ദർവേശ് അൻവാരി.
സത്യാനന്തര കാലം എന്ന പരികൽപനയെ നിർവ്വചിക്കുമ്പോൾ സത്യത്തിൻ്റെ മരണം എന്ന പരമ്പരാഗത വീക്ഷണവും നുണകൾ സത്യത്തിന്റെ ആവരണമണിഞ്ഞ കാലം എന്ന വീക്ഷണവും പരസ്പര പൂരകമായാണ് ഇതിൽ പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാകും. വസ്തുനിഷ്ഠ യാഥാർത്ഥ്യം എന്ന ഒന്നിനെ തന്നെ നിഷേധിക്കുകയും വ്യാഖ്യാനമാണ് യാഥാർത്ഥ്യമെന്ന് സ്ഥാപിച്ചുറപ്പിക്കുകയും ചെയ്യുന്ന സങ്കീർണ്ണമായ ഒരു പ്രതിഭാസമാണ് സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനം എന്ന് സാമാന്യമായി പറയാം. ഈ കാലഘട്ടത്തെ വസ്തുനിഷ്ഠതയെയും യാഥാർത്ഥ്യങ്ങളെയും ബോധപൂർവ്വം തമസ്കരിക്കുന്ന ഒരു കാലമായാണ് വിലയിരുത്തേണ്ടത്. കാരണം ഒരു വിഭാഗം ആളുകൾ മാധ്യമങ്ങളെയും സാങ്കേതികവിദ്യയെയും ഉപയോഗിച്ച് വൈകാരികതയിൽ അധിഷ്ഠിതമായ പ്രചാരണങ്ങളിലൂടെ സത്യത്തെ അപ്രസക്തമാക്കാൻ ശ്രമിക്കുന്നു. ഇതിലൂടെ അവർക്ക് താൽക്കാലികമായ കപട സംതൃപ്തിയും രാഷ്ട്രീയമായ നേട്ടങ്ങളും ഉണ്ടാക്കാൻ സാധിക്കുന്നു. അതേസമയം, മറ്റൊരു വിഭാഗം ഈ വ്യാജ പ്രചാരണങ്ങളെ തിരിച്ചറിയുകയും, അവയെ തുറന്നുകാട്ടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ വളരെ ദുർബലമാണ് ഈ വിഭാഗത്തിന്റെ മാധ്യമരംഗത്തെ പ്രാതിനിധ്യവും നിർവ്വഹണങ്ങളും. ഇതിലൂടെ സമൂഹത്തിൽ മറച്ചുവയ്ക്കപ്പെട്ടതും ചർച്ച ചെയ്യപ്പെടാതിരിക്കാൻ ലക്ഷ്യം വെച്ചതുമായ പലതും വെളിച്ചത്തുവരുന്നുണ്ടെങ്കിലും മേൽക്കോയ്മ മിഥ്യകളുടെ പ്രചരണങ്ങൾക്ക് തന്നെയാണ് എന്ന് നിർഭാഗ്യവശാൽ നമുക്ക് തിരിച്ചറിയേണ്ടിവരുന്നു.

ജനാധിപത്യത്തിൻ്റെ നാലാം തൂൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളുടെ ധർമ്മം, സമകാലിക ലോകത്ത് ഗുരുതരമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. വസ്തുനിഷ്ഠത, നിഷ്പക്ഷത, സത്യസന്ധത തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളെ മാറ്റിനിർത്തി, വൈകാരിക പ്രമേയങ്ങൾക്കും പ്രത്യയശാസ്ത്രപരമായ അജണ്ടകൾക്കും മുൻഗണന നൽകുന്ന ഒരു മാധ്യമപ്രവർത്തന രീതി വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യം മാധ്യമപ്രവർത്തനത്തെ കേവലം വിവര കൈമാറ്റത്തിൽ നിന്ന് ഒരു പ്രതിലോമ രാഷ്ട്രീയ പ്രവർത്തനമായി പരിവർത്തനം ചെയ്യുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഈ പ്രതിഭാസത്തെ, മാധ്യമധർമ്മം എന്ന അടിസ്ഥാന മൂല്യത്തെ മുൻനിർത്തി വിശകലനം ചെയ്യുകയാണ് ഈ പഠനത്തിൻ്റെ ലക്ഷ്യം.
ആദ്യമായി സത്യാനന്തര കാലം എന്ന ആശയത്തെ അതിൻ്റെ വിവിധ മാനങ്ങളിൽ നിർവചിക്കാൻ ശ്രമിക്കാം. തുടർന്ന്, പരമ്പരാഗത മാധ്യമധർമ്മത്തിൻ്റെ മൂല്യങ്ങളെയും അവയുടെ തകർച്ചയെയും വിശകലനം ചെയ്യേണ്ടതുണ്ട്. ഇന്ത്യൻ, കേരളീയ സാഹചര്യങ്ങളിലെ ഈ പ്രതിസന്ധിയുടെ യഥാർത്ഥ സ്വഭാവം കണ്ടെത്താനും, വെല്ലുവിളികളെ നേരിടാൻ ആവശ്യമായ പരിഹാരങ്ങളും പുതിയ ധാർമ്മിക ചട്ടക്കൂടുകൾ നിർദ്ദേശിക്കാനും ഈ പഠനം ലക്ഷ്യമിടുന്നു. മാധ്യമങ്ങളുടെ ധാർമ്മികച്യുതി ഒരു സാങ്കേതിക പ്രശ്നമല്ല, മറിച്ച് സാമ്പത്തികവും രാഷ്ട്രീയപരവും സാമൂഹികവുമായ താൽപ്പര്യങ്ങളുടെ സങ്കീർണ്ണമായ സമ്മർദ്ദങ്ങളുടെ ഫലമാണ് എന്നതാണ് ഈ പ്രബന്ധത്തിൻ്റെ പ്രധാന വാദമുഖം. ഈ പ്രതിസന്ധി ജനാധിപത്യത്തിൻ്റെ അടിസ്ഥാനപരമായ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.
