അവാരിഫുൽ മആരിഫ്: അദ്ധ്യായം: 14
ശൈഖ് ശിഹാബുദ്ദീൻ അബു ഹഫ്സ് ഉമർ സുഹ്റവർദി(റ)
സ്വൂഫികളുടെ കേന്ദ്രങ്ങളിൽ യുവാക്കളും, വൃദ്ധരും ഖാദിമുകളും, ഖൽവത്തിലിലിരിക്കുന്നവരുമെല്ലാം ഉണ്ടായിരിക്കും.
അവർക്കാവശ്യമായ ശിക്ഷണം നൽകാനുള്ള അദ്ധ്യാത്മ ഗുരുക്കളുമുണ്ടാകും. ഉറക്കം, ഉണർവ് എന്നല്ല, ഓരോ ചലനവും അദ്ധ്യാത്മ ഗുരുവിന്റെ നിയന്ത്രണത്തിലായിരിക്കും. അതിനാൽ ഗുരുവുമായി സഹവസിക്കുന്ന സാധകരെല്ലാം ശിക്ഷണത്തോടും, ചിട്ടയോടും ജീവിക്കുന്നു. ഈ സൗകര്യം സ്വൂഫി കേന്ദ്രങ്ങളിലല്ലാതെ മറ്റെങ്ങും ലഭ്യമല്ല. അവിടെ അവർ ഒരു സംഘമാളുകൾ തങ്ങളുടെ അനർഘ നിമിഷങ്ങളും ശ്വാസങ്ങളും പാഴാക്കാതെ ശ്രദ്ധിച്ച്, പഞ്ചേന്ദ്രിയങ്ങൾക്ക് കടിഞ്ഞാണിട്ടു കഴിഞ്ഞു കൂടുന്നു. ഇതു തന്നെയാണ് സുഫ്ഫത്തുക്കാരായ സംഘാംഗങ്ങൾ ചെയ്തിരുന്നത്. പാരത്രിക ചിന്തയല്ലാതെ മറ്റൊന്നും അവരുടെ മനസ്സിലുണ്ടായിരുന്നില്ല. എന്നാൽ ഈ ചിന്ത പതറുകയും, അന്യോന്യ വിനോദങ്ങളിലും, തമാശകളിലും ഏർപ്പെടാനിടവരുകയും ചെയ്യുകയാണെങ്കിൽ പിന്നെ ആ സഹവാസ ജീവിതം കൊണ്ടു ഫലമൊന്നുമില്ല.

പരിശുദ്ധ ഖുർആൻ പറയുന്നു: “ആദ്യ ദിവസം മുതൽ തന്നെ അല്ലാഹുവിനോടുള്ള ഭക്തിയിൽ (തഖ്വയിൽ) അധിഷ്ഠിതമായി നിർമ്മിക്കപ്പെട്ട പള്ളിയാണ് താങ്കൾ നിസ്കരിക്കാൻ ഏറ്റവും അർഹതയുള്ളത്. അതിൽ ശുദ്ധി പാലിക്കാൻ ഇഷ്ടപ്പെടുന്ന കുറേ ആളുകളുണ്ട്. ശുദ്ധി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.”
ശുദ്ധിയുടെ പ്രതീകങ്ങളായ സ്വഹാബിമാരെയാണ് പരിശുദ്ധ ഖുർആൻ ഇങ്ങനെ പ്രശംസിച്ചത്. പിൽക്കാലത്ത് ഒരാൾ അവരോട് ചോദിച്ചു: ഖുർആൻ നിങ്ങളെ ഇങ്ങനെ പ്രശംസിക്കാൻ കാരണമെന്താണ്? അവർ പ്രതിവചിച്ചു:
“ശുദ്ധിയുടെ കാര്യത്തിൽ തീവ്രമായ നിഷ്കർഷയുള്ളവരായിരുന്നു ഞങ്ങൾ, എത്രത്തോളമെന്നാൽ കല്ലു കൊണ്ട് ശൗചം ചെയ്യുന്നതിനു പുറമേ വെള്ളം കൊണ്ടു കൂടി(ജലലഭ്യത വളരെ കുറഞ്ഞ ആ കാലഘട്ടത്തിൽ) ഞങ്ങൾ ശൗചം ചെയ്യറുണ്ടായിരുന്നു.”
ഈ ശുദ്ധിയും ചിട്ടകളുമാണ് ശൈഖുമൊത്ത് സഹവസിക്കാൻ ഖാൻഖാഹി ജീവിതം തിരഞ്ഞെടുത്ത സാധകരായ സ്വൂഫികളുടെ മാതൃക, അവർ അത് മുറുകെപ്പിടിക്കുകയും കൃത്യമായി പാലിക്കുകയും ചെയ്യുന്നു. എല്ലാവർക്കുമുണ്ട് വീട്. എന്നാൽ ഖാൻഖാഹിലെ അന്തേവാസികൾക്ക് വീടില്ല. ഖാൻഖാഹാണ് അവരുടെ വീട്. ഇക്കൂട്ടത്തിൽ ‘സുഫ്ഫത്തു’കാരായ സ്വഹാബിമാരെപ്പോലെയുള്ളവരുണ്ട്, ആ സ്വഹാബിമാർക്കും വീടുണ്ടായിരുന്നില്ല, പള്ളിയുടെ ചെരുവ് മാത്രമായിരുന്നു അവരുടെ അഭയ കേന്ദ്രം.
ത്വൽഹഃ(റ) പറയുന്നു: “മദീനയിലേക്ക് വല്ലവനും ഹിജ്റ വന്നാൽ പരിചയക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ കൂടെ താമസിക്കലാണ് പതിവ്. അതില്ലെങ്കിൽ പള്ളിയുടെ ചരുവിൽ താമസിക്കും. ഇങ്ങനെ പള്ളിയുടെ ചരുവിൽ താമസിക്കുന്നവരുടെ കൂട്ടത്തിലായിരുന്നു ഞാൻ.”
ഖാൻഖാഹിലെ അന്തേവാസികളായ സ്വൂഫികളുടെ ലക്ഷ്യം ഒന്നാണ്, ചിന്തയും ഒന്നു തന്നെ. മനസ്സാകട്ടെ കളങ്കരഹിതവും. പരിശുദ്ധ ഖുർആൻ പറയുന്നു: “അവർ ഏകോദര സഹോദരങ്ങളെന്ന നിലയിൽ നാം അവരുടെ ഹൃദയങ്ങളിലെ അഴുക്കുകളെയെല്ലാം എടുത്തുമാറ്റി.”
‘സുഫ്ഫത്തു’കാരുടെ അവസ്ഥ ഇതായിരുന്നു. ഭൗതിക സുഖഭോഗങ്ങളിലുള്ള താൽപര്യമാണല്ലോ ഹൃദയത്തിൽ അഴുക്കുകൾ കൂന്നുകൂടുന്നത്. എല്ലാ പാപങ്ങളുടെയും മൂലക്കല്ലും അതു തന്നെ. ‘സുഫ്ഫത്തു’കാരോകട്ടെ ദുനിയാവിനെ ത്യജിച്ചവരായിരുന്നു. കൃഷിയോ, കച്ചവടമോ, മറ്റു വല്ല തൊഴിലോ അവർക്കുണ്ടായിരുന്നില്ല. തന്മൂലം അവരുടെ മനസ്സിന്റെ അഴുക്കുകളെല്ലാം നീങ്ങി സാധകരായ ഇത്തരം സ്വൂഫികളുടെ സ്ഥിതിയും തഥൈവ. അവർ ഒന്നിച്ചു താമസിക്കുന്നു. ഒന്നിച്ചു ഭക്ഷിക്കുന്നു. ഒന്നിച്ചു സംസാരിക്കുന്നു. ഇബാദത്തിന്റെ മഹത്വവും അങ്ങനെ അവർക്ക് ലഭിക്കുന്നു.
വഹ്ശിയുബ്ൻ ഹർബ്(റ) തന്റെ പിതാവ് മുഖേന പിതാമഹനിൽ നിന്നു നിവേദനം ചെയ്യുന്നു: ഒരിക്കൽ സ്വഹാബിമാർ നബി(സ) യോടു ആവലാതി പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ…ഞങ്ങൾ ഭക്ഷണം കഴിച്ചു. എന്നാൽ വിശപ്പ് തീർന്നില്ല. നബി(സ്വ) പ്രതിവചിച്ചു: നിങ്ങൾ വെവ്വേറെയായിരിക്കാം ഭക്ഷിച്ചത്. നിങ്ങൾ ഒന്നിച്ചു ഭക്ഷിക്കുകയും, അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുക. എന്നാൽ നിങ്ങൾക്കു അതിൽ ബറകത്തുണ്ടാകും.
അനസുബിൻ മാലിക്(റ) റിപ്പോർട്ടു ചെയ്യുന്നു. നബി(സ) ഒരിക്കലും ഭക്ഷണം മേശമേൽ വെച്ചോ, മനോഹരമായ പാത്രങ്ങളിൽ നിന്നോ ഭക്ഷിച്ചിട്ടില്ല. പിന്നെ എവിടെ വെച്ചാണ് ഭക്ഷിച്ചിരുന്നത് എന്ന് ഒരാൾ ചോദിച്ചപ്പോൾ അനസ്(റ) പ്രതിവചിച്ചു: സുപ്രയിൽ വെച്ച്.
സാഹിദുകൾ ഏകാന്തജീവിതം ഇഷ്ടപ്പെടാൻ കാരണം ഒന്നിച്ചുള്ള ജീവിതം മൂലം ആപത്തുകൾ ഭയപ്പെടുന്നതാണ്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ അകപ്പെട്ടുപോകുമെന്ന ഭയം. ശരീരേച്ഛകളെ മുക്കുകയറിടാൻ പറ്റാതെ വരുമെന്ന ഭയം, എന്നാൽ സ്വൂഫി കേന്ദ്രങ്ങളിൽ സാധക ജീവിതം നയിക്കുന്ന സ്വൂഫികൾക്കു ആത്മനിയന്ത്രണം ശക്തിപ്രാപിച്ചിട്ടുള്ളതിനാൽ കൂട്ടുജീവിതത്തെ അവർ ഇഷ്ടപ്പെടുന്നു. നിയന്ത്രണം കൈ വിട്ടു പോകുമെന്ന ഭയം അവർക്കില്ല. അതിനാൽ അവർ ആശ്രമത്തിൽ ഒന്നിച്ചു ജീവിക്കുന്നു. അവർക്ക് ഓരോരുത്തർക്കും ഓരോ ‘സജ്ജാദത്ത്’ (ഇബാദത്തിനു പ്രത്യേക വിരിപ്പ്) ഉണ്ടായിരിക്കും. ആ സജ്ജാദത്തിനുപ്പുറത്തേക്ക് അവരുടെ ചിന്ത പോവുകയില്ല. ഈ ‘സജ്ജാദത്തും’ നബി(സ) യുടെ മാതൃക തന്നെ. ആയിഷ(റ) പറയുന്നു: നബി(സ്വ) ക്ക് രാത്രി നിസ്കരിക്കാൻ ഞാൻ ഈര കൊണ്ടുളള പായനെയ്തു കൊടുക്കാറുണ്ടായിരുന്നു.
മൈമുന ബീവി(റ) പറയുന്നു: നബി(സ്വ) ക്ക് നിസ്കരിക്കാൻ പള്ളിയിൽ പ്രത്യേകം വിരിപ്പ് കൊടുക്കാറുണ്ടായിരുന്നു.
സ്വൂഫികളുടെ കേന്ദ്രങ്ങളിൽ യുവാക്കളും, വൃദ്ധരും ഖാദിമുകളും, ഖൽവത്തിലിലിരിക്കുന്നവരുമെല്ലാം ഉണ്ടായിരിക്കും.
