രിസാലത്തു ആദാബി സുലൂക്കിൽ മുരീദ് അദ്ധ്യായം: 3
ഹബീബ് അബ്ദുല്ലാഹിബ്നു അലവി അൽ ഹദ്ദാദ്(റ)
പരിഭാഷ: മഖ്ദൂമിശാഹ് അൻവാരി

സത്യമാർഗ്ഗം തേടുന്നവൻ (മുരീദ്) തൻ്റെ ഹൃദയത്തെ ദുർവിചാരങ്ങൾ, വിപത്തുകൾ, മോശമായ ചിന്തകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ പരമാവധി പരിശ്രമിക്കണം. ആത്മപരിശോധന മുറാഖബ എന്നീ കാവൽക്കാരെ തൻ്റെ ഹൃദയവാതിലിൽ നിർത്തണം; ഇത്തരം ചിന്തകൾ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നത് തടയാനാണിത്. കാരണം, അവ ഉള്ളിൽ പ്രവേശിച്ചാൽ ഹൃദയത്തെ അത് നശിപ്പിക്കും, പിന്നീട് അവയെ പുറന്തള്ളൽ പ്രയാസകരമായിത്തീരും.

തൻ്റെ നാഥൻ നോക്കുന്ന സ്ഥാനമായ ഹൃദയത്തെ ശുദ്ധീകരിക്കുന്നതിൽ അവൻ പരമാവധി ശ്രദ്ധ കാണിക്കണം. ഐഹിക ആഗ്രഹങ്ങളിലേക്കുള്ള ചാച്ചിൽ, വഞ്ചന, അസൂയ, പക, സഹജീവികളോടുള്ള വിശിഷ്യാ ആദർശബന്ധുക്കളോടുള്ള വഞ്ചനാ മനോഭാവം, അവരിൽ ആരെക്കുറിച്ചുമുള്ള തെറ്റായ ധാരണകൾ (ദുർധാരണ) എന്നിവയിൽ നിന്നെല്ലാം ഹൃദയത്തെ ശുദ്ധീകരിക്കണം. അവൻ അവർക്ക് ഉപദേശകനും, കരുണയുള്ളവനും, അനുകമ്പയുള്ളവനും ആകണം. അവർക്ക് നന്മ വരണമെന്ന് വിശ്വസിക്കുകയും, തനിക്ക് ലഭിക്കാൻ ആഗ്രഹിക്കുന്ന നന്മകൾ അവർക്കും ലഭിക്കാൻ ആഗ്രഹിക്കുകയും വേണം. തനിക്ക് വരാൻ ആഗ്രഹിക്കാത്ത തിന്മകൾ അവർക്കും വരാൻ പാടില്ലെന്ന് ആഗ്രഹിക്കണം.
മുരീദായ അല്ലയോ സഹോദരാ, നീ അറിയുക: ഹൃദയത്തിന്റെ പാപങ്ങൾ ശരീര അവയവങ്ങൾ ചെയ്യുന്ന പാപങ്ങളേക്കാൾ വളരെ ഗുരുതരവും, മോശവും, നികൃഷ്ടവുമാണ്. ഈ ദുർഗുണങ്ങളിൽ നിന്ന് പൂർണ്ണമായി ഒഴിവാകുകയും മുക്തനാകുകയും ചെയ്യാതെ അല്ലാഹുവിനെക്കുറിച്ചുള്ള അറിവും (മഅരിഫത്ത്) അവന്റെ സ്നേഹവും ഹൃദയത്തിൽ ഇറങ്ങിവരാൻ ആ ഹൃദയം യോഗ്യമാവുകയില്ല.
ഹൃദയത്തിലെ മോശമായ പാപങ്ങളിൽ പെട്ടതാണ് അഹങ്കാരം-പ്രകടനപരത-(കിബ്റ്), ലോകമാന്യത (രിയാഅ്), അസൂയ (ഹസദ്) എന്നിവ.
അഹങ്കാരം അതിൻ്റെ ഉടമയുടെ അങ്ങേയറ്റത്തെ വിഡ്ഢിത്തത്തെയും വിവരക്കേടിനെയും അജ്ഞതയേയും ആണ് കാണിക്കുന്നത്. താൻ നിസ്സാരമായ ഒരു തുള്ളി ശുക്ലകണത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്നും, വൈകാതെ നാറുന്ന ശവമായി മാറുമെന്നും അറിയുന്ന ഒരുവന് അഹങ്കരിക്കാൻ എങ്ങനെ കഴിയും? ഇനി അവൻ്റെ അടുക്കൽ വല്ല ഗുണങ്ങളോ ശ്രേഷ്ഠതകളോ ഉണ്ടെങ്കിൽ തന്നെ, അത് അല്ലാഹുവിൻ്റെ ഉദാരതയും നിർമ്മിതിയും മാത്രമാണ്; അത് നേടിയെടുക്കാൻ അവന് സ്വന്തമായി യാതൊരു കഴിവോ ശക്തിയോ ഇല്ല.
തനിക്ക് അല്ലാഹു ഔദാര്യമായി നൽകിയ അനുഗ്രഹങ്ങളിൽ അഹങ്കരിക്കുമ്പോൾ, തന്റെ അപമര്യാദയും അല്ലാഹുവിന്റെ വിശേഷണത്തിൽ പങ്കുചേരാൻ ശ്രമിച്ചതും കാരണം അല്ലാഹു അത് തിരിച്ചെടുക്കുമെന്ന് അവൻ ഭയപ്പെടുന്നില്ലേ? കാരണം അഹങ്കാരം അല്ലാഹുവിൻ്റെ വിശേഷണങ്ങളിൽ പെട്ടതാണ്; അവൻ മഹാപ്രതാപവാനും അഹങ്കാരത്തിന് അവകാശിയുമാണ് (അൽ-ജബ്ബാർ, അൽ-മുതകബ്ബിർ).

അഹങ്കാരം (കിബ്റ്):

ലോകമാന്യത, പ്രകടനപരത (രിയാഅ്):
റിയാഅ് (മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള പ്രവർത്തനം) എന്നത് ആ വ്യക്തിയുടെ ഹൃദയം അല്ലാഹുവിൻ്റെ മഹത്വത്തിൽ നിന്നും പ്രതാപത്തിൽ നിന്നും ശൂന്യമാണെന്നതിനെയാണ് സൂചിപ്പിക്കുന്നത്. കാരണം, അവൻ സൃഷ്ടികൾക്കായി കൃത്രിമത്വം കാണിക്കുകയും സ്വയം അലങ്കരിക്കുകയും ചെയ്യുന്നു; സർവ്വലോക രക്ഷിതാവായ അല്ലാഹുവിൻ്റെ അറിവു കൊണ്ട് അവൻ തൃപ്തിപ്പെടുന്നില്ല.
നല്ല കാര്യങ്ങൾ ചെയ്യുകയും, ആളുകൾ അതിലൂടെ തന്നെ അറിയാനും ബഹുമാനിക്കാനും തനിക്ക് ഉപകാരം ചെയ്യാനും ആഗ്രഹിക്കുന്നവൻ അജ്ഞനും ഐഹിക താൽപ്പര്യമുള്ളവനുമാണ്. കാരണം ലൗകിക വിരക്തൻ (സാഹിദ്) എന്നാൽ, ആളുകൾ തന്നെ ബഹുമാനിക്കാനും ധനം നൽകാനും മുന്നോട്ട് വന്നാൽ പോലും അതിൽ നിന്ന് തിരിഞ്ഞുകളയുകയും അത് വെറുക്കുകയും ചെയ്യുന്നവനാണ്. എന്നാൽ ഈ റിയാആുകാരൻ പരലോകത്തിൻ്റെ കർമ്മങ്ങൾ കൊണ്ട് ദുനിയാവിനെ തേടുകയാണ്; അപ്പോൾ ഇവനേക്കാൾ വലിയ അജ്ഞൻ ആരാണുള്ളത്?
അവന് ഐഹിക വിരക്തിക്ക് (സുഹ്ദ്) കഴിയുന്നില്ലെങ്കിൽ അവൻ ദുനിയാവിനെ അതിന്റെ ഉടമസ്ഥനായ അല്ലാഹുവിനോട് ചോദിക്കട്ടെ. സൃഷ്ടികളുടെ ഹൃദയങ്ങൾ അവന്റെ കയ്യിലാണ്. തന്നിലേക്ക് തിരിയുന്നവർക്കായി അവൻ ഹൃദയങ്ങളെ അനുകൂലമാക്കുകയും താൻ ഉദ്ദേശിക്കുന്ന രീതിയിൽ അവരെ കീഴൊതുക്കി കൊടുക്കുകയും ചെയ്യും.
അസൂയ (ഹസദ്):
അസൂയ എന്നത് അല്ലാഹുവിനോടുള്ള പരസ്യമായ ശത്രുതയും അവന്റെ അധീനതയിലുള്ള ആധിപത്യത്തിൽ അവനോട് തർക്കിക്കലുമാണ്. കാരണം, അല്ലാഹു തൻ്റെ ദാസന്മാരിൽ ചിലർക്ക് വല്ല അനുഗ്രഹവും നൽകിയാൽ, അസൂയക്കാരൻ അതിനെ വെറുക്കുകയും അത് ഇല്ലാതാകാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. തർക്കമില്ലാതെ തന്നെ അവൻ അല്ലാഹു ഉദ്ദേശിച്ചതിനും തിരഞ്ഞെടുത്തതിനും എതിര് നിൽക്കുകയാണ്; കാരണം അല്ലാഹുവിനെ നിർബന്ധിക്കാൻ ആർക്കും കഴിയില്ല. ഒരു ദാസൻ തൻ്റെ യജമാനൻ ഉദ്ദേശിച്ചതിന് എതിര് ആഗ്രഹിച്ചാൽ അവൻ മര്യാദകേട് കാണിക്കുകയും നാശത്തിന് അർഹനാവുകയും ചെയ്തിരിക്കുന്നു.
