ഫൈസല ഹഫ്ത് മസ്അല: ഭാഗം 3
അൽ ഹാഫിള് മുഹമ്മദ് സുൽത്വാൻ ബാഖവി
ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കീ (റ), അറബികളും അനറബികളും ആദരിക്കുന്ന ഉന്നതനായ ശൈഖ് ആകുന്നു. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ, ജോർദാൻ, ഈജിപ്ത്, തുർക്കി തുടങ്ങിയ പല നാടുകളിലെയും മുസ് ലിംകൾക്ക് അദ്ദേഹം സുപരിചിതനാണ്. അവരിൽ നിന്ന് ആത്മീയ പരിശീലനം സിദ്ധിച്ചവരും ഈ നാടുകളിലുണ്ടായിരുന്നു.
അദ്ദേഹത്തെ തങ്ങളുടെ ആത്മീയ പിതാവായി സ്വീകരിച്ച ആയിരക്കണക്കിന് മുസ് ലിംകളിൽ ഉന്നതരായ ഉലമാ പ്രമുഖരും ഉൾപ്പെടുന്നു. അവരിൽ ദക്ഷിണേന്ത്യയുടെ ഇസ് ലാമിക വിദ്യാഭ്യാസ മാതൃസ്ഥാപനമായ ‘ജാമിഅഃ അൽ-ബാഖിയാത്തു സ്വാലിഹാത്’ സ്ഥാപകൻ, ബഹുമാന്യരായ അഅ്ലാ ഹസ്റത്ത് (റ), ഉത്തരേന്ത്യയുടെ ഇസ് ലാമിക വിദ്യാഭ്യാസത്തിനായുള്ള മാതൃസ്ഥാപനമായ ‘ദേവ്ബന്ദ് ദാറുൽ ഉലൂമി’ന്റെ സ്ഥാപകൻ മൗലാന മുഹമ്മദ് ഖാസിം നാനൂത്തവി (റ), പ്രമുഖ പുനരുജ്ജീവനവാദിയായ റഷീദ് അഹ്മദ് ഗംഗോഹി (റ), ശൈഖുൽ ഹിന്ദ് മഹ്മൂദ് ഹസൻ (റ), ഹുസൈൻ അഹ്മദ് മദനി (റ), അശ്റഫ് അലി ഥാനവി (റ) എന്നിവർ പ്രത്യേക പരാമർശമർഹിക്കുന്നവരാണ്.

വെല്ലൂർ ബാഖിയാത്തു സ്വാലിഹാത് അറബിക് കോളേജിലെ മുൻകാല പ്രൊഫസറും, ‘മനാറുൽ ഹുദാ’ മാസികയുടെ പ്രധാന പത്രാധിപരുമായ (മർഹൂം) മൗലാന മുഹമ്മദ് ഇഖ്ബാൽ ഖാസിമി ഹസ്റത്ത് അവർകൾ (മുൻ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ്) മൂലഗ്രന്ഥകാരനെക്കുറിച്ച് ‘മനാറുൽ ഹുദാ’ മാസികയിൽ (2004 ഒക്ടോബർ ലക്കം) എഴുതി പ്രസിദ്ധീകരിച്ച ലേഖനം.
ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കീ (റ), അറബികളും അനറബികളും ആദരിക്കുന്ന ഉന്നതനായ ശൈഖ് ആകുന്നു. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ, ജോർദാൻ, ഈജിപ്ത്, തുർക്കി തുടങ്ങിയ പല നാടുകളിലെയും മുസ് ലിംകൾക്ക് അദ്ദേഹം സുപരിചിതനാണ്. അവരിൽ നിന്ന് ആത്മീയ പരിശീലനം സിദ്ധിച്ചവരും ഈ നാടുകളിലുണ്ടായിരുന്നു.
അദ്ദേഹത്തെ തങ്ങളുടെ ആത്മീയ പിതാവായി സ്വീകരിച്ച ആയിരക്കണക്കിന് മുസ് ലിംകളിൽ ഉന്നതരായ ഉലമാ പ്രമുഖരും ഉൾപ്പെടുന്നു. അവരിൽ ദക്ഷിണേന്ത്യയുടെ ഇസ് ലാമിക വിദ്യാഭ്യാസ മാതൃസ്ഥാപനമായ ‘ജാമിഅഃ അൽ-ബാഖിയാത്തു സ്വാലിഹാത്’ സ്ഥാപകൻ, ബഹുമാന്യരായ അഅ്ലാ ഹസ്റത്ത് (റ), ഉത്തരേന്ത്യയുടെ ഇസ് ലാമിക വിദ്യാഭ്യാസത്തിനായുള്ള മാതൃസ്ഥാപനമായ ‘ദേവ്ബന്ദ് ദാറുൽ ഉലൂമി’ന്റെ സ്ഥാപകൻ മൗലാന മുഹമ്മദ് ഖാസിം നാനൂത്തവി (റ), പ്രമുഖ പുനരുജ്ജീവനവാദിയായ റഷീദ് അഹ്മദ് ഗംഗോഹി (റ), ശൈഖുൽ ഹിന്ദ് മഹ്മൂദ് ഹസൻ (റ), ഹുസൈൻ അഹ്മദ് മദനി (റ), അശ്റഫ് അലി ഥാനവി (റ) എന്നിവർ പ്രത്യേക പരാമർശമർഹിക്കുന്നവരാണ്.
ഹാജി ഇംദാദുല്ലാഹ് (റ) അവർകൾക്ക് തന്റെ ഏഴാം വയസ്സിൽ തന്നെ മാതാവിനെ നഷ്ടപ്പെടുകയുണ്ടായി. പരിശുദ്ധ ഖുർആൻ സ്വയം മനഃപാഠമാക്കുന്നതിൽ ഏർപ്പെട്ടു. പിന്നീട് തന്റെ 16-ാം വയസ്സിൽ ഡൽഹിക്ക് പോയി അവിടെ അറബി, പേർഷ്യൻ ഭാഷാ ഗ്രന്ഥങ്ങൾ പഠിച്ചു. ശാഹ് നസ്റുദ്ദീൻ(റ) എന്ന ശൈഖിൽ നിന്ന് ആത്മീയ പരിശീലനം നേടി ഖലീഫയായി.
ഈമാൻ, ഹദീസ്, ഫിഖ്ഹ് സംബന്ധമായ ചില അടിസ്ഥാന ഗ്രന്ഥങ്ങൾ അദ്ദേഹം പഠിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ശ്രദ്ധയെല്ലാം ആത്മീയ വിദ്യാഭ്യാസത്തിലായിരുന്നു. അതിനാൽ, പേർഷ്യൻ ഭാഷാ ഗ്രന്ഥമായ മസ്നവി പഠിക്കുന്നതിൽ കൂടുതൽ താൽപ്പര്യം കാണിച്ചു.
താൻ സ്വപ്നത്തിൽ കണ്ട ഒരു ഉന്നത വ്യക്തിയെ തേടിപ്പുറപ്പെട്ട ഹാജി അവർകൾ, അടുത്തുള്ള ‘ലോഹാരി’ എന്ന ഗ്രാമത്തിൽ എത്തിച്ചേർന്നു. അവിടെ നൂർ മുഹമ്മദ് ജൻജാനവി(റ) എന്ന ഉന്നതവ്യക്തിത്വവുമായി സന്ധിച്ചപ്പോൾ, ആ വലിയ മനുഷ്യൻ തനിക്കായി കാത്തിരിക്കുകയാണെന്നറിഞ്ഞ് ആശ്ചര്യപ്പെട്ടു. ആ ഉന്നത വ്യക്തിയിൽ നിന്ന് പ്രത്യേക ഇജാസത്തുകളെല്ലാം സിദ്ധിക്കുകയും നാല് ആത്മീയ സരണികളിൽ (സിൽസില) പരിശീലനം നേടുകയും ചെയ്തു. ജൻജാനവി (റ) വഫാത്തായതിനുശേഷം, ഏകാന്തതയിൽ ധ്യാനത്തിൽ ഏർപ്പെട്ടു. തന്റെ 27-ാം വയസ്സിൽ ഹജ്ജ് യാത്ര നടത്തി.
ഒരുനാൾ മദീനാ മുനവ്വറയിൽ ആയിരിക്കുമ്പോൾ അദ്ദേഹം കണ്ട ഒരു സ്വപ്നത്തെത്തുടർന്ന്, ഇന്ത്യയിലേക്ക് മടങ്ങി.
ഉത്തർപ്രദേശിലെ ‘ഥാനാഭവൻ’ എന്ന സ്ഥലത്തേക്ക് മടങ്ങിയെത്തിയ ഹാജി അവർകൾക്ക്, അവിടെ സ്വന്തം വീട് നിലവിലുണ്ടായിരുന്നതിനാൽ അതേ നാട്ടിലെ ഒരു പള്ളിയിൽ താമസിച്ച് ഇബാദത്തുകളിൽ ഏർപ്പെടാൻ തുടങ്ങി. പല ഭാഗങ്ങളിൽ നിന്നും അദ്ദേഹത്തെ തേടി ആളുകൾ വരാൻ തുടങ്ങി. ആലിമുകളിൽ ആദ്യമായി റഷീദ് അഹ്മദ് ഗംഗോഹി(റ) വന്ന് അദ്ദേഹത്തെ കണ്ട് ‘ബൈഅത്ത്’ ചെയ്തു. അതിനെത്തുടർന്ന് ധാരാളം ആലിമുകളും പൊതുജനങ്ങളും സന്ദർശനം നടത്തി.
ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ…
1857-ലെ ബ്രിട്ടീഷുകാർക്കെതിരായ സമരത്തിൽ ‘ഷാമിലി’ കോട്ട ആക്രമിച്ച സൈന്യത്തിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. ഭരണത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന് കുറ്റം ചുമത്തപ്പെട്ട്, അന്വേഷണം നേരിട്ടിരുന്ന സാഹചര്യത്തിൽ ഒളിവുജീവിതം നയിച്ച് അങ്ങനെ തിരുമക്കയിൽ എത്തിച്ചേർന്നു. പിന്നീട് അവിടെത്തന്നെ വിവാഹം കഴിഞ്ഞ് സ്ഥിരതാമസമാക്കി.
വിദേശങ്ങളിൽ നിന്ന് മക്കയിലേക്ക് വരുന്ന മുസ് ലിങ്ങൾ പലരും അദ്ദേഹത്തെ തേടിച്ചെന്ന് ആത്മീയ പരിശീലനം നേടി. പാശ്ചാത്യ സംസ്കാരത്തിന്റെ ആഘാതത്തിൽ നിന്ന് ലോക മുസ് ലിങ്ങളെ രക്ഷിക്കാൻ, ഒരു വലിയ പ്രസ്ഥാനത്തിന് തുടക്കമിട്ടു. അതിൽ മൗലാന അബ്ദുൽ ഗനി മുജദ്ദിദ്, മൗലാന റഹ്മത്തുല്ലാഹ് കീരാനവി (റ) തുടങ്ങിയ വലിയ വ്യക്തികൾ പങ്കെടുത്തു. പണ്ഡിതന്മാരെ ധാരാളമായി വാർത്തെടുക്കാൻ പൊതുജനങ്ങളുടെ സഹായത്തോടെ മദ്രസകൾ സ്ഥാപിക്കാൻ വലിയ പരിശ്രമം നടത്തി. ഇതാണ് തന്റെ ജീവിത ലക്ഷ്യമായി അദ്ദേഹം കണക്കാക്കിയത്.
ഹാജി ഇംദാദുല്ലാഹ് (റ) അവർകൾക്ക് തന്റെ ഏഴാം വയസ്സിൽ തന്നെ മാതാവിനെ നഷ്ടപ്പെടുകയുണ്ടായി. പരിശുദ്ധ ഖുർആൻ സ്വയം മനഃപാഠമാക്കുന്നതിൽ ഏർപ്പെട്ടു. പിന്നീട് തന്റെ 16-ാം വയസ്സിൽ ഡൽഹിക്ക് പോയി അവിടെ അറബി, പേർഷ്യൻ ഭാഷാ ഗ്രന്ഥങ്ങൾ പഠിച്ചു. ശാഹ് നസ്റുദ്ദീൻ(റ) എന്ന ശൈഖിൽ നിന്ന് ആത്മീയ പരിശീലനം നേടി ഖലീഫയായി.
ഈമാൻ, ഹദീസ്, ഫിഖ്ഹ് സംബന്ധമായ ചില അടിസ്ഥാന ഗ്രന്ഥങ്ങൾ അദ്ദേഹം പഠിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ശ്രദ്ധയെല്ലാം ആത്മീയ വിദ്യാഭ്യാസത്തിലായിരുന്നു. അതിനാൽ, പേർഷ്യൻ ഭാഷാ ഗ്രന്ഥമായ മസ്നവി പഠിക്കുന്നതിൽ കൂടുതൽ താൽപ്പര്യം കാണിച്ചു.
താൻ സ്വപ്നത്തിൽ കണ്ട ഒരു ഉന്നത വ്യക്തിയെ തേടിപ്പുറപ്പെട്ട ഹാജി അവർകൾ, അടുത്തുള്ള ‘ലോഹാരി’ എന്ന ഗ്രാമത്തിൽ എത്തിച്ചേർന്നു. അവിടെ നൂർ മുഹമ്മദ് ജൻജാനവി(റ) എന്ന ഉന്നതവ്യക്തിത്വവുമായി സന്ധിച്ചപ്പോൾ, ആ വലിയ മനുഷ്യൻ തനിക്കായി കാത്തിരിക്കുകയാണെന്നറിഞ്ഞ് ആശ്ചര്യപ്പെട്ടു. ആ ഉന്നത വ്യക്തിയിൽ നിന്ന് പ്രത്യേക ഇജാസത്തുകളെല്ലാം സിദ്ധിക്കുകയും നാല് ആത്മീയ സരണികളിൽ (സിൽസില) പരിശീലനം നേടുകയും ചെയ്തു. ജൻജാനവി (റ) വഫാത്തായതിനുശേഷം, ഏകാന്തതയിൽ ധ്യാനത്തിൽ ഏർപ്പെട്ടു. തന്റെ 27-ാം വയസ്സിൽ ഹജ്ജ് യാത്ര നടത്തി.

ഈ ശ്രമങ്ങളുടെ ഫലമായി രൂപംകൊണ്ടവയാണ് – മക്കയിലെ ‘സൗലത്തിയ്യ’ മദ്രസ, ദേവ്ബന്ദ് ‘ദാറുൽ ഉലൂം’ മദ്രസ, വെല്ലൂർ ‘ബാഖിയാത്തു സ്വാലിഹാത്’ മദ്രസ എന്നിവ. താൻ ഒരു ആലിം ബിരുദധാരി അല്ലെങ്കിലും, ആലിമുകളോട് വലിയ ആദരവും ബഹുമാനവും വെച്ചുപുലർത്തിയിരുന്നു. നാനൂത്തവി (റ), ഗംഗോഹി (റ) തുടങ്ങിയ ഉന്നത ശീർഷരായ പണ്ഡിതന്മാർ, തങ്ങളുടെ ഗ്രന്ഥങ്ങൾ തങ്ങളുടെ ഉസ്താദിന്(അവരുടെ ശൈഖായിരുന്ന മുഹാജിർ മക്കി(റ) ക്ക്) കാണിച്ച ശേഷമേ പുറത്തിറക്കിയിരുന്നുള്ളൂ. മൗലാന റൂമി (റ) രചിച്ച ‘മസ്നവി’ കാവ്യം പഠിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു.
ഉത്തർപ്രദേശിൽ സഹാറൻപൂരിന് സമീപം ‘നാനൂത്ത’ എന്ന സ്ഥലത്ത് ഹിജ്റ 1233-ൽ ജനിച്ച് മക്കാ നഗരത്തിൽ ജീവിച്ച്, 1317-ൽ വഫാത്തായി, മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ അടക്കം ചെയ്യപ്പെട്ടു.
സ്മര്യപുരുഷൻ ചെയ്ത പ്രഭാഷണങ്ങളും, എഴുതിയ കത്തുകളും ക്രോഡീകരിച്ച് വ്യത്യസ്ത ഗ്രന്ഥങ്ങളായി പുറത്തിറങ്ങിയിട്ടുണ്ട്. അവയിൽ ചില ആശയങ്ങൾ താഴെ നൽകുന്നു:
തങ്കത്തിളക്കമുള്ള മൊഴികൾ
- എന്റെ പാത ഹനഫി മദ്ഹബും, അതുപോലെ സ്വൂഫി മഹത്തുക്കളുടെ ലളിതമായ ജീവിതവുമാണ്.
- ലോകസുഖങ്ങളെ തേടി അലയുന്നവൻ തന്റെ നിഴലിനെ പിന്തുടരുന്നവനെപ്പോലെയാണ്. അവയെ അവഗണിച്ച് മുഖം തിരിക്കുന്നവന് പിന്നിൽ നിഴൽ താനെ വരും.
- മിസ്കീനായി ജീവിച്ച് അല്ലാഹുവിനെ കണ്ടുമുട്ടണം. ഇത് നബി (സ്വ) ആഗ്രഹിച്ചു സ്വീകരിച്ച കാര്യമാണ്.
- അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുന്നതും ‘തഖ്ലീദ്’ തന്നെയാണ്. “ഞങ്ങൾ ഇമാമുകളെ പിൻപറ്റുന്നില്ല; അതിനാൽ നിങ്ങളും പിൻപറ്റരുത്” എന്ന് പറയുന്നത് മാത്രം തഖ്ലീദ് അല്ലാതാകുമോ?
- ഇലാഹി സ്നേഹത്തോടും, ശുദ്ധമായ ഉദ്ദേശ്യത്തോടും കൂടി പരിശുദ്ധ ഖുർആൻ -തിരുഹദീസ്, സ്വഹാബികളുടെ വഴി എന്നിവ പിന്തുടരുന്ന മതപണ്ഡിതന്മാർ നാല് വിഭാഗക്കാരാണ്. (1) വ്യാഖ്യാതാക്കൾ (മുഫസ്സിറുകൾ). (2) ഹദീസ് പണ്ഡിതന്മാർ. (3) ഫിഖ്ഹ് നിയമജ്ഞർ. (4) ആത്മീയ പിതാക്കന്മാരായ സ്വൂഫികൾ.
നന്ദി: മനാറുൽ ഹുദാ മാസിക



