ദർവേശ് അൻവാരി
അവശ്യജീവിത വിഭവങ്ങൾ പോലും തടഞ്ഞ് വെച്ച് ജനങ്ങളെ പട്ടിണിക്കിട്ട് അതിജീവനത്തിന് വേണ്ടി പലായനം ചെയ്യുന്ന ജനങ്ങൾക്കുമീതെ ബോംബുകൾ വർഷിച്ച് ഒരു ജനതക്കെതിരായി വംശഹത്യ തുടരുന്ന തെമ്മാടി രാഷ്ട്രം ഇസ്രായേൽ തങ്ങളുടെ ഭീകര പ്രവർത്തനങ്ങൾ നിർബാധം തുടരുന്ന കാഴ്ചയാണ് സമകാലിക ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ഹമാസിനെ തുരത്താനെന്ന പേരിൽ നടക്കുന്ന ഈ കൊടും ഭീകരത ഇസ്രായേൽ എന്ന ഊതിവീർപ്പിക്കപ്പെട്ട സൈനിക ശക്തിയുടെ ദൗർബല്യത്തെയും ഭീരുത്വത്തെയും തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. നിസ്സഹായരായ സിവിലയന്മാർക്കെതിരെ ആകാശത്ത് നിന്ന് ബോംബുകൾ വർഷിച്ച് വിജയശ്രീലാളിതരാകുന്ന ഇസ്രായേൽ ഒരു പ്രബല സൈനിക ശക്തിയോട് നേരിട്ടതിന്റെ പരിണതികൾ ഇറാൻ-ഇസ്രായേൽ യുദ്ധ വേളയിൽ ലോകം ദർശിച്ചതാണ്. അന്താരാഷ്ട്ര യുദ്ധനിയമങ്ങളൊന്നും പാലിക്കാതെ ആഗോള ഭീകരപ്രവർത്തനം മുഖമുദ്രയാക്കിയ ഒരു രാജ്യം ചാരപ്രവർത്തനങ്ങളിലൂടെ ചതിയും വഞ്ചനയും പ്രയോഗിച്ച് രാഷ്ട്രനേതാക്കളെയും സൈനിക മേധാവികളെയും നിർണ്ണായക സ്ഥാനങ്ങൾ വഹിക്കുന്നവരെയും വധിച്ചും നിസ്സഹായരായ സിവിലിയന്മാരെ പട്ടിണിക്കിട്ടും അവർക്കുമു മീതെ ബോംബുകൾ വർഷിച്ചും വ്യാജമായ വിജയം ആഘോഷിക്കുകയാണ്.

അവശ്യജീവിത വിഭവങ്ങൾ പോലും തടഞ്ഞ് വെച്ച് ജനങ്ങളെ പട്ടിണിക്കിട്ട് അതിജീവനത്തിന് വേണ്ടി പലായനം ചെയ്യുന്ന ജനങ്ങൾക്കുമീതെ ബോംബുകൾ വർഷിച്ച് ഒരു ജനതക്കെതിരായി വംശഹത്യ തുടരുന്ന തെമ്മാടി രാഷ്ട്രം ഇസ്രായേൽ തങ്ങളുടെ ഭീകര പ്രവർത്തനങ്ങൾ നിർബാധം തുടരുന്ന കാഴ്ചയാണ് സമകാലിക ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ഹമാസിനെ തുരത്താനെന്ന പേരിൽ നടക്കുന്ന ഈ കൊടും ഭീകരത ഇസ്രായേൽ എന്ന ഊതിവീർപ്പിക്കപ്പെട്ട സൈനിക ശക്തിയുടെ ദൗർബല്യത്തെയും ഭീരുത്വത്തെയും തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. നിസ്സഹായരായ സിവിലയന്മാർക്കെതിരെ ആകാശത്ത് നിന്ന് ബോംബുകൾ വർഷിച്ച് വിജയശ്രീലാളിതരാകുന്ന ഇസ്രായേൽ ഒരു പ്രബല സൈനിക ശക്തിയോട് നേരിട്ടതിന്റെ പരിണതികൾ ഇറാൻ-ഇസ്രായേൽ യുദ്ധ വേളയിൽ ലോകം ദർശിച്ചതാണ്. അന്താരാഷ്ട്ര യുദ്ധനിയമങ്ങളൊന്നും പാലിക്കാതെ ആഗോള ഭീകരപ്രവർത്തനം മുഖമുദ്രയാക്കിയ ഒരു രാജ്യം ചാരപ്രവർത്തനങ്ങളിലൂടെ ചതിയും വഞ്ചനയും പ്രയോഗിച്ച് രാഷ്ട്രനേതാക്കളെയും സൈനിക മേധാവികളെയും നിർണ്ണായക സ്ഥാനങ്ങൾ വഹിക്കുന്നവരെയും വധിച്ചും നിസ്സഹായരായ സിവിലിയന്മാരെ പട്ടിണിക്കിട്ടും