പുലരിയിലെ ദിക്റുകളുടെയും പ്രാർത്ഥനകളുടെയും ശ്രേഷ്ഠത

അല്ലാഹുവിന്റെ മാർ​ഗത്തിൽ സഞ്ചാരിയായ ഹേ മനുഷ്യാ,
ജുമുഅഃ നിസ്കാരവും ജമാഅത്തുകളും (സംഘടിതനിസ്കാരം) ഉപേക്ഷവരാതെ പൂർണ്ണമായും സൂക്ഷിക്കുക. കാരണം, അത് അലസന്മാരുടെ ശീലങ്ങളിൽ പെട്ടതും വിവരമില്ലാത്തവരുടെ സ്വഭാവവുമാണ്.

ഫർള് നിസ്കാരങ്ങൾക്ക് മുമ്പുള്ളതും ശേഷമുള്ളതുമായ സുന്നത്ത് നിസ്കാരങ്ങൾ (റവാതിബ്) മുടങ്ങാതെ പാലിക്കുക. വിത്ർ നിസ്കാരം, ളുഹാ നിസ്കാരം എന്നിവയിലും, മഗ്‌രിബിനും ഇശാഇനും ഇടയിലുള്ള സമയം (ഇബാദത്തുകൾ കൊണ്ട്) സജീവമാക്കുന്നതിലും നീ സ്ഥിരത പുലർത്തുക.

സുബ്ഹ് നിസ്കാരം മുതൽ സൂര്യോദയം വരെയുള്ള സമയവും, അസർ നിസ്കാരം മുതൽ സൂര്യ അസ്തമയം വരെയുള്ള സമയവും (ഇബാദത്തുകൊണ്ട്) സജീവമാക്കി നിർത്തുന്നതിൽ നീ അതീവ താല്പര്യം കാണിക്കുക. കാരണം, ഈ രണ്ട് സമയങ്ങളും ഉന്നതമായ രണ്ട് സമയങ്ങളാണ്. അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യത്തിന്റെയും ഔദാര്യത്തിന്റെയും പ്രവാഹം ആ സമയത്ത് അല്ലാഹുവിലേക്ക് മുഖംതിരിച്ച അടിമകളുടെ മേൽ നിറഞ്ഞു കവിയുന്നതാണ്.

സുബ്ഹ് നിസ്കാരത്തിനു ശേഷമുള്ള സമയത്തിന് ശാരീരികമായ ഉപജീവന മാർഗ്ഗങ്ങൾ (ഭൗതിക വിഭവങ്ങൾ) നേടിയെടുക്കുന്നതിൽ ശക്തവും പ്രത്യേകവുമായ ഒരു സ്വാധീനമുണ്ട്. അതുപോലെ അസർ നിസ്കാരത്തിനു ശേഷമുള്ള സമയം ഹൃദയസംബന്ധിയായ ഉപജീവന മാർഗ്ഗങ്ങൾ(ദിക്റ്, ദുആകൾ, മറ്റ് ആന്തരീക കർമ്മങ്ങൾ) നേടിയെടുക്കുന്നതിൽ ശക്തമായ പ്രത്യേക സ്വാധീനമുള്ളതാണ്. ആത്മജ്ഞാനികളായ ഔലിയാക്കളിലെ ബസ്വീറത്തിന്റെ (ഉൾക്കാഴ്ചയുടെ) ആളുകൾ ഇത് പരീക്ഷിച്ചറിഞ്ഞിട്ടുള്ളതുമാണ്.

തിരുനബി(സ്വ) തങ്ങളുടെ ഒരു വചനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു:

“ആരെങ്കിലും സ്വുബ്ഹ് നിസ്കരിക്കുകയും ആ സ്ഥലത്ത് ഇരുന്ന് അല്ലാഹുവിനെ ദിക്റ് ചെയ്യുകയും ചെയ്താൽ, ഭൂമിയിലൂടെ യാത്ര ചെയ്ത് (നാടുകൾ തോറും സഞ്ചരിച്ച്) ഉപജീവനത്തിനായ് അലയുന്നവനെക്കാൾ വേഗത്തിൽ അവൻ തന്റെ ഉപജീവനം നേടിയെടുക്കുന്നതാണ്.”

തുടരും…

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy