എന്താണ് സ്വൂഫിസം? അധ്യായം 2
മാർട്ടിൻ ലിങ്സ്
എ.കെ. അബ്ദുൽ മജീദ്
സ്വൂഫിസം ‘മതത്തിന്റെ ചങ്ങലകളിൽ നിന്ന് മുക്തമാണ്’¹ എന്ന് ശഠിക്കുന്നവർ ഭാഗികമായി അങ്ങനെ പറയുന്നത്, അതിന്റെ സാർവലൗകികത അപകടത്തിലാണെന്ന് അവർ കരുതുന്നതുകൊണ്ടാണ്. എന്നാൽ സ്വൂഫിസത്തിന്റെ സംശയരഹിതമായ ഈ വശത്തോടുള്ള അവരുടെ ഉത്കണ്ഠയോട് നമുക്ക് എത്രതന്നെ അനുഭാവം തോന്നിയാലും, സവിശേഷത സാർവലൗകികതയുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നുവെന്ന കാര്യം മറക്കരുത്. ഈ സത്യം എളുപ്പം തിരിച്ചറിയാൻ നാം പവിത്ര കലയെ (sacred art) മാത്രം പരിഗണിച്ചാൽ മതി. അത് സമാനതകളില്ലാത്തവിധം സവിശേഷവും സാർവലൗകികവുമാണ്.²

സ്വൂഫിസം ‘മതത്തിന്റെ ചങ്ങലകളിൽ നിന്ന് മുക്തമാണ്’¹ എന്ന് ശഠിക്കുന്നവർ ഭാഗികമായി അങ്ങനെ പറയുന്നത്, അതിന്റെ സാർവലൗകികത അപകടത്തിലാണെന്ന് അവർ കരുതുന്നതുകൊണ്ടാണ്. എന്നാൽ സ്വൂഫിസത്തിന്റെ സംശയരഹിതമായ ഈ വശത്തോടുള്ള അവരുടെ ഉത്കണ്ഠയോട് നമുക്ക് എത്രതന്നെ അനുഭാവം തോന്നിയാലും, സവിശേഷത സാർവലൗകികതയുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നുവെന്ന കാര്യം മറക്കരുത്. ഈ സത്യം എളുപ്പം തിരിച്ചറിയാൻ നാം പവിത്ര കലയെ (sacred art) മാത്രം പരിഗണിച്ചാൽ മതി. അത് സമാനതകളില്ലാത്തവിധം സവിശേഷവും സാർവലൗകികവുമാണ്.²
നമ്മുടെ വിഷയത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന ഉദാഹരണമെടുത്താൽ, മറ്റേതൊരു പവിത്ര കലയിൽ നിന്നുമുള്ള വ്യതിരിക്തത കാരണം ഇസ്ലാമിക കല ഇസ്ലാമികമായി തന്നെ പെട്ടെന്ന് തിരിച്ചറിയപ്പെടുന്നു: ‘കാലത്തിലായാലും ദേശത്തിലായാലും ഇസ്ലാമിക കലയുടെ ഏകതയെ ആരും നിഷേധിക്കില്ല. അത് അത്രയേറെ വ്യക്തമാണ്. കൊർദോവയിലെ പള്ളി, സമർഖന്ദിലെ വിദ്യാലയം, മൊറോക്കോയിലെയോ തുർക്കിസ്ഥാനിലെയോ മസാറുകൾ തുടങ്ങി എല്ലാ കലാസൃഷ്ടികളിൽ നിന്നും ഒരേ പ്രകാശം തന്നെ പ്രസരിക്കുന്നതുപോലെയാണ്.’³ അത്തരത്തിലാണ് ഇസ്ലാമിന്റെ മഹത്തായ സ്മാരകങ്ങളുടെ സാർവലൗകികത. അവയിലേതെങ്കിലും ഒന്നിന്റെ സാന്നിധ്യത്തിൽ ആവുമ്പോഴും നാം ലോകത്തിന്റെ കേന്ദ്രത്തിലാണ് നിൽക്കുന്നത് എന്ന തോന്നൽ ഉണ്ടാകുന്നു.⁴
വിഷയത്തിൽ നിന്നുള്ള വ്യതിചലനമാകുന്നതിന് പകരം, പവിത്ര കലയെക്കുറിച്ചുള്ള ചോദ്യം നമ്മെ നമ്മുടെ പ്രധാന പ്രമേയത്തിലേക്ക് തന്നെ തിരികെ കൊണ്ടുവരികയാണു ചെയ്യുന്നത്. കാരണം ‘എന്താണ് സ്വൂഫിസം?’ എന്ന ചോദ്യത്തിന് — മറ്റു ഉത്തരങ്ങളും ലഭ്യമാകുമെന്ന വ്യവസ്ഥയിൽ — സാധ്യമായ ഒരു ഉത്തരം, താജ്മഹലിലേക്കോ ഇസ്ലാമിക വാസ്തുവിദ്യയുടെ മറ്റേതെങ്കിലും വിസ്മയത്തിലേക്കോ വിരൽ ചൂണ്ടുക എന്നതുമാത്രമായിരിക്കും. സ്വൂഫിയാകാൻ സാധ്യതയുള്ള ഒരാൾ ഈ ഉത്തരം മനസ്സിലാക്കാതിരിക്കുകയുമില്ല. കാരണം സ്വൂഫിസത്തിന്റെ ലക്ഷ്യവും പരിസമാപ്തിയും വിശുദ്ധ പദവിയാണ്. ആ വാക്കിന്റെ പൂർണ്ണവും യഥാർത്ഥവുമായ അർത്ഥത്തിൽ എല്ലാ പവിത്ര കലകളും പവിത്രതയുടെ പരൽരൂപമാണ്. അതുപോലെ ഒരു വിശുദ്ധൻ ഏതോ പരിപാവന സ്മാരകത്തിന്റെ മൂർത്തീഭാവം പോലെയാണ്. ദൈവിക പൂർണ്ണതയുടെ ആവിഷ്കാരങ്ങളാണ് ഇവ രണ്ടും.
ഇസ്ലാമിക തത്വമനുസരിച്ച് പ്രതാപത്തിന്റെയും (ജലാൽ) സൗന്ദര്യത്തിന്റെയും (ജമാൽ) ഗുണവിശേഷങ്ങളുടെ സമന്വയമാണ് പൂർണ്ണത. പല സ്വൂഫികളും പറഞ്ഞിട്ടുള്ളതുപോലെ, ഈ ദിവ്യ ഗുണങ്ങൾ അണിയലാണ് സ്വൂഫിസം. അതായത്, പതിതനായ മനുഷ്യന്റെ പരിമിതികളും ‘രണ്ടാം പ്രകൃതി’യായി മാറിയ ശീലങ്ങളും മുൻവിധികളും ആത്മാവിൽ നിന്ന് ഉരിഞ്ഞുമാറ്റി, അല്ലാഹു സാദൃശ്യത്തിൽ സൃഷ്ടിച്ച മനുഷ്യന്റെ ആദിമ പ്രകൃതിയുടെ സവിശേഷതകൾ അതിനെ അണിയിക്കുക. അതുകൊണ്ടാണ് ചില സ്വൂഫി സരണികളിൽ പ്രവേശന പ്രതിജ്ഞാ ചടങ്ങ് യഥാർത്ഥത്തിൽ ഒരു സ്ഥാനവസ്ത്രധാരണത്തിന്റെ രൂപമെടുക്കുന്നത്. ശൈഖ് നവാഗതന്റെ തോളിൽ ഒരു മേലങ്കി (ഖിർഖ) അണിയിക്കലാണ് അത്.
അങ്ങനെ നവാഗതൻ വിശുദ്ധന്റെ ജീവിതരീതി ഏറ്റെടുക്കുന്നു. കാരണം എല്ലാ മിസ്റ്റിക് മാർഗ്ഗങ്ങളുടെയും — ഇസ്ലാമിക മിസ്റ്റിസിസത്തിൽ ഇത് ഏറ്റവും പ്രകടമാണ് — രീതിയുടെ ഒരു ഭാഗം ലക്ഷ്യത്തെ മുൻകൂട്ടി ആചരിക്കുക എന്നതാണ്. വിശുദ്ധൻ താൻ നവാഗതനായിരിക്കെ ഏറ്റെടുത്ത ജീവിതരീതി തന്നെ തുടരുന്നു. ജ്ഞാനിയെ സംബന്ധിച്ചിടത്തോളം ആ വഴി—അതായത് സ്വൂഫിസം—തികച്ചും സ്വാഭാവികവും അനായാസവുമായി മാറിയിരിക്കുന്നു എന്നതാണ് ഇവ തമ്മിലുള്ള വ്യത്യാസം.
കാരണം വിശുദ്ധന്റെ കാര്യത്തിൽ വഴി, അതായത് സ്വൂഫിസം, പൂർണ്ണമായും അയത്ന ലളിതമായി മാറിയിരിക്കുന്നു. വിശുദ്ധ പദവി ‘രണ്ടാം പ്രകൃതി’ക്കുമേൽ നേടിയ വിജയം ആണ് അതിനു കാരണം. തുടക്കത്തിൽ നവാഗതന്റെ വഴി പ്രധാനമായും അച്ചടക്കമാണ്. എന്നാൽ ദുഷ്കരമായതിനെ എളുപ്പമാക്കാൻ കഴിയുന്ന ഇലാഹി കൃപ പോലെയാണ് പവിത്ര കല. ആത്മാവിൽ വിശുദ്ധ പദവിയുടെ വിജയം ത്വരിതപ്പെടുത്തുക എന്നതാണ് അതിന്റെ ധർമ്മം. കലയുടെ പരമമായ ധർമ്മവും ഇതുതന്നെ. ഇവിടെ പറയുന്ന ഉത്കൃഷ്ട കലാസൃഷ്ടി ആ വിജയത്തിന്റെ പ്രതിരൂപമാണ്. അച്ചടക്കത്തിന് അനുപൂരകമായി — ആശ്വാസമായി എന്നും പറയാം — അക്ഷരാർത്ഥത്തിൽ തന്നെ അത് ഒരാളുടെ പ്രകൃത്യായുള്ള നിയോഗമായി ഈ മാർഗ്ഗത്തെ അവതരിപ്പിക്കുന്നു. അത് അനാവരണം ചെയ്യുന്ന പൂർണ്ണതയിലേക്കുളള ഒരുമിച്ചുള്ള ഉയർച്ചക്കായി ആത്മാക്കളുടെ എല്ലാ ഘടകങ്ങളെയും അത് ഒരുമിച്ചുകൂട്ടുന്നു.
താജ്മഹലിനെപ്പോലെ തന്നെ ഹംപിയിലെ ക്ഷേത്രത്തെയോ ഷാർത്രിലെ കത്തീഡ്രലിനെയോ സ്വൂഫിസത്തിന്റെ പരൽരൂപമായി ചൂണ്ടിക്കാണിക്കാൻ കഴിയില്ലേ എന്ന് ചോദിച്ചാൽ, ഉത്തരം ‘ഇല്ല’ എന്നതിന് മുൻതൂക്കമുള്ള ‘അതെ’ ആയിരിക്കും. ഹൈന്ദവ ക്ഷേത്രവും ക്രൈസ്തവ കത്തീഡ്രലും പ്രതാപത്തിന്റെയും സൗന്ദര്യത്തിന്റെയും പരമമായ ആവിഷ്കാരങ്ങളാണ്. സ്വൂഫിയാകാൻ ആഗ്രഹിക്കുന്ന ഒരാൾ അവയെ അങ്ങനെ തിരിച്ചറിയുകയും അവയിൽ ആനന്ദിക്കുകയും ചെയ്യാതിരുന്നാൽ, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾക്ക് അർഹമായ ബഹുമാനം നൽകാത്തതിൻ്റെ പേരിൽ തന്റെ യോഗ്യതയ്ക്ക് വീഴ്ച സംഭവിക്കും. എന്നാൽ, പവിത്ര കല അത് പിറവിയെടുക്കുന്ന സമൂഹത്തിലെ ഓരോ അംഗത്തിനും വേണ്ടിയുള്ളതാണ്. ലക്ഷ്യത്തെ മാത്രമല്ല, മാർഗ്ഗത്തെയും കാഴ്ചപ്പാടിനെയും — മറ്റൊരു വിധത്തിൽ, ലക്ഷ്യത്തിലേക്ക് തുറക്കുന്ന വഴിയെ — കൂടി പ്രതിനിധീകരിക്കുന്നുവെന്നും ഓർക്കേണ്ടതുണ്ട്. ഇസ്ലാമിന്റെ ആദർശങ്ങൾ പ്രപഞ്ചനം ചെയ്യാനോ അതിന്റെ ലക്ഷ്യത്തിലേക്കുള്ള വഴി വ്യക്തമാക്കാനോ വേണ്ടി നിർമ്മിക്കപ്പെട്ടവയല്ല ആ ക്ഷേത്രവും കത്തീഡ്രലും.
