വാക്ക്

അബൂനാദാപുരം

കനിവിന്റെ
നനവറിഞ്ഞൊരുനാൾ
പുറംതൊലി പൊട്ടിച്ചു
മൗനം വാക്കായി പിറന്നു.
ആത്മാവിലടിവേരിറക്കി
മേൽപ്പോട്ട് മരമായ് വളർന്നു.
കൊടും ചൂടിൽ തണലായിപ്പരന്നു.
പൂത്തും ചിരിച്ചും
കായ്ച്ചു കനിഞ്ഞും
കരളിൽ കുളിരായിപ്പെയ്തും
വിത്തായിപ്പെരുകിയും നിറഞ്ഞു….
വീണ്ടുമൊരുനാൾ
മൗനത്തിലൂടുണരാൻ.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy