മാർട്ടിൻ ലിങ്ക്സ്
പരിഭാഷ: എ.കെ.അബ്ദുൽ മജീദ്
മാർട്ടിൻ ലിങ്ക്സിന്റെ What is Sufism പരിഭാഷ ആരംഭിക്കുന്നു:
ഈ പുസ്തകത്തിന്റെ തലക്കെട്ട് ഒരു ചോദ്യമാണ്. പാശ്ചാത്യ ലോകത്തെ സംബന്ധിച്ചിടത്തോളം, ആ ചോദ്യത്തിന് സമീപകാലത്ത് അവ്യക്തവും സംശയാസ്പദവും ആയ ചില ഉത്തരങ്ങളാണ് ലഭിച്ചിട്ടുള്ളത്. മാത്രമല്ല, സ്വൂഫിസത്തോടുള്ള വർദ്ധിച്ചുവരുന്ന താല്പര്യം വിശ്വസനീയമായ ഒരു ആമുഖ പുസ്തകം ഏറെ അനിവാര്യമാക്കുന്നു. പ്രത്യേക മുന്നറിവൊന്നും ഇല്ലാതെ തന്നെ വായിച്ചു മനസ്സിലാക്കാൻ പറ്റുന്ന ആമുഖം ആയിരിക്കണം അത്. അതേസമയം അതിലാളിത്യം മൂലം വിഷയം ചോർന്നു പോവാത്ത വിധം ‘വിശ്വസനീയ’മായിരിക്കുകയും വേണം.
അത്തരമൊരു കൃതി പ്രത്യേകമായ അറിവുകളൊന്നും മുൻകൂട്ടി ആവശ്യപ്പെടുന്നില്ലെങ്കിലും, ആത്മീയ കാര്യങ്ങളിൽ ആഴത്തിലുള്ള അന്വേഷണത്വര തീർച്ചയായും പ്രതീക്ഷിക്കുന്നുണ്ട്. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ, നേരിട്ട് ആന്തരിക ഉൾക്കാഴ്ച സ്വായത്തമാക്കാനുള്ള സാധ്യതയെക്കുറിച്ചു നേരിയൊരു പ്രതീക്ഷയെങ്കിലും വേണം. അത് ഒരുപക്ഷേ ആഗ്രഹത്തിന്റെ വിത്തായി മാറിയേക്കാം. അല്ലെങ്കിൽ കുറഞ്ഞ പക്ഷം, ഈയൊരു സാധ്യതയ്ക്ക് മുന്നിൽ ആത്മാവ് കൊട്ടിയടക്കപ്പെടാതിരിക്കുകയെങ്കിലും വേണ്ടതുണ്ട്.

ഏകദേശം ആയിരം വർഷങ്ങൾക്ക് മുമ്പ്, മഹാനായ ഒരു സ്വൂഫിവര്യൻ സ്വൂഫിസത്തെ ‘രുചി’ എന്നു നിർവചിക്കുകയുണ്ടായി. സ്വൂഫിസത്തിന്റെ ലക്ഷ്യത്തെയും പരിസമാപ്തിയെയും അതീന്ദ്രിയ സത്യങ്ങളെക്കുറിച്ചുള്ള നേരിട്ടുള്ള അറിവായി സംഗ്രഹിക്കാം എന്നതു കൊണ്ടാണ് അത്. ഇത്തരം അറിവുകൾക്ക്, അവയുടെ പ്രത്യക്ഷ സ്വഭാവം പരിഗണിക്കുമ്പോൾ, വെറും മാനസിക അറിവിനോട് എന്നതിനേക്കാൾ ഇന്ദ്രിയാനുഭവങ്ങളോടാണ് കൂടുതൽ സാമ്യം.
ഈ പുസ്തകം വായിക്കുന്ന ഭൂരിഭാഗം പാശ്ചാത്യ വായനക്കാരും തങ്ങളുടെ കുട്ടിക്കാലത്തുതന്നെ “സ്വർഗ്ഗരാജ്യം നിങ്ങളുടെ ഉള്ളിലാണ്” എന്ന് കേട്ടിട്ടുണ്ടാകും. “അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കായി തുറക്കപ്പെടും” എന്ന വചനങ്ങളും അവർ കേട്ടിട്ടുണ്ടാകും. എന്നാൽ അവരിൽ എത്രപേർക്കാണ് അന്വേഷിക്കേണ്ട രീതിയെക്കുറിച്ചോ, മുട്ടുന്ന കലയെക്കുറിച്ചോ എന്തെങ്കിലും ശിക്ഷണം ലഭിച്ചിട്ടുള്ളത്? അവസാനത്തെ ഈ നാലു വാക്കുകൾ എഴുതിക്കൊണ്ടിരിക്കുമ്പോൾ, നമ്മുടെ തലക്കെട്ട് ഉന്നയിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് അവയെന്ന് മനസ്സിൽ തെളിയുന്നു.
വിഷയം സംക്ഷിപ്തമായേ പ്രതിപാദിക്കുന്നുള്ളൂ എങ്കിലും – ഇത്രയും വിപുലമായ ഒരു പ്രമേയത്തിന്, ഈ വലിപ്പത്തിലുള്ള ഒരു പുസ്തകം സംക്ഷിപ്തമായിരിക്കുക സ്വാഭാവികമാണ് – അതിനെ ഉപരിപ്ലവമായി കൈകാര്യം ചെയ്യുക സാധ്യമല്ല എന്ന് മനസ്സിലാക്കാൻ ഇതുവരെ പറഞ്ഞതു ധാരാളം മതി. കാരണം അങ്ങനെ ചെയ്യുന്നത് അതിന്റെ സത്തയ്ക്ക് തന്നെ വിരുദ്ധമായിരിക്കും. സ്വൂഫിസം ഒരു ഉരകല്ലാണ്. കണിശമായ ഒരു അളവുകോൽ. മറ്റെല്ലാറ്റിനെയും അത് രണ്ടു മാനങ്ങൾ മാത്രമുള്ള പരന്ന പ്രതലമായി ചുരുക്കിക്കളയുന്നു. ഉയരത്തിന്റെയും ആഴത്തിന്റെയും യഥാർത്ഥ മാനം അതു സ്വയം തന്നെയാണ്.
മാർട്ടിൻ ലിംഗ്സ്,
ലണ്ടൻ, 1973
സ്വൂഫിസത്തോടും പൗരസ്ത്യ തത്ത്വചിന്തകളോടുമുള്ള ആഭിമുഖ്യം അദ്ദേഹത്തെ പ്രമുഖ സ്വിസ് തത്ത്വചിന്തകനായ ഫ്രിജോഫ് ഷുവോണിന്റെ രചനകളിലേക്ക് ആകർഷിച്ചു. 1939-ൽ ഷുവോണിന്റെ അനുയായിയായിരുന്ന ഒരു സുഹൃത്തിനെ സന്ദർശിക്കാൻ ഈജിപ്തിലെ കെയ്റോയിലെത്തിയ ലിങ്സിന്റെ ജീവിതം അവിടെവെച്ച് വഴിമാറി. ആ വർഷം തന്നെ അദ്ദേഹം ഇസ്ലാം മതം സ്വീകരിക്കുകയും അബൂബക്കർ സിറാജുദ്ദീൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
1940-ൽ കെയ്റോ സർവകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസറായി നിയമിതനായ അദ്ദേഹം, ഷേക്സ്പിയർ നാടകങ്ങൾ പഠിപ്പിക്കുന്നതിലൂടെ അവിടെ വലിയ ശ്രദ്ധ നേടി. ഈജിപ്തിലെ പ്രശസ്തമായ അൽ-അസ്ഹർ പണ്ഡിതരുമായും സ്വൂഫി ശൈഖുമാരുമായും അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം പന്ത്രണ്ട് വർഷത്തോളം ഈജിപ്തിൽ തുടർന്നു.
മാർട്ടിൻ ലിങ്സ് എന്ന അബൂബക്കർ സിറാജുദ്ദീൻ ഒരു ലഘുപരിചയം:
പാശ്ചാത്യ ലോകത്തെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സ്വൂഫി ചിന്തകനും ഗ്രന്ഥകാരനുമായിരുന്നു അബൂബക്കർ സിറാജുദ്ദീൻ എന്ന പേരിൽ അറിയപ്പെടുന്ന മാർട്ടിൻ ലിങ്സ് (1909 – 2005). പാരമ്പര്യവാദ ചിന്താധാരയുടെ പ്രധാന വക്താക്കളിലൊരാളായിരുന്ന അദ്ദേഹം, ഇസ്ലാമിക ആധ്യാത്മികതയെയും സാഹിത്യത്തെയും പാശ്ചാത്യ അക്കാദമിക തലത്തിൽ ആഴത്തിൽ അവതരിപ്പിച്ച വ്യക്തിത്വമാണ്.
1909 ജനുവരി 24-ന് ഇംഗ്ലണ്ടിലെ ലങ്കാഷെയറിലെ ബേൺലിയിലാണ് മാർട്ടിൻ ലിങ്സ് ജനിച്ചത്. ക്ലിഫ്റ്റൺ കോളേജിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഓക്സ്ഫോർഡിലെ മഗ്ദലൻ കോളേജിൽ പ്രവേശനം നേടി. അവിടെനിന്ന് 1932-ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കി.
ഓക്സ്ഫോർഡിലെ പഠനകാലത്ത് പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ സി.എസ്. ലൂയിസ് (C.S. Lewis) അദ്ദേഹത്തിന്റെ അധ്യാപകനും അടുത്ത സുഹൃത്തുമായിരുന്നു.
ബിരുദാനന്തരം യൂറോപ്യൻ രാജ്യങ്ങളിൽ സഞ്ചരിച്ച ലിങ്സ്, ലിത്വാനിയയിലെ കൗനാസ് വൈറ്റൗട്ടാസ് മാഗ്നസ് സർവകലാശാലയിൽ ആംഗ്ലോ-സാക്സൺ, മധ്യകാല ഇംഗ്ലീഷ് സാഹിത്യ അധ്യാപകനായി പ്രവർത്തിച്ചു.
സ്വൂഫിസത്തോടും പൗരസ്ത്യ തത്ത്വചിന്തകളോടുമുള്ള ആഭിമുഖ്യം അദ്ദേഹത്തെ പ്രമുഖ സ്വിസ് തത്ത്വചിന്തകനായ ഫ്രിജോഫ് ഷുവോണിന്റെ രചനകളിലേക്ക് ആകർഷിച്ചു. 1939-ൽ ഷുവോണിന്റെ അനുയായിയായിരുന്ന ഒരു സുഹൃത്തിനെ സന്ദർശിക്കാൻ ഈജിപ്തിലെ കെയ്റോയിലെത്തിയ ലിങ്സിന്റെ ജീവിതം അവിടെവെച്ച് വഴിമാറി. ആ വർഷം തന്നെ അദ്ദേഹം ഇസ്ലാം മതം സ്വീകരിക്കുകയും അബൂബക്കർ സിറാജുദ്ദീൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
1940-ൽ കെയ്റോ സർവകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസറായി നിയമിതനായ അദ്ദേഹം, ഷേക്സ്പിയർ നാടകങ്ങൾ പഠിപ്പിക്കുന്നതിലൂടെ അവിടെ വലിയ ശ്രദ്ധ നേടി. ഈജിപ്തിലെ പ്രശസ്തമായ അൽ-അസ്ഹർ പണ്ഡിതരുമായും സ്വൂഫി ശൈഖുമാരുമായും അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം പന്ത്രണ്ട് വർഷത്തോളം ഈജിപ്തിൽ തുടർന്നു.
1952-ലെ ഈജിപ്ഷ്യൻ വിപ്ലവത്തെത്തുടർന്ന് ബ്രിട്ടനിലേക്ക് മടങ്ങിയ ലിങ്സ്, ലണ്ടൻ സർവകലാശാലയിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ (SOAS) ചേർന്ന് അറബിക് ഭാഷയിൽ ബിരുദവും തുടർന്ന് അൾജീരിയൻ സ്വൂഫിയായ അഹ്മദ് അൽ-അലവിയെക്കുറിച്ചുള്ള പ്രബന്ധത്തിന് ഡോക്ടറേറ്റും കരസ്ഥമാക്കി. തുടർന്ന് ബ്രിട്ടീഷ് മ്യൂസിയത്തിൽ (പിന്നീട് ബ്രിട്ടീഷ് ലൈബ്രറി) ജോലിയിൽ പ്രവേശിച്ച അദ്ദേഹം, പൗരസ്ത്യ കൈയെഴുത്തു പ്രതികളുടെയും അച്ചടിച്ച പുസ്തകങ്ങളുടെയും സൂക്ഷിപ്പുകാരനായി സേവനമനുഷ്ഠിച്ചു.
ഖുർആൻ കാലിഗ്രാഫിയെയും ഇസ്ലാമിക കൈയെഴുത്തുപ്രതികളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അവഗാഹം ലോകശ്രദ്ധ നേടി. ഇക്കാലയളവിൽ ‘ദി ഖുർആനിക് ആർട്ട് ഓഫ് കാലിഗ്രാഫി ആൻഡ് ഇല്ലൂമിനേഷൻ’ എന്ന ശ്രദ്ധേയമായ ഗ്രന്ഥവും പുറത്തിറക്കി.
പ്രധാന കൃതികൾ:
- മുഹമ്മദ്: ഹിസ് ലൈഫ് ബേസ്ഡ് ഓൺ ദി ഏർലിയസ്റ്റ് സോഴ്സസ് (Muhammad: His Life Based on the Earliest Sources – 1983):
ഇബ്നു ഇസ്ഹാഖ്, ഇബ്നു സഅദ്, അൽ-വാഖിദി തുടങ്ങിയ ഏറ്റവും പുരാതനമായ അറബിക് സ്രോതസ്സുകളെ ആസ്പദമാക്കി ഇംഗ്ലീഷ് ഭാഷയിൽ രചിക്കപ്പെട്ട ഏറ്റവും മികച്ച പ്രവാചക ജീവചരിത്രമായി ഇത് വിലയിരുത്തപ്പെടുന്നു. ഇതിന്റെ ആഖ്യാനഭംഗിക്കും ചരിത്രപരമായ കൃത്യതയ്ക്കും പാകിസ്ഥാൻ, ഈജിപ്ത് സർക്കാരുകളുടെ ഉന്നത പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കവി കെ ടി സൂപ്പി ഈ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. - എ സൂഫി സെയിന്റ് ഓഫ് ദി ട്വന്റിയത് സെഞ്ച്വറി (A Sufi Saint of the Twentieth Century):
പ്രസിദ്ധ ശാദുലീ സ്വൂഫി ശൈഖായ അഹ്മദ് അൽ-അലവി(റ) യുടെ ജീവിതവും ആധ്യാത്മിക ദർശനങ്ങളും വ്യക്തമാക്കുന്ന ജീവചരിത്രപഠനം. - ദ ബുക്ക് ഓഫ് സെർട്ടൻറ്റി (The Book of Certainty – 1952):
അബൂബക്കർ സിറാജുദ്ദീൻ എന്ന പേരിൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം, സ്വൂഫി ആധ്യാത്മികതയിലെ വിശ്വാസത്തിന്റെ വിവിധ തലങ്ങളെ (ഇൽമുൽ യഖീൻ, ഐനുൽ യഖീൻ, ഹഖുൽ യഖീൻ) ലളിതമായി വിശദീകരിക്കുന്നു. - ഏൻഷ്യന്റ് ബിലീഫ്സ് ആൻഡ് മോഡേൺ സൂപ്പർസ്റ്റിഷൻസ് (Ancient Beliefs and Modern Superstitions):
ആധുനിക ഭൗതികവാദ ചിന്താഗതികളെയും ശാസ്ത്രവാദത്തെയും പാരമ്പര്യ ആധ്യാത്മിക വീക്ഷണത്തിലൂടെ വിമർശിക്കുന്ന കൃതി. - ദി ഇലവൻത് അവർ (The Eleventh Hour):
മതഗ്രന്ഥങ്ങളിലെ പ്രവചനങ്ങളെ ആധാരമാക്കി ആധുനിക ലോകത്തിന്റെ പ്രതിസന്ധികളെയും അന്ത്യകാല ലക്ഷണങ്ങളെയും വിശകലനം ചെയ്യുന്ന ഗ്രന്ഥം. - ഷേക്സ്പിയേഴ്സ് മിസ്റ്ററി പ്ലേസ് (Shakespeare’s Mystery Plays):
വില്യം ഷേക്സ്പിയറുടെ കൃതികളിലെ നിഗൂഢവും ആധ്യാത്മികവുമായ പൊരുളുകളെ അപഗ്രഥിക്കുന്ന സാഹിത്യ നിരൂപണം.
2005 മെയ് 12-ന് ഇംഗ്ലണ്ടിലെ കെന്റിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. ആധുനിക പാശ്ചാത്യ ലോകത്തിന് ഇസ്ലാമിക ജ്ഞാനശാസ്ത്രത്തെയും പ്രവാചക ജീവിതത്തെയും യാതൊരു മുൻവിധികളുമില്ലാതെ തനതായ പ്രൗഢിയോടെ പരിചയപ്പെടുത്തിക്കൊടുത്ത പ്രഗത്ഭനായ ചിന്തകനായി മാർട്ടിൻ ലിങ്സ് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നു.
തുടരും…