സത്യാനന്തരകാലം: നിർവചനവും പശ്ചാത്തലവും
‘സത്യാനന്തരകാലം’ (Post-truth) എന്ന പ്രയോഗം ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഓക്സ്ഫോർഡ് ഡിക്ഷണറി ഇതിനെ നിർവചിക്കുന്നത് “പൊതുജനാഭിപ്രായത്തെ രൂപപ്പെടുത്തുന്നതിൽ വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങളേക്കാൾ വൈകാരികതയ്ക്കും വ്യക്തിപരമായ വിശ്വാസങ്ങൾക്കും സ്വാധീനമുള്ള സാഹചര്യം” എന്നാണ്. അതായത്, സത്യം കാലഹരണപ്പെടുകയും, അതിനുശേഷം വൈകാരികമായ കാര്യങ്ങൾ സത്യത്തെ മറികടന്ന് മുന്നോട്ട് വരികയും ചെയ്യുന്ന ഒരു അവസ്ഥ. മാധ്യമങ്ങളെ ഉപയോഗിച്ച് നുണകളിൽ വൈകാരികമായ കാര്യങ്ങൾ കൂട്ടിച്ചേർത്ത് ഭൂരിപക്ഷ ജനതയുടെ വികാരങ്ങളെ തൃപ്തിപ്പെടുത്തുകയും, അതുവഴി ഒരു കപട സംതൃപ്തി (pseudo satisfaction) സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു രീതിയായി ഇതിനെ കാണാം. സാങ്കേതികവിദ്യയുടെ വളർച്ച ഈ പ്രതിഭാസത്തെ കൂടുതൽ എളുപ്പത്തിൽ വ്യാപകമാക്കുന്നുണ്ട്. മോശം കാര്യങ്ങളും കുറ്റകൃത്യങ്ങളും പോലും വിഷയമല്ലാതായി മാറുമ്പോൾ, അവയുമായി ബന്ധപ്പെട്ട വൈകാരികമായ പെരുപ്പിച്ചുകാട്ടിയ കാര്യങ്ങൾ ജനങ്ങൾ സ്വീകരിക്കുന്നു.
സത്യാനന്തര കാലം എന്ന പരികൽപനയെ നിർവ്വചിക്കുമ്പോൾ സത്യത്തിൻ്റെ മരണം എന്ന പരമ്പരാഗത വീക്ഷണവും നുണകൾ സത്യത്തിന്റെ ആവരണമണിഞ്ഞ കാലം എന്ന വീക്ഷണവും പരസ്പര പൂരകമായാണ് ഇതിൽ പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാകും. വസ്തുനിഷ്ഠ യാഥാർത്ഥ്യം എന്ന ഒന്നിനെ തന്നെ നിഷേധിക്കുകയും വ്യാഖ്യാനമാണ് യാഥാർത്ഥ്യമെന്ന് സ്ഥാപിച്ചുറപ്പിക്കുകയും ചെയ്യുന്ന സങ്കീർണ്ണമായ ഒരു പ്രതിഭാസമാണ് സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനം എന്ന് സാമാന്യമായി പറയാം. ഈ കാലഘട്ടത്തെ വസ്തുനിഷ്ഠതയെയും യാഥാർത്ഥ്യങ്ങളെയും ബോധപൂർവ്വം തമസ്കരിക്കുന്ന ഒരു കാലമായാണ് വിലയിരുത്തേണ്ടത്. കാരണം ഒരു വിഭാഗം ആളുകൾ മാധ്യമങ്ങളെയും സാങ്കേതികവിദ്യയെയും ഉപയോഗിച്ച് വൈകാരികതയിൽ അധിഷ്ഠിതമായ പ്രചാരണങ്ങളിലൂടെ സത്യത്തെ അപ്രസക്തമാക്കാൻ ശ്രമിക്കുന്നു. ഇതിലൂടെ അവർക്ക് താൽക്കാലികമായ കപട സംതൃപ്തിയും രാഷ്ട്രീയമായ നേട്ടങ്ങളും ഉണ്ടാക്കാൻ സാധിക്കുന്നു. അതേസമയം, മറ്റൊരു വിഭാഗം ഈ വ്യാജ പ്രചാരണങ്ങളെ തിരിച്ചറിയുകയും, അവയെ തുറന്നുകാട്ടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ വളരെ ദുർബലമാണ് ഈ വിഭാഗത്തിന്റെ മാധ്യമരംഗത്തെ പ്രാതിനിധ്യവും നിർവ്വഹണങ്ങളും. ഇതിലൂടെ സമൂഹത്തിൽ മറച്ചുവയ്ക്കപ്പെട്ടതും ചർച്ച ചെയ്യപ്പെടാതിരിക്കാൻ ലക്ഷ്യം വെച്ചതുമായ പലതും വെളിച്ചത്തുവരുന്നുണ്ടെങ്കിലും മേൽക്കോയ്മ മിഥ്യകളുടെ പ്രചരണങ്ങൾക്ക് തന്നെയാണ് എന്ന് നിർഭാഗ്യവശാൽ നമുക്ക് തിരിച്ചറിയേണ്ടിവരുന്നു. മാധ്യമപ്രവർത്തനത്തിൻ്റെ കേന്ദ്രബിന്ദു വിശ്വാസ്യതയാണ്. മുഖ്യധാരാ മാധ്യമങ്ങൾ പക്ഷപാതപരമായ നിലപാടുകളെടുത്ത് ഒരു വിഭാഗത്തിൻ്റെ, അധീശവ്യവസ്ഥയുടെയും അധികാര സംവിധാനങ്ങളുടെയും ഉപകരണമായി മാറുമ്പോൾ, ബദൽ മാധ്യമങ്ങളും സമൂഹവും സത്യം വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട്, ഈ കാലഘട്ടം കേവലം സത്യത്തിൻ്റെ മരണമല്ല, മറിച്ച് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തിന്റെ കാലമാണ് എന്ന് പറയാം. തീർച്ചയായും സത്യത്തെയും വസ്തുനിഷ്ഠതയെയും പ്രതിനിധീകരിക്കുന്നവർ ദുർബല ധാരയാണെങ്കിലും ചരിത്രത്തിലെ പല പ്രബല ധാരകളും അധികാര രൂപങ്ങളും ദുർബലരുടെ സ്ഥൈര്യത്തോടെയുള്ള മുന്നേറ്റത്തിൽ തകർന്നു പോയത് ചരിത്രത്തിൽ നിന്നുള്ള പാഠം തന്നെയാണ്.

മാധ്യമ ധാർമ്മികതയുടെ ഈ അടിസ്ഥാന തത്വങ്ങളെ സംബന്ധിച്ച ധാരണയില്ലായ്മയൊന്നുമല്ല ഇന്നത്തെ മാധ്യമധർമ്മത്തെ നിർവ്വചിക്കുന്നത് എന്ന് കാണേണ്ടതുണ്ട്. മനുഷ്യർ പൊതുവായ താത്പര്യങ്ങളെയും ലക്ഷ്യങ്ങളെയും മറികടന്ന് കൂടുതലായി സാംസ്കാരിക, വിശ്വാസ സ്വത്വ താത്പര്യങ്ങളിലേക്കും വംശീയവും വിഭാഗീയവുമായ താത്പര്യങ്ങളിലേക്കും ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇന്നത്തെ മാധ്യമ പ്രതിസന്ധിയുടെ മൂലഹേതു. അതോടൊപ്പം ആഗോളവ്യാപകമായി തന്നെ ഏകാധിപത്യസ്വഭാവം പ്രകടമാക്കുന്ന ഭരണകൂടങ്ങളുടെ ആവിർഭാവത്തോടെ ജനാധിപത്യ മൂല്യങ്ങൾക്കും ആശയങ്ങൾക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന ദുർബലതയും ഹാനിയും മാധ്യമധാർമ്മികതയെ ഇന്ന് വളരെയേറെ സ്വാധീനിക്കുന്നുണ്ട്. അതോടൊപ്പം ജനശ്രദ്ധ ആകർഷിക്കാൻ അവർക്കാവശ്യമുള്ളത്, സവിശേഷ ശ്രദ്ധ ലഭിക്കുന്നത് വാർത്തയാക്കി നിർമ്മിക്കാൻ മാധ്യമങ്ങൾ മത്സരിക്കുന്ന സാഹചര്യവും ഈ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുന്നു. റൈറ്റിംഗും വേഗത്തിൽ വാർത്തകൾ കവർ ചെയ്യാനുള്ള വ്യഗ്രതയും വ്യാഖ്യാനാത്മകമായ ആഖ്യാനരീതികളും മാധ്യമങ്ങളുടെ വസ്തുനിഷ്ഠതയോടുള്ള പ്രതിബദ്ധതയെ പൂർണ്ണമായും തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു.
മാധ്യമധർമ്മം: അടിസ്ഥാന തത്വങ്ങളും മാറുന്ന കാഴ്ചപ്പാടുകളും
പരമ്പരാഗതമായി മാധ്യമപ്രവർത്തനത്തിന് ചില അടിസ്ഥാന ധാർമ്മിക തത്വങ്ങളുണ്ട്. മാധ്യമപ്രവർത്തകർക്കായി സൊസൈറ്റി ഓഫ് പ്രൊഫഷണൽ ജേണലിസ്റ്റ്സ് (SPJ) പുറത്തിറക്കിയ ധാർമ്മിക കോഡുകൾ ഈ തത്വങ്ങളെ വ്യക്തമായി നിർവചിക്കുന്നു.
സത്യം തേടുക, അത് റിപ്പോർട്ട് ചെയ്യുക എന്നതാണ് മാധ്യമ പ്രവർത്തനത്തിന്റെ കാതൽ: കൃത്യത, വസ്തുനിഷ്ഠത, സത്യസന്ധത എന്നിവയാണ് ഈ തത്വത്തിൻ്റെ മുഖമുദ്ര. വിവരങ്ങൾ പുറത്തുവിടും മുമ്പ് അവയുടെ കൃത്യത ഉറപ്പാക്കണം, കഴിയുന്നത്രയും യഥാർത്ഥ ഉറവിടങ്ങളെ ആശ്രയിക്കണം, വേഗതയുടെ പേരിൽ കൃത്യതയെ ബലികഴിക്കരുത്. വാർത്തകൾക്ക് ശരിയായ സന്ദർഭം നൽകാനും വളച്ചൊടിക്കാതെ അവതരിപ്പിക്കാനും മാധ്യമപ്രവർത്തകർക്ക് ഉത്തരവാദിത്തമുണ്ട്. അധികാരികളെ ചോദ്യം ചെയ്യാനും ശബ്ദമില്ലാത്തവർക്ക് ശബ്ദമാകാനും മാധ്യമപ്രവർത്തകർ ധീരത കാണിക്കണം.
ദുഷ്ഫലങ്ങൾ കുറയ്ക്കുക: വാർത്താവിഷയങ്ങളെയും പൊതുജനങ്ങളെയും ആദരവോടെയും സഹാനുഭൂതിയോടെയും പരിഗണിക്കണം. വാർത്തയുടെ ആവശ്യം, അതുണ്ടാക്കാവുന്ന ദോഷം എന്നിവ വിലയിരുത്തണം. സ്വകാര്യ വ്യക്തികൾക്ക് പൊതുപ്രവർത്തകരേക്കാൾ സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്ന് അംഗീകരിക്കണം.
സ്വതന്ത്രമായി പ്രവർത്തിക്കുക: താൽപ്പര്യ സംഘട്ടനങ്ങൾ ഒഴിവാക്കണം, അഥവാ ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ അത് വെളിപ്പെടുത്തണം. ഉപഹാരങ്ങൾ, യാത്രാസൗജന്യങ്ങൾ, പ്രത്യേക പരിഗണനകൾ എന്നിവ നിരസിക്കണം. വാർത്തയും പരസ്യവും തമ്മിൽ വ്യക്തമായി വേർതിരിക്കുകയും, സ്പോൺസേർഡ് ഉള്ളടക്കങ്ങൾക്ക് പ്രത്യേക ലേബൽ നൽകുകയും ചെയ്യണം.
ഉത്തരവാദിത്തവും സുതാര്യതയും: തങ്ങളുടെ ജോലിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും, തീരുമാനങ്ങൾ പൊതുജനങ്ങൾക്ക് മുമ്പിൽ വിശദീകരിക്കുകയും വേണം. തെറ്റുകൾ വേഗത്തിലും വ്യക്തമായും തിരുത്തണം. സ്വന്തം സ്ഥാപനങ്ങളിലെ നൈതികതക്കെതിരായ പ്രവണതകൾ, പ്രവർത്തനങ്ങൾ തുറന്നുകാട്ടാനും ധൈര്യം കാണിക്കണം.