അവർക്കാവശ്യമായ ശിക്ഷണം നൽകാനുള്ള അദ്ധ്യാത്മ ഗുരുക്കളുമുണ്ടാകും. ഉറക്കം, ഉണർവ് എന്നല്ല, ഓരോ ചലനവും അദ്ധ്യാത്മ ഗുരുവിന്റെ നിയന്ത്രണത്തിലായിരിക്കും. അതിനാൽ ഗുരുവുമായി സഹവസിക്കുന്ന സാധകരെല്ലാം ശിക്ഷണത്തോടും, ചിട്ടയോടും ജീവിക്കുന്നു. ഈ സൗകര്യം സ്വൂഫി കേന്ദ്രങ്ങളിലല്ലാതെ മറ്റെങ്ങും ലഭ്യമല്ല. അവിടെ അവർ ഒരു സംഘമാളുകൾ തങ്ങളുടെ അനർഘ നിമിഷങ്ങളും ശ്വാസങ്ങളും പാഴാക്കാതെ ശ്രദ്ധിച്ച്, പഞ്ചേന്ദ്രിയങ്ങൾക്ക് കടിഞ്ഞാണിട്ടു കഴിഞ്ഞു കൂടുന്നു. ഇതു തന്നെയാണ് സുഫ്ഫത്തുക്കാരായ സംഘാംഗങ്ങൾ ചെയ്തിരുന്നത്. പാരത്രിക ചിന്തയല്ലാതെ മറ്റൊന്നും അവരുടെ മനസ്സിലുണ്ടായിരുന്നില്ല. എന്നാൽ ഈ ചിന്ത പതറുകയും, അന്യോന്യ വിനോദങ്ങളിലും, തമാശകളിലും ഏർപ്പെടാനിടവരുകയും ചെയ്യുകയാണെങ്കിൽ പിന്നെ ആ സഹവാസ ജീവിതം കൊണ്ടു ഫലമൊന്നുമില്ല. അങ്ങനെ വരുമ്പോൾ ഏകാന്ത ജീവിതത്തിലേക്ക് നീങ്ങുന്നു. അത്തരക്കാരെ അദ്ധ്യാത്മ ഗുരുക്കന്മാർ ആ വഴിക്ക് തിരിച്ചുവിടുകയാണ് ചെയ്യുക, തുടക്കക്കാരായ യുവാക്കളെയാണ് അങ്ങനെ തിരിച്ചു വിടുന്നത്. അവർക്കാണ് നിയന്ത്രണം കിട്ടാതിരിക്കുക. എന്നാൽ ഇരുത്തം വന്നവരാകട്ടെ ഖാൻഖാഹിലെ സഹവാസ ജീവിതത്തിന് യാതൊരു പതർച്ചയും വരാതെ ആത്മനിയന്ത്രണത്തോടെ ജീവിക്കുന്നു. സഹവാസികളെ നിയന്ത്രിച്ചു നിർത്താനും അവർക്ക് സാധിക്കുന്നു.
ഖാൻഖാഹി ജീവിതത്തിലേക്ക് ആദ്യമായി കടന്നു വരുന്ന തുടക്കക്കാരനാണ് ഖാദിം. ഈ രംഗത്തെ അവസ്ഥാന്തരങ്ങളെപ്പറ്റി അജ്ഞനാനണവൻ. അതിനാൽ അവനോട് ഖിദ്മത്തിന് കല്പിക്കപ്പെടുന്നു. സ്വൂഫികൾക്ക് ഖിദ്മത്തു ചെയ്യുക എന്നത് അവന്റെ ഇബാദത്തിന്റെ ഭാഗമാണ്. തന്മൂലം അവരുടെ ഹൃദയങ്ങളിൽ അയാളോട് അലിവുണ്ടാകുന്നു, അങ്ങനെ അയാൾ അനുഗൃഹീതനാകുന്നൂ. അല്ലാഹുവിന്റെ ഇബാദത്തിൽ മുഴുകിയവർക്ക് സേവനം ചെയ്യുക മൂലം അയാൾ ധന്യനാകുന്നു. നബി(സ) അരുളുന്നു: വിശ്വാസികൾ സഹോദരന്മാരാണ്, അവർ പരസ്പരം സഹായം തേടുകയും, നിറവേറ്റുകയും ചെയ്യുന്നു. തന്മൂലം അവരുടെ ആവശ്യങ്ങൾ എല്ലാം ഖിയാമം നാളിൽ അല്ലാഹു നിറവേറ്റി കൊടുക്കും.

ഖാൻഖാഹി ജീവിതത്തിലേക്ക് ആദ്യമായി കടന്നു വരുന്ന തുടക്കക്കാരനാണ് ഖാദിം. ഈ രംഗത്തെ അവസ്ഥാന്തരങ്ങളെപ്പറ്റി അജ്ഞനാനണവൻ. അതിനാൽ അവനോട് ഖിദ്മത്തിന് കല്പിക്കപ്പെടുന്നു. സ്വൂഫികൾക്ക് ഖിദ്മത്തു ചെയ്യുക എന്നത് അവന്റെ ഇബാദത്തിന്റെ ഭാഗമാണ്. തന്മൂലം അവരുടെ ഹൃദയങ്ങളിൽ അയാളോട് അലിവുണ്ടാകുന്നു, അങ്ങനെ അയാൾ അനുഗൃഹീതനാകുന്നൂ. അല്ലാഹുവിന്റെ ഇബാദത്തിൽ മുഴുകിയവർക്ക് സേവനം ചെയ്യുക മൂലം അയാൾ ധന്യനാകുന്നു. നബി(സ) അരുളുന്നു: വിശ്വാസികൾ സഹോദരന്മാരാണ്, അവർ പരസ്പരം സഹായം തേടുകയും, നിറവേറ്റുകയും ചെയ്യുന്നു. തന്മൂലം അവരുടെ ആവശ്യങ്ങൾ എല്ലാം ഖിയാമം നാളിൽ അല്ലാഹു നിറവേറ്റി കൊടുക്കും.
ഖിദ്മത്തിൽ പ്രവേശിക്കുന്നവർ അനാവശ്യ വർത്തമാനങ്ങളിലും മറ്റും ഏർപ്പെടാതിരിക്കണം. അതു ഹൃദയത്തെ നിർജീവമാക്കും. ഈ ഖിദ്മത്ത് സ്വൂഫികളെ സംബന്ധിച്ചിടത്തോളം മഹത്തായ സൽകർമ്മമാണ്. ഉന്നതങ്ങളിലേക്കുള്ള ഒന്നാമത്തെ പടിയാണിത്. സുന്ദരമായ സ്വഭാവവും, മെച്ചമായ അച്ചടക്കനും ഖാദിമിന്നു തന്മൂലം സിദ്ധിക്കുന്നു. സ്വവർഗ്ഗത്തിൽപെട്ടവരിൽ നിന്നല്ലാതെ ഈ ഖിദ്മത്തിനെ സ്വൂഫികൾ ഇഷ്ടപ്പെടുന്നില്ല. അതിനു ചില കാരണങ്ങളുണ്ട്. വസീകുബിൻറൂമി(റ) പറയുന്നു: ഉമറുൽ ഫാറൂഖ്(റ) വിന്റെ അടിമയായിരുന്നു ഞാൻ. അമുസ് ലിമായിരുന്ന എന്നോട് അദ്ദേഹം പലപ്പോഴും മുസ്ലിമാവാൻ ആവശ്യപ്പെടുകയുണ്ടായി. നീ മുസ്ലിമാവുകയാണെങ്കിൽ മുസ്ലിങ്ങൾക്ക് സേവനം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥാനായി നിന്നെ നിശ്ചയിക്കാമെന്നും ഒരു അമുസ് ലിമായ നിന്നെ അവരുടെ സേവകനായി നിശ്ചയിക്കാൻ ഞാനിഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷേ, ഞാൻ അതിന് തയ്യാറായില്ല. അപ്പോൾ അദ്ദേഹം അരുളി. മതം മാറാൻ നിർബ്ബന്ധം ചെലുത്താൻ പാടില്ല. ഒടുവിൽ അദ്ദേഹം മരണാസന്നനായപ്പോൾ അരുളി: നിന്നെ ഞാൻ സ്വതന്ത്രനാക്കിയിരിക്കുന്നു. ഇനി ഇഷ്ടമുള്ളേടത്തു പോകാം.
സ്വൂഫികൾ അവരല്ലാത്തവരുമായി ഇടപഴകുന്നതിനെയും, അവരല്ലാത്തവരുടെ സേവനം സ്വീകരിക്കുന്നതിനെയും വെറുക്കുന്നു. കാരണം, അവരുടെ മാർഗ്ഗം ഇഷ്ടപ്പെടാത്തവർ അവർക്ക് സേവനം ചെയ്യുമ്പോൾ സ്വഭാവങ്ങളും, പെരുമാറ്റങ്ങളും ചിട്ടകളുമൊന്നും അന്യോനം പൊരുത്തപ്പെട്ടു പോയെന്നുവരില്ല. ഇതു സേവകർക്ക് ആപത്താണുണ്ടാക്കുക. കാരണം അവർക്ക് സ്വൂഫികളുടെ അവസ്ഥകൾ അജ്ഞാതമാണല്ലോ? ഇങ്ങനെ ആർക്കും ആപത്തുണ്ടാകാൻ ഇടവരുത്തരുതെന്ന സദുദ്ദേശ്യമാണ് സ്വൂഫികൾക്കുള്ളത്. അല്ലാതെ തങ്ങൾ മറ്റുള്ളവരിൽ നിന്നെല്ലാം ഉയർന്നെന്ന വരേണ്യ മനോഭാവം സ്വൂഫികൾക്കുള്ളതുകൊണ്ടല്ല, മറ്റു മുസ്ലിംകൾ തങ്ങളെക്കാൾ അപകൃഷ്ടരാണെന്ന അഹന്തയും അവർക്കില്ല.
തുടക്കക്കാരനായ ഒരാൾ സ്വൂഫികൾക്കു ബിദുമത്തു ചെയ്യാൻ തുടങ്ങുമ്പോൾ അവർക്ക് ലഭിക്കുന്ന പ്രതിഫലത്തിൽ അയാളും പങ്കാളിയായിത്തീരുന്നു. അവരുടെ ഉന്നതാവസ്ഥയിലേക്ക് അയാൾ എത്തിയില്ലെങ്കിലും ഉന്നതന്മാർക്ക് ഖിദ്മത്തു ചെയ്യുകയാണല്ലോ അയാൾ. ഇതിനു അയാൾക്ക് ഭാഗ്യം ലഭിച്ചത് അല്ലാഹു അയാളെ സ്നേഹിക്കുന്നു എന്നതിന്റെ ലക്ഷണമാണ്.
അനസിബിൻ മാലിക്(റ) പറയുന്നു: തബൂക്ക് യുദ്ധം കഴിഞ്ഞു തിരിച്ചു വരുമ്പോൾ മദീനയ്ക്ക് സമീപമെത്തിയപ്പോൾ നബി(സ) അരുളി: മദീനയിൽ ചില ആളുകളുണ്ട്. നിങ്ങൾ യാത്ര ചെയ്യുമ്പോൾ ഓരോ താഴ്വരകൾ തരണം ചെയ്യുമ്പോഴും അവരും നിങ്ങളുടെ കൂടെയുണ്ട്.
സഹാബികൾ ചോദിച്ചു: അവർ മദീനയിൽ ഇരിക്കുകയല്ലേ?
നബി(സ) പ്രതിവചിച്ചു: അതേ, പക്ഷേ തക്കതായ കാരണമുണ്ടവർക്ക്. ഇങ്ങനെ തക്കതായ കാരണത്തോടു കൂടെ വീട്ടിലിരിക്കേണ്ടിവരുന്നവർ കഴിയുന്നതിന്റെ പരമാവധി സമുദായത്തിനു സേവനം ചെയ്യുകയാണെങ്കിൽ അല്ലാഹു അവർക്ക് മഹത്തായ പ്രതിഫലം കൊടുക്കും.
ഇതായിരുന്നു ‘സുഫ്ഫത്തു’കാരുടെ അവസ്ഥ. നല്ല കാര്യങ്ങളിൽ പരസ്പരം സഹായിച്ചും, ദീനിന്റെ ‘മസ്ലഹത്തു’കളിലും, തഖ്വയിലും ഒന്നിച്ചു പ്രവർത്തിച്ചും അവർ ജീവിച്ചു. ഇതു തന്നെയാണ്, ഖാൻഖാഹി പശ്ചാത്തലത്തിലുള്ള സ്വൂഫികളുടെ ജീവിതവും. മാതൃകാപരമായ ജീവിതം!
തുടരും…



