ഒന്നിലേക്കുള്ള വഴികൾ

മൗലാനാ ജലാലുദ്ദീൻ റൂമി(റ)

ഫീഹിമാഫീഹിയിൽ നിന്ന്:
മൊഴിമാറ്റം: വി. ബഷീർ

ഞാൻ തൂസിലേക്ക് പോകാനാഗ്രഹിക്കുന്നു. വേനലിൽ പാർക്കാൻ പറ്റിയ ഇടം അതാണ്. അനാറ്റോലിയായും അനുയോജ്യമായ ഇടം തന്നെ. പക്ഷേ, അവിടെ കുറച്ചു പേർക്കേ എൻ്റെ ഭാഷയറിയൂ. ഒരിക്കൽ, ഞാനവിടെ സംസാരിച്ചതോർക്കുന്നു. സദസ്സിൽ ചില അവിശ്വാസികളുമു ണ്ടായിരുന്നു. എന്റെ സംസാരമധ്യേ അവർ വികാരഭരിതരായി വിതുമ്പുകയും ഉന്മാദത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്‌തു. അപ്പോൾ ചിലർ ചോദിച്ചു, “അവർക്കെങ്ങനെ അങ്ങു പറഞ്ഞതു മനസിലായി? ഇത്തരം പാഠങ്ങൾ വിശ്വാസികളിൽതന്നെ അപൂർവമാളുകൾക്കല്ലേ ഗ്ര ഹിക്കാനാവൂ. പിന്നെയെങ്ങനെ അവിശ്വാസികൾക്ക് അങ്ങയുടെ വാക്കുകളുൾക്കൊണ്ട് കരയാനാകുന്നു?”

റൂമി(റ) പ്രതിവചിച്ചു: “നാം പറയുന്നതിൻ്റെ ആന്തരാർഥം അവർക്ക് അറിഞ്ഞുകൊള്ളണമെന്നില്ല. പൊരുളിൻ്റെ പാനപാത്രം പക്ഷേ, വാക്കുകളാണ്. അതവർ തിരിച്ചറിയുകയും ചെയ്തു. തന്നെയുമല്ല ദൈവത്തിന്റെ ഏകത്വം എല്ലാവരും മനസിലാക്കുന്നുണ്ട്. സ്രഷ്ടാവും നിയന്താവും അവനാണെന്നും എല്ലാറ്റിൻ്റെയും മടക്കം അവനിലേക്കാണെന്നുമെല്ലാം എല്ലാവർക്കുമറിയാം. അതുകൊണ്ടുതന്നെ ദിവ്യവർണനയുടെ സാക്ഷാ ത്ക്കാരമായ വാക്കുകൾ ശ്രവിക്കുമ്പോൾ അതവരുടെ ഹൃദയത്തെ സ്‌പർശിക്കുന്നു. കാരണം, പ്രേമഭാജനത്തിൻ്റെ സുഗന്ധമാണല്ലോ അവയിലൂടെ പ്രവഹിക്കപ്പെടുന്നത്.

വഴികൾ പലതാവാം. പക്ഷേ, ലക്ഷ്യം ഒന്നുമാത്രമേയുള്ളൂ. കഅ്ബയിലേക്കുള്ള വിവിധപാതകൾ നിങ്ങൾ കാണുന്നില്ലേ. ചിലർ സിറിയയിൽ നിന്നും വരുന്നു, മറ്റു ചിലർ യമനിൽനിന്ന്. ഇനിയും ചിലർ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും വരുന്നു. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത
പാതകൾ വൈവിധ്യമാർന്നു കിടപ്പുണ്ട്. പക്ഷേ അവയെല്ലാം നീളുന്നത് ഒരൊറ്റ ലക്ഷ്യത്തിലേക്കു തന്നെയാകുന്നു.എല്ലാ ഹൃദയങ്ങളിലും പരിശുദ്ധ കഅ്ബയാണ്. അഥവാ, കഅ്ബയോടുള്ള മോഹത്തിലും പ്രണയതീവ്രതയിലും ഹൃദയങ്ങളെല്ലാം ഒന്നാകുന്നു. പക്ഷാന്തരങ്ങൾക്കവിടെ ഇടമേയില്ല. ആ പ്രണയമാകട്ടെ, വിശ്വാസമോ അവിശ്വാസമോ അല്ല. കാരണം വിവിധപാതകളുമായി അതിനു ബന്ധമേതുമില്ല. ഭിന്നപാതകളിലൂടെയാണ് സഞ്ചാരമെങ്കിലും ഒടുവിൽ തീർത്ഥാടകരെല്ലാം ഒരേ ലക്ഷ്യത്തിലെത്തിച്ചേരുന്നു. അതോടെ പാതകളുടെ ദൈർഘ്യം സംബന്ധിച്ച വാഗ്വാദങ്ങൾക്കെല്ലാം വിരാമമാകുകയും ചെയ്യുന്നു.