വലിയ പള്ളികളും, മറ്റൊരു തലത്തിൽ മഹാസ്വൂഫികളും ആണ് ആ ധർമ്മം നിർവഹിച്ചത്.
ഈ രണ്ട് ഇസ്ലാമിക മാതൃകകളിലും — കല്ലിലെ നിശ്ചലമായ പൂർണ്ണതയിലും, ജീവിതത്തിലെ ചലനാത്മക രൂപങ്ങളിലും — പ്രകടമാകുന്ന പ്രതാപവും സൗന്ദര്യവും തമ്മിലുള്ള സാമ്യം കണ്ടെത്തുക തീർച്ചയായും സാധ്യമാണ്. എങ്കിലും, ഇസ്ലാമിക ആത്മീയതയുടെ സുഗന്ധം തുളുമ്പുന്ന അത്തരമൊരു ആഴത്തിലുള്ള വിശകലനം ഈ പുസ്തകത്തിന്റെ പരിധിക്ക് അപ്പുറമാണ്. സത്യത്തിന്റെ ഏകത്വം അതിൻ്റെ എല്ലാ വെളിപാടുകളിലും പ്രതിഫലിക്കുന്നു എന്നു പറഞ്ഞാൽ മതിയാകും. അതിന്റെ അനന്യ സ്വഭാവം കൊണ്ട് മാത്രമല്ല സമാനതയുടെ സവിശേഷത കൊണ്ടും. വെളിപാടുകളെ വ്യത്യസ്തമാക്കുന്നത് അവയുടെ അദ്വിതീയത മാത്രമല്ല, ഏകാത്മകതകൂടിയാണ്. അതുകൊണ്ട്, ദൈവകേന്ദ്രിതമായ ഓരോ മഹത്തായ നാഗരികതയും അദ്വിതീയവും ഏകാത്മകവുമായ ഒരു സമഗ്രതയാണ്. ഓരോ പഴവും മറ്റെല്ലാ പഴങ്ങളിൽ നിന്നും വ്യത്യസ്തമാണെങ്കിലും, അതിന്റെ എല്ലാ ഭാഗത്തും ഒരേ ‘രുചി’ തന്നെയാണ് ഉള്ളത്. അതുപോലെ ഇതും. അതിനാൽ, ഒരു മുസ്ലിം സ്വൂഫിക്ക് ഒട്ടും സങ്കോചമില്ലാതെ⁵ ഒരു മഹത്തായ ഇസ്ലാമിക കലാസൃഷ്ടിയിൽ പൂർണ്ണമായി സ്വയം സമർപ്പിക്കാം. അത് ഒരു പുണ്യകേന്ദ്രമാണെങ്കിൽ, അതിൽ പ്രവേശിക്കുമ്പോൾ വിശുദ്ധിയുടെ ഉടയാട പോലെ അയാൾക്കത് അണിയാം. തന്റെ ആത്മാവിൽ വിജയം നേടാൻ സഹായിച്ച സ്വൂഫിസത്തിന്റെ, ഏതാണ്ട് ജൈവികമായ തുടർച്ചയായി അതിനെ അനുഭവിക്കുകയും ചെയ്യാം. ക്ഷേത്രത്തിനോ കത്തീഡ്രലിനോ ഇതേ വിജയത്തെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞേക്കാം. പക്ഷേ ഇവയിലൊന്നിനെയും അയാൾക്ക് ഇങ്ങനെ ‘എടുത്തണിയാൻ’ സാധ്യമല്ല; കേവലം സൈദ്ധാന്തികമായ ധാരണയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ആത്മീയ സാക്ഷാത്കാരത്തിലൂടെ എല്ലാ രൂപങ്ങളെയും യഥാർത്ഥത്തിൽ അതിവർത്തിക്കുന്നതുവരെയെങ്കിലും.
സാർവലൗകികവും സവിശേഷവും തമ്മിലുള്ള പൊരുത്തത്തിന് ഒറ്റനോട്ടത്തിൽ വ്യക്തമായ ഉദാഹരണം നൽകുന്നുണ്ട് വിശുദ്ധ കല. അതുകൊണ്ടാണ് അത് ഇവിടെ പരാമർശിച്ചത്. ഒരു വൃത്തത്തിന് അതിൻ്റെ കേന്ദ്രവുമായും ആരങ്ങളുമായും ചുറ്റളവുമായും ഉള്ള ബന്ധത്തിന്റെ പ്രതീകാത്മകതയിലും കാണാം ഇതേ പൊരുത്തം. വെറുതെ തോന്നിയതു പോലെ തെരഞ്ഞെടുത്ത ബിംബമല്ല വൃത്തം എന്ന് വ്യക്തമാക്കാനാണ് ‘പ്രതീകാത്മകത’ എന്ന വാക്ക് ഇവിടെ ഉപയോഗിച്ചത്. അത് പ്രതിനിധീകരിക്കുന്ന ആശയത്തിൽ ആഴത്തിൽ വേരുകൾ ഉണ്ട് അതിന്.
ആ യാഥാർത്ഥ്യത്തോട് കടപ്പെട്ടിരിക്കുന്നു അതിന്റെ അസ്തിത്വം. യഥാർത്ഥത്തിൽ ആ ആശയത്തിന്റെ അസ്തിത്വപരമായ തുടർച്ചയാണ് വൃത്തം. സത്യം പ്രസരണശീലം ഉള്ളതല്ലായിരുന്നെങ്കിൽ⁶ ആരം എന്നൊന്ന് ഉണ്ടാകുമായിരുന്നില്ല. ഒരു ജ്യാമിതീയ ആരം പോലും ഉണ്ടാകില്ലായിരുന്നു; ഏറ്റവും ഉന്നതമായ ഉദാഹരണമായ ആത്മീയ മാർഗ്ഗത്തിന്റെ കാര്യം പറയാനുമില്ല. എല്ലാ ആരങ്ങളും അസ്തിത്വത്തിൽ നിന്ന് മാഞ്ഞുപോകും. ഈ മാഞ്ഞുപോകലോടെ പ്രപഞ്ചം തന്നെ ഇല്ലാതാകും. കാരണം പ്രതീകങ്ങളിൽ ഏറ്റവും മഹത്തരം ആയിട്ടുള്ളത് ആരം ആണ്. പരമമായ ദൈവിക തത്ത്വവും അതിന്റെ ബാഹ്യരൂപങ്ങൾ അഥവാ സൃഷ്ടികളും തമ്മിലുള്ള ബന്ധത്തെ അത് പ്രതീകവൽക്കരിക്കുന്നു.
ഓരോ വ്യക്തിക്കും താൻ “ഒരു ബിന്ദുവിലാണ്” അഥവാ “ഒരു ബിന്ദുവിലെത്തിച്ചേർന്നിരിക്കുന്നു” എന്ന ബോധമുണ്ട്. അത് ഒരു നിശ്ചിത പ്രായത്തിലെത്തിയിരിക്കുന്നു എന്ന ലളിതമായ അവബോധം മാത്രമായിരിക്കാം. താൻ നിൽക്കുന്ന ഈ ബിന്ദു ഒരു ആരത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവോടെയാണ് ആത്മീയാന്വേഷണം ആരംഭിക്കുന്നത്. കേന്ദ്രത്തിൽനിന്ന് പുറപ്പെടുകയും വീണ്ടും അതേ കേന്ദ്രത്തിലേക്കു നയിക്കുകയും ചെയ്യുന്ന ഇലാഹി കാരുണ്യത്തിന്റെ രശ്മിയാണ് ആ ആരം. ഈ സത്യത്തെ ആഴത്തിൽ തിരിച്ചറിയുന്നതോടെയാണ് മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുന്നത്. ഈ ബിന്ദു കാരുണ്യത്തിന്റെ ഒരു ബിന്ദുവായി മാറേണ്ടതുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരാൾക്ക് ഇതുവരെ എത്തിപ്പിടിക്കാനോ സ്വാധീനിക്കാനോ കഴിയുന്ന ആരത്തിന്റെ ഏകഭാഗമായ ഈ ബിന്ദുവിൽ അന്തർലീനമായിരിക്കുന്ന കാരുണ്യത്തെ ബോധപൂർവം സാക്ഷാത്കരിക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും വേണം. ലഭ്യമായ കാരുണ്യത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുക എന്നണ് ഇതിന്റെ അർഥം.
മതത്തിന്റെ ഔപചാരികമായ ബാഹ്യ വശങ്ങൾ കൈയെത്തും ദൂരത്തുണ്ടായിരുന്നിട്ടും പൂർണ്ണമായും അവഗണിക്കപ്പെട്ടു കിടക്കുകയാവും ഒരുപക്ഷേ. അല്ലെങ്കിൽ ബാഹ്യതലത്തിൽ മാത്രം, അതായത് ആരത്തെ മൊത്തത്തിൽ കണക്കിലെടുക്കാതെ ബിന്ദുവിനെ മാത്രം പ്രയോജനപ്പെടുത്തുകയാവും ചെയ്യുന്നുണ്ടാവുക. ആരം തന്നെയാണ് മതത്തിന്റെ ആധ്യാത്മിക മാനം. ഇസ്ലാമിൽ അത് സ്വൂഫിസമാണ്. ഈ പ്രതീകത്തിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ അത് സവിശേഷവും സാർവലൗകികവുമാണ്. മറ്റ് മിസ്റ്റിസിസങ്ങളെ പ്രതിനിധീകരിക്കുന്ന ഓരോ ആരത്തിൽ നിന്നും വ്യതിരിക്തമാണ് എന്നതിനാലാണത് സവിശേഷം ആകുന്നത്.

ഓരോ വ്യക്തിക്കും താൻ “ഒരു ബിന്ദുവിലാണ്” അഥവാ “ഒരു ബിന്ദുവിലെത്തിച്ചേർന്നിരിക്കുന്നു” എന്ന ബോധമുണ്ട്. അത് ഒരു നിശ്ചിത പ്രായത്തിലെത്തിയിരിക്കുന്നു എന്ന ലളിതമായ അവബോധം മാത്രമായിരിക്കാം. താൻ നിൽക്കുന്ന ഈ ബിന്ദു ഒരു ആരത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവോടെയാണ് ആത്മീയാന്വേഷണം ആരംഭിക്കുന്നത്. കേന്ദ്രത്തിൽനിന്ന് പുറപ്പെടുകയും വീണ്ടും അതേ കേന്ദ്രത്തിലേക്കു നയിക്കുകയും ചെയ്യുന്ന ഇലാഹി കാരുണ്യത്തിന്റെ രശ്മിയാണ് ആ ആരം. ഈ സത്യത്തെ ആഴത്തിൽ തിരിച്ചറിയുന്നതോടെയാണ് മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുന്നത്. ഈ ബിന്ദു കാരുണ്യത്തിന്റെ ഒരു ബിന്ദുവായി മാറേണ്ടതുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരാൾക്ക് ഇതുവരെ എത്തിപ്പിടിക്കാനോ സ്വാധീനിക്കാനോ കഴിയുന്ന ആരത്തിന്റെ ഏകഭാഗമായ ഈ ബിന്ദുവിൽ അന്തർലീനമായിരിക്കുന്ന കാരുണ്യത്തെ ബോധപൂർവം സാക്ഷാത്കരിക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും വേണം. ലഭ്യമായ കാരുണ്യത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുക എന്നണ് ഇതിന്റെ അർഥം.
