അൽ ഹാഫിള് മുഹമ്മദ് സുൽത്വാൻ ബാഖവി ജമാലുല്ലാഹ് ശാഹ് അൻവാരി കായൽപട്ടണം.
തസ്വവ്വുഫും സ്വൂഫിസവും എന്താണെന്നും അതുകൊണ്ട് സാക്ഷാത്കരിക്കേണ്ട ലക്ഷ്യമെന്താണെന്നും മുറബ്ബിയായ ശൈഖും മുർശിദായ വലിയ്യുമെല്ലാം ആരാണെന്നും സുവ്യക്തമായ പ്രമാണങ്ങളുടെ പിൻബലത്തോടെ വിശദീകരിക്കുന്ന ലേഖനം. സ്വൂഫിസത്തിന്റെ പേരിലുള്ള വ്യജവേഷങ്ങളെയും കപടനാട്യങ്ങളെയും കൃത്യമായും തിരിച്ചറിയാൻ ഉൾക്കാഴ്ച നൽകുന്ന പണ്ഡിതോചിതമായ വിശകലനം.
അന്ത്യപ്രവാചകർ മുഹമ്മദ്(സ്വ) തങ്ങളുടെ രിസാലത്തിന്റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഖിയാമം വരെ ഉമ്മത്തിനെ നേർവഴിയിലേക്ക് നയിക്കുന്നത് അവർ തന്നെയാണ്. അതിന് അവർ തിരഞ്ഞെടുത്ത മാധ്യമങ്ങളെയാണ് മുറബ്ബിയായ മശാഇഖന്മാർ, മുർശിദായ വലിയ്യ്, വാരിസുന്നബി എന്നൊക്കെ നാം വിളിക്കുന്നത്.
നബി(സ്വ) തങ്ങളുടെ പ്രതിനിധികളായ ഇത്തരം മശാഇഖന്മാരെ കൈപിടിക്കൽ പൂർണത ആഗ്രഹിക്കുന്ന എല്ലാവർക്കും അനിവാര്യമാണ്. എന്നാൽ അല്ലാഹുവിലേക്ക് അടുക്കാനുള്ള, എളുപ്പമുള്ളതും ഏറ്റവും ഉന്നതമാർഗവുമായ യഥാർത്ഥമായ ഈ സുന്നത്തിൽ അഥവാ ശൈഖിനെ സ്വീകരിക്കൽ എന്ന വിഷയത്തിൽ ശൈത്വാൻ പല വിധ തടസ്സങ്ങളും കെണിവലകളും ഒരുക്കിയിട്ടുണ്ട്. മുറബ്ബിയാക്കളായ, ശ്രേഷ്ഠരായ ശൈഖന്മാരെ സ്വീകരിക്കൽ കൊണ്ട് എത്ര ലാഭമുണ്ടോ അപ്രകാരം തന്നെ മുറബ്ബിയല്ലാത്ത ശൈഖന്മാർ മുഖേന ദീനിനും ജനങ്ങൾക്കും ഏറെ നഷ്ടങ്ങളുണ്ട്. മഹാനായ ഉമർ വലിയുല്ലാഹിൽ ഖാഹിരി(റ) തന്റെ അല്ലഫൽ അലിഫ് എന്ന കാവ്യത്തിൽ പറയുന്നു:
“മുറബ്ബി എന്ന പേര് പറഞ്ഞ് ചിലർ നടക്കുകയാണ്. സത്യത്തിൽ അവർക്ക് ഒരു വിധ മഅ് രിഫത്തുമില്ല. ഒരു മുറബ്ബിയായ ശൈഖിന്റെ ശിക്ഷണത്തിൽ നിന്ന് ശരിയായ തർബിയത്തും അവർക്ക് ലഭിച്ചിട്ടില്ല. ഇത്തരത്തിൽ അവർ മാർഗദർശികളാണ് എന്ന പേര് പറഞ്ഞ് സംസാരിക്കുന്നതിനു പകരം നോള ഒലിപ്പിക്കുകയും സമുദായത്തെ പിഴപ്പിക്കുയുമാണ് ചെയ്യുന്നത്.”
അതുകൊണ്ട് തന്നെ ഈ മേഖലയിൽ നെല്ലും പതിരും വേർതിരിച്ച് അറിയേണ്ടത് ഈ കാലഘട്ടത്തിൽ ഓരോ സത്യവിശ്വാസിയുടെയും ബാദ്ധ്യതയാണ്.