പാനപാത്രത്തിന് ആത്മാവുണ്ടായിരുന്നുവെങ്കിൽ അത് അതിന്റെ നിർമാതാവുമായി അതിയായ പ്രണയത്തിലാകുമായിരുന്നു. അതിനെ രൂപ പ്പെടുത്തിയ കരങ്ങളുടെ അടിമയാകുമായിരുന്നു. എങ്കിലും ആ പാത്രം കാണുമ്പോൾ ചിലർ പറയുന്നു; അത് ഒന്നും ചെയ്യാതെ അതുപോലെ മേശമേൽ വെക്കണമെന്ന്. മറ്റു ചിലർ പറയുന്നു; ആദ്യമതിന്റെ അകം കഴുകിത്തുടക്കണമെന്ന്. ഇനിയും ചിലർ പറയുന്നു; അകമല്ല, പുറമാണ് ആദ്യം വൃത്തിയാക്കേണ്ടതെന്ന്. വേറെ ചിലരാവട്ടെ, ഒരിക്കലുമത് കഴുകിക്കൂടെന്ന പക്ഷക്കാരാണ്. പക്ഷേ, കഴുകുകയെന്ന ബാഹ്യവിഷയത്തിൽ മാത്രമേ അവർക്കിടയിൽ ഭിന്നതയുള്ളൂ. ആ പാനപാത്രം സ്വയമുണ്ടായതല്ലെന്നും അതൊരാളുടെ സൃഷ്ടിയാണെന്നുമുള്ള കാര്യത്തിൽ അവർക്ക് പക്ഷാന്തരമില്ല.

മനുഷ്യരെല്ലാം അവരുടെ ഹൃദയാന്തരാളങ്ങളിൽ ഇലാഹിനെ പ്രണയിക്കുകയും തേടുകയും ചെയ്യുന്നുണ്ട്. പ്രതീക്ഷകളെല്ലാം അവരർപ്പിക്കുന്നതും അല്ലാഹുവിലാണ്. സകലതിൻ്റെയും കേന്ദ്രയാഥാർഥ്യമായി അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും അവർ കാണുന്നുമില്ല. പക്ഷേ, ഇതൊന്നും വിശ്വാസമോ അവിശ്വാസമോ അല്ല. കാരണം ഹൃദയത്തിനകത്താവുമ്പോൾ ഈ വിചാരങ്ങൾക്കു നാമങ്ങളില്ല. ഹൃദയത്തിൽ നിന്നും നാവിലൂടെ വാക്കുകളായി നിർഗളിക്കുമ്പോഴാണ് അവ രൂപം കൈക്കൊള്ളുകയും പ്രകാശിതമാകുകയും ചെയ്യുന്നത്. അങ്ങനെ അവയ്ക്ക് വിശ്വാസമെന്നും വിശ്വാസവഞ്ചനയെന്നും നന്മ തിന്മകളെന്നും നാമങ്ങൾ നൽകപ്പെടുന്നു.

മണ്ണിൽ നിന്നു നാമ്പെടുക്കുന്ന ചെടികളും ഇവ്വിധമാകുന്നു. ആദ്യമവയ്ക്ക് രൂപമേയില്ല. പിന്നീട് പതിയെ വെളുത്ത് മൃദുലമായ നാമ്പുകൾ ബാഹ്യലോകത്തേക്ക് തലയുയർത്തുന്നു. ഇനിയും വളർച്ച പ്രാപിക്കുന്നതോടെ അവ വിവിധ രൂപ-വർണങ്ങൾ സ്വീകരിക്കുകയും അതോടെ നാമവയെ വിവിധ പേരുകൾ ചൊല്ലി വിളിക്കുകയും ചെയ്യുന്നു.

മൗനത്തിൽ ഒരുമിച്ചിരിക്കുമ്പോൾ വിശ്വാസികളും അവിശ്വാസികളും ഒരുപോലെയാണ്. അവരുടെ ചിന്തകളെ വ്യവച്ഛേദിക്കാനോ മുദ്രണം
ചെയ്യാനോ നമുക്കാവില്ല. ഹൃദയം സ്വതന്ത്രമായൊരു ലോകമാകുന്നു. വിശ്വാസമാകട്ടെ വിധിതീർപ്പിന് അതീതമാംവിധം നിഗൂഢവുമാകുന്നു. ബാഹ്യാവിഷ്ക്കാരങ്ങൾ നോക്കിക്കൊണ്ടു മാത്രമേ മനുഷ്യന് വിധിതീർപ്പിലെത്താനാവൂ. ഹൃദയനിഗൂഢതകളെ രൂപപ്പെടുത്തുന്നത് അല്ലാഹുവാകുന്നു. നിങ്ങളുടെ വിശ്വാസങ്ങൾ അവൻ നിങ്ങൾക്കു മുമ്പിൽ വെളിപ്പെടുത്തിയാൽ അവ മറച്ചുവെക്കാൻ എത്ര ശ്രമിച്ചാലുമൊട്ട് സാധ്യവുമല്ല. അല്ലാഹുവിന് നിമിത്തങ്ങളേതുമാവശ്യമില്ല. പേനകളോ ചായക്കുട്ടോ ഇല്ലാതെതന്നെ എവ്വിധമാണവൻ നിങ്ങളുടെ ഹൃത്തടങ്ങളിൽ ആശയങ്ങളും വിശ്വാസങ്ങളും ശരിപ്പെടുത്തുന്നതെന്ന് നിങ്ങൾ കാണുന്നില്ലേ?

വിശ്വാസങ്ങൾ ആകാശത്തിലെ പറവകളെപ്പോലെയോ കാട്ടിലെ മാൻ പേടകളെപ്പോലെയോ ആകുന്നു. അവയെ പിടികൂടുവോളം വിൽക്കാൻ നിങ്ങൾക്കനുവാദമില്ല. അവ നിങ്ങളുടെ അധികാര പരിധിയിലല്ലെന്നിരിക്കെ നിങ്ങളവയെ എങ്ങനെ വിൽക്കാനാണ്? ഹൃദയത്തിലിരിക്കുവോളം വിശ്വാസങ്ങളും അങ്ങനെയാണ്. അവയ്ക്കപ്പോൾ പേരോ അടയാളങ്ങളോ ഇല്ല. അവയെക്കുറിച്ച തീർപ്പുകൾ അസാധ്യമാണ്. “നിന്റെയുള്ളിൽ നീ ഇവ്വിധം തീരുമാനിച്ചിട്ടുണ്ട്. നിനക്കിങ്ങനെ ചിന്തയുണ്ട്…” എന്നൊക്കെ ഒരു ന്യായാധിപന് ഒരാളോടു പറയാൻ കഴിയുമോ. പ്രകാ ശിതമായിക്കഴിഞ്ഞാൽ മാത്രമേ അവയിലെ ശരിതെറ്റുകളും നന്മതിന്മകളും വ്യവച്ഛേദിക്കാനാവൂ.
ശരീരങ്ങളുടെ ഒരു ലോകമുണ്ട്. ആശയങ്ങളുടെയും ഭാവനകളുടെയും സാധ്യതകളുടെയും ഒരു ലോകവുമുണ്ട്. അവയ്ക്കെല്ലാം അതീതമാകുന്നു അല്ലാഹു. അവയ്ക്കകത്തുമല്ല, പുറത്തുമല്ല. പേനയോ മറ്റുപാധികളോ ഇല്ലാതെ അവൻ നമ്മുടെ വിശ്വാസങ്ങളെ രൂപപ്പെടുത്തുന്നതെ വ്വിധമാണെന്നു നോക്കൂ. ഹൃദയം കീറിമുറിച്ച് കഷണങ്ങളാക്കിയാലും ചിന്തകളെ കണ്ടെത്താൻ നിങ്ങൾക്കാവില്ല. രക്തത്തിലോ സിരകളിലോ താഴെയോ മേലെയോ നിങ്ങൾക്കിവയെ കണ്ടെത്താനാവില്ല. അമൂർത്തവും സ്ഥല-കാലാതീതവുമാകയാൽ നെഞ്ചിനു പുറത്തും നിങ്ങൾക്കവയെ ദർശിക്കാനാകില്ല.
അല്ലാഹുവിനെ ആശയങ്ങളുടെയോ മറ്റോ ലോകത്ത് ഒതുക്കാനാകില്ല. അവനങ്ങനെ ആശയലോകങ്ങളിൽ പരിമിതമായിരുന്നുവെങ്കിൽ അവയവനെ നാനാഭാഗത്തുനിന്നും ആവരണം ചെയ്യുമായിരുന്നു. പിന്നെയവനെ ആശയങ്ങളുടെ സ്രഷ്ടാവെന്ന് വിളിക്കാനാവുമായിരുന്നില്ല. അതു കൊണ്ടുതന്നെ, ആശയങ്ങളുടെയും ഭാവനയുടെയുമെല്ലാം ലോകത്തിന് അതീതനാകുന്നു അല്ലാഹു.

