പീറ്റർ തോൺടന്റെ വാസ്തുവിദ്യയുടെ രാഷ്ട്രീയം
നവചരിത്രവാദം: ചരിത്രത്തിന്റെ പാഠപരത, പാഠത്തിന്റെ ചരിത്രപരത: 8
സൈനുദ്ദീൻ മന്ദലാംകുന്ന്.

കലാരൂപങ്ങളെയും പാഠരൂപങ്ങളെയും വാസ്തുവിദ്യയെയും അവയുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്ന് അടർത്തിമാറ്റി കേവലം സൗന്ദര്യാത്മക വസ്തുക്കളായി മാത്രം കാണുന്ന പരമ്പരാഗത സമീപനങ്ങളെ തിരുത്തിയെഴുതിയ ഒന്നാണ് നവചരിത്രവാദം (New Historicism). “ചരിത്രത്തിന്റെ സാഹിത്യവൽക്കരണവും സാഹിത്യത്തിന്റെ ചരിത്രവൽക്കരണവും” എന്ന് ലൂയിസ് മോൺട്രോസ് വിശേഷിപ്പിച്ച ഈ സിദ്ധാന്തം, ഏതൊരു കലാസൃഷ്ടിയെയും അത് രൂപപ്പെട്ട കാലഘട്ടത്തിലെ അധികാരബന്ധങ്ങളുടെയും സാമൂഹിക വ്യവഹാരങ്ങളുടെയും (discourses) ഉൽപ്പന്നമായാണ് വിലയിരുത്തുന്നത്. നവചരിത്രവാദത്തിന്റെ ഈ സൈദ്ധാന്തിക പരിസരത്ത് നിന്നുകൊണ്ട് വികസിച്ചുവന്ന ഒരു പ്രധാന പഠനശാഖയാണ് ‘ഭൗതിക സംസ്കാര പഠനങ്ങൾ’ (Material Culture Studies).
കലാരൂപങ്ങളെയും പാഠരൂപങ്ങളെയും വാസ്തുവിദ്യയെയും അവയുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്ന് അടർത്തിമാറ്റി കേവലം സൗന്ദര്യാത്മക വസ്തുക്കളായി മാത്രം കാണുന്ന പരമ്പരാഗത സമീപനങ്ങളെ തിരുത്തിയെഴുതിയ ഒന്നാണ് നവചരിത്രവാദം (New Historicism). “ചരിത്രത്തിന്റെ സാഹിത്യവൽക്കരണവും സാഹിത്യത്തിന്റെ ചരിത്രവൽക്കരണവും” എന്ന് ലൂയിസ് മോൺട്രോസ് വിശേഷിപ്പിച്ച ഈ സിദ്ധാന്തം, ഏതൊരു കലാസൃഷ്ടിയെയും അത് രൂപപ്പെട്ട കാലഘട്ടത്തിലെ അധികാരബന്ധങ്ങളുടെയും സാമൂഹിക വ്യവഹാരങ്ങളുടെയും (discourses) ഉൽപ്പന്നമായാണ് വിലയിരുത്തുന്നത്. നവചരിത്രവാദത്തിന്റെ ഈ സൈദ്ധാന്തിക പരിസരത്ത് നിന്നുകൊണ്ട് വികസിച്ചുവന്ന ഒരു പ്രധാന പഠനശാഖയാണ് ‘ഭൗതിക സംസ്കാര പഠനങ്ങൾ’ (Material Culture Studies).
പതിനേഴാം നൂറ്റാണ്ടിലെ Interior Decoration നെ കുറിച്ചുള്ള പ്രശസ്ത ചരിത്രകാരൻ പീറ്റർ തോൺടന്റെ (Peter Thornton) പഠനങ്ങൾ ഈ സമീപനത്തിന്റെ മികച്ച ഉദാഹരണമാണ്. കേവലമൊരു അലങ്കാരകല എന്നതിനപ്പുറം, പതിനേഴാം നൂറ്റാണ്ടിലെ ഫർണിച്ചറുകളും മുറികളുടെ വിന്യാസവും അക്കാലത്തെ സാമൂഹിക പദവി, അധികാരം, ലിംഗബന്ധങ്ങൾ എന്നിവയെ എങ്ങനെ പ്രതിഫലിപ്പിച്ചു എന്ന് തോൺടൺ വ്യക്തമാക്കുന്നു. നവചരിത്രവാദത്തിന്റെ പശ്ചാത്തലത്തിൽ തോൺടന്റെ പഠനങ്ങളെയും അവ ഭൗതിക സംസ്കാര പഠന ശാഖയ്ക്ക് നൽകിയ സംഭാവനകളെയും വിശകലനം ചെയ്യുക എന്നത് നവചരിത്രവാദത്തെ കുറിച്ചുള്ള അന്വേഷണത്തിൽ വളരെ പ്രാധാന്യമേറിയതാണ്.
നവചരിത്രവാദവും ഭൗതിക സംസ്കാരവും (Material Culture)
രൂപഭദ്രതാവാദം (Formalism), നവവിമർശനം (New Criticism) എന്നിവ കലയെ അതിന്റെ ചരിത്രത്തിൽ നിന്ന് വേർപെടുത്തി സ്വയം ഭരണാധികാരമുള്ള ഒന്നായി കണ്ടപ്പോൾ, നവചരിത്രവാദം ചരിത്രവൽക്കരണത്തിന് മുൻഗണന നൽകി. സ്റ്റീഫൻ ഗ്രീൻബ്ലാറ്റ്, ലൂയിസ് മോൺട്രോസ് തുടങ്ങിയവർ വികസിപ്പിച്ച ഈ ചിന്താധാര പ്രകാരം, ഒരു ചരിത്രരേഖയും നിഷ്പക്ഷമല്ല, അവ സംസ്കാരത്തിന്റെ ഭാഗമാണ് എന്ന കാര്യം ഇതുവരെയുള്ള വിശകലനങ്ങളിൽ നിന്ന് സുവ്യക്തമായി. ഈ ആശയത്തെ ഭൗതികവസ്തുക്കളിലേക്ക് (Artifacts) വ്യാപിപ്പിച്ചപ്പോഴാണ് ഭൗതിക സംസ്കാര പഠനങ്ങൾ ശക്തിപ്പെടുന്നത്. ഒരു കെട്ടിടം, അതിനുള്ളിലെ ഫർണിച്ചർ, തുണിത്തരങ്ങൾ, അലങ്കാരവസ്തുക്കൾ എന്നിവയെല്ലാം വെറും വസ്തുക്കളല്ല, മറിച്ച് അവ ചരിത്രപരമായ അർത്ഥങ്ങൾ ഉത്പാദിപ്പിക്കുന്ന മാധ്യമങ്ങളാണ് എന്നതാണ് ഈ വാദത്തിന്റെ കാതൽ.
പീറ്റർ തോൺടന്റെ പഠനം: ആഭ്യന്തര അലങ്കാരങ്ങളുടെ സാമൂഹിക പശ്ചാത്തലം
പീറ്റർ തോൺടന്റെ പ്രശസ്തമായ Authentic Decor: The Domestic Interior 1620–1920*, Seventeenth-Century Interior Decoration in England, France, and Holland എന്നീ കൃതികൾ ഈ മേഖലയിലെ സുപ്രധാന പഠനങ്ങളാണ്. പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യൻ വീടുകളുടെ ഉൾവശം കേവലം വ്യക്തിഗത താല്പര്യങ്ങളുടെ പുറത്ത് നിർമ്മിക്കപ്പെട്ടതല്ല, മറിച്ച് കൃത്യമായ സാമൂഹിക നിയമങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു.
സാമൂഹിക പദവിയും അധികാര വിന്യാസവും (Social Status and Power Display)
പതിനേഴാം നൂറ്റാണ്ടിൽ, പ്രത്യേകിച്ച് ഫ്രാൻസിലും ഇംഗ്ലണ്ടിലും, രാജകൊട്ടാരങ്ങളിലെയും പ്രഭുമന്ദിരങ്ങളിലെയും മുറികളുടെ ക്രമീകരണം കർശനമായ ശ്രേണീവ്യവസ്ഥയ്ക്ക് (Hierarchy) വിധേയമായിരുന്നു.
ഒരു അതിഥിക്ക് ഒരു വീട്ടിൽ എത്രത്തോളം ഉള്ളിലേക്ക് പ്രവേശനമുണ്ട് എന്നത് അവരുടെ സാമൂഹിക പദവിയെ നിർണ്ണയിച്ചു.
‘അനന്തരാവകാശ മുറികൾ’ (Enfilade – ഒന്നിലധികം മുറികൾ ഒരേ നിരയിൽ വാതിലുകളോടെ ക്രമീകരിക്കുന്നത്) അധികാരത്തിന്റെ പ്രകടനമായിരുന്നു. ഏറ്റവും ഒടുവിലത്തെ കിടപ്പുമുറിയിലേക്ക് (State Bedroom) പ്രവേശനം ലഭിക്കുന്നത് അത്യപൂർവ്വമായ ബഹുമതിയായി കണക്കാക്കപ്പെട്ടിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യൻ കൊട്ടാരങ്ങളിലും പ്രഭുമന്ദിരങ്ങളിലും വാസ്തുവിദ്യ എന്നത് വെറുമൊരു പാർപ്പിട നിർമ്മിതിയോ സൗന്ദര്യാവിഷ്കാരമോ ആയിരുന്നില്ല; മറിച്ച്, അത് കൃത്യമായ രാഷ്ട്രീയ വ്യവഹാരവും അധികാര പ്രകടനവുമായിരുന്നു (Architecture of Power). ഫ്രാൻസിലെ ലൂയി പതിനാലാമന്റെ കൊട്ടാരങ്ങളിലും (ഉദാഹരണത്തിന് വേഴ്സായ് കൊട്ടാരം) സ്റ്റുവർട്ട് കാലഘട്ടത്തിലെ ഇംഗ്ലണ്ടിലും ഈ പ്രവണത അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. ഇവിടെ പരാമർശിച്ച ‘അനന്തരാവകാശ മുറികൾ’ അഥവാ ആൻഫിലേഡ് (Enfilade) എന്ന വാസ്തുവിദ്യാ ശൈലി ഈ സാമൂഹിക ശ്രേണീവ്യവസ്ഥയെ എങ്ങനെയാണ് ഭൗതികമായി നിലനിർത്തിയത് എന്ന് വിശദമായി പരിശോധിക്കാം:
എന്താണ് ആൻഫിലേഡ് (Enfilade)? ഒരു കെട്ടിടത്തിന്റെ ഒരു അറ്റത്തുനിന്ന് മറ്റേ അറ്റം വരെ ഒരേ നേർരേഖയിൽ, പരസ്പരം ബന്ധിപ്പിച്ചു നിർമ്മിച്ചിരിക്കുന്ന മുറികളുടെ നിരയെയാണ് ‘ആൻഫിലേഡ്’ എന്ന് വിളിക്കുന്നത്. ഇതിന്റെ പ്രത്യേകത, എല്ലാ മുറികളുടെയും വാതിലുകൾ ഒരേ നിരയിലായിരിക്കും എന്നതാണ്. ഒരു അറ്റത്തെ വാതിൽ തുറന്നിട്ടാൽ, അടുത്തടുത്തുള്ള മുറികളിലൂടെ ഏറ്റവും ഒടുവിലത്തെ മുറി വരെയുള്ള കാഴ്ച (Vista) ഒരൊറ്റ നോട്ടത്തിൽ സാധ്യമാകും. പക്ഷേ, ഈ കാഴ്ച ലളിതമായിരുന്നെങ്കിലും, ഈ മുറികളിലൂടെയുള്ള ഭൗതികമായ പ്രവേശനം അങ്ങേയറ്റം സങ്കീർണ്ണവും കർശനമായ നിയമങ്ങളാൽ നിയന്ത്രിക്കപ്പെട്ടതുമായിരുന്നു.
സാമൂഹിക പദവിയും ‘പ്രവേശനത്തിന്റെ രാഷ്ട്രീയവും’
ഒരു കൊട്ടാരത്തിൽ പ്രവേശിക്കുന്ന അതിഥിക്ക്, ആ കൊട്ടാരത്തിന്റെ എത്രത്തോളം ഉള്ളിലേക്ക് (Depth) കടന്നുചെല്ലാൻ അനുവാദമുണ്ട് എന്നതിനെ ആശ്രയിച്ചാണ് അക്കാലത്ത് അവരുടെ സാമൂഹിക പദവി നിശ്ചയിച്ചിരുന്നത്. ഈ മുറികളുടെ ക്രമീകരണത്തെ നമുക്ക് താഴെ പറയുന്ന രീതിയിൽ തരംതിരിക്കാം:
ആൻഫിലേഡിന്റെ തുടക്കത്തിലുള്ള ദി ഗാർഡ് റൂം (The Guard Room) എന്ന ഈ മുറിയിൽ എല്ലാവർക്കും പ്രവേശനമുണ്ടായിരുന്നു. കൊട്ടാരത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെയുണ്ടാകും. സാധാരണക്കാരായ സന്ദർശകർക്ക് ഇവിടെ വരെ മാത്രമേ വരാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഗാർഡ് റൂം കടന്നാൽ എത്തുന്ന അടുത്ത മുറിയാണ് ദി പ്രസൻസ് ചേംബർ (The Presence Chamber). ഇവിടെയാണ് രാജാവോ പ്രഭുവോ തന്റെ ഔദ്യോഗിക സിംഹാസനത്തിൽ ഇരിക്കുന്നത്. ഇവിടെ പ്രഭുക്കന്മാർക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും പ്രവേശനം ഉണ്ടായിരുന്നുവെങ്കിലും അവരവിടെ എപ്പോഴും നിരീക്ഷിക്കപ്പെട്ടു. കുറച്ചുകൂടി അടുത്ത സുഹൃത്തുക്കൾക്കും പ്രധാന മന്ത്രിമാർക്കും മാത്രം പ്രവേശനമുള്ള കൂടുതൽ സ്വകാര്യമായ ഇടമാണ് ദി പ്രൈവി ചേംബർ (The Privy Chamber). ആൻഫിലേഡിന്റെ ഏറ്റവും ഒടുവിലത്തെ, ഏറ്റവും പ്രധാനപ്പെട്ട മുറിയാണ് ദി സ്റ്റേറ്റ് ബെഡ്റൂം (The State Bedroom). ഇത് വെറുമൊരു ഉറങ്ങാനുള്ള മുറിയായിരുന്നില്ല, മറിച്ച് അധികാരത്തിന്റെ പരമാധികാര കേന്ദ്രമായിരുന്നു (The Sanctuary of Power). പതിനേഴാം നൂറ്റാണ്ടിലെ കൊട്ടാര രാഷ്ട്രീയത്തിൽ ഏറ്റവും വലിയ ബഹുമതി എന്നത് രാജാവിന്റെയോ ഗൃഹനാഥനായ പ്രഭുവിന്റെയോ കിടപ്പുമുറിയിലേക്ക് പ്രവേശനം ലഭിക്കുക എന്നതായിരുന്നു. അതുകൊണ്ട് തന്നെ സ്റ്റേറ്റ് ബെഡ്റൂം’ (State Bedroom) എന്നത് അധികാര കേന്ദ്രം തന്നെയായിരുന്നു. ഈ സ്റ്റേറ്റ് ബഡ്റൂമുകളോടനുബന്ധിച്ച് ചില ചടങ്ങുകൾ അന്ന് നിലനിന്നിരുന്നു. ലെവെ (Levée) ചടങ്ങുകൾ എന്നായിരുന്നു ഫ്രാൻസിൽ ഇത് അറിയപ്പെട്ടിരുന്നത്. ഫ്രാൻസിൽ ലൂയി പതിനാലാമൻ രാജാവ് രാവിലെ ഉണരുന്നതും (Levée) രാത്രി ഉറങ്ങാൻ പോകുന്നതും (Coucher) വലിയ ഔദ്യോഗിക ചടങ്ങുകളായിരുന്നു. രാജാവ് ഉണരുമ്പോൾ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ എടുത്തു കൊടുക്കുക, ഷൂസ് ധരിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ രാജ്യത്തെ ഏറ്റവും ഉയർന്ന പ്രഭുക്കന്മാർ തമ്മിൽ മത്സരിക്കണമായിരുന്നു. ഈ ചടങ്ങുകൾ നടക്കുന്നത് സ്റ്റേറ്റ് ബെഡ്റൂമിലാണ്. ഇവിടെ പ്രവേശനം ലഭിക്കുന്ന ഒരാൾ ഭരണാധികാരിയുമായി അത്രമേൽ വ്യക്തിപരമായ സ്വാധീനമുള്ളയാളാണെന്ന് ബാക്കിയുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.
നവചരിത്രവാദ സമീപനത്തിലൂടെ പീറ്റർ തോൺടനെപ്പോലെയുള്ളവർ ഈ വാസ്തുവിദ്യയെ വിശകലനം ചെയ്യുമ്പോൾ ചില പ്രധാന നിരീക്ഷണങ്ങളിൽ എത്തുന്നു:
അധികാരം എന്നത് കേവലം നിയമ പുസ്തകങ്ങളിലോ കിരീടത്തിലോ മാത്രമല്ല ഇരിക്കുന്നത്, അത് ജനങ്ങൾ ജീവിക്കുന്ന ഭൗതിക സാഹചര്യങ്ങളിൽ കൂടിയാണ് നിർമ്മിക്കപ്പെടുന്നത്. ആൻഫിലേഡിലെ ഓരോ വാതിലും ഒരു സാധാരണക്കാരന് മുന്നിൽ വലിയൊരു അതിർവരമ്പായിരുന്നു. ഈ ഭൗതികമായ അതിർവരമ്പുകൾ (Spatial Boundaries) ആണ് അവരുടെ സാമൂഹിക പദവിയെ നിർണ്ണയിച്ചിരുന്നത്. ഈ വാസ്തുമാതൃകകളുടെ മറ്റൊരു സവിശേഷത നിരീക്ഷണവും നിയന്ത്രണവും (Surveillance) ഇതുവഴി സാധിക്കും എന്നതായിരുന്നു. നേർരേഖയിലുള്ള മുറികൾ ആയതിനാൽ, രാജാവിന് തന്റെ മുറിയിൽ ഇരുന്നുകൊണ്ട് തന്നെ പുറത്തെ മുറികളിൽ ആരൊക്കെ നിൽക്കുന്നു എന്ന് നിരീക്ഷിക്കാൻ സാധിക്കുമായിരുന്നു. ഇത് മിഷേൽ ഫൂക്കോ (Michel Foucault) പറയുന്ന ‘പാനോപ്റ്റിക്കൺ’ (Panopticon) നിരീക്ഷണ വ്യവസ്ഥയുടെ ആദ്യകാല രൂപമാണ്.

നവചരിത്രവാദ സമീപനത്തിലൂടെ പീറ്റർ തോൺടനെപ്പോലെയുള്ളവർ ഈ വാസ്തുവിദ്യയെ വിശകലനം ചെയ്യുമ്പോൾ ചില പ്രധാന നിരീക്ഷണങ്ങളിൽ എത്തുന്നു:
അധികാരം എന്നത് കേവലം നിയമ പുസ്തകങ്ങളിലോ കിരീടത്തിലോ മാത്രമല്ല ഇരിക്കുന്നത്, അത് ജനങ്ങൾ ജീവിക്കുന്ന ഭൗതിക സാഹചര്യങ്ങളിൽ കൂടിയാണ് നിർമ്മിക്കപ്പെടുന്നത്. ആൻഫിലേഡിലെ ഓരോ വാതിലും ഒരു സാധാരണക്കാരന് മുന്നിൽ വലിയൊരു അതിർവരമ്പായിരുന്നു. ഈ ഭൗതികമായ അതിർവരമ്പുകൾ (Spatial Boundaries) ആണ് അവരുടെ സാമൂഹിക പദവിയെ നിർണ്ണയിച്ചിരുന്നത്. ഈ വാസ്തുമാതൃകകളുടെ മറ്റൊരു സവിശേഷത നിരീക്ഷണവും നിയന്ത്രണവും (Surveillance) ഇതുവഴി സാധിക്കും എന്നതായിരുന്നു. നേർരേഖയിലുള്ള മുറികൾ ആയതിനാൽ, രാജാവിന് തന്റെ മുറിയിൽ ഇരുന്നുകൊണ്ട് തന്നെ പുറത്തെ മുറികളിൽ ആരൊക്കെ നിൽക്കുന്നു എന്ന് നിരീക്ഷിക്കാൻ സാധിക്കുമായിരുന്നു. ഇത് മിഷേൽ ഫൂക്കോ (Michel Foucault) പറയുന്ന ‘പാനോപ്റ്റിക്കൺ’ (Panopticon) നിരീക്ഷണ വ്യവസ്ഥയുടെ ആദ്യകാല രൂപമാണ്.
ചുരുക്കത്തിൽ, പതിനേഴാം നൂറ്റാണ്ടിലെ ഇന്റീരിയർ ഡെക്കറേഷനും മുറികളുടെ വിന്യാസവും വെറും ആഡംബരമായിരുന്നില്ല. അത് ഭരണാധികാരികൾ തങ്ങളുടെ അധികാരം നിലനിർത്താനും പ്രഭുക്കന്മാരെ തങ്ങളുടെ വരുതിയിലാക്കാനും ഉപയോഗിച്ച അതിശക്തമായ ഒരു ഭരണകൂട ഉപകരണമായിരുന്നു (State Apparatus).
ഫർണിച്ചറുകളുടെ രാഷ്ട്രീയ പ്രാധാന്യം
പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യൻ സമൂഹത്തിൽ ഫർണിച്ചറുകൾ എന്നത് കേവലം വിശ്രമിക്കാനോ വീട് അലങ്കരിക്കാനോ ഉള്ള വസ്തുക്കളായിരുന്നില്ല. അവ കൃത്യമായ സാമൂഹിക അടയാളങ്ങളും (Social Markers) അധികാരത്തിന്റെ ഭൗതിക രൂപങ്ങളുമായിരുന്നു.
തോൺടന്റെ പഠനങ്ങളിൽ ഫർണിച്ചറുകൾ വെറും ഉപയോഗവസ്തുക്കളല്ല. പതിനേഴാം നൂറ്റാണ്ടിൽ കസേരകളുടെ ഉപയോഗം കണിശമായ അധികാരഘടനയെ സൂചിപ്പിച്ചു. ഇരിപ്പിടം പദവി നിർണ്ണയിക്കുന്ന ഒന്നായിരുന്നു.
പതിനേഴാം നൂറ്റാണ്ടിൽ ഒരാൾക്ക് നൽകുന്ന ഇരിപ്പിടം എന്താണെന്ന് നോക്കിയാൽ ആ വ്യക്തിക്ക് ആ സമൂഹത്തിലും ആ വീട്ടിലും ഉള്ള സ്ഥാനം കൃത്യമായി മനസ്സിലാക്കാമായിരുന്നു. ഇതിനെ പ്രധാനമായും മൂന്നായി തരംതിരിക്കാം:
ദി അംചെയർ (The Armchair / Fauteuil) ആണ് ആദ്യത്തേത്. കൈകൾ വെക്കാനുള്ള സൗകര്യവും ഉയർന്ന ചാരിപ്പലകയുമുള്ള (High Backrest) വലിയ കസേരകളായിരുന്നു ഇവ. ഇത് അധികാരത്തിന്റെ പരമമായ പ്രതീകമായിരുന്നു. ഒരു വീട്ടിൽ ഗൃഹനാഥന് (അല്ലെങ്കിൽ കൊട്ടാരത്തിൽ രാജാവിന്) മാത്രമായിരിക്കും ഈ കസേര. സന്ദർശകരിൽ അത്യപൂർവ്വ പദവിയുള്ളവർക്ക് (ഉദാഹരണത്തിന് മറ്റൊരു രാജ്യത്തെ രാജാവ് അല്ലെങ്കിൽ ഉയർന്ന മതപുരോഹിതൻ) മാത്രമേ ഇതിൽ ഇരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ ഗണം ബാക്ക്‌റെസ്റ്റ് മാത്രമുള്ള കസേരകൾ (Chairs without arms / Chaise) ആണ്. കൈകൾ വെക്കാൻ സൗകര്യമില്ലാത്ത, എന്നാൽ ചാരിയിരിക്കാൻ പറ്റുന്ന കസേരകൾ. ഇവ ഉയർന്ന പദവിയുള്ള മറ്റ് കുടുംബാംഗങ്ങൾക്കോ അല്ലെങ്കിൽ പ്രധാനപ്പെട്ട അതിഥികൾക്കോ ഉള്ളതായിരുന്നു. സ്റ്റൂളുകളും ബെഞ്ചുകളും (Stools and Benches / Tabouret) ആണ് മൂന്നാമത്തെ ഗണം. ചാരാൻ പോലും സൗകര്യമില്ലാത്ത വെറും പലകക്കഷ്ണങ്ങൾ പോലുള്ള ഇരിപ്പിടങ്ങൾ. സാധാരണക്കാരായ അതിഥികൾ, പ്രഭുകുടുംബങ്ങളിലെ കുട്ടികൾ, അല്ലെങ്കിൽ താഴ്ന്ന പദവിയുള്ള ഉദ്യോഗസ്ഥർ എന്നിവർ ഇതിലായിരുന്നു ഇരിക്കേണ്ടിയിരുന്നത്. ഫ്രഞ്ച് കൊട്ടാരങ്ങളിൽ രാജാവിന്റെ സാന്നിധ്യത്തിൽ ഒരു പ്രഭ്വിക്ക് (Duchess) ഒരു സ്റ്റൂളിൽ (Tabouret) ഇരിക്കാൻ അനുവാദം ലഭിക്കുന്നത് അക്കാലത്ത് വലിയൊരു രാഷ്ട്രീയ വിജയമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്! കാരണം ബാക്കിയുള്ളവരെല്ലാം രാജാവിന് മുന്നിൽ മണിക്കൂറുകളോളം എഴുന്നേറ്റു നിൽക്കണമായിരുന്നു.
പട്ടുതുണികൾ (Silk), വെൽവെറ്റ് (Velvet), സ്വർണ്ണനൂലുകൾ കൊണ്ട് തുന്നിയ ബ്രൊക്കേഡ് (Brocade) എന്നിവയാണ് ഈ കിടക്കകൾ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്നത്. അക്കാലത്ത് തുണിത്തരങ്ങൾക്ക് വൻ വിലയായിരുന്നു. ഒരു കിടക്കയ്ക്ക് ഉപയോഗിച്ച തുണിയുടെ വില ചിലപ്പോൾ ഒരു ചെറിയ വീട് നിർമ്മിക്കുന്നതിനുള്ള ചിലവിനേക്കാൾ കൂടുതലായിരുന്നു! പീറ്റർ തോൺടൻ തന്റെ പഠനത്തിനായി അക്കാലത്തെ മരണാനന്തര സ്വത്തുവിവരപ്പട്ടികകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയത്, പല പ്രഭുകുടുംബങ്ങളുടെയും ആകെ സ്വത്തിന്റെ വലിയൊരു ശതമാനം ഈ ‘സ്റ്റേറ്റ് ബെഡ്ഡിന്റെ’ മൂല്യമായിരുന്നു എന്നാണ്. വസ്‌തുവകകൾ വിഭജിക്കുമ്പോൾ മക്കൾ തമ്മിൽ ഏറ്റവും കൂടുതൽ തർക്കത്തിലേർപ്പെട്ടിരുന്നതും ഈ കിടക്കകൾക്ക് വേണ്ടിയായിരുന്നു.
‘സ്റ്റേറ്റ് ബെഡ്’ (The State Bed): കിടക്കകളുടെ വലിപ്പവും പ്രതാപവും
പതിനേഴാം നൂറ്റാണ്ടിലെ ഒരു പ്രഭുമന്ദിരത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഭൗതികവസ്തു അവിടുത്തെ കിടക്കയായിരുന്നു. ഇതാണ് ആ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയുടെയും സ്വാധീനത്തിന്റെയും ഏറ്റവും വലിയ പരസ്യപ്രഖ്യാപനം. ഇവ വെറും കട്ടിലുകളായിരുന്നില്ല, മറിച്ച് മേൽക്കൂരയോട് കൂടിയ (Canopy / Tester) വലിയ കൊട്ടാരസദൃശ്യമായ നിർമ്മിതികളായിരുന്നു. മരപ്പണികളേക്കാൾ പ്രാധാന്യം അതിൽ തൂക്കിയിടുന്ന തുണിത്തരങ്ങൾക്കായിരുന്നു. നിർമ്മിതിയിൽ ആഢംബരമായിരുന്നു പ്രകടമായിരുന്നത്. പട്ടുതുണികൾ (Silk), വെൽവെറ്റ് (Velvet), സ്വർണ്ണനൂലുകൾ കൊണ്ട് തുന്നിയ ബ്രൊക്കേഡ് (Brocade) എന്നിവയാണ് ഈ കിടക്കകൾ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്നത്. അക്കാലത്ത് തുണിത്തരങ്ങൾക്ക് വൻ വിലയായിരുന്നു. ഒരു കിടക്കയ്ക്ക് ഉപയോഗിച്ച തുണിയുടെ വില ചിലപ്പോൾ ഒരു ചെറിയ വീട് നിർമ്മിക്കുന്നതിനുള്ള ചിലവിനേക്കാൾ കൂടുതലായിരുന്നു! പീറ്റർ തോൺടൻ തന്റെ പഠനത്തിനായി അക്കാലത്തെ മരണാനന്തര സ്വത്തുവിവരപ്പട്ടികകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയത്, പല പ്രഭുകുടുംബങ്ങളുടെയും ആകെ സ്വത്തിന്റെ വലിയൊരു ശതമാനം ഈ ‘സ്റ്റേറ്റ് ബെഡ്ഡിന്റെ’ മൂല്യമായിരുന്നു എന്നാണ്. വസ്‌തുവകകൾ വിഭജിക്കുമ്പോൾ മക്കൾ തമ്മിൽ ഏറ്റവും കൂടുതൽ തർക്കത്തിലേർപ്പെട്ടിരുന്നതും ഈ കിടക്കകൾക്ക് വേണ്ടിയായിരുന്നു.
നവചരിത്രവാദ രീതിശാസ്ത്രത്തിലൂടെ നോക്കുമ്പോൾ, ഈ ഫർണിച്ചറുകൾ മനുഷ്യന്റെ ശരീരത്തെപ്പോലും നിയന്ത്രിച്ചിരുന്നതായി കാണാം: ചാരാൻ സൗകര്യമില്ലാത്ത സ്റ്റൂളുകളിൽ ഇരിക്കുന്ന ഒരാൾക്ക് എപ്പോഴും നിവർന്നുതന്നെ ഇരിക്കേണ്ടി വരുന്നു (Rigid Posture). ഇത് അധികാരമുള്ളവന് മുന്നിൽ ശരീരം പാലിക്കേണ്ട വിനയത്തെയും അച്ചടക്കത്തെയും ഭൗതികമായി നിർബന്ധിക്കുകയാണ് ചെയ്യുന്നത്. ഒരു സാധാരണക്കാരൻ ഈ കൊട്ടാരങ്ങളിലെ കിടക്കകളുടെ പ്രതാപവും കസേരകളുടെ വലിപ്പവും കാണുമ്പോൾ തന്നെ ഭരണകൂടത്തോടും പ്രഭുക്കന്മാരോടും വലിയ ബഹുമാനവും ഭയവും വച്ചുപുലർത്താൻ പ്രേരിതനാകുന്നു. ചുരുക്കത്തിൽ, പതിനേഴാം നൂറ്റാണ്ടിൽ ഫർണിച്ചറുകൾ എന്നത് വെറും ആഭ്യന്തര അലങ്കാര വസ്തുക്കളല്ല, മറിച്ച് അവ മനുഷ്യരെ തരംതിരിക്കാനും അധികാരം ഉറപ്പിച്ചു നിർത്താനും ഉപയോഗിച്ച കൃത്യമായ രാഷ്ട്രീയ ഉപകരണങ്ങൾ (Political Artifacts) തന്നെയായിരുന്നു എന്ന് തോൺടൻ സമർത്ഥിക്കുന്നു.
ലിംഗഭേദവും സ്വകാര്യതയും (Gender and Privacy)
പതിനേഴാം നൂറ്റാണ്ടിലാണ് ‘സ്വകാര്യത’ (Privacy) എന്ന ആശയം വീടുകളുടെ നിർമ്മിതിയെ സ്വാധീനിക്കാൻ തുടങ്ങുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേക ‘ക്ലോസറ്റുകൾ’ (Closets / ചെറിയ മുറികൾ) വേർതിരിക്കപ്പെട്ടു. ഇത് കേവലം വിഭജനമല്ല, മറിച്ച് അക്കാലത്തെ പുരുഷാധിപത്യ വ്യവസ്ഥിതിയും സ്ത്രീകളുടെ സാമൂഹിക സ്ഥാനവും നിർണ്ണയിക്കുന്ന ഭൗതിക ഘടനയായിരുന്നുവെന്ന് തോൺടന്റെ നിരീക്ഷണങ്ങളെ മുൻനിർത്തി വിലയിരുത്താം.
പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യൻ വാസ്തുവിദ്യയിൽ സംഭവിച്ച ഏറ്റവും വലിയ വിപ്ലവങ്ങളിലൊന്ന് ‘സ്വകാര്യത’ (Privacy) എന്ന ആശയത്തിന്റെ ഉദയമായിരുന്നു. മധ്യകാലഘട്ടത്തിൽ മനുഷ്യർ വലിയ ഹാളുകളിലും പരസ്പരം തുറസ്സായ മുറികളിലും കൂട്ടമായി ജീവിച്ചിരുന്ന സ്ഥാനത്ത്, പതിനേഴാം നൂറ്റാണ്ടോടെ വ്യക്തിപരമായ ഇടങ്ങൾ എന്ന ചിന്ത ശക്തമായി. എന്നാൽ, പീറ്റർ തോൺടന്റെ നിരീക്ഷണങ്ങൾ പ്രകാരം ഈ സ്വകാര്യത എല്ലാവർക്കും ഒരുപോലെയല്ല ലഭിച്ചത്. വീടുകൾക്കുള്ളിലെ മുറികളുടെ വിഭജനം അക്കാലത്തെ ലിംഗപദവിയെയും (Gender Roles) പുരുഷാധിപത്യ വ്യവസ്ഥിതിയെയും (Patriarchal Structure) കൃത്യമായി അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു. ഈ ആശയത്തെ നമുക്ക് വിശദമായി പരിശോധിക്കാം:
പതിനേഴാം നൂറ്റാണ്ടിലെ കൊട്ടാരങ്ങളിലെയും വലിയ വീടുകളിലെയും ആൻഫിലേഡ് (മുറികളുടെ നിര) അവസാനിക്കുന്നത് ‘ക്ലോസറ്റ്’ അല്ലെങ്കിൽ ‘കാബിനറ്റ്’ എന്ന് വിളിക്കുന്ന വളരെ ചെറിയ മുറികളിലായിരുന്നു. ഒരു വ്യക്തിക്ക് മറ്റാരുടെയും ശല്യമില്ലാതെ പൂർണ്ണമായ സ്വകാര്യതയോടെ ഇരിക്കാൻ കഴിയുന്ന ഒരിടമായിരുന്നു ഇത്. കത്തുകൾ എഴുതുക, പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കുക, വ്യക്തിപരമായ പ്രാർത്ഥനകൾ നടത്തുക, ഏറ്റവും അടുത്ത സുഹൃത്തുക്കളെ മാത്രം കാണുക എന്നിവയായിരുന്നു ഈ മുറിയുടെ പ്രധാന ഉപയോഗങ്ങൾ. ഇവയിൽ പുരുഷന്റെ ക്ലോസറ്റ്: അധികാരത്തിന്റെയും അറിവിന്റെയും കേന്ദ്രമായിരുന്നു. ഗൃഹനാഥനായ പുരുഷന്റെ ക്ലോസറ്റ് കേവലം ഒരു വിശ്രമമുറിയായിരുന്നില്ല, മറിച്ച് അയാളുടെ ബൗദ്ധികവും രാഷ്ട്രീയവുമായ അധികാരത്തിന്റെ പ്രകടനമായിരുന്നു. പുരുഷൻ തന്റെ ബിസിനസ്സ് കാര്യങ്ങൾ സംസാരിക്കുന്നതും, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കുന്നതും ഈ മുറിയിലായിരുന്നു. അതുകൊണ്ട് തന്നെ ഇത് വീടിനുള്ളിലെ ഒരു ‘മിനി സെക്രട്ടറിയേറ്റ്’ ആയി പ്രവർത്തിച്ചു. പുരുഷന്മാരുടെ ക്ലോസറ്റുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ്വ വസ്തുക്കൾ, പുസ്തകങ്ങൾ, ശാസ്ത്രീയ ഉപകരണങ്ങൾ, ഗ്ലോബുകൾ എന്നിവ പ്രദർശിപ്പിച്ചിരുന്നു. ഇത് അയാൾ അറിവുള്ളവനും യുക്തിവാദിയുമായ ഒരു ‘ആധുനിക മനുഷ്യൻ’ ആണെന്ന് കാണിക്കാനുള്ള ഭൗതിക മാർഗ്ഗമായിരുന്നു.
എന്നാൽ സ്ത്രീയുടെ ക്ലോസറ്റ് ആഭ്യന്തരതയുടെയും വികാരങ്ങളുടെയും ഇടമായിരുന്നു. സ്ത്രീകൾക്കും (പ്രത്യേകിച്ച് പ്രഭുകുടുംബങ്ങളിലെ സ്ത്രീകൾക്ക്) പ്രത്യേക ക്ലോസറ്റുകൾ ഉണ്ടായിരുന്നുവെങ്കിലും അതിന്റെ സ്വഭാവവും സാമൂഹിക കാഴ്ചപ്പാടും പുരുഷന്റേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. സ്ത്രീകളുടെ ക്ലോസറ്റുകൾ അലങ്കാര വസ്തുക്കൾ തുന്നാനും (Needlework), പ്രാർത്ഥനയ്ക്കുമുള്ള ഇടങ്ങളായാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. അതായത്, സ്ത്രീ വീടിന്റെ ആഭ്യന്തരമായ അച്ചടക്കവും ഭക്തിയും നിലനിർത്തേണ്ടവളാണ് എന്ന പൊതുബോധത്തെ ഈ മുറി ശക്തിപ്പെടുത്തി. പിൽക്കാലത്ത് ഇത് സ്ത്രീകളുടെ വസ്ത്രധാരണത്തിനും സൗന്ദര്യസംരക്ഷണത്തിനുമുള്ള ഇടങ്ങളായി കൂടുതൽ ചുരുക്കപ്പെട്ടു. പുരുഷന്റെ മുറി ‘അറിവിനെ’ പ്രതിനിധീകരിച്ചപ്പോൾ സ്ത്രീയുടെ മുറി ‘ബാഹ്യസൗന്ദര്യത്തെ’ പ്രതിനിധീകരിക്കുന്ന തരത്തിലാണ് വാസ്തുവിദ്യ വിഭജിക്കപ്പെട്ടത്.
നവചരിത്രവാദപരമായ വായന: വാസ്തുവിദ്യയിലെ പുരുഷാധിപത്യം
നവചരിത്രവാദ രീതിശാസ്ത്രത്തിലൂടെ പീറ്റർ തോൺടന്റെ ഈ നിരീക്ഷണങ്ങളെ വിലയിരുത്തുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് താഴെ സംഗ്രഹിക്കുന്ന വസ്തുതകളാണ്. പുരുഷന്റെ ക്ലോസറ്റിലേക്ക് പുറത്തുനിന്നുള്ള പുരുഷന്മാർക്കും ഉദ്യോഗസ്ഥർക്കും പ്രവേശനമുണ്ടായിരുന്നു, അതുകൊണ്ട് തന്നെ അത് വീടിനുള്ളിലെ ഒരു പൊതു-അധികാര കേന്ദ്രമായി (Public-political space) മാറി. എന്നാൽ സ്ത്രീയുടെ ക്ലോസറ്റ് പൂർണ്ണമായും കുടുംബത്തിന്റെ കണ്ണുകളിൽ നിന്ന് ഒളിച്ചിരിക്കാനുള്ള ഒരു അതി-സ്വകാര്യ ഇടമായി (Hyper-private space) മാറി. ഇത് സ്ത്രീയെ രാഷ്ട്രീയ-സാമൂഹിക ചർച്ചകളിൽ നിന്ന് ഭൗതികമായിത്തന്നെ അകറ്റിനിർത്താൻ സഹായിച്ചു. വീടിന്റെ ഭിത്തികളും വാതിലുകളും കേവലം കല്ലും തടിയുമല്ല, മറിച്ച് അവ സ്ത്രീയും പുരുഷനും സമൂഹത്തിൽ എങ്ങനെ പെരുമാറണം എന്ന് നിശ്ചയിക്കുന്ന സാമൂഹിക നിയമങ്ങളുടെ ഭൗതിക രൂപങ്ങളാണ്. പുരുഷൻ വീടിന്റെയും സമൂഹത്തിന്റെയും നാഥനാണെന്ന ബോധം ഈ മുറികളുടെ വിന്യാസത്തിലൂടെ ദിവസേന ഉറപ്പിക്കപ്പെടുകയായിരുന്നു. ചുരുക്കത്തിൽ, പതിനേഴാം നൂറ്റാണ്ടിലെ ‘ക്ലോസറ്റുകൾ’ എന്ന വാസ്തുവിദ്യാ സംവിധാനം കേവലം വ്യക്തിപരമായ സ്വകാര്യതയ്ക്ക് വേണ്ടിയുള്ളതായിരുന്നില്ല, മറിച്ച് അത് സ്ത്രീ-പുരുഷ ഭേദങ്ങളെയും അവരവരുടെ സാമൂഹിക അതിരുകളെയും കൃത്യമായി അടയാളപ്പെടുത്തിയ ഒരു ലിംഗാധിഷ്ഠിത ഭൗതിക ഘടന (Gendered Space) കൂടിയായിരുന്നു.
തോൺടൺ തന്റെ പഠനത്തിനായി ഉപയോഗിച്ച രീതിശാസ്ത്രം നവചരിത്രവാദത്തിന്റെ സ്വഭാവത്തോട് തികച്ചും നീതി പുലർത്തുന്നതാണ്. അദ്ദേഹം കേവലം അവശേഷിക്കുന്ന ഫർണിച്ചറുകൾ മാത്രം നോക്കിയല്ല പഠനം നടത്തിയത്: അക്കാലത്തെ പെയിന്റിംഗുകൾ, നിർമ്മാണ പ്ലാനുകൾ (Architectural plans). ഡയറിക്കുറിപ്പുകൾ, മരണാനന്തര സ്വത്ത് വിവരപ്പട്ടികകൾ (Inventories). നികുതി രേഖകൾ, സമകാലിക സാഹിത്യകൃതികളിലെ പരാമർശങ്ങൾ തുടങ്ങിയവയെല്ലാം അദ്ദേഹം തന്റെ ഗവേഷണ പഠനങ്ങൾക്കുവേണ്ടി പ്രയോജനപ്പെടുത്തി.
ഇവയെല്ലാം കോർത്തിണക്കിക്കൊണ്ടാണ് അദ്ദേഹം പതിനേഴാം നൂറ്റാണ്ടിലെ ഭൗതികാവസ്ഥയെ പുനർനിർമ്മിച്ചത്. ഇതാണ് നവചരിത്രവാദം മുന്നോട്ട് വെക്കുന്ന ‘പാഠാന്തരത’ (Intertextuality). അതായത്, ഒരു കെട്ടിടത്തിന്റെ പ്ലാനും അക്കാലത്തെ ഒരു ഡയറിക്കുറിപ്പും തുല്യപ്രാധാന്യമുള്ള ചരിത്രരേഖകളായി ഇവിടെ മാറുകയാണ്.
വസ്തുക്കളുടെ ചരിത്രവൽക്കരണം: തോൺടന്റെ രീതിശാസ്ത്രം
തോൺടൺ തന്റെ പഠനത്തിനായി ഉപയോഗിച്ച രീതിശാസ്ത്രം നവചരിത്രവാദത്തിന്റെ സ്വഭാവത്തോട് തികച്ചും നീതി പുലർത്തുന്നതാണ്. അദ്ദേഹം കേവലം അവശേഷിക്കുന്ന ഫർണിച്ചറുകൾ മാത്രം നോക്കിയല്ല പഠനം നടത്തിയത്: അക്കാലത്തെ പെയിന്റിംഗുകൾ, നിർമ്മാണ പ്ലാനുകൾ (Architectural plans). ഡയറിക്കുറിപ്പുകൾ, മരണാനന്തര സ്വത്ത് വിവരപ്പട്ടികകൾ (Inventories). നികുതി രേഖകൾ, സമകാലിക സാഹിത്യകൃതികളിലെ പരാമർശങ്ങൾ തുടങ്ങിയവയെല്ലാം അദ്ദേഹം തന്റെ ഗവേഷണ പഠനങ്ങൾക്കുവേണ്ടി പ്രയോജനപ്പെടുത്തി.
ഇവയെല്ലാം കോർത്തിണക്കിക്കൊണ്ടാണ് അദ്ദേഹം പതിനേഴാം നൂറ്റാണ്ടിലെ ഭൗതികാവസ്ഥയെ പുനർനിർമ്മിച്ചത്. ഇതാണ് നവചരിത്രവാദം മുന്നോട്ട് വെക്കുന്ന ‘പാഠാന്തരത’ (Intertextuality). അതായത്, ഒരു കെട്ടിടത്തിന്റെ പ്ലാനും അക്കാലത്തെ ഒരു ഡയറിക്കുറിപ്പും തുല്യപ്രാധാന്യമുള്ള ചരിത്രരേഖകളായി ഇവിടെ മാറുകയാണ്.
ഉപസംഹാരം
കലയെയും വാസ്തുവിദ്യയെയും അവയുടെ സാമൂഹിക പശ്ചാത്തലത്തിൽ നിന്ന് അടർത്തിമാറ്റി പഠിക്കുന്നത് ചരിത്രത്തെ അപൂർണ്ണമാക്കുകയേ ഉള്ളൂ എന്ന നവചരിത്രവാദ നിലപാടിന് ഏറ്റവും ശക്തമായ അടിത്തറ നൽകുന്നതാണ് പീറ്റർ തോൺടന്റെ പഠനങ്ങൾ. ഒരു കസേരയുടെ ആകൃതിയോ, ഒരു മുറിയുടെ ജനലിന്റെ സ്ഥാനമോ, ഭിത്തിയിലെ ചിത്രങ്ങളോ കേവലം അലങ്കാരമല്ല, മറിച്ച് അവ മനുഷ്യന്റെ സാമൂഹിക ബന്ധങ്ങളുടെയും രാഷ്ട്രീയ വിചാരങ്ങളുടെയും ഭൗതിക രൂപങ്ങളാണ്. ചുരുക്കത്തിൽ, കലയുടെ ചരിത്രത്തെ മനുഷ്യസംസ്കാരത്തിന്റെ പൊതുചരിത്രവുമായി കൂട്ടിയിണക്കുന്നതിൽ നവചരിത്രവാദവും ഭൗതിക സംസ്കാര പഠനങ്ങളും വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്.
തുടരും:
References
- Thornton, Peter. (1978). Seventeenth-Century Interior Decoration in England, France, and Holland. New Haven: Yale University Press.
- Thornton, Peter. (1984). Authentic Decor: The Domestic Interior 1620–1920. London: Weidenfeld & Nicolson.
- Greenblatt, Stephen. (1988). Shakespearean Negotiations: The Circulation of Social Energy in Renaissance England. Berkeley: University of California Press.
- Veeser, H. Aram (Ed.). (1989). The New Historicism. New York: Routledge.
- Tilley, Christopher, et al. (Eds.). (2006). Handbook of Material Culture. London: SAGE Publications.