ഇമാം ശരീഷി(റ) തന്റെ ഖസീദത്തുറാഇയ്യ:യിൽ പറയുന്നു:
“ശ്രേഷ്ഠരായ ശൈഖന്മാരെ പറ്റി നീ ആരുടെ അടുത്താണോ അന്വേഷിക്കുന്നത് അവർക്ക് മൂന്ന് ഉപാദികളുണ്ട്. ഒന്ന് അകക്കാഴ്ച ഉള്ളവരായിരിക്കണം. രണ്ട് ദേഹേച്ഛകളിൽ നിന്ന് ഒഴിഞ്ഞവരായിരിക്കണം. മൂന്ന് വഞ്ചനകളിൽ കുടുങ്ങാത്തവനായിരിക്കണം. ഈ ഉപാദികളില്ലാത്തവരോട് ഒരു കാലവും കാമിലായ ശൈഖന്മാരെ കുറിച്ചുള്ള അന്വേഷണം പാടുള്ളതേയല്ല…”
ഉഖ്റവിയായ ഉലമാക്കൾ ശൈഖന്മാരുടെ മാനദണ്ഡങ്ങളെ വിവരിച്ചതുപോലെ തന്നെ അനർഹരായ, ബൈഅത്ത് നൽകാനോ തർബിയത്ത് ചെയ്യാനോ പ്രാപ്തരല്ലാത്തവരെ കുറിച്ചും ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. അവർ വിശദീകരിക്കുന്നു:
“ഇന്ന് ശൈഖന്മാർ എന്ന് പറയപ്പെടുന്നവരിൽ അർഹരും അനർഹരുമായവരെ നാല് ഇനങ്ങളായി വേർതിരിക്കാൻ കഴിയും. ഒന്ന് ശൈഖേ ഔറാദ്…രണ്ട് ശൈഖേ ജുബ്ബാ…മൂന്ന് ശൈഖേ സിൻദീഖ്…..(നഊദുബില്ലാഹി മിൻഹു) നാല്, ശൈഖ് തൗഹീദ്.
ഔറാദിന്റെ ശൈഖന്മാർ:
ഔറാദുകൾക്ക് ദീനിൽ സ്ഥാനമുണ്ട്. എന്നാൽ ആ വിർദുകൾ ഓതുന്നവരുടെ ആന്തരികാവസ്ഥകൾ അനുസരിച്ചാണ് അത് ഫലപ്പെടുക. റസൂൽ(സ്വ) തങ്ങളും സ്വഹാബത്തും കാമിലായ മശാഇഖന്മാരും സ്വീകരിച്ചുവന്ന ക്രമവ്യവസ്ഥകളെ പൂർണമായും അനുധാവനം ചെയ്യലാണ് അല്ലാഹുവിനെ ലക്ഷ്യം വെക്കുന്ന സാലിക്കിന് കരണീയമായിട്ടുള്ളത്. ഈ വിർദുകൾ മാത്രമല്ല ബൈഅത്ത് കൊണ്ടുള്ള ലക്ഷ്യം.
വിർദു മാത്രം അനുധാവനം ചെയ്യുന്നവരിൽ ചിലർക്ക് അതുമുഖേന വിരസത മാത്രമാണ് ബാക്കിയാകുന്നത്. ചിലർ ചില കാര്യലാഭങ്ങൾക്കുവേണ്ടിയാണ് വിർദുകളുടെ ഇജാസത്ത് വാങ്ങുന്നത്. അഥവാ വിർദുകളുടെ യാഥാർത്ഥ്യം ഉൾക്കൊള്ളാതെ തത്തഭാഷണം പോലെയും തൽസമാത്ത്, അമലിയാത്ത് പോലെയും കേവലം വിർദുകൾ വീട്ടുകയാണ്. ഉയർന്ന യാഥാർത്ഥ്യങ്ങൾ അന്തർവഹിക്കുന്ന ഈ വാക്കുകളെ ചില്ലറ കാര്യങ്ങൾക്കുവേണ്ടി പരിമിതപ്പെടുത്തുന്ന അവസ്ഥയാണിത്.
ശരീഅത്തനുസരിച്ച് ജീവിക്കുന്നവർ ഔറാദുകൾ ഓതുന്നതിൽ അതിന്റേതായ നന്മകൾ ലഭിക്കുന്നതാണ്. ഈ വിർദുകൾ വാങ്ങുവാൻ വേണ്ടി മാത്രം ഒരു ശൈഖ് ഉണ്ടായിരിക്കണമെന്ന ആവശ്യമില്ല. എന്നാൽ ശൈഖിന്റെ ദൗത്യം ഇവകളും ഉൾക്കൊള്ളുന്നതാണെങ്കിലും ഇതിനും അതീതമായ ഉന്നത സേവനങ്ങളാണ് അവർ നിർവ്വഹിക്കുന്നത്. വെറും വിർദുകളും രിയാളകളും ചടങ്ങായി വീട്ടുന്നവരുടെ സന്തതികൾ അതിൽ നിന്നും മുഖം തിരിക്കുന്നവരും പരിഹസിക്കുന്നവരുമായി മാറുന്ന ദുരവസ്ഥ നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്.
ഔറാദുകൾക്ക് ദീനിൽ സ്ഥാനമുണ്ട്. എന്നാൽ ആ വിർദുകൾ ഓതുന്നവരുടെ ആന്തരികാവസ്ഥകൾ അനുസരിച്ചാണ് അത് ഫലപ്പെടുക. റസൂൽ(സ്വ) തങ്ങളും സ്വഹാബത്തും കാമിലായ മശാഇഖന്മാരും സ്വീകരിച്ചുവന്ന ക്രമവ്യവസ്ഥകളെ പൂർണമായും അനുധാവനം ചെയ്യലാണ് അല്ലാഹുവിനെ ലക്ഷ്യം വെക്കുന്ന സാലിക്കിന് കരണീയമായിട്ടുള്ളത്. ഈ വിർദുകൾ മാത്രമല്ല ബൈഅത്ത് കൊണ്ടുള്ള ലക്ഷ്യം.
വിർദു മാത്രം അനുധാവനം ചെയ്യുന്നവരിൽ ചിലർക്ക് അതുമുഖേന വിരസത മാത്രമാണ് ബാക്കിയാകുന്നത്. ചിലർ ചില കാര്യലാഭങ്ങൾക്കുവേണ്ടിയാണ് വിർദുകളുടെ ഇജാസത്ത് വാങ്ങുന്നത്. അഥവാ വിർദുകളുടെ യാഥാർത്ഥ്യം ഉൾക്കൊള്ളാതെ തത്തഭാഷണം പോലെയും തൽസമാത്ത്, അമലിയാത്ത് പോലെയും കേവലം വിർദുകൾ വീട്ടുകയാണ്. ഉയർന്ന യാഥാർത്ഥ്യങ്ങൾ അന്തർവഹിക്കുന്ന ഈ വാക്കുകളെ ചില്ലറ കാര്യങ്ങൾക്കുവേണ്ടി പരിമിതപ്പെടുത്തുന്ന അവസ്ഥയാണിത്.
ശരീഅത്തനുസരിച്ച് ജീവിക്കുന്നവർ ഔറാദുകൾ ഓതുന്നതിൽ അതിന്റേതായ നന്മകൾ ലഭിക്കുന്നതാണ്. ഈ വിർദുകൾ വാങ്ങുവാൻ വേണ്ടി മാത്രം ഒരു ശൈഖ് ഉണ്ടായിരിക്കണമെന്ന ആവശ്യമില്ല. എന്നാൽ ശൈഖിന്റെ ദൗത്യം ഇവകളും ഉൾക്കൊള്ളുന്നതാണെങ്കിലും ഇതിനും അതീതമായ ഉന്നത സേവനങ്ങളാണ് അവർ നിർവ്വഹിക്കുന്നത്. വെറും വിർദുകളും രിയാളകളും ചടങ്ങായി വീട്ടുന്നവരുടെ സന്തതികൾ അതിൽ നിന്നും മുഖം തിരിക്കുന്നവരും പരിഹസിക്കുന്നവരുമായി മാറുന്ന ദുരവസ്ഥ നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്.
വേഷഭൂഷാദികളുടെ ശൈഖ്
സ്വാലിഹീങ്ങളുടെ ശറഈ വേഷം ധരിക്കൽ അനുയായികൾക്ക് ഗുണം ചെയ്യുന്നത് തന്നെയാണ്. എന്നാൽ പച്ചയും ചോപ്പും കറുപ്പുമൊക്കെയുള്ള സ്ഥാനവസ്ത്രങ്ങൾ ധരിക്കുകയും സമൂഹത്തിനെ നയിക്കാനുള്ള യോഗ്യത കൈവരിക്കാതിരിക്കുകയും ഖിദ്മത്തുകളുടെ ഉത്തരവാദിത്തം വെടിയുകയും സ്വയം തന്നെ ശൈഖന്മാരെ പോലെ കാണിക്കുകയും ചെയ്യുന്നവരാണ് ഇത്തരം ശൈഖന്മാർ. ഉള്ളിൽ ഭൗതിക താത്പര്യങ്ങൾ മറച്ചുവെച്ച് ജനങ്ങളെ വഞ്ചിക്കുവാൻ വേണ്ടി ഉന്നതരായ ശൈഖന്മാരുടെ കോലം ധരിച്ച് ദുരുപയോഗം ചെയ്യുന്നവരാണ് വേഷഭൂഷാദികളുടെ ഈ ശൈഖന്മാർ. ഇവരിൽ ശരീഅത്തില്ലാത്തവരുമുണ്ട്. താൻ ചെയ്യുന്ന തെറ്റുകളെ ദീനിൽ അനുവദിക്കപ്പെട്ടതാണെന്നോണം വ്യാഖ്യാനിക്കുന്നവരുമുണ്ട്. ജനങ്ങളുടെ ഇടയിൽ തന്റെ കള്ളി വെളിച്ചത്താവാതിരിക്കാൻ നന്നെ പരിശ്രമിക്കുന്ന ദീൻ വ്യാപാരികളാണവർ. ഇത്തരം വഞ്ചകന്മാർ വർജ്ജിക്കപ്പെടേണ്ടവരാണ്. ഇവരിൽ രണ്ടാം വിഭാഗം ശൈഖന്മാരുടെ ദൗത്യം അറിയാത്ത അപൂർണരാണ്. അവർ പിൻപറ്റാൻ യാതൊരു നിലക്കും യോഗ്യരല്ലാത്തവരാണ് എന്ന കാര്യം വ്യക്തമാണ്.
ദീനിൽ നിന്ന് വ്യതിചലിച്ച ശൈഖന്മാർ:
ആദ്യം പറയപ്പെട്ട രണ്ട് വിഭാഗങ്ങളും ദീനിന്റെ വിശാലവൃത്തത്തിന് പുറത്തല്ല. അപൂർണരാണ്. എന്നാൽ സിൻദീഖുകൾ ദീനിൽ നിന്ന് പുറത്ത് പോയവരാണ്. ഇവർ മഅ്രിഫത്തിന്റെ വാക്കുകൾ ഉരുവിടും. അതിന് തെറ്റായ വ്യാഖ്യാനങ്ങൾ നൽകുകയും ചെയ്യും. ഇതിന് كلمه الحق اريد به الباطل എന്ന് പറയപ്പെടും. ഇവർ ശരീഅത്തിനെ നിഷേധിക്കുന്നവരാണ്. ബാഹ്യമായ അനുഷ്ഠാനങ്ങൾക്ക് ഒരു പ്രാധാന്യവും നൽകാത്തവരാണ്.
ഇനി ബഹുമാനപ്പെട്ട ശൈഖുനാ ഗൗസി ശാഹ്(റ) യുടെ ഈ വിവരണം ശ്രദ്ധിക്കുക:
“ബൈഅത്ത് ചെയ്യാൻ പറ്റാത്ത അപൂർണരായ ശൈഖന്മാരുടെ ചില പ്രധാന അടയാളങ്ങൾ താഴെ പറയുന്നവയാണ്.
1 അഹ് ലു സുന്നത്തി വൽ ജമാഅത്തിന്റെ അഖീദഃയിലും സ്വാലിഹായ അമലിലും ഉറച്ചു നിൽക്കാത്തവർ.
2 ബൈഅത്ത് നൽകാനുള്ള അനുവാദം യോഗ്യതയൊത്ത ഒരു ശൈഖിൽ നിന്ന് ലഭിക്കാത്തവർ. ഇവർ ആ ശൈഖിന്റെ മുരീദാണെങ്കിലും ശരി.
3 ഇൽഹാദ് വാദിക്കുന്നവർ. അഥവാ ഹഖിന് ഖൽഖിന്റെയും ഖൽഖിന് ഹഖിന്റെയും സ്ഥാനങ്ങൾ ദാത്തിന്റെ അടിസ്ഥാനത്തിൽ കൽപിക്കുന്നവർ.
4 ബാഹ്യമായി തന്നെ വൻ കുറ്റങ്ങൾ ചെയ്യുന്നവർ. നിസ്കാരം ഉപേക്ഷിക്കൽ, മദ്യപിക്കൽ പോലെയുള്ള ദേഹേച്ഛകളിൽ അകപ്പെട്ടവർ.
5 അഖീദഃയിലും അമലിലും ബിദ്അത്തെ സയ്യിഅത്തിനെ പ്രവേശിപ്പിക്കുന്നവർ.
6 പ്രഗത്ഭരായ ഔലിയാക്കൾ, ശരീഅത്തിന്റെ ഇമാമുകൾ, ഉഖ്റവിയായ പണ്ഡിതന്മാർ, മുഹഖിഖീങ്ങളായ സ്വൂഫിവര്യന്മാർ തുടങ്ങിയവരെ അനാവശ്യമായി ആക്ഷേപിക്കുന്നവർ.
7 സിൻദീഖുകൾ…അഥവാ സ്ഥാനങ്ങളെ മാറ്റുന്നവർ. ഇവകളിൽ ഏതെങ്കിലും ഒന്നിൽ ഇടപെടുന്നവരെ ശൈഖായി സ്വീകരിക്കാൻ പറ്റുകയില്ല. അറിയാതെ ബൈഅത്ത് ചെയ്തിട്ടുണ്ടെങ്കിൽ ആ ബൈഅത്ത് വിച്ഛേദിക്കേണ്ടതാണ്. ഇല്ലെങ്കിൽ പാപിയും ഫൈളാനുകളെ തൊട്ട് നിർഭാഗ്യവാനും ആയി തീരും.
യഥാർത്ഥ തൗഹീദിന്റെ ശൈഖന്മാർ
ഇവർ മുകളിൽ പറയപ്പെട്ട മൂന്ന് വിഭാഗങ്ങളുടെ ന്യൂനതകളിൽ നിന്നും മുക്തരാണ്. ബഹുമാനപ്പെട്ട ശൈഖുനാ ഗൗസി ശാഹ്(റ) ഉണർത്തിയ ഏഴ് ദൂഷ്യങ്ങളിൽ നിന്നും മുക്തരാണ്. ശരീഅത്തിന് മുടിനാരിഴ ഭംഗം വരുത്താത്തവരും സ്ഥാനവിത്യാസങ്ങളെ പരിഗണിക്കുന്നവരും ശരീഅത്തിന്റെ ബാഹ്യമായ ദിക്റുകൾ, ഔറാദുകൾ എന്നിവകളെ അനുഷ്ഠിച്ച് ആദരിക്കുന്നവരുമാണവർ. എന്നാൽ അതിൽ മതിയാക്കാതെ അതിന്റെ യഥാർത്ഥ ആത്മചൈതന്യം അനുഭവിക്കുന്നവരും തന്റെ സംബോധിതർക്ക് അനുഭവിപ്പിക്കുന്നവരുമാണ്. അല്ലാഹുവിനെയും റസൂൽ(സ്വ) തങ്ങളെയും പരിചയപ്പെടുത്തുന്നതോടൊപ്പം അമലുകളെയും ഈമാനിനെയും നിഷ്ഫലമാക്കുന്ന നഫ്സിന്റെയും ശൈത്വാനിന്റെയും ചതി വഞ്ചനകളെ സംബന്ധിച്ച് തിരിച്ചറിവ് നൽകുകയും ചെയ്യും. ഇത്തരം ശൈഖന്മാർക്ക് ചില നിബന്ധനകളുണ്ട്.
1 അഹ് ലു സുന്നത്തി വൽ ജമാഅത്തിന്റെ അശ്അരി, മാതുരിദി എന്ന രണ്ട് അഖീദഃ ധാരകളെയും അംഗീകരിച്ച് അതിൽ ഒന്നിൽ അടിയുറച്ച് നിൽക്കുന്നവരാണ്.
2 നാല് മദ്ഹബും അംഗീകരിച്ച് അതിൽ ഒരു മദ്ഹബിനെ തഖ്ലീദ് ചെയ്യുന്നവർ.
3 സനദൊത്ത യോഗ്യരായ ശൈഖിൽ നിന്ന് ബൈഅത്തും ഖിലാഫത്തും ഇജാസത്തും ലഭിച്ചവരാണവർ.
ബഹുമാനപ്പെട്ട ശൈഖുനാ ശാഹ് വലിയുല്ലാഹിദ്ദഹ്ലവി(റ) ശൈഖന്മാരുടെ നിബന്ധനകളെ പറയുന്നിടത്ത് ഇപ്രകാരം പറയുന്നു:
“മുരീദിനെ ഉപദേശിക്കാൻ ദീനിന്റെ വിധിവിലക്കുകൾ വേണ്ടത്ര അറിഞ്ഞിരിക്കൽ ശൈഖിന് അനിവാര്യമാണ്. ആത്മശാന്തി നൽകാനും ദുർഗുണങ്ങളെ നീക്കുവാനും സദ്ഗുണങ്ങളെ നൽകുവാനും അവർക്ക് പ്രാപ്തിയുണ്ടായിരിക്കണം. എന്നാൽ ഖുർആൻ മുഴുവനും മനഃപാഠം ആക്കിയിരിക്കണമെന്നോ ഹദീസുകളുടെ സനദുകളെക്കുറിച്ചുള്ള ഗഹനമായ പഠനം നടത്തിയിരിക്കണമെന്നോ ഇൽമുൽ കലാമും ഇൽമുൽ ഉസ്വൂലും പഠിച്ചിരിക്കണമെന്നോ ഫിഖ്ഹിന്റെ ശാഖകളെക്കുറിച്ചോ ഫത് വകളെ കുറിച്ചോ പഠിച്ചിരിക്കണമെന്ന നിർബന്ധമില്ല. എന്നാൽ മുത്തഖീങ്ങളായ ഉലമാക്കളോട് നീണ്ട സഹവാസം പുലർത്തലും അവരോട് അദബ് പാലിക്കലും ഹലാൽ ഹറാമിനെ കുറിച്ച് അന്വേഷണം നടത്തുന്നതും കിതാബ് സുന്നത്തിന്റെ അടിസ്ഥാനത്തിൽ ജീവിക്കാൻ താത്പര്യം കാണിക്കുന്നവരായാൽ തന്നെ അതവർക്ക് മതിയായതാണ്…”
മജ്ദൂബുകൾ
മുകളിൽ പറഞ്ഞ കാര്യങ്ങൾ നാം പരിഗണിക്കുമ്പോൾ താൻ അറിയാതെ ശരീഅത്ത് നഷ്ടപ്പെട്ടു പോകുന്ന മജ്ദൂബുകൾ പിൻപറ്റാൻ പറ്റിയവരോ ബൈഅത്ത് സ്വീകരിക്കാൻ യോഗ്യരോ അല്ല. അവരുടെ സത്യാവസ്ഥ അറിയാതെ അവരുടെ വിലായത്തിനെ നിഷേധിക്കേണ്ടതുമില്ല. അവർ വലിയ്യ് ആയിരിക്കാം. എന്നാൽ തർബിയത്തിന്റെ ശൈഖന്മാരിൽ പെട്ടവരല്ല. അല്ലാഹു നമുക്ക് ചെയ്ത ഏറ്റവും വലിയ നിഅ്മത്ത് കാമിലായ മുറബ്ബിയായ ശൈഖന്മാർക്ക് വേണ്ട എല്ലാ യോഗ്യതകളുമൊത്ത ശൈഖന്മാരുടെ കൈയ്യിൽ അല്ലാഹു നമ്മെ ഏൽപിച്ചതാണ്. അത് മനസ്സിലാക്കുകയും അതിൽ അടിയുറച്ച് നിൽക്കുകയും നാമും നമ്മുടെ സന്തതികളും അതിൽ തന്നെയായി ജീവിക്കുകയും ചെയ്യാൻ അല്ലാഹു നമുക്കേവർക്കും തൗഫീഖ് നൽകുമാറാകട്ടെ…ആമീൻ…