ഞങ്ങൾ വിശുദ്ധഗേഹത്തിൽ പ്രവേശിക്കും എന്നാണ് മുസ്ലിംകൾ പൊതുവെ പറയാറ്. എന്നാൽ, അവരിൽ ചിലർ അല്ലാഹു ഉദ്ദേശിച്ചാൽ ഞങ്ങളവിടെ പ്രവേശിക്കുമെന്നു പറയും. അവരാകുന്നു ദിവ്യപ്രണേതാക്കൾ. കാരണം, തങ്ങൾ സ്വയംപര്യാപ്ത‌തരും സ്വതന്ത്രരുമാണെന്നും കാര്യ
ങ്ങളുടെമേൽ തങ്ങൾക്കധികാരമുണ്ടെന്നും പ്രണേതാക്കൾ ധരിക്കില്ല. എല്ലാം അല്ലാഹുവിന്റെ കൈകളിലാണെന്ന് അവർ തിരിച്ചറിയുന്നു. അതിനാലവർ ഇവ്വിധമേ പറയൂ, “ഞങ്ങളുടെ സ്നേഹഭാജനം ഉദ്ദേശിച്ചാൽ ഞങ്ങൾ പ്രവേശിക്കും.”

അല്ലാഹുവിന്റെ വിശിഷ്ട ദാസരായ പ്രണേതാക്കൾക്ക് വിശുദ്ധ​ഗേഹത്തിൽ പ്രവേശിക്കുകയെന്നാൽ അവനിലുള്ള വിലയനമാണ്. അതിനാൽ അവർ പറയും; “അല്ലാഹു ഉദ്ദേശിച്ചാൽ ഞങ്ങൾ അവൻ്റെ സാമീപ്യം സിദ്ധിക്കുകയും അവന്റെ തിരുദർശനത്താൽ ആദരിക്കപ്പെടുകയും ചെയ്യും.” അല്ലാഹു ഉദ്ദേശിച്ചാൽ എന്ന് അല്ലാഹു തന്നെ പ്രയോഗിക്കുക അപൂർവമാണ്. അതിൻ്റെ പൊരുളാവട്ടെ അതിനിഗൂഢമായതിനാൽ അത്യപൂർവം ആളുകൾക്കേ ഗ്രഹിക്കാനുമാവൂ.

അല്ലാഹുവിൻ്റെ ചില അടിമകളുണ്ട്. അവരെ അല്ലാഹു സ്നേഹിക്കുകയും ഒരു പ്രണേതാവ് തൻ്റെ ഇഷ്ടഭാജനങ്ങൾക്കു വേണ്ടി എന്തെല്ലാം. ചെയ്യുമോ അതെല്ലാം അവർക്കുവേണ്ടി ചെയ്‌തുകൊടുക്കുകയും ചെയ്യും. ‘അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ’ എന്ന് ആ പ്രണേതാക്കൾ പറയു മ്പോൾ അവർക്കുവേണ്ടി അല്ലാഹുവും പറയും, ‘അല്ലാഹു ഉദ്ദേശിച്ചാൽ.’ അതിൻ്റെ പൊരുൾ ഞാൻ വിശദീകരിച്ചാൽ ഉന്നതരായ ആത്മജ്ഞാ നികൾക്കുപോലും അതുൾക്കൊള്ളാനാകില്ല. അത്തരം നിഗൂഢതകൾ സാധാരണക്കാർക്കു പിന്നെയെങ്ങനെ ഉൾക്കൊള്ളാനാവും. കൂടുതലെ ഴുതാൻ തൂലിക വിസമ്മതിക്കുന്നു. കുന്നിൻ മുകളിൽ നിൽക്കുന്ന ഒട്ടകത്തെ കാണാൻ കഴിയാത്തവർക്കെങ്ങനെ അതിൻ്റെ വായിലെ രോമം കാണാനാവും.

അതിനാൽ പറഞ്ഞുവെച്ച കാര്യംതന്നെ തുടരാം. അല്ലാഹു ഇച്ഛിച്ചാൽ എന്നു പറയുന്നവർ അവനിൽ ലയിച്ചവരാണ്. അവരുടെ ഹൃദയത്തിൽ മറ്റൊന്നിനുമിടമില്ല. അല്ലാഹു അല്ലാത്തതിനെക്കുറിച്ച ചിന്ത തന്നെ ഇലാഹി നിന്ദയായാണ് അവർ കാണുന്നത്. സ്വന്തം ഉണ്മയെപ്പോലും മറന്ന് അല്ലാഹുവിൽ വിലയിതരാകുന്നു അവർ. ആ ഒരവസ്ഥയിലേക്കെത്തുവോളം അല്ലാഹുവിൻ്റെ തിരുസന്നിധിയിലേക്കുള്ള പ്രവേശം അസാധ്യമാ കുന്നു. ഇലാഹി ഭവനത്തിൽ അവനല്ലാതെ മറ്റാരും പാർപ്പുറപ്പിക്കരുതല്ലോ?

ദൈവദൂതരുടെ സ്വപ്‌നങ്ങൾപോലെ ആത്മജ്ഞാനികൾക്കും സ്വപ്ന ദർശനങ്ങളുണ്ടാവാറുണ്ട്. അവയുടെ പൊരുൾ പക്ഷേ, പരലോകത്തു മാത്രമേ വെളിപ്പെടുത്തപ്പെടൂ. കുതിരപ്പുറത്തേറി യാത്ര ചെയ്യുന്നതായി നിങ്ങൾക്ക് സ്വ‌പ്നദർശനമുണ്ടാകുമ്പോൾ അതിൻ്റെ വിവക്ഷ നിങ്ങൾ സ്വന്തം ലക്ഷ്യം സാക്ഷാത്ക്കരിക്കുമെന്നാണ്. പക്ഷേ, ആ കുതിരക്ക് ലക്ഷ്യവുമായുള്ള ബന്ധമെന്താണ്? അതുപോലെ, നിങ്ങൾക്ക് പണം നൽക പ്പെടുന്നതായി സ്വ‌പ്നം കണ്ടാൽ അതിൻ്റെ പൊരുൾ നിങ്ങൾക്ക് ആത്മജ്ഞാനികളിൽ നിന്നു നന്മയുടെ വാക്കുകൾ ലഭിക്കുമെന്നാണ്. പക്ഷേ, വാക്കുകളും നാണയങ്ങളും തമ്മിലെ ബന്ധമെന്താണ്? അതുപോലെ, ജനക്കൂട്ടത്തിനു മധ്യേ നിങ്ങളെ തൂക്കിലേറ്റുന്നതായി സ്വപനദർശനമുണ്ടായാൽ അതിനർഥം നിങ്ങൾ ഒരു ജനതയുടെ നേതാവുകുമെന്നാണ്. പക്ഷേ കഴുമരം എങ്ങനെ നേതൃത്വത്തെ പ്രതീകവത്കരിക്കുന്നു? ഇവ്വിധം ഇഹലോകത്തെ കാര്യങ്ങളെല്ലാം സ്വപ്നം പോലെയാണ്. ഇഹലോകം ഉറങ്ങിക്കിടക്കുന്നവൻ്റെ സ്വ‌പ്നമാകുന്നു. ഈ സ്വപ്നങ്ങളുടെ അർഥവ്യാഖ്യാനങ്ങൾ പരലോകത്ത് തികച്ചും വ്യത്യസ്തമായിരിക്കും. അവിടെ സ്വപ്നവ്യാഖ്യാനം നടത്തുക അല്ലാഹുവിന്റെ ദൂതരായിരിക്കും. അവിടുത്തേക്ക് സർവകാര്യങ്ങളും വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു.
സമർഥനായൊരു തോട്ടക്കാരൻ കായ്ക്കുന്നതിനു മുമ്പുതന്നെ പറഞ്ഞുതരും ഓരോ മരവും ഏതേതു ഫലം കായ്ക്കുന്നതാണെന്ന്. അവർക്കതിന് മരം കായ്ക്കുവോളം കാത്തിരിക്കേണ്ടതില്ല. അതുപോലെ അല്ലാഹുവിന്റെ ഇഷ്ടദാസൻമാർക്ക് സ്വപ്‌നവും ജീവിതവും വ്യാഖ്യാനിക്കാൻ പുനരുത്ഥാനനാൾ വരെ കാത്തിരിക്കേണ്ടതില്ല. ഓരോ വൃക്ഷത്തിലും ഏതേതു ഫലം കായ്ക്കുമെന്ന് തോട്ടക്കാരൻ തിരിച്ചറിയുന്ന പോലെ, ഓരോ സ്വപ്‌നത്തിന്റെയും വ്യാഖ്യാനം ജ്ഞാനികൾ മുൻകൂട്ടി ഗ്രഹിക്കുന്നു.

