനത്തിന്റെ പ്രതിനിധി ഇസ് ലാമിലെ അനന്തരാവകാശം സംബന്ധിച്ച ഒരു വിധി മുസ് ലിം സമൂഹത്തെ ഓർമ്മപ്പെടുത്തുമ്പോൾ അത് ഇന്ത്യയിലെ ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയാൻ സാമാന്യവിവേകം മാത്രം മതിയാകും. ഈ സാമാന്യ വിവേകമാണ് നമ്മുടെ പൊതു ബോധത്തിന് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. സമാനമായ നിരവധി വിഷയങ്ങളിൽ മതവിധികളും ആചാരങ്ങളും പൊതുമണ്ഡലത്തിൽ പ്രശ്നവത്കരിക്കുന്നത് തീർച്ചയായും ശുഭലക്ഷണമല്ല. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംഘടനാപരമായ ഭദ്രതയെയും ഘടനാപരമായ പ്രവർത്തന രീതികളെയും ഉൾപ്പാർട്ടി ചർച്ചകളെയും പ്രവർത്തകർക്കുള്ള പെരുമാറ്റച്ചട്ടങ്ങളെയും പൊതുമണ്ഡലത്തിൽ പ്രശ്നവത്കരിക്കുന്നത് എത്രമേൽ അനൗചിത്യകരമാണോ അതിനേക്കാൾ അനൗചിത്യപൂർണ്ണമാണ് വ്യക്തികളുടെ വിശ്വാസാനുഷ്ഠങ്ങളിലും അവരുടെ വൈയ്യക്തിക സാമൂഹിക വിനിമയങ്ങളിലും മതത്തിന്റെ വിധിവിലക്കുകൾക്കൊത്ത് അവരെ ചരിപ്പിക്കാൻ മാർഗദർശനം നൽകുന്ന ആദരണീയരായ പണ്ഡിതന്മാരുടെ ആഹ്വാനങ്ങളെയും നിലപാടുകളെയും പ്രശ്നവത്കരിക്കുന്നതും.
മതത്തെ പ്രതിനിധീകരിക്കുന്നവർക്കാണ് വ്യക്തിജീവിതത്തിലെയും സാമൂഹിക ജീവിതത്തിലെയും മതവിധികൾ പറയാൻ അർഹതയുള്ളത്. കേരളത്തിൽ ഭൂരിപക്ഷം വരുന്ന സുന്നി പാരമ്പര്യമുള്ള മുസ് ലിംകളെ നയിക്കുന്ന ഒരു ആദരണീയ പ്രസ്ഥാനത്തിന്റെ പ്രതിനിധി ഇസ് ലാമിലെ അനന്തരാവകാശം സംബന്ധിച്ച ഒരു വിധി മുസ് ലിം സമൂഹത്തെ ഓർമ്മപ്പെടുത്തുമ്പോൾ അത് ഇന്ത്യയിലെ ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയാൻ സാമാന്യവിവേകം മാത്രം മതിയാകും. ഈ സാമാന്യ വിവേകമാണ് നമ്മുടെ പൊതു ബോധത്തിന് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. സമാനമായ നിരവധി വിഷയങ്ങളിൽ മതവിധികളും ആചാരങ്ങളും പൊതുമണ്ഡലത്തിൽ പ്രശ്നവത്കരിക്കുന്നത് തീർച്ചയായും ശുഭലക്ഷണമല്ല. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംഘടനാപരമായ ഭദ്രതയെയും ഘടനാപരമായ പ്രവർത്തന രീതികളെയും ഉൾപ്പാർട്ടി ചർച്ചകളെയും പ്രവർത്തകർക്കുള്ള പെരുമാറ്റച്ചട്ടങ്ങളെയും പൊതുമണ്ഡലത്തിൽ പ്രശ്നവത്കരിക്കുന്നത് എത്രമേൽ അനൗചിത്യകരമാണോ അതിനേക്കാൾ അനൗചിത്യപൂർണ്ണമാണ് വ്യക്തികളുടെ വിശ്വാസാനുഷ്ഠങ്ങളിലും അവരുടെ വൈയ്യക്തിക സാമൂഹിക വിനിമയങ്ങളിലും മതത്തിന്റെ വിധിവിലക്കുകൾക്കൊത്ത് അവരെ ചരിപ്പിക്കാൻ മാർഗദർശനം നൽകുന്ന ആദരണീയരായ പണ്ഡിതന്മാരുടെ ആഹ്വാനങ്ങളെയും നിലപാടുകളെയും പ്രശ്നവത്കരിക്കുന്നതും. മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത്തരം അഭ്യന്തര വിഷയങ്ങളിൽ പരസ്പരം