ഫൈസലാ ഹഫ്ത് മസ്അല: 4
ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ).
പരിഭാഷ: മുഹമ്മദ് സുൽത്വാൻ ബാഖവി കായൽപട്ടണം
ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) യുടെ ഫൈസലാ ഹഫ്ത് മസ്അല എന്ന ഗ്രന്ഥത്തിന്റെ പരിഭാഷ ആരംഭിക്കുന്നതിന് മുന്നോടിയായി ഈ ഗ്രന്ഥകർത്താവിനെ കുറിച്ച് ദയൂബന്തി പണ്ഡിതന്മാർ എഴുതിയ ലേഖനങ്ങളിൽ രണ്ടാമത്തേതാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഈ പണ്ഡിതന്മാർ അവലംബനീയരും ആധികാരികതയുള്ളവരുമാണ്. പണ്ഡിത മഹത്തുക്കളെല്ലാം അംഗീകരിച്ച സ്മര്യ പുരുഷൻ്റെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്ന ഈ ലേഖനവും ഈ ഗ്രന്ഥ പാരായണത്തിന്റെ മുന്നോടിയായി പ്രസിദ്ധീകരിക്കുകയാണ്.

ലോകപ്രശസ്ത ചരിത്രകാരനായ അല്ലാമാ സയ്യിദ് അബ്ദുൽ ഹയ്യ് ലക്നവി അൽഹസനി (സയ്യിദ് അബുൽ ഹസൻ അലി നദ്വി യുടെ പിതാവ്) അവർകൾ തന്റെ ‘നുസ്ഹത്തുൽ ഖവാതിർ’ എന്ന ചരിത്ര ഗ്രന്ഥത്തിൽ ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ) യെപ്പറ്റി എഴുതിയിട്ടുള്ള ചരിത്രക്കുറിപ്പുകൾ അതുപോലെ (അറബിയിൽ) ഈ ഗ്രന്ഥത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ചുരുക്കം ഇവിടെ നൽകുന്നു.
ശൈഖ് ഇംദാദുല്ലാഹ് മുഹാജിർ മക്കീ(റ) ഉന്നതമായ ആത്മീയ സാമ്രാജ്യത്തിന്റെ അധിപനാണ്. അവരുടെ പിതാവിന്റെ പേര് (ഹാഫിള്) മുഹമ്മദ് അമീൻ സാഹിബ് എന്നാണ്. അമീറുൽ മുഅ്മിനീൻ ഹള്റത്ത് ഉമറുൽ ഫാറൂഖ് (റ) വിന്റെ വംശപരമ്പരയിൽ പെട്ടവരാണ്. ആത്മീയ പാതയിൽ പരിശീലനവും പക്വതയും നേടിയ ജ്ഞാനികളായ ഔലിയാക്കളിൽ പ്രമുഖനാണ്. എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി ഇവരെ പ്രശംസിക്കുകയും സേവനങ്ങളെ അഭിനന്ദിച്ച് ആദരിക്കുകയും ചെയ്യുന്നു.
ഡൽഹിയിൽ ചെന്ന് ശൈഖ് നസീറുദ്ദീൻ ഷാഫി (റ) യുടെ അടുത്തുനിന്ന് അവർ ‘ബൈഅത്ത്’ സ്വീകരിച്ചു. ശൈഖ് നസീറുദ്ദീൻ അവർകൾ വീരമൃത്യു (ശഹീദ്) വരിച്ചതിനു ശേഷം, ശൈഖ് നൂർ മുഹമ്മദ് ജൻജാനവീ (റ) അടുത്തുനിന്ന് ബൈഅത്ത് സ്വീകരിച്ച് ആത്മീയ പരിശീലനത്തിൽ ഏർപ്പെട്ടു. അല്ലാഹു അവർക്ക് ദിവ്യജ്ഞാനത്തിന്റെ കവാടങ്ങൾ തുറന്നുകൊടുത്തു. വിദ്യയിൽ ഉന്നത വിജയം നേടിയ മഹാപണ്ഡിതനായി അല്ലാഹു അദ്ദേഹത്തെ മാറ്റി. പിന്നീട് തന്റെ ഗുരുവിന്റെ കൽപ്പനപ്രകാരം ജനങ്ങളെ സന്മാർഗ്ഗത്തിലേക്ക് നയിക്കാനും ബൈഅത്ത് നൽകാനും തുടങ്ങി.
സ്വാതന്ത്ര്യ വാഞ്ഛയുള്ള പണ്ഡിതന്മാരും സ്വാലിഹീങ്ങളും മുസ്ലിം പൊതുജനങ്ങളും ബ്രിട്ടീഷ് സർക്കാരിനെതിരെ സമരങ്ങൾ ചെയ്യാനും സായുധ പോരാട്ടത്തിന് തുടക്കമിടാനും തീരുമാനിച്ചപ്പോൾ, ശൈഖ് ഇംദാദുല്ലാഹ് (റ) അവർകളെയാണ് തങ്ങളുടെ സൈന്യത്തിന്റെ സൈന്യാധിപനായി അവർ തിരഞ്ഞെടുത്തത്. ഷാംലീ മൈതാനത്ത് അതിഭീകരമായ പോരാട്ടം നടന്നു. ഹാഫിള് മുഹമ്മദ് സാമിൻ (ശഹീദ്) വീരമൃത്യു വരിച്ചപ്പോൾ, ഇസ്ലാമിക സൈന്യം നിലയുറപ്പിക്കാൻ കഴിയാതെ കുലുങ്ങാൻ തുടങ്ങി. ബ്രിട്ടീഷ് സൈന്യം വേരുറപ്പിച്ചു. സമരത്തിൽ പങ്കെടുത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനികളായ പണ്ഡിതന്മാരുടെ സ്ഥിതി പ്രതിസന്ധിയിലായി. പലർക്കും ദിവസങ്ങളോളം ഒളിജീവിതം നയിക്കേണ്ടി വന്നു. ശൈഖ് അവർകൾ വിശുദ്ധ മക്കയിലേക്ക് ഹിജ്റ ചെയ്തു. ഹിജ്റ വർഷം 1276-ൽ മക്കയിലെത്തി സഫായിൽ താമസിച്ചുവന്നു.
തുടർന്ന് ഹാർറത്തുൽ ബാബിയിലേക്ക് മാറിത്താമസിച്ച് ആജീവനാന്തം അവിടെത്തന്നെ കഴിഞ്ഞുകൂടി. പൂർവ്വകാല ഔലിയാക്കളെപ്പോലെ ദീർഘകാലം കടുത്ത ബുദ്ധിമുട്ടിലും ദാരിദ്ര്യാവസ്ഥയിലും അവർ ജീവിച്ചുപോന്നു. അല്ലാഹു തനിക്ക് വിധിച്ചതിൽ തൃപ്തിപ്പെട്ട് ക്ഷമയോടെ കഴിഞ്ഞുകൂടി. പിന്നീട് കാലം മാറി. ബുദ്ധിമുട്ടുകൾ മാറി ഐശ്വര്യം വന്നുചേർന്നു. ദുനിയാവ് അവരുടെ കാൽക്കൽ മുട്ടുകുത്തി. എന്നിരുന്നാലും തന്റെ മനസ്സുകൊണ്ടും ശരീരം കൊണ്ടും അല്ലാഹുവിങ്കലേക്ക് പൂർണ്ണ ശ്രദ്ധ തിരിച്ച്, കഠിനമായ പരിശീലനത്തിലും ആരാധനകളിലും അവർ മുഴുകിയിരുന്നു. നിരന്തരം ദിക്റിലും മുറാഖബയിലും അവർ മുഴുകിക്കഴിഞ്ഞു. അവരുടെ ഹൃദയത്തിൽ അല്ലാഹുവിന്റെ മഹാപ്രകാശവും ജ്ഞാനങ്ങളും നിറഞ്ഞു കവിഞ്ഞു. തന്റെ മനസ്സിനെ അടക്കിഭരിച്ച് ആരാധനകളിൽ മാത്രം വ്യാപൃതരായി. ജനങ്ങളോട് വിനയം കാണിച്ചു. മനസ്സുറപ്പോടെ പ്രവർത്തിച്ചു. വിദ്യയെയും പണ്ഡിതന്മാരെയും ആദരിച്ചു. ശരീഅത്തിനെയും സുന്നത്തുകളെയും ബഹുമാനിച്ചു.
അല്ലാഹു തന്റെ അടിമകളുടെ ഹൃദയത്തിൽ ഇവരോടുള്ള ആദരവും സ്നേഹവും വിതച്ചു. മഹാപണ്ഡിതന്മാരും ശൈഖുമാരും ഇവരുടെ അടുക്കൽ സ്നേഹത്തോടെ വന്ന് പ്രയോജനം നേടിമടങ്ങി. സത്യവും ജ്ഞാനവും തേടുന്നവർ ദൂരദേശങ്ങളിൽ നിന്നെല്ലാം ഇവരെ തേടിയെത്തി. ഇവരുടെ തർബിയത്തിലും (സംസ്കരണത്തിലും) അല്ലാഹു ബർക്കത്ത് നൽകി. അതിന്റെ മഹാപ്രകാശ ജ്ഞാനാഗ്നികൾ ലോകമെമ്പാടും പരന്നു. ഇവരിലൂടെ ‘ചിശ്തിയ്യ സ്വാബിരിയ്യ’ ത്വരീഖത്ത് പുനർജീവിച്ചു വളർന്നു പന്തലിച്ചു. മഹാപണ്ഡിതന്മാരും പീർമാരും ഇവരുടെ ആത്മീയ മാർഗ്ഗത്തിലേക്ക് പ്രവേശിച്ചു.
എണ്ണമറ്റ ആളുകൾ ഇവർ വഴി ഉപകാരം നേടി. അവരിൽ ശൈഖ് ഖാസിം നാനൂത്തവി, ശൈഖ് റശീദ് അഹ്മദ് ഗംഗോഹി, മൗലാന യഅ്കൂബ് (നാനൂത്തവി), മൗലവി അഹ്മദ് ഹസൻ, മൗലവി മുഹമ്മദ് ഹുസൈൻ, മൗലവി അശ്രഫ് അലി ഥാനവി തുടങ്ങിയവർ പ്രമുഖരാണ്. മേൽപ്പറഞ്ഞ ഓരോരുത്തരും ശൈഖുമാരായി മാറി; ഇവർ വഴിയും എണ്ണമറ്റ ജനങ്ങൾ പ്രയോജനം നേടി.

അല്ലാഹു തന്റെ അടിമകളുടെ ഹൃദയത്തിൽ ഇവരോടുള്ള ആദരവും സ്നേഹവും വിതച്ചു. മഹാപണ്ഡിതന്മാരും ശൈഖുമാരും ഇവരുടെ അടുക്കൽ സ്നേഹത്തോടെ വന്ന് പ്രയോജനം നേടിമടങ്ങി. സത്യവും ജ്ഞാനവും തേടുന്നവർ ദൂരദേശങ്ങളിൽ നിന്നെല്ലാം ഇവരെ തേടിയെത്തി. ഇവരുടെ തർബിയത്തിലും (സംസ്കരണത്തിലും) അല്ലാഹു ബർക്കത്ത് നൽകി. അതിന്റെ മഹാപ്രകാശ ജ്ഞാനാഗ്നികൾ ലോകമെമ്പാടും പരന്നു. ഇവരിലൂടെ ‘ചിശ്തിയ്യ സ്വാബിരിയ്യ’ ത്വരീഖത്ത് പുനർജീവിച്ചു വളർന്നു പന്തലിച്ചു. മഹാപണ്ഡിതന്മാരും പീർമാരും ഇവരുടെ ആത്മീയ മാർഗ്ഗത്തിലേക്ക് പ്രവേശിച്ചു.
എണ്ണമറ്റ ആളുകൾ ഇവർ വഴി ഉപകാരം നേടി. അവരിൽ ശൈഖ് ഖാസിം നാനൂത്തവി, ശൈഖ് റശീദ് അഹ്മദ് ഗംഗോഹി, മൗലാന യഅ്കൂബ് (നാനൂത്തവി), മൗലവി അഹ്മദ് ഹസൻ, മൗലവി മുഹമ്മദ് ഹുസൈൻ, മൗലവി അശ്രഫ് അലി ഥാനവി തുടങ്ങിയവർ പ്രമുഖരാണ്. മേൽപ്പറഞ്ഞ ഓരോരുത്തരും ശൈഖുമാരായി മാറി; ഇവർ വഴിയും എണ്ണമറ്റ ജനങ്ങൾ പ്രയോജനം നേടി.
മിതമായ പൊക്കം. മെലിഞ്ഞ ശരീരം. വിശാലമായ നെറ്റി. വലിയ തല. നേർത്ത പുരികം. വിശാലമായ കണ്ണുകൾ. ഇമ്പമുള്ള സംസാരം. അളവറ്റ സ്നേഹവും അനുകമ്പയും നിറഞ്ഞ സ്വഭാവം. പ്രസന്നമായ മുഖം. വളരെ കുറഞ്ഞ ഭക്ഷണവും ഉറക്കവും പോലുള്ളവയാണ് അവരുടെ ശരീരപ്രകൃതിയും സ്വഭാവവിശേഷങ്ങളും.
അല്ലാഹുവിനോടുള്ള പ്രണയം അവരെ പൂർണ്ണമായും ആവേശിച്ചിരുന്നു. കഠിനമായ ആരാധനയിലും പരിശീലനത്തിലും അവർ മുഴുകിയിരുന്നു. അവർ സഹിഷ്ണുതയുള്ളവരായിരുന്നു. ഉദാരമനസ്കനായിരുന്നു. വിശാലഹൃദയനായിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും സൽസ്വഭാവത്താൽ തന്നിലേക്ക് ആകർഷിച്ചവർ. ഇവരോടുള്ള സ്നേഹവും അടുപ്പവും നിമിത്തം തങ്ങൾക്ക് ലഭിച്ച ഉപകാരത്താൽ, വ്യത്യസ്ത ‘മസ്ലകുകൾ’ (ആശയധാരകൾ) ഉള്ളവരും ഭിന്ന ചിന്താഗതിക്കാർ പോലും അവരെ സമീപിച്ചു. ജനങ്ങളോട് വിട്ടുവീഴ്ചയോടെ പെരുമാറി, ക്ഷമാശീലത്തോടെ അവരെ തിരുത്തി നന്നാക്കി. അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളിലും ഉപവിഭാഗ നിയമങ്ങളിലും അവർക്ക് വിശാലവും ദീർഘവീക്ഷണപരവുമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. അവയിൽ യാതൊരു കടുംപിടുത്തമോ കഠിനതയോ കാണിച്ചില്ല.
എപ്പോഴും മൗലാന റൂമി (റ) യുടെ മസ്നവി ശരീഫ് ഓതിക്കേൾപ്പിക്കുന്നതിലും, അതിൽ ആഴ്ന്നിറങ്ങി ചിന്തിച്ച് സന്തോഷിക്കുന്നതിലും, അതിന്റെ വരികൾ മറ്റുള്ളവർക്ക് പാടി കേൾപ്പിക്കുന്നതിലും അവർ മുഴുകിയിരുന്നു. മസ്നവി ശരീഫ് പാരായണം ചെയ്യണമെന്നും അതിനെക്കുറിച്ച് ചിന്തിക്കണമെന്നും തന്റെ സഹപ്രവർത്തകർക്ക് അവർ ഉപദേശിക്കാറുണ്ടായിരുന്നു.
സൂക്ഷ്മമായ ആശയങ്ങൾ നിറഞ്ഞ നിരവധി അത്ഭുത ഗ്രന്ഥങ്ങൾ അവർ രചിച്ചിട്ടുണ്ട്. അവയെല്ലാം അല്ലാഹുവോടുള്ള പ്രണയം, ജ്ഞാനം (മഅ്രിഫ), ആത്മീയത (തസ്വവുഫ്) എന്നിവയെക്കുറിച്ചുള്ളവയാണ്. അവയിൽ ചില ഗ്രന്ഥങ്ങൾ താഴെ പറയുന്നു:
ളിയാഉൽ ഖുലൂബ്-ഫാർസി (ഈ ഗ്രന്ഥം മർഹൂം ആരണി ബാവാ റഹിമഹുള്ളാഹ് ‘മന ഒളി’ എന്ന പേരിൽ തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്). ഇർശാദെ മുർശിദ്, ഗുൽസാറെ മഅ്രിഫത്ത്, തുഹ്ഫത്തുൽ ഉശ്ശാഖ്, ജിഹാദെ അക്ബർ, കിതാബു റൂഹ്, ദർദ് നാമയെ ഗംനാക് (ഈ ആറു ഗ്രന്ഥങ്ങളും ഉർദു ഭാഷയിലുള്ളവയാണ്). ഇവയിൽ കൂടുതലും കവിതാ രൂപത്തിലാണ് ഉള്ളത്.
ഈ മഹാപ്രതിഭ മക്കയിൽ വെച്ച് ഹിജ്റ 1317 ജമാദുൽ ആഖിർ 12-ാം തീയതി ബുധനാഴ്ച വഫാത്തായി. ജന്നത്തുൽ മുഅല്ലയിൽ ശൈഖ് റഹ്മത്തുല്ലാഹിൽ കീറാനവി (റ) അവരുടെ സമീപത്തായി ഖബറടക്കം ചെയ്യപ്പെട്ടു. (നുസ്ഹത്തുൽ ഖവാതിർ, ഭാഗം: 8, പേജ്: 1194, 1195)
തുടരും…