സമ്പത്ത്, ഉടയാടകൾ, ഇണതുണകൾ തുടങ്ങി ഇഹലോകത്തിലെ സർവതും മറ്റു ചില ലക്ഷ്യങ്ങൾക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. ലക്ഷ ക്കണക്കിന് പണം കൈയിലുണ്ടെങ്കിലും വിശക്കുന്ന നേരത്ത് ഭക്ഷണം ലഭിക്കാഞ്ഞാൽ ആ പണം കൊണ്ട് എന്തു ഫലം? അതു നിങ്ങളുടെ വിശപ്പടക്കുമോ? സ്നേഹവും സന്താനങ്ങളും വികാരശമനവും ഉദ്ദേശിച്ചാണ് വിവാഹം കഴിക്കുന്നത്. തണുപ്പിൽ നിന്നും രക്ഷയാണ് വസ്ത്രം. ഇങ്ങനെ എല്ലാറ്റിനും യഥാർഥത്തിൽ മറ്റു ചില ഉദ്ദേശ്യങ്ങളുണ്ട്. ഓരോ അഭിലാഷവും മറ്റൊന്നിലേക്കു നയിക്കുന്നു. ഒടുവിൽ മറ്റെല്ലാ മോഹങ്ങളും അല്ലാഹുവിലെത്തിച്ചേരാനുള്ള മോഹത്തിലൊടുങ്ങുന്നു. അഭിലഷിക്കേണ്ട, തേടേണ്ട ഏകയാഥാർഥ്യം അവൻ മാത്രമാകുന്നു. സകലതിന്റെയും പരിപൂർണതയും പര്യവസാനവും അവനിലാകുന്നു. അവനുമപ്പുറം ഒരു അതീന്ദ്രിയതയുമില്ല.