ഇടപെടുകയോ വിമർശനങ്ങളുന്നയിക്കുകയോ ചെയ്യാറില്ല. എന്നാൽ മനഷ്യന്റെ മൗലികാവകാശങ്ങളെ നിഷേധിക്കുന്ന ഏത് പ്രവണതയോടും വിയോജിക്കാനും പ്രശ്നവത്കരിക്കാനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ക്രിമിനൽ സ്വഭാവമാർജ്ജിക്കുമ്പോൾ അത് തടയാനും തീർച്ചയായും വ്യക്തികൾക്കും സമൂഹത്തിനും ബാധ്യതയുണ്ട്. ഈ ബാധ്യത മതാതീതമായും രാഷ്ട്രീയാതീതമായും നാം നിർവ്വഹിക്കുന്നുമുണ്ട്. എന്നാൽ ഇസ് ലാമിക വിശ്വാസത്തിനും ആചാരങ്ങൾക്കുമെതിരായ ആശയപരമായ കൈയ്യേറ്റങ്ങൾ ഇവ്വിധമുള്ളതല്ല എന്ന കാര്യം തീർച്ചയായും നാം തിരിച്ചറിയേണ്ടതുണ്ട്. പ്രത്യുത ഇസ് ലാമിന്റേതാകുമ്പോൾ മറ്റുള്ളവരുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ചില അനുഷ്ഠാനങ്ങളെ പോലും പ്രശ്നവത്കരിക്കാൻ നമ്മുടെ പൊതുബോധം മുതിരുന്നതു എന്തുകൊണ്ടാണ്? ഇസ് ലാമിലെ സുന്നത്തിനെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ, അത്തരമൊരു പ്രാക്ടീസ് ഈ കാലഘട്ടത്തിൽ ആവശ്യമുണ്ടോ എന്ന് ബസ് സ്റ്റോപ്പിലും കാമ്പസിലുമുള്ള ജാതിമത ഭേദമന്യേ സകലരോടും ചോദിച്ച് അഭിപ്രായമാരായുന്ന പ്രവണത തീർച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ഇസ് ലാമിക വിശ്വാസ ആചാരങ്ങളല്ലാത്ത മറ്റേതൊരു വിശ്വാസ ആചാരങ്ങളെ സംബന്ധിച്ചും ഇത്തരം അഭിപ്രായ സർവ്വേകളൊന്നും സംഭവിക്കുന്നില്ല എന്ന കാര്യവും ഇത്തരുണത്തിൽ സവിശേഷം ഓർമ്മിക്കേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാൽ പ്രതിഷേധങ്ങളും പോലീസ് കേസുകളും പുറകെ വരുമെന്ന് നല്ല ബോദ്ധ്യമുള്ള നമ്മുടെ സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകൾ ഇസ് ലാമിക വിശ്വാസ ആചാരങ്ങളെ മാത്രമേ ഇങ്ങനെ ചർച്ചാ വിധേയമാക്കൂ എന്നതിനർത്ഥം തീർച്ചയായും ഇത് ഇസ് ലാമോഫോബിയ വളർത്താനുള്ള ബോധപൂർവ്വമായ ഉദ്യമങ്ങളുടെ ഭാഗമാണ് എന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ മതനിരപേക്ഷ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നവർ ഇസ് ലാമോഫോബിയ വളർത്താനുള്ള വർഗീയ ധ്രുവീകരണ രാഷ്ട്രീയക്കാരുടെ ഈ പദ്ധതികൾക്കെതിരെ ശക്തമായി രംഗത്ത് വരേണ്ടത് ചരിത്രത്തിന്റെ അനിവാര്യതയാണ്. അതിനവർക്ക് സാധിക്കില്ലെങ്കിൽ ഈ ഇസ് ലാമോഫോബിക് വ്യവഹാരങ്ങളെ ഏറ്റെടുത്ത് പ്രചരിപ്പിക്കാതിരിക്കുക എന്ന സാമാന്യ വിവേകമെങ്കിലും അവർ പുലർത്തേണ്ടതുണ്ട്. നീതിയുടെ പക്ഷത്തും പീഢിത സമൂഹങ്ങളോടൊപ്പവും നിലകൊള്ളുക എന്നതാണ് എക്കാലത്തെയും വിമോചന രാഷ്ട്രീയത്തിന്റെ കാതൽ. ഇത് വീണ്ടെടുക്കാനായാൽ ഇന്ത്യയിലെ യഥാർത്ഥ വിമോചന രാഷ്ട്രീയം അതിന്റെ മൂർത്തതയോടെ രൂപപ്പെടുക തന്നെ ചെയ്യും.