മാധ്യമ ധാർമ്മികതയുടെ ഈ അടിസ്ഥാന തത്വങ്ങളെ സംബന്ധിച്ച ധാരണയില്ലായ്മയൊന്നുമല്ല ഇന്നത്തെ മാധ്യമധർമ്മത്തെ നിർവ്വചിക്കുന്നത് എന്ന് കാണേണ്ടതുണ്ട്. മനുഷ്യർ പൊതുവായ താത്പര്യങ്ങളെയും ലക്ഷ്യങ്ങളെയും മറികടന്ന് കൂടുതലായി സാംസ്കാരിക, വിശ്വാസ സ്വത്വ താത്പര്യങ്ങളിലേക്കും വംശീയവും വിഭാഗീയവുമായ താത്പര്യങ്ങളിലേക്കും ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇന്നത്തെ മാധ്യമ പ്രതിസന്ധിയുടെ മൂലഹേതു. അതോടൊപ്പം ആഗോളവ്യാപകമായി തന്നെ ഏകാധിപത്യസ്വഭാവം പ്രകടമാക്കുന്ന ഭരണകൂടങ്ങളുടെ ആവിർഭാവത്തോടെ ജനാധിപത്യ മൂല്യങ്ങൾക്കും ആശയങ്ങൾക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന ദുർബലതയും ഹാനിയും മാധ്യമധാർമ്മികതയെ ഇന്ന് വളരെയേറെ സ്വാധീനിക്കുന്നുണ്ട്. അതോടൊപ്പം ജനശ്രദ്ധ ആകർഷിക്കാൻ അവർക്കാവശ്യമുള്ളത്, സവിശേഷ ശ്രദ്ധ ലഭിക്കുന്നത് വാർത്തയാക്കി നിർമ്മിക്കാൻ മാധ്യമങ്ങൾ മത്സരിക്കുന്ന സാഹചര്യവും ഈ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുന്നു. റൈറ്റിംഗും വേഗത്തിൽ വാർത്തകൾ കവർ ചെയ്യാനുള്ള വ്യഗ്രതയും വ്യാഖ്യാനാത്മകമായ ആഖ്യാനരീതികളും മാധ്യമങ്ങളുടെ വസ്തുനിഷ്ഠതയോടുള്ള പ്രതിബദ്ധതയെ പൂർണ്ണമായും തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു.
വസ്തുനിഷ്ഠത എന്ന തത്വം സമീപകാലത്ത് വലിയ വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. യഥാർത്ഥത്തിൽ, ഇരുപതാം നൂറ്റാണ്ടിൽ ‘യെല്ലോ ജേണലിസം’ എന്ന പ്രതിഭാസത്തിന് ഒരു മറുപടിയായാണ് വസ്തുനിഷ്ഠത എന്ന തത്വം ശക്തി പ്രാപിച്ചത്. എന്നാൽ, ഇന്ന് വസ്തുനിഷ്ഠത എന്ന ആശയം അസാധ്യവും ദോഷകരവുമാണെന്ന് ചില മാധ്യമപ്രവർത്തകർ വാദിക്കുന്നു. വർഗ്ഗീയത, ലിംഗവിവേചനം തുടങ്ങിയ വിഷയങ്ങളിൽ ഒരു പക്ഷം ചേരാൻ മാധ്യമങ്ങൾക്ക് കഴിയാതെ വരുന്നതിന് ഈ തത്വം കാരണമാകുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഈ വിമർശകർ വസ്തുനിഷ്ഠതയെ “വെളുത്ത എഡിറ്റർമാരുടെ കാഴ്ചപ്പാടുകളാൽ തീരുമാനിക്കപ്പെട്ട സത്യം” എന്ന് വിശേഷിപ്പിക്കുന്നു.
മനുഷ്യകുലത്തെ സംബന്ധിച്ച അസമത്വപൂർണ്ണമായ പരിപ്രേക്ഷ്യങ്ങളുള്ള തികച്ചും വംശീയമായ പക്ഷപാതിത്വങ്ങളുള്ള ചില സമൂഹങ്ങളിൽ മേൽക്കോയ്മ വ്യവഹാരങ്ങളുടെ പ്രതിലോമ പ്രവണതകളെ വസ്തുനിഷ്ഠതകൊണ്ട് സംരക്ഷിക്കുന്നുവെങ്കിൽ തീർച്ചയായും അവിടെ അധികാരത്തിന്റെയും അധീശത്വത്തിന്റെയും ഇരകളും വിധേയരുമായവരുടെ പക്ഷം ചേരുക എന്നത് മാധ്യമ ധർമ്മത്തിന്റെ ഭാഗം തന്നെയാണ്. അതിന് വസ്തുനിഷ്ഠ സത്യങ്ങളെ, യാഥാർത്ഥ്യങ്ങളെ തന്നെ നിഷേധിക്കുന്ന സമീപനം സ്വീകരിക്കേണ്ടതില്ല. ഇത്തരം സൈദ്ധാന്തിക സമീപനങ്ങളുടെ സാധൂകരണമായി തന്നെയാണ് പ്രതിലോമ സ്വഭാവമുള്ള അജണ്ടുകളുള്ള ഫാസിസ്റ്റ്, കോർപ്പറേറ്റ് താത്പര്യങ്ങളുള്ള വിഭാഗങ്ങൾ തങ്ങളുടെ രാഷ്ട്രീയത്തിനും ഹിതത്തിനുമെതിരായ ന്യൂനപക്ഷ സാന്നിധ്യങ്ങളെ, അപരവത്കരിക്കുന്നതും ദുരാരോപണങ്ങളുന്നയിച്ച് ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ച് അത്തരം വിഭാഗങ്ങളുടെ ശബ്ദങ്ങളെ നിശബ്ദമാക്കുന്നതും ദൃശ്യതയെ അദൃശ്യവത്കരിക്കുന്നതും. ഇതൊരു പൊതുബോധമായി പടരുമ്പോൾ യഥാർത്ഥത്തിൽ ഇത്തരം അപരവത്കരിക്കപ്പെട്ടവരും പ്രാന്തവത്കൃതരുമായ ഈ വിഭാഗത്തോടൊപ്പം നിൽക്കേണ്ടവർ പോലും അവരെ വേട്ടയാടുന്ന വിധത്തിൽ നിലപാടെടുക്കുമ്പോൾ മിഥ്യകൾക്കും ദുർവ്യാഖ്യാനങ്ങൾക്കും സമ്പൂർണ്ണമായ മേൽക്കൈ ലഭിക്കുന്നു. ഇതിന്റെ പ്രതിഫലനങ്ങളാണ് ഓണാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സമകാലികമായ ചില വിവാദങ്ങളിൽ മാധ്യമങ്ങൾ സ്വീകരിച്ച നിലപാടുകളിൽ പ്രകടമാകുന്നത്. പാലക്കാട്ടെ എൻ.എസ്.എസ്. സകൂളിലെ ഓണാഘോഷ നിരോധനം മാധ്യമങ്ങൾക്ക് ഒരു വാർത്തയോ അന്തി ചർച്ചാ വിഷയമോ ആവാതിരിക്കുകയും തൃശൂർ ജില്ലയിലെ മുസ് ലിം കുട്ടികൾ മാത്രം പഠിക്കുന്ന ഒരു മുസ് ലിം മാനേജ്മെന്റ് സ്കൂളിലെ ഒരു മുസ് ലിം ടീച്ചർ ഓണാഘോഷത്തെ സംബന്ധിച്ച് അറിയിച്ച ഒരു വാട്സ് ആപ് വോയ്സ് വലിയ പ്രശ്നമായി തീരുകയും ചെയ്യുന്നു. ഇതിന്റെ പേരിൽ വലിയ വിവാദങ്ങൾ സൃഷ്ടിക്കപ്പെട്ടത് പരിഗണിക്കുമ്പോൾ വംശീയവും വർഗീയവുമായ മുൻവിധികളുള്ള ഈ പൊതുബോധമാണ് പ്രവൃത്തിച്ചത് എന്ന് സാമാന്യമായി തിരിച്ചറിയാനാവും. മതേതര മുഖമുള്ള ഒരു യുവജന പ്രസ്ഥാനവും ഒരു സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രിയും ഇക്കാര്യത്തിൽ ഇടപെട്ട രീതിയും ശൈലിയും പരിശോധിക്കുമ്പോൾ എത്ര മാരകമായാണ് പൊതുബോധം വംശീയ മുൻവിധികൾ പേറുന്നത് എന്ന് സുവ്യക്തമാകുന്നുണ്ട്. വിയോജിക്കുക എന്ന ഒരു ജനാധിപത്യാവകാശം വിനിയോഗിച്ചതിന്റെ പേരിൽ ഒരേ സമയം സ്ത്രീ എന്ന നിലയിലും മുസ് ലിം എന്ന നിലയിലും പുരുഷാധികാരത്തിന്റെ എല്ലാ ഭത്സനങ്ങൾക്കും അധികാരപ്രയോഗങ്ങൾക്കും വിധേയമാകേണ്ടി വന്ന ആ ടീച്ചറോടൊപ്പം അവരുടെ മാനേജ്മെന്റിന് പോലും നിൽക്കാൻ സാധിക്കാതിരുന്നതിൽ പൊതുബോധം അത്രമേൽ മാരകമായ മുൻവിധികളോടെയാണ് ഈ വിഷയം പരിഗണിച്ചത് എന്ന് തിരിച്ചറിയാനാവുന്നുണ്ട്. സ്ത്രീ അവകാശങ്ങളെ സംബന്ധിച്ച് ശബ്ദിക്കുന്ന സാമ്പ്രദായിക ഫെമിനിസ്റ്റുകൾക്കുപോലും ഈ ടീച്ചർക്കെതിരെ നടന്ന അപകീർത്തികരമായ പ്രചരണം ഒരു പ്രശ്നമായി തിരിച്ചറിയാനോ പ്രതിഷേധിക്കാനോ ആവുന്നില്ല. മാധ്യമങ്ങളാണ് ഇത്തരമൊരു പ്രതിലോമകരമായ പൊതുബോധം സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നത്. എത്രയെത്ര ക്രിസ്ത്യൻ പാതിരിമാർ തങ്ങളുടെ സമുദായാംഗങ്ങൾ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനെ വിലക്കി പ്രഭാഷണങ്ങൾ നടത്തിയതിന്റെ ഓഡിയോ വീഡിയോ, ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കെ ഒരു പുരോഗമന യുവജന സംഘടനക്കും അത്തരം അച്ഛന്മാരുടെ നിലപാടുകളോട് പ്രതിഷേധിച്ച് അവർ നടത്തുന്ന സ്കൂളുകളിലേക്കോ സെമിനാരികളിലേക്കോ ബഹുജന മാർച്ച് നടത്താൻ ആവേശം വരുന്നില്ല. ചുരുക്കത്തിൽ വസ്തുനിഷ്ഠതയോ നൈതികമായ മാനദണ്ഡങ്ങളോ പാലിക്കാതെ കേവല വൈകാരികതയിൽ ഹോട്ട് ന്യൂസുകൾ ചുട്ടെടുക്കാനുള്ള വ്യഗ്രതയിൽ മാധ്യമങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുന്നതാണ് ഇത്തരം ഇഷ്യുകൾ എന്നാണ് മനസ്സിലാക്കേണ്ടത്. തീർച്ചയായും ഈ പശ്ചാത്തലത്തിൽ ഇത്തരം വാർത്തകൾക്കും പ്രതിലോമകരമായ ഇടപെടലുകൾക്കും സൈദ്ധാന്തിക പശ്ചാത്തലമൊരുക്കുന്ന ആശയ പശ്ചാത്തലങ്ങളെ തന്നെയാണ് വിചാരണ ചെയ്യേണ്ടത്.
വസ്തുനിഷ്ഠതയെക്കുറിച്ചുള്ള ഈ സൈദ്ധാന്തിക വിമർശനങ്ങളും, അതിലൂടെ നീതീകരിക്കപ്പെടുന്ന വ്യാഖ്യാനപരതയിൽ ഊന്നുന്ന പുതിയ മാധ്യമ സമീപനങ്ങളും മാധ്യമപ്രവർത്തനത്തിൻ്റെ സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ച് ഒരു പ്രധാന ചോദ്യം ഉയർത്തുന്നുണ്ട്. ഒരുവശത്ത്, രാഷ്ട്രീയമായ അജണ്ടകളോടും സാമ്പത്തിക താൽപ്പര്യങ്ങളോടും ചേർന്ന് നിൽക്കുന്ന മാധ്യമങ്ങൾ കൂടുതൽ പക്ഷപാതപരമാകുന്നു. ഇതിൻ്റെ ഫലമായി വസ്തുനിഷ്ഠത എന്ന മൂല്യം പൂർണ്ണമായി കൈവെടിയുമ്പോൾ, മാധ്യമപ്രവർത്തനം വ്യക്തിപരമായ രാഷ്ട്രീയ പക്ഷപാതങ്ങളിൽ നിന്നും മോചനം നേടുന്നതിന് പകരം, കൂടുതൽ വലിയ കോർപ്പറേറ്റ്-രാഷ്ട്രീയ അജണ്ടകൾക്ക് അടിമപ്പെടുന്നു. ഇത് മാധ്യമങ്ങൾ ജനാധിപത്യ സമൂഹത്തിൻ്റെ “വാച്ച് ഡോഗ്” എന്ന നിലയിൽ നിന്ന് “ലാപ് ഡോഗ്” ആയി അധഃപതിക്കുന്നതിന് കാരണമാകുന്നു. അതിനാൽ, വസ്തുനിഷ്ഠത പൂർണ്ണമായി കൈവെടിയുന്നത്, ജനാധിപത്യപരമായ സംവാദത്തെ ദുർബലപ്പെടുത്തുകയും, സമൂഹത്തെ ധ്രുവീകരിക്കുകയും ചെയ്യും എന്ന് തിരിച്ചറിയേണ്ടതുണ്ട്. സമകാലിക സാഹചര്യത്തിൽ ഇതിന്റെ എത്രയോ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാവുന്നതാണ്.
അജണ്ടകൾ നിർമ്മിക്കുന്ന മാധ്യമപ്രവർത്തനം:
മാധ്യമങ്ങൾ ഇന്ന് ലാഭത്തിനും രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും വേണ്ടി വാർത്തകളെ വളച്ചൊടിക്കുകയും, വൈകാരിക പ്രമേയങ്ങൾക്ക് അമിത പ്രാധാന്യം നൽകുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ രാഷ്ട്രീയം മൂലധന, കോർപറേറ്റ്, അധികാര താത്പര്യങ്ങൾ മാത്രമായി മാറിയിരിക്കുന്നു. വാർത്തകൾ പരസ്യങ്ങൾക്കിടയിലെ “ഫില്ലറുകളായി” മാറുമ്പോൾ, വസ്തുതകൾ തേടിപ്പോകുന്ന മാധ്യമപ്രവർത്തകർക്ക് നിരാശപ്പെടേണ്ടിവരികയും, പലപ്പോഴും അവരുടെ തൊഴിൽ തന്നെ അനിശ്ചിതത്വത്തിലായി തീരുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ പക്ഷപാതം ഒരു അബദ്ധമല്ല, മറിച്ച് ബോധപൂർവ്വമായ ഒരു തന്ത്രമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഇന്ത്യൻ മാധ്യമങ്ങളിലെ ‘ഗോദി മീഡിയ’ എന്ന പ്രതിഭാസവും ഈ വാദത്തെ ശക്തിപ്പെടുത്തുന്നു. പ്രമുഖ മാധ്യമപ്രവർത്തകനായ രവിഷ് കുമാർ മുന്നോട്ടുവെച്ച ഈ പ്രയോഗം, ഭരണകക്ഷിക്ക് അനുകൂലമായി നിലകൊള്ളുന്ന മാധ്യമങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു. ഭരണകൂടത്തിൻ്റെ വൻ പരസ്യ ബഡ്ജറ്റുകൾ മാധ്യമങ്ങൾക്കുമേൽ സാമ്പത്തിക സ്വാധീനം ചെലുത്താനുള്ള പ്രധാന ഉപാധിയാണ്. കൂടാതെ, സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുക, മാധ്യമ സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തുക തുടങ്ങിയ നടപടികൾ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
ഇത്തരം മാധ്യമ പ്രവർത്തനങ്ങളുടെ മുഖ്യമായ ഒരു ദുരന്തം അത് വ്യാജവാർത്തകളും വിദ്വേഷ പ്രചാരണവും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്.
തിരഞ്ഞെടുപ്പുകൾ വരുമ്പോൾ നിലവിലുള്ള ഭരണകൂടങ്ങൾക്ക് അനുകൂലമാകുന്ന വിധം അഭിപ്രായ സർവ്വേകൾ പ്രസിദ്ധീകരിക്കുക പോലുള്ള സ്പോൺസേഡ് പ്രചരണങ്ങൾ ഈ മാധ്യമങ്ങൾ യാഥാർത്ഥ്യത്തിൽ നിന്ന്, വസ്തുതകളിൽ നിന്ന് എത്രമാത്രം അകലെയാണന്ന് തെളിയിക്കുന്നു. യഥാർത്ഥത്തിൽ, മാധ്യമങ്ങളുടെ ഈ പ്രവചനം ഒരുതരം ‘ജനക്കൂട്ട നിയന്ത്രണ’ത്തിനുള്ള ശ്രമമായിരുന്നു എന്നതാണ് വസ്തുത.

വിയോജിക്കുക എന്ന ഒരു ജനാധിപത്യാവകാശം വിനിയോഗിച്ചതിന്റെ പേരിൽ ഒരേ സമയം സ്ത്രീ എന്ന നിലയിലും മുസ് ലിം എന്ന നിലയിലും പുരുഷാധികാരത്തിന്റെ എല്ലാ ഭത്സനങ്ങൾക്കും അധികാരപ്രയോഗങ്ങൾക്കും വിധേയമാകേണ്ടി വന്ന ആ ടീച്ചറോടൊപ്പം അവരുടെ മാനേജ്മെന്റിന് പോലും നിൽക്കാൻ സാധിക്കാതിരുന്നതിൽ പൊതുബോധം അത്രമേൽ മാരകമായ മുൻവിധികളോടെയാണ് ഈ വിഷയം പരിഗണിച്ചത് എന്ന് തിരിച്ചറിയാനാവുന്നുണ്ട്. സ്ത്രീ അവകാശങ്ങളെ സംബന്ധിച്ച് ശബ്ദിക്കുന്ന സാമ്പ്രദായിക ഫെമിനിസ്റ്റുകൾക്കുപോലും ഈ ടീച്ചർക്കെതിരെ നടന്ന അപകീർത്തികരമായ പ്രചരണം ഒരു പ്രശ്നമായി തിരിച്ചറിയാനോ പ്രതിഷേധിക്കാനോ ആവുന്നില്ല. മാധ്യമങ്ങളാണ് ഇത്തരമൊരു പ്രതിലോമകരമായ പൊതുബോധം സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നത്. എത്രയെത്ര ക്രിസ്ത്യൻ പാതിരിമാർ തങ്ങളുടെ സമുദായാംഗങ്ങൾ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനെ വിലക്കി പ്രഭാഷണങ്ങൾ നടത്തിയതിന്റെ ഓഡിയോ വീഡിയോ, ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കെ ഒരു പുരോഗമന യുവജന സംഘടനക്കും അത്തരം അച്ഛന്മാരുടെ നിലപാടുകളോട് പ്രതിഷേധിച്ച് അവർ നടത്തുന്ന സ്കൂളുകളിലേക്കോ സെമിനാരികളിലേക്കോ ബഹുജന മാർച്ച് നടത്താൻ ആവേശം വരുന്നില്ല. ചുരുക്കത്തിൽ വസ്തുനിഷ്ഠതയോ നൈതികമായ മാനദണ്ഡങ്ങളോ പാലിക്കാതെ കേവല വൈകാരികതയിൽ ഹോട്ട് ന്യൂസുകൾ ചുട്ടെടുക്കാനുള്ള വ്യഗ്രതയിൽ മാധ്യമങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുന്നതാണ് ഇത്തരം ഇഷ്യുകൾ എന്നാണ് മനസ്സിലാക്കേണ്ടത്. തീർച്ചയായും ഈ പശ്ചാത്തലത്തിൽ ഇത്തരം വാർത്തകൾക്കും പ്രതിലോമകരമായ ഇടപെടലുകൾക്കും സൈദ്ധാന്തിക പശ്ചാത്തലമൊരുക്കുന്ന ആശയ പശ്ചാത്തലങ്ങളെ തന്നെയാണ് വിചാരണ ചെയ്യേണ്ടത്.
സമൂഹമാധ്യമങ്ങളും സത്യാനന്തരകാലവും
മാധ്യമപ്രവർത്തനത്തിൻ്റെ പ്രതിസന്ധിയെ കൂടുതൽ സങ്കീർണ്ണമാക്കുന്നതിൽ സമൂഹമാധ്യമങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പൗര മാധ്യമപ്രവർത്തനം (Citizen Journalism), വാർത്തകൾ വേഗത്തിൽ പങ്കുവെക്കാനുള്ള കഴിവ് തുടങ്ങിയ ഗുണങ്ങൾക്കൊപ്പം തന്നെ, വ്യാജവാർത്തകളുടെയും പക്ഷപാതപരമായ ഉള്ളടക്കങ്ങളുടെയും വ്യാപനം സമൂഹമാധ്യമങ്ങളിലൂടെയാണ് എളുപ്പം സാധ്യമാകുന്നത്. തീർച്ചയായും ഇതൊരു വലിയ വെല്ലുവിളി തന്നെയാണ്. പ്രൊഫഷണൽ മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന പരിശീലനവും ധാർമ്മിക മാർഗ്ഗനിർദ്ദേശങ്ങളും ഇവർക്ക് ലഭിക്കാത്തത് വിശ്വാസ്യത കുറയ്ക്കുന്നു. മാത്രമല്ല രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സാമൂഹിക, വർഗീയ ധ്രുവീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ തന്നെ ബോധപൂർവ്വം ഇത്തരം വ്യാജവാർത്തകളും ദുർവ്യാഖ്യാന വാർത്തകളും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.
സാമൂഹിക മാധ്യമങ്ങളുടെ അൽഗോരിതങ്ങളാണ് ഈ പ്രതിസന്ധിയെ കൂടുതൽ രൂക്ഷതരമാക്കുന്നത്. ഈ അൽഗോരിതങ്ങൾ ഉപയോക്താക്കളെ സൈറ്റിൽ കൂടുതൽ നേരം നിലനിർത്താൻ രൂപകൽപ്പന ചെയ്തതാണ്. ഇതിനായി, വൈകാരികമായതും നെഗറ്റീവായതുമായ ഉള്ളടക്കങ്ങൾക്ക് മുൻഗണന നൽകുന്നു. ഇത് കൂടുതൽ ക്ലിക്ക് ബൈറ്റും (click, bait) വരുമാനവും നേടാൻ പ്രേരിപ്പിക്കുന്നു. സോഷ്യൽ മീഡിയയുടെ ഘടന തന്നെ ഉപയോക്താക്കളെ ‘എക്കോ ചേമ്പറുകളിലും’ ‘ഫിൽട്ടർ ബബിളുകളിലും’ തളച്ചിടാൻ സഹായിക്കുന്നു. ഉപയോക്താക്കൾ തങ്ങളുടെ വിശ്വാസങ്ങൾക്ക് അനുസരിച്ചുള്ള വാർത്തകൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രമിക്കുമ്പോൾ, അൽഗോരിതങ്ങൾ അവർക്ക് താൽപര്യമുള്ള അതേ തരം ഉള്ളടക്കങ്ങൾ മാത്രം നൽകി ഈ പ്രവണതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇത് രാഷ്ട്രീയമായ ധ്രുവീകരണത്തിന് ആക്കം കൂട്ടുകയും, എതിർ അഭിപ്രായങ്ങളെ അറിയാനും മനസ്സിലാക്കാനുമുള്ള അവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
മാധ്യമപ്രവർത്തനത്തിൻ്റെ വേഗതയും സാങ്കേതികവിദ്യയും മാറിയ ഈ ലോകത്ത്, വ്യാജവാർത്തകളും സെൻസേഷണലിസവും ഒരു ഗുരുതരമായ വെല്ലുവിളിയായി തുടരുകയാണ്. മാധ്യമപ്രവർത്തകർ വേഗതയും കൃത്യതയും തമ്മിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കേണ്ടതുണ്ട്.