കൂടാതെ, അസൂയ ചിലപ്പോൾ പദവി, ധനം തുടങ്ങിയ ഐഹിക കാര്യങ്ങളിലായിരിക്കും. ഇവയോട് അസൂയ തോന്നാൻ മാത്രം വലിപ്പമൊന്നുമില്ലാത്തവയും നിസ്സാരവുമാണ് അവ. മറിച്ച്, അത്തരം പരീക്ഷണങ്ങളിൽ അകപ്പെട്ടവരോട് കരുണ കാണിക്കുകയും, അതിൽ നിന്ന് നിന്നെ ഒഴിവാക്കിത്തന്ന അല്ലാഹുവിനെ സ്തുതിക്കുകയുമാണ് വേണ്ടത്. ഇനി ചിലപ്പോൾ അസൂയ പരലോക കാര്യങ്ങളിലായേക്കാം; വിജ്ഞാനം, നന്മ എന്നിവയിൽ.
തൻ്റെ വഴിയിൽ യോജിച്ച് നിൽക്കുന്നവനയോ, തൻ്റെ കാര്യങ്ങളിൽ സഹായിക്കുന്നവനയോ ഒരു മുരീദ് അസൂയപ്പെടുന്നത് വളരെ മോശമായ കാര്യമാണ്. മറിച്ച് അവനിൽ സന്തോഷിക്കുകയാണ് വേണ്ടത്. കാരണം അവൻ തനിക്ക് തുണയും, ശക്തി നൽകുന്ന ഒരു സഹോദരനുമായി മാറിയിരിക്കുന്നു. സത്യവിശ്വാസി തൻ്റെ സഹോദരനിലൂടെ വർദ്ധിച്ച കരുത്തുള്ളവനാണ്.
മാത്രമല്ല, മുരീദ് തൻ്റെ ഉള്ളം കൊണ്ട് സ്നേഹിക്കുകയും, ബാഹ്യമായി ആളുകളെ അല്ലാഹുവിൻ്റെ വഴിയിൽ ഒരുമിച്ചുകൂട്ടാനും അവനെ അനുസരിക്കുന്നതിൽ വ്യാപൃതരാക്കാനും പരിശ്രമിക്കണം. ആളുകൾ അവനേക്കാൾ ശ്രേഷ്ഠരായോ ഇല്ലയോ എന്നത് അവൻ കാര്യമാക്കേണ്ടതില്ല. കാരണം അത് അല്ലാഹുവിൻ്റെ ഔദാര്യമാണ്, അവൻ ഉദ്ദേശിക്കുന്നവർക്ക് തൻ്റെ കരുണ അവൻ പ്രത്യേകമായി നൽകുന്നു.
ഹൃദയത്തിൽ നിന്ദ്യമായ ധാരാളം ദുർഗുണങ്ങളുണ്ട്. ചുരുക്കിപ്പറയാൻ ആഗ്രഹിക്കുന്നതിനാൽ അവയെല്ലാം ഇവിടെ പരാമർശിക്കുന്നില്ല. എന്നാൽ അവയുടെയെല്ലാം മൂലകാരണത്തെയും ഉറവിടത്തെയും കുറിച്ച് നാം ഓർമ്മിപ്പിച്ചിട്ടുണ്ട്.
അവയുടെയെല്ലാം മാതാവും വേരും വളക്കൂറുള്ള മണ്ണും “ദുനിയാവിനോടുള്ള സ്നേഹമാണ്” (ഹുബ്ബുദ്ദുൻയാ). ദുനിയാവിനോടുള്ള സ്നേഹം എല്ലാ തെറ്റുകളുടെയും തലപ്പത്താണ്, ഹദീസിൽ വന്നതുപോലെ.
ഹൃദയം ഈ ദുർഗുണത്തിൽ നിന്ന് രക്ഷപ്പെട്ടാൽ അത് ശുദ്ധമാവുകയും, നന്നാകുകയും, പ്രകാശപൂരിതമാവുകയും, നല്ലതായിത്തീരുകയും ചെയ്യും. ദിവ്യപ്രകാശങ്ങൾ (ആത്മീയ അനുഭൂതികൾ) ലഭിക്കാനും രഹസ്യങ്ങൾ വെളിവാക്കപ്പെടാനും (മുകാശഫ) അത് യോഗ്യമായിത്തീരുകയും ചെയ്യും.
തുടരും