ഷാജഹാൻ ഒരുമനയൂർ
വിഭോ
ഒരലിഫിൽ എന്നെക്കണ്ട്
ഞാൻ കണ്ട്
ഒരണ്ഡമായ്
അണ്ഡകടാഹമെല്ലാം
ഒരു നീഢമായ്
നീഢത്തിൻ പുറത്തെ
രാജാളിക്കിളിയായ്
പാർത്തും കാത്തും
ജല്ല ജലാൽ….
ഒറ്റപ്പദത്തിൽ ഒരണുവി ഹൈക്കു ;
മണ്ണട്ടകളുടെ നിശ്ശബ്ദ തസ്ബീഹ്
തോട് പൊളിച്ചു വന്നു
തൂവൽ മുളക്കാത്ത ഒരു പ്രാർത്ഥന
……..
കേൾക്കാതെ പോവുന്നില്ലല്ലോ ഒന്നും !
കടലായി കരഞ്ഞും
വാനമായ് തപിച്ചും
ഭൂമിയായ് സഹിച്ചും
എന്റെ ചെറിയ ലോകം:
ഒരു കുഞ്ഞലിഫ് !
‘മീ’മിന്റെ തോണി എന്നേ നിൽപ്പുണ്ടല്ലോ,
കര കാണാനത് മതിയാകും !
സ്വല്ലല്ലാഹു അലൈഹി വസല്ലം.
……………..