മാധ്യമധർമ്മം വീണ്ടെടുക്കുന്നതിനുള്ള വഴികൾ
ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. താഴെ പറയുന്നവ ഈ വെല്ലുവിളികളെ നേരിടാൻ സഹായകമായ ചില നിർദ്ദേശങ്ങളാണ്:
മാധ്യമ സാക്ഷരതയാണ് പൊതുസമൂഹം ആദ്യം സമാർജ്ജിക്കേണ്ട സാംസ്കാരിക മൂല്യം. വ്യാജവാർത്തകളും പക്ഷപാതപരമായ റിപ്പോർട്ടിംഗും തിരിച്ചറിയാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുക എന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ്. ഒരു വാർത്തയുടെ പിന്നിലെ ഉദ്ദേശ്യം, അതിലെ പക്ഷപാതം, സത്യസന്ധത എന്നിവ മനസ്സിലാക്കാൻ മാധ്യമ സാക്ഷരത സഹായിക്കുന്നു. ഈ അറിവ് വിദ്യാർത്ഥികളിൽ വളർത്തുന്നതിനായി മാധ്യമ സാക്ഷരത പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. ഒരു വാർത്തയുടെ സത്യം മനസ്സിലാക്കാൻ ഒന്നിലധികം ഉറവിടങ്ങളെ ആശ്രയിക്കേണ്ടത് അത്യാവശ്യമാണ് എന്ന കാര്യം വിദ്യാഭ്യാസ കാലം മുതൽ തന്നെ ഓരോ പൗരനും മനസ്സിലാക്കേണ്ടതുണ്ട്.
പുതിയ മാധ്യമ ധാർമ്മിക ചട്ടക്കൂടുകൾ:
മാധ്യമപ്രവർത്തനത്തിലെ വേഗതയും കൃത്യതയും തമ്മിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തണം. കൂടാതെ, പ്രൊഫഷണൽ മാധ്യമപ്രവർത്തകർക്കും, ബ്ലോഗർമാർക്കും, പൗര മാധ്യമപ്രവർത്തകർക്കും ഒരുപോലെ ബാധകമാവുന്ന പുതിയ നൈതിക മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യമാണ്. മാധ്യമ സ്ഥാപനങ്ങളുടെ ധനസ്രോതസ്സുകൾ വെളിപ്പെടുത്തുന്നത് പോലെയുള്ള സുതാര്യതാ നടപടികൾക്ക് പ്രാധാന്യം നൽകണം.
ബദൽ മാധ്യമങ്ങളുടെ പങ്ക്:
മുഖ്യധാരാ മാധ്യമങ്ങളുടെ പക്ഷപാതത്തിൽ പ്രതിഷേധിച്ച് ഉയർന്നുവരുന്ന സ്വതന്ത്ര ഓൺലൈൻ മാധ്യമങ്ങളുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണ്. ഭരണകൂട സ്പോൺസേഡ് മീഡിയ പോലുള്ള പ്രതിഭാസങ്ങൾക്ക് മറുപടിയായി ദ വയർ (The Wire), ന്യൂസ് ക്ലിക്ക് (NewsClick), ന്യൂസ് ലോണ്ട്രി (Newslaundry) തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉയർന്നുവന്നത് ഇന്ത്യയിലെ ബദൽ മാധ്യമ പ്രവർത്തനത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്. ഇവർ ഭരണകൂടത്തിൻ്റെ സാമ്പത്തിക സ്വാധീനത്തിൽ നിന്ന് ഒരു പരിധി വരെ സ്വതന്ത്രരാണ്.
ഉപസംഹാരം
സത്യാനന്തരകാലം എന്നത് കേവലം നുണകളുടെ കാലമല്ല, മറിച്ച് സത്യവും അസത്യവും തമ്മിലുള്ള സംഘർഷങ്ങൾ നിറഞ്ഞ ഒരു കാലമാണ്. ഈ പോരാട്ടത്തിൽ മാധ്യമപ്രവർത്തനം അതിൻ്റെ പരമ്പരാഗത മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ച്, വൈകാരികതയിലും രാഷ്ട്രീയമായ അജണ്ടകളിലും അധിഷ്ഠിതമായ ഒരു “പ്രതിലോമ രാഷ്ട്രീയ പ്രവർത്തനമായി” മാറിക്കൊണ്ടിരിക്കുന്നു. കോർപ്പറേറ്റ് താൽപ്പര്യങ്ങളും ഭരണകൂടത്തിൻ്റെ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനങ്ങളും ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. സമൂഹമാധ്യമങ്ങളുടെ അൽഗോരിതങ്ങളും എക്കോ ചേമ്പറുകളും ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
ഈ പ്രതിസന്ധിയെ അതിജീവിക്കാൻ മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. മാധ്യമ സാക്ഷരത വർദ്ധിപ്പിക്കുകയും, പുതിയ ധാർമ്മിക ചട്ടക്കൂടുകൾ നിർമ്മിക്കുകയും, സത്യസന്ധമായ ബദൽ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ജനാധിപത്യത്തിൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ഈ ശ്രമങ്ങളിലൂടെ മാത്രമേ മാധ്യമങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസ്യത പുനഃസ്ഥാപിക്കാനും, ജനാധിപത്യ സംവാദത്തെ ആരോഗ്യകരമായി നിലനിർത്താനും സാധിക്കൂ.
Reference
stimson.org
Media Bias and Democracy in India • Stimson Center
cnewslive.com
അജണ്ടകളുടെ മാധ്യമ ധർമ്മം
en.wikipedia.org
Godi media – Wikipedia
en.wikipedia.org
Social media as a news source – Wikipedia
onlinemasters.jou.ufl.edu
Ethical Challenges of Digital Journalism and Digital Marketing
ml.wikipedia.org
മാധ്യമ സാക്ഷരത- വിക്കിപീഡിയ
ecfr.eu
How to avoid a post-truth world | ECFR
ethics.journalism.wisc.edu
Digital Media Ethics – Center for Journalism Ethics