മതത്തിന്റെ ഔപചാരികമായ ബാഹ്യ വശങ്ങൾ കൈയെത്തും ദൂരത്തുണ്ടായിരുന്നിട്ടും പൂർണ്ണമായും അവഗണിക്കപ്പെട്ടു കിടക്കുകയാവും ഒരുപക്ഷേ. അല്ലെങ്കിൽ ബാഹ്യതലത്തിൽ മാത്രം, അതായത് ആരത്തെ മൊത്തത്തിൽ കണക്കിലെടുക്കാതെ ബിന്ദുവിനെ മാത്രം പ്രയോജനപ്പെടുത്തുകയാവും ചെയ്യുന്നുണ്ടാവുക. ആരം തന്നെയാണ് മതത്തിന്റെ ആധ്യാത്മിക മാനം. ഇസ്ലാമിൽ അത് സ്വൂഫിസമാണ്. ഈ പ്രതീകത്തിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ അത് സവിശേഷവും സാർവലൗകികവുമാണ്. മറ്റ് മിസ്റ്റിസിസങ്ങളെ പ്രതിനിധീകരിക്കുന്ന ഓരോ ആരത്തിൽ നിന്നും വ്യതിരിക്തമാണ് എന്നതിനാലാണത് സവിശേഷം ആകുന്നത്. അവയെപ്പോലെ തന്നെ ഏകകേന്ദ്രത്തിലേക്ക് നയിക്കുന്നു എന്നതിനാൽ സാർവലൗകികവും. ഓരോ ആത്മീയ മാർഗവും അതിന്റെ ലക്ഷ്യത്തോട് അടുക്കുന്തോറും, തുടക്കത്തിൽ ഉണ്ടായിരുന്നതിനെക്കാൾ മറ്റു മിസ്റ്റിസിസങ്ങളോട് അടുത്തുവരുന്നു എന്ന സത്യം നമ്മുടെ ചിത്രം മൊത്തത്തിൽ തെളിയുന്നു.⁶ എന്നാൽ ഇതിന് പരസ്പരപൂരകവും ഏതാണ്ട് വൈരുധ്യാത്മകവും വെളിപ്പെടുത്താൻ കഴിയാത്തതുമായ ഒരു വശവുമുണ്ട്(7).
സാർവലൗകികതയെപ്പോലെ തന്നെ ഉറവിടമായ ‘ഏകത്വ’വുമായി അടുക്കുന്തോറും അത് വർദ്ധിക്കുന്നു. അതിനാൽ മൗലികതയിൽ നിന്ന് വിഭിന്നമല്ല സാർവാലൗകികത.
നാം ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, നാം പരിഗണിച്ചുകൊണ്ടിരുന്ന മഹത്തായ സാർവലൗകികതയെപ്പോലെ തന്നെ താരതമ്യേന ലളിതമായ മറ്റൊരു സാർവലൗകികതയും നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. എല്ലാ മിസ്റ്റിസിസങ്ങളും മഹത്തായ അർത്ഥത്തിൽ തുല്യ അളവിൽ സാർവലൗകികമാണ്. കാരണം അവയെല്ലാം ചെന്നെത്തുന്നത് ആ ‘ഏകസത്യ’ത്തിലേക്കാണ്. എന്നാൽ ഇസ്ലാമിന്റെയും, അതുകൊണ്ടുതന്നെ സ്വൂഫിസത്തിന്റെയും മൗലികതയുടെ ഒരു സവിശേഷതയെ ‘ദ്വിതീയ സാർവലൗകികത’ എന്ന് വിളിക്കാം. ഈ കാലഘട്ടത്തിലെ അവസാനത്തെ ദൈവിക വെളിപാടായതിനാൽ, അത് ഒരു സമാപനമായിരിക്കണം എന്ന വസ്തുതയാണ് ഇതിന് പ്രധാനമായും നൽകാനുള്ള വിശദീകരണം.
പരിശുദ്ധ ഖുർആൻ ഇസ്ലാമിക വിശ്വാസപ്രമാണത്തെ വ്യക്തമാക്കുന്നത് ‘അല്ലാഹുവിലും, അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതന്മാരിലുമുള്ള വിശ്വാസം’ എന്ന രീതിയിലാണ്. ഈ പശ്ചാത്തലത്തിൽ താഴെ പറയുന്ന ഉദ്ധരണിയും (ശൈഖ് അദ്-ദർഖാവിയുടെ) ഏറെ പ്രസക്തമാണ്: ‘…ഇവിടെയല്പം അവിടെയല്പം എന്ന് തോണ്ടി ഒടുവിൽ ദാഹിച്ചു മരിക്കുന്നവൻ; എന്നാൽ കർത്താവിൽ വിശ്വസിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്തുകൊണ്ട് ഒരിടത്ത് ആഴത്തിൽ കുഴിക്കുന്ന മനുഷ്യൻ വെള്ളം കണ്ടെത്തുകയും, താൻ കുടിക്കുകയും മറ്റുള്ളവർക്ക് കുടിക്കാൻ നൽകുകയും ചെയ്യുന്നു’ (ലെറ്റേഴ്സ് ഓഫ് എ സ്വൂഫി മാസ്റ്റർ [പെരെനിയൽ ബുക്സ്, ലണ്ടൻ, 1969], പേജ് 29).
എന്നാൽ അത് ഉണർത്തുന്ന സാന്ദ്രത/ഏകാഗ്രത എന്ന ആശയത്തിലൂടെ സൂചിപ്പിക്കുന്നു സത്യം: അടുപ്പത്തിന്റെ വർദ്ധനവ് എന്നാൽ വ്യക്തതയുടെ കുറവല്ല; കാരണം കേന്ദ്രത്തോട് എത്രയടുക്കുന്നുവോ അത്രയും സാന്ദ്രത കൂടുന്നു, സാന്ദ്രത കൂടുന്തോറും അതിന്റെ ‘തീവ്രതയും’ കൂടുന്നു. ഇസ്ലാമിന്റെ ഈ സാന്ദ്രീകൃത സത്ത കണ്ടെത്താനാവുക സ്വൂഫിയിലാണ്. അദ്ദേഹം ആത്മീയ മാർഗ്ഗത്തിന്റെ പരമകാഷ്ഠയിലെത്തിച്ചേർന്ന്, തന്റെ മതത്തിന്റെ സവിശേഷമായ ആദർശങ്ങളെ അവയുടെ ഏറ്റവും ഉന്നതവും പൂർണ്ണവുമായ തലത്തിലേക്ക് വികസിപ്പിച്ചെടുത്തിരിക്കുന്നു. ക്രിസ്തുമതത്തിന്റെ സാന്ദ്രീകൃത സത്ത ഒരു വിശുദ്ധ ഫ്രാൻസിസിലോ, വിശുദ്ധ ബെർണാഡിലോ, അല്ലെങ്കിൽ വിശുദ്ധ ഡൊമിനിക്കിലോ മാത്രം കണ്ടെത്താനാകുന്നതുപോലെയാണിത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആത്മീയ ലക്ഷ്യത്തോട് അടുക്കുംതോറും സാർവലൗകികത മാത്രമല്ല, ഓരോ പ്രത്യേക മിസ്റ്റിസിസത്തിന്റെയും മൗലികതയും തീവ്രതയോടെ വർദ്ധിക്കുന്നു. നിസ്തുലതയിൽ നിന്ന് വേർപെടുത്താനാവാത്തതാണ് മൗലികത.
സാർവലൗകികതയെപ്പോലെ തന്നെ ഉറവിടമായ ‘ഏകത്വ’വുമായി അടുക്കുന്തോറും അത് വർദ്ധിക്കുന്നു. അതിനാൽ മൗലികതയിൽ നിന്ന് വിഭിന്നമല്ല സാർവാലൗകികത.
നാം ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, നാം പരിഗണിച്ചുകൊണ്ടിരുന്ന മഹത്തായ സാർവലൗകികതയെപ്പോലെ തന്നെ താരതമ്യേന ലളിതമായ മറ്റൊരു സാർവലൗകികതയും നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. എല്ലാ മിസ്റ്റിസിസങ്ങളും മഹത്തായ അർത്ഥത്തിൽ തുല്യ അളവിൽ സാർവലൗകികമാണ്. കാരണം അവയെല്ലാം ചെന്നെത്തുന്നത് ആ ‘ഏകസത്യ’ത്തിലേക്കാണ്. എന്നാൽ ഇസ്ലാമിന്റെയും, അതുകൊണ്ടുതന്നെ സ്വൂഫിസത്തിന്റെയും മൗലികതയുടെ ഒരു സവിശേഷതയെ ‘ദ്വിതീയ സാർവലൗകികത’ എന്ന് വിളിക്കാം. ഈ കാലഘട്ടത്തിലെ അവസാനത്തെ ദൈവിക വെളിപാടായതിനാൽ, അത് ഒരു സമാപനമായിരിക്കണം എന്ന വസ്തുതയാണ് ഇതിന് പ്രധാനമായും നൽകാനുള്ള വിശദീകരണം.
പരിശുദ്ധ ഖുർആൻ ഇസ്ലാമിക വിശ്വാസപ്രമാണത്തെ വ്യക്തമാക്കുന്നത് ‘അല്ലാഹുവിലും, അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതന്മാരിലുമുള്ള വിശ്വാസം’ എന്ന രീതിയിലാണ്. ഈ പശ്ചാത്തലത്തിൽ താഴെ പറയുന്ന ഉദ്ധരണിയും ഏറെ പ്രസക്തമാണ്: ‘…ഇവിടെയല്പം അവിടെയല്പം എന്ന് തോണ്ടി ഒടുവിൽ ദാഹിച്ചു മരിക്കുന്നവൻ; എന്നാൽ കർത്താവിൽ വിശ്വസിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്തുകൊണ്ട് ഒരിടത്ത് ആഴത്തിൽ കുഴിക്കുന്ന മനുഷ്യൻ വെള്ളം കണ്ടെത്തുകയും, താൻ കുടിക്കുകയും മറ്റുള്ളവർക്ക് കുടിക്കാൻ നൽകുകയും ചെയ്യുന്നു’ (ലെറ്റേഴ്സ് ഓഫ് എ സ്വൂഫി മാസ്റ്റർ [പെരെനിയൽ ബുക്സ്, ലണ്ടൻ, 1969], പേജ് 29).
യഹൂദമതത്തിലോ ക്രൈസ്തവതയിലോ ഇതിനു സമാനമായതൊന്നും കണ്ടെത്താനാവുകയില്ല. ഉദാഹരണത്തിന്: നിങ്ങളിൽ ഓരോരുത്തർക്കും നാം ഓരോ നിയമവും മാർഗ്ഗവും നിശ്ചയിച്ചു തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളെ അവൻ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാൽ അവൻ നിങ്ങൾക്ക് നൽകിയിട്ടുള്ളതിൽ നിങ്ങളെ പരീക്ഷിക്കുന്നതിനുവേണ്ടിയാണ് (അവൻ അങ്ങനെ ചെയ്യാതിരുന്നത്). അതിനാൽ സൽക്കർമ്മങ്ങളിൽ നിങ്ങൾ പരസ്പരം മത്സരിക്കുക. അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെയെല്ലാം മടക്കം. നിങ്ങൾ ഭിന്നിച്ചിരുന്ന കാര്യങ്ങളെപ്പറ്റി അപ്പോൾ അവൻ നിങ്ങൾക്ക് വ്യക്തമാക്കിത്തരുന്നതാണ് (10).
തന്നെയുമല്ല കാലത്തിന്റെ ഒരു ‘ചക്രം’ എന്ന് പറയുന്നത് ഇതുകൊണ്ടാണ്. ആദ്യത്തേതും അവസാനത്തേതും തമ്മിൽ ഒരു പൊരുത്തമുണ്ട്. ഇസ്ലാമിലൂടെ ‘ആ ചക്രം അതിന്റെ ഒരു പൂർണ്ണ വൃത്തം പൂർത്തിയാക്കിയിരിക്കുന്നു. അല്ലെങ്കിൽ ഏതാണ്ട് പൂർണ്ണതയിലെത്തിയിരിക്കുന്നു. അതുകൊണ്ടാണ് ആദിമ മതത്തിലേക്കുള്ള മടക്കമാണ് അതെന്ന് അത് അവകാശപ്പെടുന്നത്. ഇത് അതിന് സാർവലൗകികതയുടെ മറ്റൊരു തലം കൂടി നൽകുന്നു. അന്തിമ വെളിപാട് എന്ന നിലയിൽ പരിശുദ്ധ ഖുർആന്റെ ഒരു പ്രത്യേകത, അതിന്റെ സൂക്തങ്ങളിൽ പ്രഥമ വെളിപാട് (പ്രകൃതി) തെളിഞ്ഞു കാണത്തക്കവിധം ചിലപ്പോഴൊക്കെ അത് സുതാര്യമായിത്തീരുന്നു എന്നതാണ്.
ഈ പ്രഥമ വെളിപാട് — അതായത് പ്രകൃതിയുടെ ഗ്രന്ഥം — ഏവർക്കും അവകാശപ്പെട്ടതാണ്. ഈ ഗ്രന്ഥത്തോടുള്ള ആദരസൂചകമായി, മൂസാ(അ)യുടെയും ഈസാ(അ)യുടെയും അത്ഭുതങ്ങളിൽ നിന്ന് വ്യത്യസ്തമായി, മുഹമ്മ0്(സ്വ) യുടെ അത്ഭുതങ്ങൾക്ക് ഒരിക്കലും കേന്ദ്രസ്ഥാനം നൽകുന്നില്ല. ഇസ്ലാമിക വീക്ഷണത്തിൽ, ആ സ്ഥാനം സൃഷ്ടിപ്പ് എന്ന മഹത്തായ അത്ഭുതത്തിന് മാത്രമായി മാറ്റിവെക്കപ്പെട്ട ഒന്നാണ്. കാലക്രമേണ അതൊരു സ്വാഭാവിക കാര്യമായി മാത്രം ആളുകൾ കാണും. അങ്ങനെ അത് അതിന്റെ യഥാർത്ഥ പദവിയിലേക്ക് പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ട്.
ഈ സന്ദർഭത്തിൽ, സ്വൂഫികൾ ഏറ്റവും കൂടുതൽ ഉദ്ധരിക്കാറുള്ള ‘വിശുദ്ധ പ്രവാചക വചനം’ (ഹദീസ് ഖുദ്സി)11 പരാമർശിക്കുന്നത് തികച്ചും പ്രസക്തമാണ്: ‘ഞാൻ ഒരു മറഞ്ഞു കിടന്ന നിധിയായിരുന്നു. ഞാൻ അറിയപ്പെടാൻ ആഗ്രഹിച്ചു. അങ്ങനെ ഞാൻ ഈ ലോകത്തെ സൃഷ്ടിച്ചു.’
ഇവയുടെയും സാർവലൗകികതയുടെ മറ്റ് തലങ്ങളുടെയും പശ്ചാത്തലത്തിലാണ് പരിശുദ്ധ ഖുർആൻ മുസ്ലിം സമൂഹത്തെ ഒന്നടങ്കം അഭിസംബോധന ചെയ്തുകൊണ്ട് ഇപ്രകാരം പറയുന്നത് എന്നതിൽ സംശയമില്ല: “നാം നിങ്ങളെ ഒരു മധ്യമ സമുദായമാക്കിയിരിക്കുന്നു”(12). തുടർന്നുള്ള അധ്യായങ്ങളിൽ നിന്ന് ഒരുപക്ഷേ വ്യക്തമായേക്കാവുന്നതുപോലെ — അത് തെളിയിക്കുക എന്നത് ഒരു ലക്ഷ്യമല്ലെങ്കിൽ പോലും — സൂഫിസം വാസ്തവത്തിൽ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഒരു പാലം തന്നെയാണ്.
തുടരും….
അടിക്കുറിപ്പുകൾ
- ഒരർത്ഥത്തിൽ അത് ശരിയാണ്, എന്നാൽ അവർ ഉദ്ദേശിക്കുന്ന രീതിയിലല്ല.
- ടൈറ്റസ് ബർക്ക്ഹാർട്ടിന്റെ (Titus Burckhardt) ‘Sacred Art in East and West: its Principles and Methods’ (പെരെനിയൽ ബുക്സ്, ലണ്ടൻ, 1967) എന്ന പുസ്തകത്തിൽ നിന്ന്. കൂടാതെ പവിത്ര കലയും ആദ്ധ്യാത്മികതയും തമ്മിലുള്ള അടുത്ത ബന്ധത്തിൽ നിന്നും ഇത് വ്യക്തമായി തെളിയുന്നുണ്ട്.
- ടൈറ്റസ് ബർക്ക്ഹാർട്ട്, ‘Perennial Values in Islamic Art’, Studies in Comparative Religion, Summer, 1967).
- വിശുദ്ധ കലയും വിശുദ്ധമല്ലാത്ത എന്നാൽ മതപരമായ കലയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഫ്രിജോഫ് ഷുവോൺ നൽകിയ സമർത്ഥമായ വിവരണത്തിൽ നിന്നാണ് ഈ ആശയം കടമെടുത്തിട്ടുള്ളത്. അതിന്റെ ക്രിസ്തീയ പശ്ചാത്തലത്തിൽ നിന്ന് ഇതിലേക്ക് അതിനെ മാറ്റിയെഴുതാനുള്ള സ്വാതന്ത്ര്യവും ഞാൻ എടുത്തിട്ടുണ്ട്. അതിന്റെ യഥാർത്ഥ വരികൾ ഇപ്രകാരമാണ്: “ഒരു റൊമാനെസ്ക് അല്ലെങ്കിൽ ഗോഥിക് കത്തീഡ്രലിനു മുന്നിൽ നിൽക്കുമ്പോൾ, നാം ലോകത്തിന്റെ കേന്ദ്രത്തിലാണെന്ന വികാരം നമുക്കുണ്ടാകുന്നു. എന്നാൽ ഒരു നവോത്ഥാന, ബറോക്ക് അല്ലെങ്കിൽ റൊക്കോകോ പള്ളിയുടെ മുന്നിൽ നിൽക്കുമ്പോൾ, നാം യൂറോപ്പിലാണ് എന്ന ബോധം മാത്രമാണ് നമുക്കുണ്ടാകുന്നത്.” (The Transcendent Unity of Religions, പേജ് 84).
- അതായത്, അന്യമായ യാതൊരു പ്രകമ്പനവും ഏൽക്കുമെന്ന ഭയമില്ലാതെ. കാരണം, രണ്ട് ആത്മീയ വീക്ഷണങ്ങൾ ഒരേ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കുമ്പോൾ തന്നെ, സിദ്ധാന്തപരമായോ പ്രായോഗികമായോ ഉള്ള കാരണങ്ങളാൽ അവയുടെ ചില വശങ്ങളിൽ പരസ്പരം വിരുദ്ധമായേക്കാം. എന്നാൽ വിശുദ്ധ കല എന്നത് ഒരു സഹായകം മാത്രമാണ്. അത് സാധാരണയായി ആത്മീയ സാക്ഷാത്കാരത്തിനുള്ള ഒരു കേന്ദ്ര മാർഗ്ഗമായി മാറുന്നില്ല. അതിനാൽ, സ്വന്തമല്ലാത്ത മറ്റൊരു പാരമ്പര്യത്തിൽ പെട്ട വിശുദ്ധ കലയിൽ നിന്ന് ഉണ്ടായേക്കാവുന്ന ഏതൊരു അപകടവും, മറ്റൊരു മതത്തിന്റെ അനുഷ്ഠാനങ്ങൾ ആചരിക്കുന്നതിലൂടെ ഉണ്ടാകുന്ന ആന്തരിക അപകടങ്ങളെ അപേക്ഷിച്ച് തുലോം തുച്ഛമാണ്. ആത്മീയ ഏകജാതീയതയുടെ അത്തരം ലംഘനങ്ങൾ മനസ്സിന്റെ സമനില തെറ്റിക്കാൻ തക്ക ശക്തമായ ആഘാതം ഉണ്ടാക്കിയേക്കാം.
- ഉപരിപ്ലവമായ ആത്മീയ കൗതുകങ്ങളുടെ നിരർത്ഥകതയെയും ഇത് യാദൃച്ഛികമായി തുറന്നുകാട്ടുന്നുണ്ട്. ചിലപ്പോൾ കേന്ദ്രത്തിന് നേരെയും മറ്റു ചിലപ്പോൾ അതിൽ നിന്ന് അകന്നും സഞ്ചരിക്കുന്ന, എല്ലാറ്റിന്റെയും സമന്വയമാണെന്ന് അവകാശപ്പെടുമ്പോഴും ഒന്നിനെയും സ്ഥിരതയോടെ പിന്തുടരാതെ പല ആരങ്ങളെയും വീണ്ടും വീണ്ടും കുറുകെ മുറിച്ചുകടക്കുന്ന വളഞ്ഞുപുളഞ്ഞു പോകുന്ന രേഖയ്ക്ക് തുല്യമാണിത്. മുൻനൂറ്റാണ്ടിലെ ഒരു സ്വൂഫിയുടെ (ശൈഖ് അദ്-ദർഖാവിയുടെ) വാക്കുകൾ കടമെടുത്താൽ, സ്വയം വഞ്ചിക്കുന്ന ഇത്തരക്കാർ “അല്പം അവിടെയും അല്പം ഇവിടെയും കുഴിച്ച് വെള്ളം കണ്ടെത്താൻ ശ്രമിക്കുകയും ഒടുവിൽ ദാഹിച്ചു മരിക്കുകയും ചെയ്യുന്ന ഒരാളെപ്പോലെയാണ്. നേരെമറിച്ച്, നാഥനിൽ ഭരമേല്പിച്ചും അവനിൽ ആശ്രയിച്ചും ഒരിടത്തുതന്നെ ആഴത്തിൽ കുഴിക്കുന്ന ഒരാൾ വെള്ളം കണ്ടെത്തുകയും അയാൾ കുടിക്കുകയും മറ്റുള്ളവർക്ക് കുടിക്കാൻ നൽകുകയും ചെയ്യും” (Letters of a Sufi Master [Perennial Books, London, 1969] p. 29).
- ഒരു പ്രതീകം അതിന്റെ നിർവ്വചനം കൊണ്ടുതന്നെ അപൂർണ്ണമാണ്. കാരണം അതിന് ഒരിക്കലും അതിന്റെ മൂലരൂപത്തിന്റെ (archetype) എല്ലാ വശങ്ങളെയും ഉൾക്കൊള്ളാൻ കഴിയില്ല. ഈ സന്ദർഭത്തിൽ അതിൽ നിന്ന് വിട്ടുപോകുന്നത്, കേന്ദ്രം അതിന്റെ പരിധിയേക്കാൾ (circumference) അനന്തമായി വലുതാണ് എന്ന സത്യമാണ്. അതിനാൽ, മറ്റൊരു വൃത്തം നമ്മുടെ മനസ്സിൽ ഇതിന് പൂരകമായി വരേണ്ടതുണ്ട്; അതിന്റെ കേന്ദ്രം ഈ ലോകത്തെയും, അതിന്റെ പരിധി സർവ്വവ്യാപിയായ അനന്തതയെയും പ്രതീകവത്കരിക്കുന്നു.
- വി ഖു. 2:285
- വിശുദ്ധ ഖുർആൻ ഉത്തമപുരുഷനിൽ (ഏകവചനത്തിലും ബഹുവചനത്തിലും) മാത്രമല്ല, പ്രഥമപുരുഷനിലും ദൈവിക സ്വരത്തിൽ സംസാരിക്കുന്നുണ്ട്. ഇവിടെ കാണുന്നതുപോലെ അടുത്തടുത്ത രണ്ട് വാക്യങ്ങളിൽ പോലും ചിലപ്പോൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അത് മാറിമറിയുന്നു.
- വി ഖു 5: 48.
- പ്രവാചകൻ സ്വയമോ അവിടുത്തെ ഉദ്ധരിച്ച് അനുചരന്മാരോ കൈമാറിപ്പോന്ന വചനമാണ് ‘ഹദീസ്.
- വി ഖു 2:143.