അവർക്കുമു മീതെ ബോംബുകൾ വർഷിച്ചും വ്യാജമായ വിജയം ആഘോഷിക്കുകയാണ്. ഹമാസിനെ തുരത്താനെന്ന പേരിൽ നടക്കുന്ന ഈ ഭീകരകൃത്യങ്ങൾ വർഷങ്ങളോളം തുടർന്നിട്ടും ലക്ഷ്യം കാണാനാവാതെ ഫലസ്തീൻ ജനതയെ തന്നെ കൂട്ടക്കൊല ചെയ്യുക എന്ന അന്തിമ പരിഹാരത്തിലെത്തി നിൽക്കുകയാണ്. തീർച്ചയായും ഈ രക്തമൊഴുക്കലിനും മനുഷ്യക്കുരുതികൾക്കും ഇസ്രായേൽ വലിയ വില നൽകേണ്ടി വരുന്ന കാലം അനതിവിദൂരമല്ല. ഖത്തറിലെ ഹമാസ് കേന്ദ്രങ്ങൾക്കു നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ അറബ് ജനതയെ ഉണർത്തിയിട്ടുണ്ടെങ്കിലും അറബ് ഭരണകൂടങ്ങളെ വേണ്ടവിധമുള്ള ഒരു പ്രതികരണത്തിലേക്ക് ഉണർത്തിയിട്ടില്ല എന്നത് നിർഭാഗ്യകരമാണ്.
ഖത്തറിനെതിരായ ഇസ്രയേൽ ആക്രമണത്തിന് ശേഷം ദോഹയിൽ നടന്ന അറബ്-ഇസ്ലാമിക ഉച്ചകോടി, ശക്തമായ പ്രതികരണങ്ങളില്ലാതെ അവസാനിച്ചു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഖത്തർ. ഖത്തറിനോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനങ്ങളും ആക്രമണത്തെക്കുറിച്ചുള്ള ശക്തമല്ലാത്ത പ്രതികരണങ്ങളുമാണ് ഉച്ചകോടിയിൽ ഉണ്ടായത്. അറബ് ഭരണകൂടങ്ങളുടെ ഭീതിയുടെയും നിസ്സംഗതയുടെയും സാമ്പ്രദായിക നിലപാടുകളുടെ തുടർച്ചയായും പ്രതിഫലനമായും രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നുണ്ട്.
ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ആക്രമണത്തെ ഭീരുത്വം നിറഞ്ഞതും വഞ്ചനാപരവുമാണെന്ന് വിശേഷിപ്പിച്ചു. ഇസ്രായേൽ വ്യോമാക്രമണം നടത്തുമ്പോൾ തനിക്ക് എങ്ങനെയാണ് അവരുടെ പ്രതിനിധി സംഘങ്ങൾക്ക് സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുക എന്നും അദ്ദേഹം ചോദിച്ചു.
അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്ത്, കുറ്റകൃത്യങ്ങളോട് പുലർത്തുന്ന മൗനം ഒരു കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി. ടെൽ അവീവ് ഭരണകൂടം തീവ്രവാദ മനോഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ അഭിപ്രായപ്പെട്ടു. സയണിസ്റ്റ് സ്ഥാപനവുമായുള്ള ബന്ധം വിച്ഛേദിക്കാൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ആഹ്വാനം ചെയ്തു. ഉച്ചകോടിയിൽ പങ്കെടുത്ത മറ്റ് അറബ്-ഇസ്ലാമിക നേതാക്കളും ഇസ്രായേൽ ആക്രമണത്തെ അപലപിച്ചുകൊണ്ട് സമാനമായ പരാമർശങ്ങൾ നടത്തി. എന്നിരുന്നാലും, ഈ പ്രഖ്യാപിത രോഷങ്ങൾക്കപ്പുറം ഒരു അപ്രിയ സത്യമുണ്ട്: അറബ്-മുസ്ലീം രാഷ്ട്രങ്ങൾ അവരുടെ വാക്കുകളെ വ്യക്തമായ പ്രവൃത്തികളാക്കി മാറ്റുന്നതിൽ പരാജയപ്പെടുന്നു എന്നതാണത്.
ഉച്ചകോടിയുടെ അന്തിമ പ്രസ്താവനയിൽ പ്രതിരോധ രംഗത്തെ ഉറപ്പുകളോ, സംയുക്ത സാമ്പത്തിക നടപടികളോ, ആക്രമണകാരിക്കെതിരെ ഏകീകൃത സൈനിക നീക്കങ്ങളോ പോലുള്ള പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. പകരം, പഴയ നിലപാടുകൾ ആവർത്തിക്കുകയും അന്താരാഷ്ട്ര സ്ഥാപനങ്ങളിലൂടെ കൂടുതൽ നയതന്ത്ര ഇടപെടലുകൾ നടത്താൻ നേതാക്കൾ ആഹ്വാനം ചെയ്യുക മാത്രമാണ് ചെയ്തത്. ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഈ സ്ഥാപനങ്ങൾ ഫലപ്രദമല്ലെന്ന് മുൻപ് തെളിയിച്ചതാണ്.
സെപ്റ്റംബർ 9-ന് ദോഹയിലെ ഹമാസ് സംഘത്തിന്റെ ഓഫീസുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണം ഗുരുതരമായ ഒരു പ്രകോപനമാണ്. 2023 ഒക്ടോബർ മുതൽ ഗാസയിൽ നാശം വിതച്ച ഇതേ ശക്തി തന്നെ, ലബനൻ, യെമൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും പ്രകോപനമില്ലാതെ ആക്രമണങ്ങൾ അഴിച്ചുവിട്ടിട്ടുണ്ട്.
ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാനും ശേഷിക്കുന്ന ഇസ്രായേൽ തടവുകാരെ മോചിപ്പിക്കാനുമായി വെടിനിർത്തൽ കരാറിനായി ഇസ്രായേലി ഉദ്യോഗസ്ഥരെ സ്വീകരിച്ച രാജ്യത്തിന് നേരെയാണ് ഈ ആക്രമണം.
ഇസ്രായേലും അമേരിക്കയും യഥാർത്ഥത്തിൽ വെടിനിർത്തൽ ആഗ്രഹിക്കുന്നില്ലെന്ന് പലരും ആവർത്തിച്ച് വാദിച്ചിട്ടുണ്ട്. ഖത്തർ മണ്ണിലെ ആക്രമണം ഈ വാദത്തിന് കൂടുതൽ തെളിവുകൾ നൽകുന്നുണ്ട്. കൂടാതെ, അറബ്, ഇസ്ലാമിക കൂട്ടായ്മയുടെയും സുരക്ഷാ ക്രമീകരണങ്ങളുടെയും പ്രതിരോധ നീക്കങ്ങളുടെയും പ്രായോഗിക പരിധികൾ എത്രമാത്രമുണ്ടെന്ന് പരീക്ഷിക്കുന്ന ഇസ്രായേലിന്റെ ആദ്യ നീക്കം കൂടിയായിരുന്നു ഈ ആക്രമണം.
ഈ ആക്രമണം ഇസ്രായേലിന്റെ കേവല ധിക്കാരം മാത്രമായി ചുരുക്കാനാവില്ല. മറിച്ച് യെമനിലെ അബ്ദുൽ-മാലിക് അൽ-ഹൂത്തി ഉൾപ്പെടെയുള്ള പ്രതിരോധ നേതാക്കളുടെ മുന്നറിയിപ്പുകളുടെ വ്യക്തമായ സാധൂകരണം തന്നെയാണ് ഇത്. ഇസ്രായേൽ ആക്രമണം തടയാൻ അറബ് രാജ്യങ്ങൾ നടപടിയെടുത്തില്ലെങ്കിൽ അവർക്കും ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പതിവായി മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മറ്റ് ഇസ്രായേലി ഭരണകൂട ഉദ്യോഗസ്ഥരും തങ്ങളുടെ ‘ഗ്രേറ്റർ ഇസ്രായേൽ’ പദ്ധതിയെക്കുറിച്ച് വീമ്പിളക്കിയതിനാൽ ഈ മുന്നറിയിപ്പുകൾ സയണിസ്റ്റ് ഭരണകൂടത്തിൽ നിന്ന് തന്നെയുള്ളതാണ് എന്നത് വ്യക്തമാണ്.
ഖത്തർ തലസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണം, അമേരിക്കയുടെ സഖ്യകക്ഷിയായ ഒരു രാജ്യത്തിന് പോലും ഇസ്രായേൽ ആക്രമണങ്ങളിൽ നിന്ന് രക്ഷയില്ലെന്ന് തെളിയിച്ചു. ഇത് അറബ്, മുസ്ലീം രാജ്യങ്ങൾക്കുള്ള ഒരു ഉണർത്തുപാട്ടായി കണക്കാക്കാമെങ്കിലും, അവർ ഉണർന്നാൽ എന്തുചെയ്യും എന്നതാണ് യഥാർത്ഥ ചോദ്യം.
ആക്രമണത്തിന് ശേഷം, ഇറാനിൽ കണ്ടതുപോലെ ഖത്തറിൽ നിന്ന് ഒരു നിർണ്ണായക പ്രതികരണം ലോകം പ്രതീക്ഷിച്ചു. എന്നാൽ അത് സംഭവിച്ചില്ല. അതിനാൽ പൊതുജനാഭിപ്രായം ഖത്തറിനെതിരെ രൂക്ഷമായ വിമർശനങ്ങളായി നിലനിൽക്കുകയും അത് ഉചിതമായ പ്രതിരോധ നടപടികളിലൂടെ ഇസ്രായേലിന് പാഠം പഠിപ്പിച്ച ഇറാനോടുള്ള ബഹുമാനമായി രൂപാന്തരപ്പെടുകയും ചെയ്തിട്ടുണ്ട്.
ദോഹയിൽ നടന്ന ഉച്ചകോടിയിൽ അറബ് നേതാക്കളിൽ നിന്ന് രൂക്ഷമായ പ്രസ്താവനകൾ മാത്രമാണ് ഉണ്ടായത്. എന്നാൽ ഒരു ഏകീകൃത സുരക്ഷാ ചട്ടക്കൂട് സ്ഥാപിക്കപ്പെടുമ്പോൾ മാത്രമേ ഉചിതമായ സൈനിക തിരിച്ചടിയിലൂടെ തെമ്മാടി രാഷ്ട്രത്തെ അടക്കി നിർത്താൻ സാധിക്കുകയുള്ളൂ. കൂടുതൽ സുരക്ഷാ ഏകോപനത്തിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ച് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയ അൽ-സുദാനി ഈ വിടവ് നികത്താൻ ശ്രമിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ശത്രുക്കൾക്കെതിരെ ഒരു ഏകീകൃത മുസ്ലീം മുന്നണിക്ക് ആഹ്വാനം ചെയ്തു.
എന്നാൽ ഉച്ചകോടിക്ക് മുമ്പ് തന്നെ, മുസ്ലീം രാജ്യങ്ങൾ ഒരു ‘സംയുക്ത ഓപ്പറേഷൻസ് റൂം’ സംഘടിപ്പിക്കണമെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശത്തിന് വലിയ ജനപിന്തുണ ലഭിച്ചു.
പ്രവർത്തനപരമായ ഫലങ്ങളില്ലാത്ത ഒരു ഉച്ചകോടി ഇസ്രായേലിന്റെ പുതിയ ആക്രമണത്തിനുള്ള ഒരു ഉത്തരവാണെന്ന് അലി ലാരിജാനി എക്‌സിലെ അറബി പോസ്റ്റിൽ കുറിച്ചു. ഇസ്രായേലിന്റെ ‘ഭ്രാന്ത്’ തടയാൻ മൂർത്തമായ നടപടികൾ കൈക്കൊള്ളാൻ അദ്ദേഹം OIC അംഗരാജ്യങ്ങളോട് ഉപദേശിച്ചു.
ഇരകളാക്കപ്പെട്ട ഫലസ്തീനികൾക്കായി ഇസ്ലാമിക രാജ്യങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും, അതിനാൽ സ്വന്തം അപമാനവും നാശവും ഒഴിവാക്കാൻ വേണ്ടിയെങ്കിലും അവർ പ്രവർത്തിക്കണമെന്നും ലാരിജാനി പറഞ്ഞു.
ഈ ഇസ്ലാമിക ഐക്യത്തിന് വേണ്ടി ഇറാൻ എക്കാലവും പ്രതിജ്ഞാബദ്ധമായിരുന്നു. അഭ്യന്തര ശത്രുതയേക്കാൾ പൊതുശത്രുവിനെതിരെയുള്ള ഒരുമക്കും സംയുക്ത പ്രതിരോധ നീക്കങ്ങൾക്കും പ്രാധാന്യം നൽകുന്ന വിദേശനയം സ്വീകരിക്കുന്ന അറബ് രാജ്യങ്ങളുണ്ടെങ്കിലും ഈ മേഖലയിൽ ഒരു ചുവടുവെക്കാൻ അവർക്ക് സാധിക്കുന്നില്ല എന്നതാണ് ഏറ്റവും ദൗർഭാഗ്യകരമായ വസ്തുത.
ഫലസ്തീന്റെ വിമോചനവും മുസ്ലീം ഐക്യവും മാത്രമാണ് പ്രാദേശിക സമാധാനത്തിനുള്ള ഏക അടിസ്ഥാനമെന്ന് മുസ് ലിം ലോകം എന്ന് തിരിച്ചറിയുന്നുവോ അപ്പോൾ മാത്രമാണ് യഥാർത്ഥ സമാധാനം വീണ്ടെടുക്കാൻ സാധിക്കുക. സയണിസ്റ്റ് ഭരണകൂടത്തിന്റെ വംശീയ, മതകീയ ലക്ഷ്യങ്ങൾ സാക്ഷ്ത്കരിക്കുന്നതിന്റെ ഭാഗമായി അറബ് ലോകത്തെ ഒന്നടങ്കം അസ്ഥിരപ്പെടുത്താനും തകർക്കാനുമാണ് ഇസ്രായേൽ പദ്ധതികളെന്നും മേഖലയുടെ സമ്പൂർണ്ണ ആധിപത്യം തന്നെയാണ് സയണിസ്റ്റുകളുടെ അന്തിമ ലക്ഷ്യമെന്നും തിരിച്ചറിയേണ്ടതുണ്ട്.

ഗാസയിലെ വംശഹത്യ അടിസ്ഥാനപരമായി പ്രാദേശിക സമാധാനവും സ്ഥിരതയും തുരങ്കം വയ്ക്കുന്നതും വിശാല ഇസ്രായേൽ എന്ന മതകീയ ലക്ഷ്യസാക്ഷാത്കാരത്തിന്റെ ഭാഗമായ ഒരു അമേരിക്കൻ-ഇസ്രായേലി പദ്ധതിയാണെന്നത് മനഃപൂർവ്വം അവഗണിച്ച്, ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിൽ അറബ് ഭരണകൂടങ്ങൾ ഇപ്പോഴും സ്വപ്നലോകങ്ങളിൽ വിരാജിക്കുന്നു. അനതിവിദൂരമല്ലാത്ത കാലത്ത് സുഖലോലുപതയുടെ അറബ് ആലസ്യം തീക്ഷ്ണയാഥാർത്ഥ്യങ്ങളുടെ അഭിമുഖീകരണത്തിലേക്ക് വഴിമാറാൻ പോവുകയാണ്. ആ അനുഭവ തീവ്രതയിൽ ഉണർവ്വും ഉയിരും വീണ്ടെടുത്ത് അറബ് ലോകം സജ്ജമാകുമ്പോഴേക്കും അറബ് ലോകത്തിന് പലതും നഷ്ടപ്പെട്ടിട്ടുണ്ടാവും. എന്നാൽ യഥാർത്ഥ അതിജീവിനത്തിനുള്ള വിശ്വാസപരമായ കരുത്ത് അറബികളും മുസ് ലിം ലോകവും വീണ്ടെടുക്കുക തന്നെ ചെയ്യും.
65,000-ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കിയതും, ഈ മേഖലയിലെ ആറ് രാജ്യങ്ങളെ ആക്രമിച്ചതുമായ വംശഹത്യ നടത്തുന്ന ഈ ഭ്രാന്തൻ ശക്തിയെ ചെറുക്കാൻ ഒന്നിക്കുക എന്നതാണ് ഇസ്ലാമിക ഐക്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
സൈനിക നടപടിയെക്കാൾ വളരെ എളുപ്പമുള്ള ഒന്നാണ് സയണിസ്റ്റ് ഭരണകൂടവുമായുള്ള ബന്ധം പൂർണ്ണമായി വിച്ഛേദിക്കുക എന്നത്. വ്യാപാര ബന്ധങ്ങളുടെ നിലനിൽപ്പ്, സാമ്പത്തിക നേട്ടങ്ങളോടുള്ള ഈ രാജ്യങ്ങളുടെ അമിതമായ ആസക്തി വെളിപ്പെടുത്തുന്നു.
സാമ്പത്തിക വിപണി, ഊർജ്ജ വിഭവങ്ങൾ, വ്യാപാര ശൃംഖലകൾ എന്നിവയിലുള്ള നിയന്ത്രണത്തിലൂടെ ഇസ്രായേലിനും അതിന്റെ സഖ്യകക്ഷികൾക്കും മേൽ ഇസ്ലാമിക രാജ്യങ്ങൾക്ക് കാര്യമായ സാമ്പത്തിക സ്വാധീനമുണ്ട്. എന്നിട്ടും ഈ സ്വാധീനം ഉപയോഗപ്പെടുത്താൻ ഒരു സമ്മർദ്ധ ശക്തിയായി പോലും നിലകൊള്ളാൻ അവർക്ക് ത്രാണിയില്ലാതിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം.
ഇസ്രായേലി ആക്രമണത്തിന് മറുപടിയായി സാമ്പത്തിക വിഭവങ്ങളെ ആയുധമാക്കാൻ തയ്യാറായ 1973-ലെ എണ്ണ ഉപരോധത്തിൽ നിന്ന് വ്യത്യസ്തമാണ് ഇന്നത്തെ അറബ് രാജ്യങ്ങളുടെ നിഷ്ക്രിയത്വം.
എന്നാൽ ഇന്നത്തെ പ്രതികരണം പ്രസ്താവനകളിലും പ്രതീകാത്മകതയിലും ഒതുങ്ങുന്നു. സയണിസ്റ്റ് ഭരണകൂടത്തെ നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം അധികാരം നിലനിർത്താനുള്ള ആർത്തിയുടെയും ആഗ്രഹത്തിന്റെയും ഫലമാണ്. യുഎസ് താൽപ്പര്യങ്ങൾക്കെതിരെ – ഇസ്രായേലി താൽപ്പര്യങ്ങൾക്കെതിരെയും- പ്രവർത്തിക്കുന്നത് ഫലത്തിൽ വിലക്കപ്പെട്ടിരിക്കുന്നു എന്നാണ് അറബ് ഭരണാധികാരികളുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ഗാസയിലെ വംശഹത്യ അടിസ്ഥാനപരമായി പ്രാദേശിക സമാധാനവും സ്ഥിരതയും തുരങ്കം വയ്ക്കുന്നതും വിശാല ഇസ്രായേൽ എന്ന മതകീയ ലക്ഷ്യസാക്ഷാത്കാരത്തിന്റെ ഭാഗമായ ഒരു അമേരിക്കൻ-ഇസ്രായേലി പദ്ധതിയാണെന്നത് മനഃപൂർവ്വം അവഗണിച്ച്, ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിൽ അറബ് ഭരണകൂടങ്ങൾ ഇപ്പോഴും സ്വപ്നലോകങ്ങളിൽ വിരാജിക്കുന്നു. അനതിവിദൂരമല്ലാത്ത കാലത്ത് സുഖലോലുപതയുടെ അറബ് ആലസ്യം തീക്ഷ്ണയാഥാർത്ഥ്യങ്ങളുടെ അഭിമുഖീകരണത്തിലേക്ക് വഴിമാറാൻ പോവുകയാണ്. ആ അനുഭവ തീവ്രതയിൽ ഉണർവ്വും ഉയിരും വീണ്ടെടുത്ത് അറബ് ലോകം സജ്ജമാകുമ്പോഴേക്കും അറബ് ലോകത്തിന് പലതും നഷ്ടപ്പെട്ടിട്ടുണ്ടാവും. എന്നാൽ യഥാർത്ഥ അതിജീവിനത്തിനുള്ള വിശ്വാസപരമായ കരുത്ത് അറബികളും മുസ് ലിം ലോകവും വീണ്ടെടുക്കുക തന്നെ ചെയ്യും.