സന്ദേഹങ്ങൾ കൊണ്ടും പ്രയാസങ്ങൾകൊണ്ടും പ്രക്ഷുബ്ധമാണ് മനുഷ്യമനസ്സ്. യഥാർഥ പ്രണയലോകത്ത് എത്തുന്നതുവരെ അവയൊന്നിൽ നിന്നും മനസ്സ് മോചിതമാകില്ല. പ്രണയ സാക്ഷാത്ക്കാരത്തിലെത്തുന്നതോടെയാവട്ടെ, സകല സന്ദേഹങ്ങൾക്കും ദുരിതങ്ങൾക്കും വിരാമമാകു ന്നു. ‘പ്രണയം നിങ്ങളെ അന്ധനും ബധിരനുമാക്കിത്തീർക്കുന്നു.’ആദമിനു പ്രണമിക്കാൻ വിസമ്മതിച്ച് അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട്
ഇബ് ലീസ് പറഞ്ഞു:
“ദൈവമേ, നീയെന്നെ തീയിൽ നിന്നും ആദമിനെ കളിമണ്ണിൽ നിന്നുമാണല്ലോ സൃഷ്ടിച്ചിരിക്കുന്നത്. ഉത്തമനായ ഞാനെന്തിന് അധമനായ ആദമിനു മുമ്പിൽ പ്രണമിക്കണം?”അങ്ങനെ ദൈവകൽപനയെ ധിക്കരിച്ചതിനാലാണ് ഇബ് ലീസ് പാപിയും അഭിശപ്തനുമായത്. അങ്ങനെയവൻ സ്വർ​ഗത്തിൽ നിന്നും ആട്ടിയോടിക്കപ്പെട്ടു. അപ്പോഴുമവൻ തർക്കിച്ചു. “നീ തന്ന എന്നെ പരീക്ഷണ വിധേയനാക്കി, നീ തന്നെ എന്നെ ശപിക്കുകയും ചെയ്യുന്നു.” അപ്പോൾ അല്ലാഹു ആദമിനോടു ചോദിച്ചു: “ആദമേ, നീ ചെയ്ത തെറ്റിന്റെ പേരിൽ ഞാൻ നിന്നെ ശിക്ഷിച്ചപ്പോൾ നിയെന്തുകൊണ്ട് തർക്കമുന്നയിച്ചില്ല? എല്ലാറ്റിൻ്റെയും സ്രഷ്ടാവ് നീയാണല്ലോ? നീയുദ്ദേശിച്ചത് മാത്രമല്ലേ സംഭവിക്കൂ എന്നെല്ലാം വാദിക്കാമായിരുന്നിട്ടും നീ സ്വർഗത്തിൽ നിന്നും എന്തുകൊണ്ട് മൗനം പാലിച്ചു?”
ആദംപറഞ്ഞു: “അതെല്ലാമെനിക്കറിയാം നാഥാ… പക്ഷേ, നിന്റെ തിരുസാന്നിധ്യത്തിൽ ഞാൻ ആദരവ് മറന്നില്ല. അതിനു കാരണം നിന്നോടുള്ള തീവ്രമായ സ്നേഹമാകുന്നു.”
അത്രമാത്രം തീക്ഷ്‌ണവും അചഞ്ചലവുമായിരുന്നു ആദമിൻ്റെ സ്നേഹം.

സ്നേഹത്തിന്റെ ഉപമ ഒരു ഉറവയാകുന്നു. അതുമല്ലെങ്കിൽ ഒരു രാജ സദസ്സ്, അവിടെ ധാരാളം പേരുണ്ട്. ചിലർ രാജനിയമം പഠിക്കുന്നു. ചിലർ അദ്ദേഹത്തിന്റെ ആജ്ഞാനിരോധനങ്ങളും നീതിന്യായവും വിലയിരുത്തുന്നു. രാജശാസനകൾ അവസാനിക്കുന്നില്ല. അവയുടെ മേലാണ് രാജ്യ ത്തിൻ്റ കെട്ടുറപ്പുതന്നെ. പക്ഷേ, ദർവീശുകളും സ്വൂഫികളും രാജാവിനെ സ്നേഹിക്കുന്നവരാണ്. അവർ രാജാവിനോട് സംസാരിക്കുന്നതും അവിടുത്തെ മനസു വായിക്കുന്നതുമെല്ലാം സ്നേഹം കാരണമാണ്. രാജാവിനെത്തന്നെയും അവിടുത്തെ മനസും തൊട്ടറിയുമ്പോൾ പിന്നെ രാജനിയമത്തെക്കുറിച്ച് പരിജ്ഞാനമെവിടെ!
ആത്മജ്ഞാനികളും അവരുടെ അധ്യാപനവും ധാരാളം പണ്ഡിതരുള്ള ഒരു പാഠശാലപോലെയാണ്. പ്രധാനാധ്യാപകർ ഓരോരുത്തർക്കും അവരുടെ യോഗ്യതക്കനുസരിച്ചാണ് പ്രതിഫലം നൽകുക. അതുപോലെ, എന്റെ വാക്കുകൾ ഉൾക്കൊള്ളാനുള്ള ശേഷിക്കനുസരിച്ചാണ് ഞാനും ഓരോരുത്തരോടും സംസാരിക്കുന്നത്.
“ഓരോരുത്തരോടും അവരുടെ ശേഷിയനുസരിച്ച് സംസാരിക്കുക.”

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy